വെത്യാസമാണോ വ്യത്യാസമാണോ ശരി? Sreejithk2000 07:54, 25 സെപ്റ്റംബർ 2006 (UTC)Reply

വ്യത്യാസം ശരിയെന്നു തോന്നുന്നു--പ്രവീൺ:സംവാദം‍ 13:17, 25 സെപ്റ്റംബർ 2006 (UTC)Reply

you could also add a little bit about mammoths... --ചള്ളിയാ൯ 02:53, 5 ഒക്ടോബർ 2006 (UTC)Reply

Mammoth മറ്റൊരു ലേഖനത്തിനുള്ള സ്കോപ്പ് ഉണ്ട്. അത് മറ്റൊരു ലേഖനമായി ചേർക്കാം. Sreejithk2000 08:33, 12 ഒക്ടോബർ 2006 (UTC)Reply

അങനെ ഒരു ലേഖനം തുടങിയിട്ടുണ്ട് ശ്രീജിത്തെ ലിജു 11:40, 12 ഒക്ടോബർ 2006 (UTC)Reply

നോക്കിയിട്ട് കിട്ടുന്നില്ലല്ലോ ലിജൂ. ലിങ്ക് തരുമോ ശ്രീജിത്ത് കെ 07:37, 13 ഒക്ടോബർ 2006 (UTC)Reply

ലിങ്ക് തിരുത്തുക

ഇതാ ലിങ്ക് മാമോത്ത് ലിജു 11:37, 13 ഒക്ടോബർ 2006 (UTC)Reply


താപ്പാന തിരുത്തുക

ആന പിടുത്തത്തിനായുപയോഗിക്കുന്ന താപ്പാനകളെ കുറിച്ച് അറിയാവുന്നവർ ആരെങ്കിലും എഴുതിയാൽ നന്നായിരുന്നു. --സാദിക്ക്‌ ഖാലിദ്‌ 07:17, 20 മാർച്ച് 2007 (UTC)Reply

ഈ ലേഖനം അവിയൽ പരുവത്തിലാണ്.. പൊളിച്ചടുക്കേണ്ടി വരും..--Vssun 21:08, 21 മാർച്ച് 2007 (UTC)Reply

ഏറ്റവും വലിയ ലേഖനം തിരുത്തുക

കരയിലെ ഏറ്റവും വലിയ ജീവി എന്നത് പോലെ മലയാളം വിക്കിയിലെ ഏറ്റവും വലിയ ലേഖനമാണ് ആന എനിയെന്ത് വേണം!!! --  ജിഗേഷ്  ►സന്ദേശങ്ങൾ  04:03, 22 മാർച്ച് 2007 (UTC)Reply

അപ്പോൾ അടുത്ത താരക ലേഖനം ഇതു തന്നെയാകട്ടെ അല്ലേ?--Shiju Alex 05:08, 22 മാർച്ച് 2007 (UTC)Reply
കാട്ടിലെ തടി തേവരുടെ ആന - വലിയെടോ... വലി... (താരക ലേഖനത്തിലേക്ക്‌...) --സാദിക്ക്‌ ഖാലിദ്‌ 07:40, 22 മാർച്ച് 2007 (UTC)Reply

ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിച്ചാലോ? --202.83.55.126 07:57, 22 മാർച്ച് 2007 (UTC)Reply

നിത്യാഭ്യാസി ആനയെ എടുക്കും എന്നൊരു ചോല്ലുമില്ലേ? --സാദിക്ക്‌ ഖാലിദ്‌ 09:12, 22 മാർച്ച് 2007 (UTC)Reply

ആനയുടെ അത്ര വലിപ്പം തിരുത്തുക

എൻറെ അഭിപ്രായത്തിൽ ഈ ലേഖനം ആവശ്യമില്ലാത്തതിലും വലുതാണ്. നിരവധി കഥകളും, ഒറ്റ ഒറ്റ ആനകളുടെ വിവരണങ്ങളും ഒഴിവാക്കി കുറച്ചുകൂടെ സംക്ഷിപ്തമാക്കണം എന്നാണ് എൻറെ എളിയ അഭിപ്രായം.after all size doesn't matter. --ചള്ളിയാൻ 09:55, 22 മാർച്ച് 2007 (UTC)Reply

മുകളിലെ കുറച്ചു ഭാഗം വെട്ടിയിട്ടുണ്ട് ചള്ളിയാനേ.. ഇനിയും താഴേക്ക്ക് പൊളിക്കാനുണ്ട്..--Vssun 09:59, 22 മാർച്ച് 2007 (UTC)Reply

വേറെ ഒരു ലേഖനത്തിനു സ്കോപ്പുള്ള വിഭാഗങ്ങൾ ഉണ്ടെങ്കിൽ അങ്ങനെയാക്കാമല്ലോ. തൽക്കാലം കണ്ടന്റ് ഒഴിവക്കരുത്. വേണമെങ്കിൽ ഒഴിവാക്കണം എന്നുള്ളത് ടാക്ക് പേജിലേക്ക് മാറ്റിയാൽ മതി. ചില വിഭാഗങ്ങൾ പൊളിച്ച് വേറെ ലേഖനം ആയി തുടങ്ങാം എന്നു തോന്നുന്നു. ഉദാഹരണത്തിനു “ആനയുടെ തരം“--Shiju Alex 10:11, 22 മാർച്ച് 2007 (UTC)Reply

ഈയിടെ കേരളത്തിൽ ആനകൾ ഇടഞ്ഞതിനെപ്പറ്റിയുള്ള ആദ്യ പാരഗ്രാഫിലെ പരാമർശം ഒഴിവാക്കണം എന്നു തോന്നുന്നു... കുറെക്കാലം കഴിഞ്ഞാൽ “ഈയിടെ”ക്ക് എന്തു പ്രസക്തി? അല്ലെന്കിൽ ആനകൾ എന്നും ഇടയുന്ന അവസ്ഥ ഉണ്ടാക്കണം..:)

ആനകൾ എന്നും ഇടയുന്നുണ്ട്. നല്ല പാപ്പാന്മാരാണ്‌ അതിനും കാരണം. പാപ്പാന്മാരെ പറ്റി എഴുതിയാൽ മേൽ പറഞ്ഞത് കേരളത്തിൽ ഇടക്കിടെ എന്നാക്കാമായിരുന്നു! :) --ചള്ളിയാൻ 02:20, 14 ജൂൺ 2007 (UTC)Reply

