തനി ലേഖനമായി നിലനിർത്തേണ്ട കാര്യമുണ്ടോ?--എഴുത്തുകാരി സംവാദം 09:40, 14 ഫെബ്രുവരി 2012 (UTC)Reply

ഇത് തെങ്ങുമായി ലയിപ്പിക്കേണ്ടതില്ല, അങ്ങനെയാണെങ്കിൽ നാളികേരം പോലുള്ള ലേഖനങ്ങളും തെങ്ങിൽ ലയിപ്പിക്കേണ്ടി വരില്ലേ?Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:49, 14 ഫെബ്രുവരി 2012 (UTC)Reply
തെങ്ങിന്റെ ഫലം നിൽക്കുന്നതു പോലെ ഒറ്റയ്ക്കു നിൽക്കാനുള്ള പ്രാധാന്യമൊന്നും കോഞ്ഞാട്ടയ്ക്കില്ല. തെങ്ങിന്റെ ഭാഗങ്ങളും ഉപയോഗവും എന്ന ഉപതലക്കെട്ടിൽ വരാനുള്ളതേ ഉള്ളു.--റോജി പാലാ (സംവാദം) 09:53, 14 ഫെബ്രുവരി 2012 (UTC)Reply
കൂടാതെ ഒറ്റക്ക് നിൽക്കാൻ മാത്രം ഉള്ളടക്കവും കുറഞ്ഞ കാലയളവിൽ ഇതിൽ വന്നു ചേരുമെന്നും കരുതാനാവില്ല. , ഒറ്റ ലേഖനമാക്കാൻ മാത്രം ഉള്ളടക്കം എന്നെങ്കിലും ഉണ്ടാവുകയാണെങ്കിൽ അന്ന് ഇതു പിരിച്ച് വേറെ ലേഖനമാക്കാവുന്നതല്ലേ ഉള്ളൂ?? -Hrishi (സംവാദം) 09:57, 14 ഫെബ്രുവരി 2012 (UTC)Reply
ഒറ്റയ്‌ക്ക് നിൽക്കാനുള്ള കെല്പില്ലാ എന്നുള്ള മുൻവിധി വേണോ? പലതരത്തിലുള്ള കൗതുകവസ്തുക്കണും പേഴ്‌സ് പോലുള്ള സാധങ്ങളും ഇതു കൊണ്ട് ഉണ്ടാക്കുന്നില്ലേ... ജീവിതം കോഞ്ഞാട്ടയായി പോകും എന്നൊക്കെയുള്ള നാടൻ പഴമൊഴികൾ ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നില്ലേ!! പിന്നെ എല്ലാം ഒരു ലേഖനത്തിൽ തന്നെ തിരികികേറ്റുന്നതിനേക്കാൾ ഇങ്ങനെ വ്യത്യസ്ഥമായ ടൈറ്റിലിൽ എഴുതുന്നതിനോടാണ് എനിക്ക് യോജിപ്പ്. തെങ്ങിന്റെ ലേഖനത്തിൽ ഇവിടേക്കുള്ള ഒരു ലിങ്ക് മതിയാവും. റീഡബിലിറ്റി കൂടുതൽ കിട്ടുന്നത് ചെറുലേഖനങ്ങൾക്കു തന്നെയല്ലേ? -- Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:17, 14 ഫെബ്രുവരി 2012 (UTC)Reply
അങ്ങനെയെങ്കിൽ ആദ്യം ചകിരി എന്നതുണ്ടാകേണ്ടതായിരുന്നു, വായനയിൽ ഒരു രസക്കേടും ഉണ്ടാകില്ല. തെങ്ങ് എന്ന ലേഖനം സമഗ്ര ലേഖനമാക്കാൻ നിർദ്ദേശിച്ചിട്ടുള്ളതാണ് ഇത് സമഗ്രമാകാൻ ഈ ലേഖനനം യോജിപ്പിക്കുന്നത് ഒരു മുതൽക്കൂട്ടാകും എന്നു വിശ്വസിക്കുന്നു. തെങ്ങിന്റെ ഒരു ഭാഗമായ ഇത്, തെങ്ങ് എന്ന ലേഖനത്തിൽ ലയിപ്പിക്കാൻ യോജിക്കുന്നതാണ്. --എഴുത്തുകാരി സംവാദം 10:23, 14 ഫെബ്രുവരി 2012 (UTC)Reply