മിശ്ര വർഗ്ഗം പൊളിച്ചെഴുതി തിരുത്തുക

പഴയത് ഇവിടെ. ഒരു ആഫ്രിക്കൻ ആനയിൽ നിന്നും ഗർഭം ധരിച്ചു, ഒരു കുട്ടിക്ക് ജന്മം കൊടുക്കുകയുണ്ടായി (ആഫ്രിക്കൻ ആനയെ തരം തിരിക്കുന്നതുമുൻപുള്ളത് കൊണ്ടാണ് ആഫ്രിക്കൻ ആന എന്ന് ഇവിടെ ഇപ്പോൾ പറയുന്നത്). ഇവർ പല തവണ ഇണ ചേർന്നെങ്കിലും ഒരു ഗർഭധാരണം അസാധ്യമാണെന്നാണ് വിശ്വസിച്ചിരുന്നത്. "മൊട്ടി", എന്നായിരുന്നു ഈ ആനകൾക്ക് പിറന്ന കുട്ടിയുടെ പേര്. ഈ ആനയ്ക്ക് ആഫ്രിക്കൻ ആനയെപ്പോലെ കവിളും ചെവികളും(അറ്റം കൂർത്ത വലിയ ചെവികൾ) കാലുകളും(നീളമുള്ളതും മെലിഞ്ഞതും) ഉണ്ടായിരുന്നെങ്കിലും, നഖങ്ങളുടെ എണ്ണവും, (അഞ്ചെണ്ണം വീതം മുന്നിലും, നാലെണ്ണം വീതം പിന്നിലും) തുമ്പികൈയിലെ അറ്റത്തിന്റെ എണ്ണവും ഏഷ്യൻ ആനകളെപ്പോലെയായിരുന്നു. തുമ്പികൈ ആഫ്രിക്കൻ ആയകളുടേത് പോലെ ചുളിവുകൾ ഉള്ളതായിരുന്നു. നെറ്റി നീളത്തിലും‍ ഒരു മുഴ മുന്നിലും ചെറിയ രണ്ട് മുഴകൾ പിന്നിലുമായിട്ടായിരുന്നു. ശരീരം ആഫ്രിക്കനെപ്പോലെയായിരുന്നുവെങ്കിലും മുതുക് ഏഷ്യനെപ്പോലെയും ‌മുതുകിന്റെ പിൻ‌വശം ആഫ്രിക്കൻ ആനയെപ്പോലെയും ആയിരുന്നു. ഈ ആനക്കുട്ടി ഒരു അണുബാധ കാരണം പന്ത്രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചെരിഞ്ഞു. ഈ ആനയെ ലണ്ടനിലെ ബ്രിട്ടീഷ് നാച്ചുറൽ മ്യൂസിയത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇതുപോലെ മൂന്ന് ആനകൾ പിന്നെയും പല മൃഗശാലകളിലുമായി ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഈ മൂന്ന് ആനകൾക്കും ഇതേ പോലെ വൈകല്യങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു, ഇവയും അധികകാലം ജീവിച്ചിരുന്നില്ല.

ഭക്ഷണ ശീർഷകത്തിൽ കൊടുക്കാം ഈ വിവരണം തിരുത്തുക

മിക്ക സസ്യഭുക്കുകൾക്കും ചെടികൾ കടിച്ച് പറിച്ചെടുക്കാനുമൊക്കെ ഉതകുന്നതരം പല്ലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ . മണ്ണിലെ ചെറിയ ചെടികൾ പറിച്ചെടുക്കാനും മരങ്ങളിലുല്ല ഇലകൾ, പഴവർഗ്ഗങ്ങൾ, മുഴുവൻ ശിഖരങ്ങൾ വരെ പറിച്ചെടുക്കാനും ഈ തുമ്പിക്കൈ ആന ഉപയോഗിക്കുന്നു. ഇഷ്ടഭക്ഷണം വളരെ ഉയരത്തിൽ ആണെന്ന് കണ്ടാൽ ആന മരം കുലുക്കി അത് താഴെയിടാൻ ശ്രമിക്കും. എന്നിട്ടും കിട്ടിയില്ലെങ്കിൽ അ മരം തന്നെ ആന മറിച്ചിടും.കുളിക്കുന്ന സമയത്ത് ദേഹത്ത് വെള്ളം ഒഴിക്കാനായും ആന തുമ്പികൈ ഉപയോഗിക്കുന്നു. അങ്ങിനെ ചെയ്ത് നനഞ്ഞ സ്വന്തം ശരീരത്തിൽ, ആന കുളി കഴിഞ്ഞ് പൊടിയും ചെളിയും ഇട്ട് ചൂടിൽ നിന്നും സൂര്യതാപത്തിൽ നിന്നും രക്ഷ നേടും. --ചള്ളിയാൻ 13:23, 22 മാർച്ച് 2007 (UTC)Reply

പ്രശസ്തരായ ആനകൾ തിരുത്തുക

  • ടഫ്റ്റ്സ് യൂണിവേർസിറ്റിയുടെ ചിഹ്നം ജമ്പോ എന്ന ആനയാണ്.
  • അലബാമ യൂനിവേർസിറ്റിയുടെ Crimson Tide ചിഹ്നം "Big Al." എന്ന് പേരുള്ള ഒരാനയാണ്. ഈ പേര് എഴുപതുകളുടെ അന്ത്യത്തിൽ ക്യാമ്പസ്സിൽ നടത്തിയ ഒരു മത്സരം വഴി തിരഞ്ഞെടുത്തതാണ്.
ഇതൊക്കെ വിക്കിയിൽ വേണോ?--Vssun 07:18, 4 ഏപ്രിൽ 2007 (UTC)Reply
ഇത് ആംഗലേയവിക്കിയിൽ പറ്റും അവർ ആനയെ കണ്ടിട്ടില്ലാത്തവരാണല്ലോ. നമുക്ക് ഇത് അത്ര പഥ്യം ആവാൻ വഴിയില്ല. --ചള്ളിയാൻ 07:06, 10 ഏപ്രിൽ 2007 (UTC)Reply

ഇത് കേരളത്തിലെ ആനയെപറ്റി തിരുത്തുക

മനോരമയിൽ ഉണ്ണി നമ്പൂതിരി എഴുതിയ ആനയെപ്പറ്റി ആമുഖം എന്ന ലേഖനം ഇത് കുറേ ഉണ്ട്. കേരളത്തിൽ ആനകൾ എന്ന ലേഖനം വേണമെങ്കിൽ എഴുതാം. ഒന്നു നോക്കുന്നത് നന്നായിരിക്കും --ചള്ളിയാൻ 07:06, 10 ഏപ്രിൽ 2007 (UTC)Reply

പോറസ്സ് രാജാവിനെതിരായുള്ള യുദ്ധത്തിൽ മഹാനായ അലക്സാണ്ടർക്ക് വളരെ പ്രയോജനപരം എന്ന് കണ്ടതിനെത്തുടർന്ന് ഹെല്ലനിസ്റ്റിക് കരസൈന്യവും ആനകളെ ഉപയോഗിച്ച് തുടങ്ങി (ഇത് ശ്രദ്ധിക്കപ്പെട്ടത് ടോളമിയുടേയും സെലൂക്കിഡ് ഡയഡോക്കൈ സാമ്രാജ്യങ്ങളിലാണ്) . ഇത് ശരിയല്ല. ഞാൻ മാറ്റുകയാണ്‌ --ചള്ളിയാൻ 07:55, 10 ഏപ്രിൽ 2007 (UTC)Reply

മസ്തകം എവിടെ? തിരുത്തുക

ആനയുണ്ട് മസ്തകമില്ല. മത്തേഭമില്ല, ഗജഗാമിനിയില്ല, ഹസ്തിനിയില്ല, ആനക്കൊട്ടിലുമില്ല, പാപ്പാനുമില്ലല്ലോ, ആനച്ചികിത്സ, അങ്ങനെയങ്ങനെ. Crushing by Elephant എന്നോ മറ്റോ പേരിൽ ഇംഗ്ലീഷു പീഡിയയിൽ ലേഖനമുണ്ട്. അതിലെ കുറെ കാര്യങ്ങളും ഇതിൽ വരേണ്ടതാണ്. മറ്റുള്ളവർ ചെയ്യട്ടെ എന്നല്ല. Calicuter 16:26, 10 ഏപ്രിൽ 2007 (UTC)Reply

അതെ ഇതു തന്നെയാണ്‌ ഞാനും പറയുന്നത്. കുറച്ചൂ കൂടി വിവരങ്ങൾ ഉൾപ്പെടുത്താനുണ്ട്. എന്തൊക്കെയാണ്‌ എന്ന് എനിക്ക് രൂപം കിട്ടുന്നില്ല. പലതിനും റഫറൻസിന്റെ അഭാവം ഉണ്ട്. ഞാൻ മാതംഗ ലീല തപ്പുകയാണ്‌. പറഞ്ഞപോലെ അതിനെക്കുറിച്ചും നെറ്റിപ്പട്ടത്തെക്കുറിച്ചും, ആനയിലെ ദന്ത ചികിത്സവരെയും പ്രതിപാദിക്കാവുന്നതാണ്‌. --ചള്ളിയാൻ 04:48, 28 ഏപ്രിൽ 2007 (UTC)Reply

ഒരു ഐതിഹ്യം തിരുത്തുക

ഈക്കഴിഞ്ഞ മംഗളം ഞായർപതിപ്പിൽ നിന്നും കിട്ടിയ ഐതിഹ്യം. ഹൈന്ദവ വിശ്വാസമനുസരിച്ച് ഐരാവതത്തിന്റേയും അബ്രമു എന്ന പിടിയാനയുടേയും പിൻ‌ഗാമികളാണ് ഇന്നത്തെ ആനകൾ. ദുർവ്വാസാവിന്റെ ശാപം മൂലമാണ് ആനകൾക്ക് അവയുടെ വെളുപ്പ് നിറം നഷ്ടപ്പെട്ടത്. ആർക്കെങ്കിലും കൂടുതൽ അറിയാമോ--പ്രവീൺ:സംവാദം‍ 07:31, 16 ഏപ്രിൽ 2007 (UTC)Reply

പുരാണങ്ങളെക്കുറിച്ചുള്ള വിവരം കമ്മിയാണ്‌ പ്രവീണെ. എങ്കിലും താങ്കൾക്ക് കിട്ടിയ വിവരം അപ്പാടെ കയറ്റാം. ടാക്സോ ബോക്സിൽ ഇപ്പഴും ഇംഗ്ലീഷ് പദങ്ങൾ വിരാജിക്കുന്നു. മന്ദഗതിയായതിനാലാണ്ണോ? ഗജരാജവിരാജിത മന്ദഗതി എന്ന് കുഞ്ചൻ നമ്പ്യാർ ആണോ എഴുതിയിരിക്കുന്നത്. മഹേഷ് മംഗലാട്ടിന്‌ അറിയാമായിരിക്കും --ചള്ളിയാൻ 02:26, 17 മേയ് 2007 (UTC)Reply

പുറമേക്കുള്ള കണ്ണിയിൽ നിന്ന് ലിങ്കുകൾ അടർത്തി ഏത് വരികൾക്കാണോ ഉപയോഗിച്ചത്, അതാത് വരികളുടെ റഫറൻസ് ആയി കൊടുക്കേണ്ടതാണ്. --ചള്ളിയാൻ 03:22, 17 മേയ് 2007 (UTC)Reply

കാലിക്കൂട്ടരേ. Pachy derm എന്നാൽ പാച്ചി ദെർം എന്നാണ്‌ ഉച്ഛാരണം ലത്തീനിൽ, പാക്കി എന്നത് എവിടെ നിന്ന് വരുന്നു? ഇംഗ്ലീഷ് വത്കരണമാണോ? --ചള്ളിയാൻ 03:34, 17 മേയ് 2007 (UTC)Reply

ഈയിടെ കേരളത്തിൽ ആനകൾ ഇടഞ്ഞതിനെപ്പറ്റിയുള്ള പരാമർശം ഒഴിവാക്കാം എന്നു തോന്നുന്നു..കുറച്ചുകാലം കഴിഞ്ഞാൽ “ഈയിടെ” എന്നതിനു പ്രസക്തിയില്ല. അല്ലെങ്കിൽ എന്നും ആനകൾ ഇടയുന്ന അവസ്ഥ ഉണ്ടാകണം.

ലേഖനത്തിന്റെ അസാധാരണ വലിപ്പം തിരുത്തുക

ഈ ലേഖനം പിരിച്ച് ചുരുങ്ങിയത് പത്തു ലേഖനം എങ്കിലും ആക്കാം അഭിപ്രായം അറിയിക്കൂ. --ചള്ളിയാൻ 03:30, 19 ജൂൺ 2007 (UTC)Reply


പാക്കി ഡെർമാറ്റ എന്ന ഓർഡർ നിലവിലില്ല. പ്രൊബോസിഡേ ആൺ പകരം... --ചള്ളിയാൻ ♫ ♫ 07:27, 17 മാർച്ച് 2008 (UTC)Reply


ആനയുടെ ദേഷ്യം എന്ന തലക്കെട്ടിനടിയിൽ മദപ്പാട് കൊടുത്തിരിക്കുന്നു. വാസ്തവത്തിൽ ഇത് തെറ്റിദ്ധാരണ ഉണ്ടാക്കില്ലേ? --ചള്ളിയാൻ ♫ ♫ 15:43, 10 ഏപ്രിൽ 2008 (UTC)Reply

ഈ ലേഖനം അല്പം ചുരുക്കാമെന്ന് തോന്നുന്നു. വകഭേദങ്ങൾ എന്നതിൽ ആഫ്രിക്കൻ,ഏഷ്യൻ എന്നിവ മതിയാവുമായിരിക്കും. ശരീരഘടന, വംശനാശ ഭീഷണി എന്നിവയും ചുരുക്കി പുതിയ താളുകൾ തുടങ്ങാം എന്നാണ് എന്റെ അഭിപ്രായം. എല്ലാവരുടേയുയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.--അഭി 14:15, 16 ഏപ്രിൽ 2008 (UTC)Reply