കോഞ്ഞാട്ട എന്ന വാക്കിനെ ചുറ്റിപറ്റി ആലോചിച്ചാൽ ലയിപ്പിക്കരുത് എന്നാണ് എന്റെ പക്ഷം. തെങ്ങിന്റെ കോഞ്ഞാട്ട എന്ന അർത്ഥത്തിലല്ല പലപ്പോഴും ഇത് ഉപയോഗിക്കുന്നത്. പലർക്കും ഇതിന്റെ യഥാർത്ഥ അർത്ഥം അറിയില്ലായിരുന്നു. തപ്പി പോയപ്പോഴാണ് തെങ്ങിൽ എത്തിത്.Sooraj Kenoth (സംവാദം) 10:29, 14 ഫെബ്രുവരി 2012 (UTC)Reply

അതൊരു തിരിച്ചുവിടൽ കൊണ്ട് പരിഹരിക്കവുന്ന കാര്യമല്ലേ ഉള്ളൂ.. - Hrishi (സംവാദം) 10:33, 14 ഫെബ്രുവരി 2012 (UTC)Reply
ഉം... അപ്പോ ഈ ലേഖനത്തിന്റെ കാര്യം കോഞ്ഞാട്ടയായി!!Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 11:15, 14 ഫെബ്രുവരി 2012 (UTC)Reply
അല്ല, ലേഖനം തെങ്ങിൽ കയറും. --എഴുത്തുകാരി സംവാദം 11:54, 14 ഫെബ്രുവരി 2012 (UTC)Reply
തെങ്ങിന്റെ ലയിപ്പിച്ചതൊക്കെ ആവശ്യത്തിലധികം വിവരങ്ങൾ ചേർത്ത് പുതിയ ലേഖനങ്ങളാക്കും (സമയം ഒത്ത് വരണമെന്ന് മാത്രം :( . ഇപ്പൊ വേണേൽ ലയിപ്പിച്ചോളൂ. :)--മനോജ്‌ .കെ 12:02, 14 ഫെബ്രുവരി 2012 (UTC)Reply
തെങ്ങിനെ അങ്ങനെ നീട്ടികൊണ്ടുപോകേണ്ട ആവശ്യമെന്താ? അത്രയും നീളമുള്ള ഒരു ലേഖനം കാണുമ്പോൾ തന്നെ അവിടെ വെച്ചിട്ട് നടക്കാനായിരിക്കും വിക്കിപീഡിയനല്ലാത്ത ഒരു യൂസർക്ക് തോന്നുക. ഒരു വിക്കീപീഡിയനെ സംബന്ധിച്ചിടത്തോളം ലേഖനത്തിനു നീളം കൂടുമ്പോൾ ആത്മസംതൃപ്തിക്കും കനം കൂടുന്നുണ്ട്, പക്ഷേ, അതല്ലല്ലോ വേണ്ടത്. അത്ര ആവശ്യമില്ലാത്ത കാര്യങ്ങൾ ഒക്കെ ഒഴിവാക്കി(മറ്റു ലേഖനങ്ങളാക്കി) വൃത്തിയാക്കി എടുക്കണം. ഇതിപ്പോൾ പണ്ട് പശുവിനെ പറ്റി 120 വാക്കിൽ കവിയാതെ ഉപന്യാസം എഴുതാൻ പറഞ്ഞതോർമ്മ വരുന്നു. തെങ്ങിനെ ബാധിക്കുന്ന കീടങ്ങളെയൊക്കെ വേറൊരു ലേഖനമാക്കി വികസിപ്പിച്ച് അങ്ങോട്ട് ലിങ്കിട്ടാൽ എന്തു രസമായിരിക്കും. ചകിരിയെ സേർച്ച് ചെയ്യുമ്പോൾ തേങ്ങയിലേക്ക് പോകുന്ന വിരോധാഭാസവും ഒഴിവാക്കാവുന്നതാണ്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 12:32, 14 ഫെബ്രുവരി 2012 (UTC)Reply

"വടക്കൻ കേരളത്തിൽ കോഞ്ഞാട്ടയ്ക്ക് അടിച്ചുവാര എന്ന് പറയും. ഇത് ചില അവസങ്ങളിൽ അരിപ്പയായി ഉപയോഗിക്കാറുണ്ട്" ഈ വരിയെന്താ കളഞ്ഞത്? എന്റെ നാട്ടിൽ അങ്ങനെ പറയാറുണ്ട്. ഉച്ഛാരണം കൃത്യമായി പറയാൻ ബുദ്ധിമുട്ടുണ്ട് 117.254.123.9 13:25, 14 ഫെബ്രുവരി 2012 (UTC)Reply