ഞാൻ ശക്തമായി പിന്താങ്ങുന്നു. ഇൻഡക്സ് തന്നെ ഒരു ലേഖനത്തിന്റത്രയും വലിപ്പമുണ്ട്.. ലേഖനത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു. .. ഈ ലേഖനം പിരിച്ച് ചുരുങ്ങിയത് പത്തു ലേഖനം എങ്കിലും ആക്കാം എന്ന അഭിപ്രായം വീണ്ടും ആവർത്തിക്കുന്നു. --ചള്ളിയാൻ ♫ ♫ 14:22, 16 ഏപ്രിൽ 2008 (UTC)Reply

മോഴകളേക്കുറിച്ച് ഒന്നും കാണുന്നില്ലല്ലോ? അതോ വേറേ പേരിലുണ്ടോ? അറിയാവുന്നവർ എഴുതിയാൽ നന്നായിരുന്നു.--അഭി 05:24, 18 ജൂൺ 2008 (UTC)Reply

പ്രശസ്തരായ ആനകൾ തിരുത്തുക

പ്രശസ്തരായ ആനകൾ എന്നു പറയുമോ? പ്രശസ്തമായ ആനകൾ എന്നതല്ലേ ശരി? --Anoopan| അനൂപൻ 18:26, 19 ഒക്ടോബർ 2008 (UTC)Reply

ആനകളേയും പോലീസിലെ നായ്ക്കളേയും വ്യക്തികളായാണ്‌ കണക്കാക്കുന്നത്. അവയെ എന്നല്ല അവരെ എന്നാണ്‌ പറയുക എന്നു തോന്നുന്നു.

നാട്ടാനകൾ എന്നൊരു ലേഖനം തുടങ്ങുന്നതിനെക്കുറിച്ചെന്താണഭിപ്രായം? --ചള്ളിയാൻ ♫ ♫ 10:32, 6 നവംബർ 2008 (UTC)Reply

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയുടെ ഓരോ ഭാഗവും സമാപിക്കുന്നത് പ്രശസ്തരായ ഓരോ ആനയുടെ കഥ പറഞ്ഞല്ലേ? പുസ്തകം ഇപ്പോൾ എന്റെ കയ്യിൽ ഇല്ല. അതിലെ പ്രശസ്തന്മാരെ ലേഖനത്തിലെ പ്രശസ്തന്മാരുടെ പട്ടികയിൽ ചേർത്തുകൂടേ?Georgekutty 11:21, 6 നവംബർ 2008 (UTC)Reply

ഗുരുവായൂർ ആനക്കോട്ടയിൽ നൂറുകണക്കിനു ആനകളുണ്ടെന്നു പറയുന്നത് അതിരു കടന്ന കണക്കല്ലേ? അവിടെ നൂറിൽ താഴെ മാത്രമല്ലേ ആനകളുള്ളൂ? --Chandrapaadam 11:17, 14 ഫെബ്രുവരി 2009 (UTC)Reply

അവിടെ ആകെ 51 ആനകൾ മാത്രമെ ഉള്ളൂ. മാറ്റം വരുത്തിയിട്ടുണ്ട്.-- ജിഗേഷ് സന്ദേശങ്ങൾ  11:28, 14 ഫെബ്രുവരി 2009 (UTC)Reply

നാവ് തിരുത്തുക

ആനയുടെ നാക്കിന്റെ കീഴറ്റം കീഴ്ത്താടിയിൽ ഉറപ്പിച്ചിരിക്കുന്നകൊണ്ട് പുറത്തേക്ക് നീട്ടാൻ കഴിയില്ല എന്നു് ആന ഒരു അത്ഭുത ജീവി എന്ന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകം പറയുന്നുSatheesan.vn 09:50, 19 സെപ്റ്റംബർ 2010 (UTC)Reply


ആണാന , പെണ്ണാന തിരുത്തുക

കൊമ്പനാന,പിടിയാന,കൊമ്പൻ, പിടി എന്നിങ്ങനെയല്ലേ സാധാരണയായി ഉപയോഗിക്കുന്നത്?. Sonujacobjose 03:03, 2 ഒക്ടോബർ 2011 (UTC)Reply

ആന ലക്ഷണത്തിന്റെ നാട്ടിൽ ശിവസുന്ദരന്മാരും അയ്യപ്പരാജന്മെരും വിലസുന്ന നാട്ടിൽ ഇത്ര വിലക്ഷണനായ ഒരാനയുടെ ചിത്രം കൊടുത്തത് സങ്കടകരം.നൊക്കട്ടെ വല്ലതും കിട്ടുമൊ എന്ന്. മാറ്റുന്നതിന് വിരോധം തോന്നരുത്----ദിനേശ് വെള്ളക്കാട്ട് 14:34, 22 നവംബർ 2011 (UTC)

ചിറക്കടവ് നീലകണ്ഠൻ തിരുത്തുക

ആന ചങ്ങല വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്ന ഈ ചിത്രത്തിനു തൊട്ടു താഴെ ഒരു പാരഗ്രാഫിൽ കുട്ടിക്കാലത്ത് ഒരു ചെറിയ കയർ കൊണ്ട് കെട്ടി പഠിപ്പിച്ചാൽ തന്റെ ശക്തി മനസ്സിലാക്കാതെ വലുതായാലും അനുസരിക്കും എന്ന് ഖണ്ഡിക അനുചിതമായി തോന്നി. മാക്കുന്നു--ദിനേശ് വെള്ളക്കാട്ട് 15:24, 22 നവംബർ 2011 (UTC)

പരിസ്ഥിതിക്ക് ഉപകാരം തിരുത്തുക

ഈ പറയുന്ന കാര്യം പരിസ്ഥിതിക്കുള്ള ഉപകാരം എന്ന ഗണത്തിൽ പെടുമോ? അതോ ഉപദ്രവമോ? "ആനകൾ മറ്റ് ജീവികൾക്ക് കടന്ന് ചെല്ലാനാ‍കാത്ത ഇടങ്ങളിലേക്ക് വരെ കടന്ന് ചെന്ന് അങ്ങോട്ടേക്ക് വഴി ഉണ്ടാക്കുന്നു. പല തലമുറകൾ ഈ വഴിയേ സഞ്ചരിക്കുമ്പോൽ ഇത് എല്ലാവർക്കും ഉപയോഗപ്രദമായ ഒരു പാത ആയി മാറുന്നു. ഇപ്രകാരം ഉള്ള പല പാതകളും മനുഷ്യർ പിന്നീട് റോഡുകളാക്കി മാറ്റിയിട്ടുണ്ട്." --Vinayaraj (സംവാദം) 01:05, 4 സെപ്റ്റംബർ 2012 (UTC)Reply

ഇതരജീവികൾക്കുള്ള ഉപകാരം കുറച്ചുകൂടി നല്ല തലക്കെട്ടാണെന്നുകരുതുന്നു. --Vssun (സംവാദം) 01:45, 4 സെപ്റ്റംബർ 2012 (UTC)Reply

സിനിമ തിരുത്തുക

ആന എന്ന പേരിൽ മധു, സോമൻ, ക്യാപ്ടൻ രാജു, ലിസി തുടങ്ങിയവർ അഭിനയിച്ച ഒരു മലയാള സിനിമ ൧൯൮൨-ൽ പുറത്തിറങ്ങിയിട്ടുണ്ട്. --Anoop Manakkalath (സംവാദം) 03:01, 4 സെപ്റ്റംബർ 2012 (UTC)Reply

സർക്കസ്സ് തിരുത്തുക

" സർക്കസ്സിലും ആനകളെ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. " --> ഇന്ത്യയിൽ ഇപ്പൊ സർക്കസിൽ ആനകളെ നിരോധിച്ചില്ലേ? Pranchiyettan (സംവാദം) 18:07, 4 ഡിസംബർ 2012 (UTC)Reply

ആനകളുടെ പല്ലുകൾ തിരുത്തുക

@Anjuravi: _ ആന എന്ന ലേഖനത്തിൽ ആനയുടെ ഒരു വലിയ അണപ്പല്ലിന് ഒരടി നീളവും രണ്ടര ഇഞ്ച് നീളവും 4 കിലോ തൂക്കവും ഉണ്ടാകാം എന്ന് എഴുതിയിരിക്കുന്നു. രണ്ടര ഇഞ്ച് വീതി എന്നല്ലേ വേണ്ടിയിരുന്നത് ? (Anjuravi (സംവാദം) 07:17, 23 ഡിസംബർ 2019 (UTC))Reply

ആനയുടെ മദപ്പാട് തിരുത്തുക

ആനയുടെ മദപ്പാട്...

കേരളത്തിൽ എവിടെയെങ്കിലും ആനയിടഞ്ഞാൽ പൊതുവെ ആളുകൾ പറയുന്ന വാക്കാണ് ആനക്ക് മദമിളകി എന്ന്, എന്നാൽ എന്താണ് ആനയുടെ മദപ്പാട് എന്ന് നോക്കാം...

ആദ്യം തന്നെ പറയട്ടെ ആനകളുടെ മദപ്പാട് ഉണ്ടാകാൻ കാരണം എന്താണ് എന്ന് ലോകത്ത് ഇന്നുവരെ ഒരാൾക്കും ഒരു ശാസ്ത്രത്തിനും കണ്ടു പിടിക്കാൻ കഴിഞ്ഞിട്ടില്ല.