അത്യാവശ്യം രണ്ടു ചിത്രങ്ങളൊക്കെയായി വിജ്ഞാന കോശനിലവാരം നിലനിർത്തുന്ന ഒരു ലേഖനമാണ് ഇതെന്നു കരുതുന്നു. കോഴ എന്നത് ഒരു തരം നികുതിയായിരുന്നു എന്നതു പോലെ കോഞ്ഞാട്ട എന്നു പറയുന്നത് ഈ സംഭവം ആണെന്നുള്ളത് മലയാളം വിക്കിയിൽ നിന്നും കിട്ടിയ ഒരു അറിവ് തന്നെയാണ്. ലയിപ്പിക്കേണ്ട എന്നു തന്നെയാണ് അഭിപ്രായം. ---Johnchacks (സംവാദം) 15:21, 14 ഫെബ്രുവരി 2012 (UTC)Reply

ലയനത്തെ എതിർക്കുന്നു. തെങ്ങ് ആവശ്യത്തിന് വലുപ്പമുള്ള ലേഖനമാണ്. ഇതിന് പ്രത്യേകം നിലനിൽക്കാനുള്ള ഉള്ളടക്കവും പ്രാധാന്യവും ഉണ്ടെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 16:13, 14 ഫെബ്രുവരി 2012 (UTC)Reply

ലയനം വേണ്ടാ. നിലനിൽക്കാനുള്ള ഉള്ളടക്കം ആയി.--എഴുത്തുകാരി സംവാദം 16:27, 14 ഫെബ്രുവരി 2012 (UTC)Reply

എങ്കിലും തീരുമാനത്തെ എതിർക്കുന്നു. പ്രധാനലേഖനത്തിനു വലിപ്പമുണ്ടെന്നു കരുതി പ്രത്യേക ഭാഗമായി നിൽക്കാനുള്ള ശ്രദ്ധേയതയൊന്നും കോഞ്ഞാട്ടയ്ക്കില്ല. --റോജി പാലാ (സംവാദം) 05:19, 16 ഫെബ്രുവരി 2012 (UTC)Reply
എന്റെ അഭിപ്രായത്തിൽ കോഞ്ഞാട്ട എന്ന പ്രയോഗം മാത്രം മതിയല്ലോ ലേഖനം നിലനിർത്താനുള്ള ശ്രദ്ധേയതയ്ക്ക്. ഇത് എന്താണെന്ന് തന്നെ അധികമാർക്കും അറിയില്ല.--മനോജ്‌ .കെ 05:42, 16 ഫെബ്രുവരി 2012 (UTC)Reply
പ്രയോഗത്തിനും പഴഞ്ചൊല്ലിനും വിക്കിപീഡിയയിലല്ലല്ലോ സ്ഥാനം നൽകുന്നത്.--റോജി പാലാ (സംവാദം) 05:50, 16 ഫെബ്രുവരി 2012 (UTC)Reply
തെക്കൻ കേരളത്തിൽ കോഞ്ഞാട്ടയ്ക്ക് വേറെ അർത്ഥമാണുള്ളത്, വിവരണം ആവശ്യത്തിൽ കൂടുതൽ ഉണ്ടങ്കിൽ ലയിപ്പിക്കണ്ട എന്നു അഭിപ്രായം. --കിരൺ ഗോപി 06:00, 16 ഫെബ്രുവരി 2012 (UTC)Reply

അടിച്ചുവാര

തിരുത്തുക

"വടക്കൻ കേരളത്തിൽ കോഞ്ഞാട്ടയ്ക്ക് അടിച്ചുവാര എന്ന് പറയും." - നിഘണ്ടുവിൽ അടിച്ചിപ്പാര, അടിച്ചാര എന്നൊക്കെയാണ് കാണുന്നത്. --Vssun (സംവാദം) 02:59, 27 മേയ് 2012 (UTC)Reply

അരിപ്പാക്കൊടി

തിരുത്തുക

മധ്യകേരളത്തിലെ പലഭാഗങ്ങളിലും ഇതിനു അരിപ്പാക്കൊടി എന്നും വിളിക്കുന്നുണ്ട്.--വിചാരം (സംവാദം) 03:53, 28 മേയ് 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:കോഞ്ഞാട്ട&oldid=1314097" എന്ന താളിൽനിന്ന് ശേഖരിച്ചത്
"കോഞ്ഞാട്ട" താളിലേക്ക് മടങ്ങുക.