ഇതിൽ ഞാൻ പറയുന്നത് ഏഷ്യൻ ആനകളെ പറ്റിയാണ്.. ആൺ ആനകളിൽ ആണ് പൊതുവെ മദപ്പാട് ഉണ്ടാകുക, അപൂർവ്വം ചില പെണ്ണാനകളിലും മദപ്പാട് ഉണ്ടാകുന്നു പെണ്ണാനകൾക്ക് പൊതുവെ മൊട ആണ് ഉണ്ടാകുന്നത്. മദപ്പാട് ഒരു രോഗം ആണോ എന്ന് സംശയിക്കുന്നവരും ഉണ്ട് എന്നാൽ മദപ്പാട് ഒരു രോഗമല്ല മറിച്ച് പൂർണ്ണ ആരോഗ്യവാൻ ആയ ഒരു ആനക്ക് വർഷാ വർഷം ഉണ്ടാകുന്ന ഒരു അത്ഭുത പ്രതിഭാസം തന്നെയാണ് മദം, സ്ത്രീകളിൽ എല്ലാ മാസവും ഉണ്ടാകുന്ന ആർത്തവം പോലെ എല്ലാ വർഷവും കൃത്യമായി ഒരു സമയത്ത് ആനക്ക് മദപ്പാട് ഉണ്ടാകുന്നു, ഉദാഹരണം ജനുവരി ഒന്നിന് മദം ഒലിക്കാൻ തുടങ്ങുന്ന ആന ആണ് എങ്കിൽ കാലാവസ്ഥ വ്യതിയാനം കാരണം പരമാവധി ഒരു 20 ദിവസം വരെ നേരത്തെയോ അല്ലെങ്കിൽ 20 ദിവസം വരെ താമസിച്ചോ ആനക്ക് മദക്കോള് തുടങ്ങാം. മദപ്പാട് എല്ലാ വർഷവും കൃത്യമായി ഉണ്ടാകുന്നില്ല എങ്കിൽ അതിനർത്ഥം ആനക്ക് ആരോഗ്യ പ്രശ്നങ്ങളോ, മാനസിക സംഘർഷങ്ങളോ, മുറിവുകളോ മറ്റു ആനക്ക് ദോഷകരമായ കാരണങ്ങളോ ഉണ്ട് എന്നത് തന്നെ ആണ്. ചില ഉടമകളും പാപ്പാന്മാരും നാട്ടാനകളുടെ മദപ്പാട് നിയന്ത്രിക്കാൻ ആനക്ക് മദപ്പാട് തുടങ്ങുന്നതിനു കുറച്ചു നാൾ ആനക്ക് ഭക്ഷണവും വെള്ളവും കുറച്ചു ആനകളെ ഒന്ന് വാട്ടി എടുക്കാൻ അഥവാ ഷീണിപ്പിച്ചു എടുക്കാൻ നോക്കും, എങ്കിലും പൂർണ്ണ ആരോഗ്യവാൻ ആയ ആന ആണ് എങ്കിൽ ഒരു 20 ദിവസത്തിൽ കൂടുതൽ വത്യാസം വരുത്താൻ കഴിയില്ല. കാട്ടാനകൾക്കും നാട്ടാനകൾക്കും ഒരുപോലെ മദപ്പാട് ഉണ്ടാകും, അത് മാത്രമല്ല ആനയുടെ മദത്തിനെ പറ്റി ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ട്, അതിൽ പ്രധാനപ്പെട്ട തെറ്റിദ്ധാരണ ആണ് ആനയുടെ മദപ്പാട് ഇണചേരൽ കാലം ആണ് എന്നത്, ഇത് 100% തെറ്റാണ് കാരണം ആനക്ക് മദപ്പാട് ഉണ്ടാകുന്നത് ഇണ ചേരൽ ആയി ബന്ധപ്പെട്ടത് അല്ല, അതിനു ഒരുപാട് ഉദാഹരണം ഉണ്ട് അതിലൊന്ന് മദക്കാലത് കൊമ്പനാനകൾ പിടിയാനകളെ കൊന്ന ചരിത്രം ഒരുപാട് ഉണ്ട്. എന്നാൽ മദപ്പാട് ആനക്ക് ഇണ ചേരാൻ പറ്റിയ സമയം ആണ് ഇത് സത്യമാണ് കാരണം മദപ്പാട് സമയത്ത് ആനയുടെ ശരീരത്തിൽ ടെസ്റ്റോസിറോൺ എന്ന ഹോർമോൺ സാധാരണയിലും 60% കൂടുതൽ ആയി ഉൽപ്പാതിക്കപ്പെടുന്നു ഇതിലൂടെ ആനക്ക് ലൈംഗികമായും ശരീരികമാകും മാനസികമായും ഉത്തേജനം കൂടുന്നു അതിനാൽ ഈ സമയത്ത് ആനകൾ ഇണചേർന്നാൽ കുട്ടികൾ ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കൂടുതലാണ് അതും നല്ല ആരോഗ്യമുള്ള കുട്ടികൾ. മദപ്പാട് കാലത്ത് ശരീരികമായും മാനസികമായും ഉത്തേജനം കൂടുതലാണ് അതിനാൽ ഈ സമയത്ത് ആനകൾ കൂടുതൽ അപകടകാരികൾ ആകുന്നു, നാട്ടാനകൾ ആണെങ്കിൽ സ്വന്തം പാപ്പാനെ പോലും മറന്ന് എപ്പോളും അക്രമ സ്വഭാവം കാണിക്കുന്നു. എന്നാൽ മദപ്പാടിൽ ശാന്തനായ ആനകളും ഉണ്ട്. ആഫ്രിക്കൻ ആനകളിൽ പിടിയാനകളിലും മദപ്പാട് ഉണ്ടാകുന്നു എന്ന് കേട്ടിട്ടുണ്ട് എന്നാൽ ഏഷ്യൻ ആനകളിൽ പിടിയാനകൾക്ക് അപൂർവ്വമായി മാത്രമാണ് ഇത് കാണപ്പെടുന്നത്, പിടിയാനകൾക്ക് പൊതുവെ മൊട ആണ് ഉണ്ടാകുന്നത് അതിനാൽ പിടിയാനകൾക്ക് വാശി പൊതുവെ കൂടുതൽ ആയിരിക്കും. ചില ആനകൾക്ക് വർഷത്തിൽ രണ്ടു തവണ മദപ്പാട് ഉണ്ടാകുന്നു അത് ആനയുടെ ആരോഗ്യം കാലാവസ്ഥ ഒക്കെ കണക്കിലെടുത്താണ്, അതിൽ അപൂർവ്വം ആനകൾക്ക് മാത്രമേ നന്നായി മദജലം ഒലിക്കൂ, അല്ലാത്ത ആനകൾക്ക് ചെറുതായ് കന്നക്കുഴി നനയും എന്ന് മാത്രമേ ഒള്ളു, അതോടൊപ്പം വർഷത്തിൽ ആദ്യത്തെ മദപ്പാടിൽ മദജലം പൂർണ്ണമായും ഒലിച്ചു പോയില്ല എങ്കിൽ അത് ഈ സമയത്ത് ഒലിച്ചു പോകും, രണ്ടു മദപ്പാട് ഉള്ള ആനകൾക്ക് രണ്ടാമത് ഉണ്ടാകുന്ന മദപ്പാടിന് ഇടക്കോൾ എന്നാണ് പറയുന്നത്, ഇത് കാരണം ആണ് നാട്ടാനകൾ ചില സമയത്ത് എഴുന്നള്ളിച്ചു നിൽകുമ്പോൾ പോലും ചെറുതായി മദം ഒലിക്കുന്നത് കാണുന്നത്. ആനക്ക് മദപ്പാട് വരാതെ ഇരിക്കുകയോ, ഇടക്ക് വച്ചു എന്തെങ്കിലും കാരണത്താൽ ഒലിവ് നിൽക്കുകയോ, മദം പൂർണ്ണമായും ഒലിക്കാതെ ഇരിക്കുകയോ ചെയ്താൽ അത് ആനയുടെ ആരോഗ്യത്തിന് ദോഷം തന്നെയാണ്, അത് മാത്രമല്ല ആനയുടെ സ്വഭാവത്തിലും മാറ്റം വരാം കൂടുതൽ അക്രമകാരികൾ ആകാനും സാധ്യത ഉണ്ട്. നാട്ടാനയാണ് എങ്കിൽ മദപ്പാട് തുടങ്ങുന്നതിനു മുൻപ് തന്നെ ആനയെ കെട്ടി ഉറപ്പിക്കും, ആനക്ക് ഒലിവ് തുടങ്ങിയാൽ കൃത്യമായി ആനയുടെ ചങ്ങല ഇളക്കിയിടുകയും ഇടയ്ക്കിടെ ചങ്ങല മാറി കെട്ടുകയും വേണം കാരണം ആനയുടെ ശരീരത്തിൽ ചെറിയ ഒരു മുറിവ് ഉണ്ടായാൽ പോലും ആനക്ക് ഒന്ന് പനിക്കും അതോടെ ഒലിവ് നില്കും, അതിനാൽ ആനയെ ആ സമയത്ത് ഒരു തരത്തിലും ഉപദ്രവിക്കാനോ വേദനിപ്പിക്കാനോ പാടില്ല. കാട്ടാന ആണെങ്കിൽ മദപ്പാടിൽ എന്തെങ്കിലും മുറിവുകളോ പരിക്കുകളോ ഉണ്ടായാലും ഒലിവ് നിൽക്കും, കൃത്യമായി ഒലിക്കാതെ ഇരുന്നാൽ അത് ആനയുടെ ആരോഗ്യത്തിന് ദോഷം തന്നെ ആണ്. മദപ്പാടിന് ആനയുടെ പ്രായം ഒരു പ്രശ്നം അല്ല, ആരോഗ്യം ഉണ്ട് എങ്കിൽ വയസ്സായാലും ഒലിക്കും, എന്നാൽ ആനയുടെ പ്രായം ആരോഗ്യം അതിനനുസരിച്ചു മദജലത്തിന്റെ ഗന്ധത്തിൽ വെത്യാസം വരും. ആനക്ക് മയക്കുവെടിയേറ്റാൽ ആനക്ക് മദം ഒലിക്കാനും അത് കൃത്യമായി ഒലിക്കാനും ബുദ്ധിമുട്ടാണ്, ഒരുപക്ഷേ മൂന്നോ നാലോ വർഷം വരെ ആനക്ക് ഒലിക്കാതെ ഇരിക്കാം പിന്നെ ഒലിച്ചു തുടങ്ങിയാലും അത് കൃത്യമായി കിട്ടാൻ ബുദ്ധിമുട്ടാണ് ഈ കാരണങ്ങൾ കൊണ്ട് തന്നെ ആനക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം, ആനയുടെ മനസ്സും ശരീരവും അതിന്റെ പൂർണ്ണ ആരോഗ്യത്തിൽ എത്തിയാൽ മാത്രമേ ആനയുടെ മദക്കാലം കൃത്യമാവു. ഇനി മദപ്പാട് എങ്ങിനെ എന്ന് നോക്കാം... ആനയുടെ ഇരുവശത്തും കണ്ണിനും ചെവിക്കും ഇടയിൽ ഉള്ള രണ്ടു ധ്വാരങ്ങൾ ആണ് കന്നം അഥവാ കന്നക്കുഴി. ആൺ ആനകളുടെ ലൈംഗിക അവയവത്തിന് കണ എന്നും, പെൺ ആനകളുടെ ലൈംഗിക അവയവത്തിന് ഈറ്റം എന്നും പറയുന്നു. കോൾ, നീര്, മദപ്പാട് മദമിളകുക, മദം പൊട്ടുക, ഒലിവ്, ഇടക്കോൾ, വറ്റി നീര്, ബാല മൊട ഇതെല്ലാം കേരളത്തിൽ പൊതുവെ ആനകളുടെ മദപ്പാടിനെ പറ്റി പറയുന്ന വാക്കുകൾ ആണ്. കൗമാര പ്രായത്തിലേക്ക് കടക്കുന്ന ആനകൾക്ക് ആണ് ബാലമൊട ഉണ്ടാകുന്നത്, ഈ സമയത്ത് ആനക്ക് കന്നക്കുഴിയിൽ (കണ്ണിനും ചെവിക്കും ഇടയിൽ ഉള്ള ദ്വാരം) ചെറിയ ചൊറിച്ചിൽ അനുഭവപ്പെടുന്നു, ആന ഏറ്റവും കൂടുതൽ അപകടകാരി ആകുന്ന സമയം ആണ് കുട്ടിയാനകളിൽ ഉണ്ടാകുന്ന ബാലമൊട. ആനക്കുട്ടികളിൽ ഉണ്ടാകുന്ന ബാലമൊട മൂന്നു ഘട്ടങ്ങളിൽ ആയി തരാം തിരിക്കാം.. ഒന്നാം ഘട്ടം 10 വയസ്സിനു ശേഷവും, രണ്ടാം ഘട്ടം 15 വയസ്സിനു ശേഷവും, മൂന്നാം ഘട്ടം 22 വയസ്സിനു ശേഷവും എപ്പോൾ വേണമെങ്കിലും ഉണ്ടാകാം, ഈ പറഞ്ഞതിൽ ആനക്കുട്ടിയുടെ ആരോഗ്യം, കാലാവസ്ഥ ഇതെല്ലാം അനുസരിച്ചു വ്യത്യാസം വരാം. ഏകദേശം ഈ പ്രായങ്ങളിൽ ആണ് ബാലമൊട മൂന്ന് ഘട്ടങ്ങളിൽ ആയി ഉണ്ടാകുക. ഇതിൽ രണ്ടാം ഘട്ടത്തിൽ ആനയുടെ കന്നക്കുഴി അഥവാ കണ്ണിനും ചെവിക്കും ഇടയിൽ ഉള്ള ചെറിയ ധ്വാരം അവിടെ തടിക്കുകയും, ചെറിയ ചൊറിച്ചിൽ അനുഭവപ്പെടുകയും, ആൺ ആനയുടെ കണപ്പാട് അഥവാ ലൈംഗിക അവയവം അവിടെ തടിക്കുകയും കണ നിലത്തു കുത്തുന്ന തരത്തിൽ പുറത്തേക്ക് ഇറക്കുകയും ചെയ്യും. രണ്ടാം ഘട്ട ബാലമൊടയിൽ ആണ് ആന ഏറ്റവും അക്രമകാരികൾ ആകുക. ബാലമൊടയുടെ മൂന്നാം ഘട്ടത്തിൽ മേൽപ്പറഞ്ഞ ലക്ഷണങ്ങൾക്ക് പുറമെ ആനയുടെ കന്നക്കുഴി ചെറുതായ് നനഞ്ഞു തുടങ്ങുന്നു. മൂന്ന് ബാല മൊടകൾക്ക് ശേഷമാണ് സാധാരണയായി മദപ്പാട് തുടങ്ങുക. ഈ സമയത്ത് ആനകളുടെ ശരീരത്തിൽ ടെസ്റ്റോ സിറോൺ എന്ന ഹോർമോൺ സാധാരണയിലും 60 ഇരട്ടി കൂടുതൽ ആയി ഉണ്ടാകുന്നു അതുകൊണ്ട് തന്നെ മദപ്പാട് സമയത്ത് ആനകൾക്ക് ശരീരികമായും, മാനസികമായും, ലൈംഗികമായും ഉത്തേജനം കൂടുതൽ ആണ്, ഈ സമയത്ത് ഇണ ചേരുന്ന ആനകൾക്ക് ആരോഗ്യം ഉള്ള കുട്ടികൾ ഉണ്ടാകാൻ സാധ്യത കൂടുതൽ ആണ്. ബാലമൊടകൾക്ക് ശേഷമാണ് മദപ്പാട് തുടങ്ങുന്നത്, ആദ്യം ചെറുതായ് കന്നം നനഞ്ഞു ഒഴുകുന്നത് കാണാം അങ്ങനെ മൂന്നോ നാലോ വർഷം കൊണ്ട് ആന നല്ല ഒലിവിൽ എത്തും. ആന മദപ്പാടിൽ നിൽക്കുന്നത് ചിലപ്പോൾ മാസങ്ങൾ നീണ്ടു പോയേക്കാം ആനയുടെ പ്രായം ആരോഗ്യം ഇവ ഒക്കെ കണക്കിലെടുത്തു മാസങ്ങൾ ഒലിവിൽ നിൽക്കും, ഗുരുവായൂർ നന്ദൻ അത്തരത്തിൽ ഒരാനയാണ് നന്ദൻ 8 മാസത്തിൽ കൂടുതലാണ് മദപ്പാടിൽ നിൽക്കുക. മദപ്പാട് നമുക്ക് മൂന്നായി തരാം തിരിക്കാം.. കോൾ, മദക്കാലം, വറ്റിനീര് എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ആണ് മദപ്പാടിന്. മദപ്പാടിന്റെ തുടക്കം ആണ് കോൾ, ഈ സമയത്ത് ആനയുടെ കന്നക്കുഴിയിൽ ആനക്ക് ചൊറിച്ചിൽ അനുഭവപ്പെടുന്നു അതിനാൽ ആന കൂർത്ത കമ്പ് കൊണ്ടു കന്നം ചൊറിയാൻ ശ്രമിക്കും, തുടർന്നു കന്നം ചെറുതായി തടിക്കാൻ തുടങ്ങും, അതോടൊപ്പം ആനയുടെ ലൈംഗിക അവയവം ആയ കണ പൂർണ്ണമായും ആന വെളിയിലേക്ക് ഇറക്കും കണപ്പാടിൽ തടിപ്പ് നന്നായി കാണാൻ പറ്റും, മദപ്പാടിന്റെ ആരംഭത്തിൽ ആന കണ പൂർണ്ണമായും ഇറക്കി നിലത്തു കുത്തും, അതോടൊപ്പം ആനയുടെ ശരീരം മൊത്തത്തിൽ നന്നാവുകയും ആന ആക്രമണ മനോഭാവം കാണിക്കുകയും ചെയ്യും, ഇനി രണ്ടാമത്തെ കാലം ആണ് മദക്കാലം... കോൾ തുടങ്ങി ദിവസങ്ങൾക്കകം ആനയുടെ കന്നക്കുഴി ചെറുതായി നനഞ്ഞു തുടങ്ങും ഇതോടെ ആനക്ക് മൂത്ര വാർച്ചയും തുടങ്ങും (കണ ഇറക്കാതെ എപ്പോളും മൂത്രം ഒഴിക്കും), പിന്നീട് രണ്ടു സൈഡിലെ മദഗ്രന്ഥികളിൽ നിന്നും മദജലം നന്നായി ഒലിക്കാൻ തുടങ്ങും, ആനയുടെ പ്രായം ആരോഗ്യം കണക്കിലെടുത്തു മദജലത്തിന്റെ ഗന്ധത്തിൽ വെത്യാസം വരാം ഈ ഗന്ധം കിലോമിറ്ററുകൾ അകലെ വരെ നിൽക്കുന്ന ഇണയെ ആകർഷിക്കാൻ സഹായിക്കും. മദജലം ടാർ ഉരുകി ഒഴുകുമ്പോലെ കുറേശ്ശെ ആയി ഒഴുകി ഇരു കന്നക്കുഴിയിൽ നിന്നും ഒഴുകി അവസാനം താട മുട്ടുന്ന അവസ്ഥയിൽ എത്തും ഇതാണ് മദപ്പാടിന്റെ മൂർധന്യാവസ്ഥ. ചില സമയത്ത് ആനക്ക് കന്നക്കുഴിയുടെ ഭാഗത്തു നിന്നും അസഹനീയമായ വേദന അനുഭവപ്പെടുന്നു ഇതുകൊണ്ട് ആണ് മദപ്പാടിൽ ഉള്ള ആനകൾ കൊമ്പ് മണ്ണിൽ കുത്തി ഇറക്കുന്നത്. ഈ സമയം ആന അത്യധികം അക്രമകാരി ആയിരിക്കും. കരയിലെ ഏറ്റവും വലിയ ജീവി ആയ ആന തന്നെ ആണ് കരയിലെ ഏറ്റവും പേടിയുള്ള ജീവിയും എന്നാൽ മദസമയത്ത് ആനകൾ പേടി ഇല്ലാതെ തന്റെ ശക്തി പൂർണ്ണമായും തിരിച്ചറിഞ്ഞു ധൈര്യമായി ജീവിക്കുന്നു, ഇതിനാൽ ആണ് കൂട്ടാനകൾ ആയി കുത്ത് കൂടുന്നത് പോലും. മദപ്പാടിന്റെ അവസാന കാലമാണ് വറ്റി നീര് എന്ന് പറയുന്നത്. ആന കണ ഇറക്കി മൂത്രം ഒഴിക്കാൻ തുടങ്ങുകയും ആനയുടെ ഒലിവ് കുറഞ്ഞു വരികയും ആന പൂർണ്ണ ശാന്തതയിലേക്ക് വരികയും ചെയ്യുന്നു ഈ സമയത്ത് ആന മദപ്പാട് കഴിയുന്നതിന്റെ ഒരുതരം ആലസ്യത്തിലേക്ക് കൂപ്പു കുത്തുന്നു. എന്നാൽ ചില ആനകൾ അവരുടെ സ്വഭാവികതയിലേക്ക് ഘട്ടം ഘട്ടം ആയി മടങ്ങി വരുന്നു, ആന കണ ഇറക്കി മൂത്രമൊഴിക്കും, മദജലം ഒലിവ് നിൽക്കും നാട്ടാന ആണെങ്കിൽ ഒട്ടു മിക്ക ആനകളും തന്റെ ഒന്നാം പാപ്പാനെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കും ഇതൊക്കെ മദപ്പാടിന്റെ അവസാന ഘട്ടം വറ്റി നീരിൽ എത്തുമ്പോൾ ഉള്ള മാറ്റങ്ങളാണ്. ചില ആനകൾക്ക് മദപ്പാട് കഴിഞ്ഞു കുറച്ചു മാസം കഴിയുമ്പോൾ കാലാവസ്ഥ അനുസരിച്ചു ഇടക്കോൾ വരുന്നു സാധാരണ ഈ സമയത്ത് കന്നം ചെറുതായി ഒന്ന് നനയും അത്രയേ ഒള്ളു എന്നാൽ കഴിഞ്ഞ മദപ്പാടിൽ മദജലം പൂർണ്ണമായും ഒലിച്ചു പോയില്ല എങ്കിൽ ആ ഒലിക്കാൻ ബാക്കി ഉള്ളത് ഇടക്കോൾ സമയത്ത് ഒലിച്ചു പോകും, ഇടക്കോൾ സമയത്തും ആന അപകടകാരികൾ ആകാൻ സാധ്യത ഉണ്ട്. മദപ്പാടിൽ നാട്ടാനകൾ പൂർണ്ണമായും കാട്ടാനാ ആയി മാറുന്നു. ചില നാട്ടാനകൾ മദക്കാലത്ത് സ്വന്തം പാപ്പാനെയും പാപ്പാൻ ഉപയോഗിക്കുന്ന ആയുധങ്ങളെയും എല്ലാം തന്നെ മറന്നു പോകുന്നു, അങ്ങനെ ഉള്ള ആനയെ മദപ്പാട് കഴിഞ്ഞ ശേഷം കെട്ടി അഴിക്കേണ്ടി വരുന്നു. എന്നാൽ ഒട്ടുമിക്ക നാട്ടാനകളും മദപ്പാടിൽ പാപ്പാനെ തിരിച്ചറിയുകയും ആനയോട് എപ്പോളും ചട്ടം അനുസരിച്ച് ഉച്ചത്തിൽ സംസാരിക്കുന്ന പാപ്പാനെ ഓടിച്ചു അകറ്റി വിടാൻ ശ്രമിക്കും, കാരണം ഈ സമയത്ത് ആനക്ക് സ്വസ്ഥത ആണ് അനിവാര്യം. എന്നാൽ ചില ആനകൾ ഒന്നാം പാപ്പാന് പൂർണ്ണ സ്വാതന്ത്ര്യം അനുവദിക്കും (അത്തരത്തിൽ ഉള്ള ആനകൾ ആണ് ഗുരുവായൂർ നന്ദൻ പല്ലാട്ട് ബ്രഹ്മദത്തൻ ഒക്കെ. പാപ്പാനെ പൂർണ്ണമായും മറന്നു പോകുന്ന ആനകളിൽ ഒന്നാണ് ഗുരുവായൂർ സിദ്ധാർത്ഥൻ അങ്ങനെ ഉള്ള ആനയെ നീരിൽ നിന്നും അഴിക്കാൻ കെട്ടിയഴിക്കൽ തന്നെ വേണ്ടി വരും. മദപ്പാടിലും ശാന്തനായ ആനകൾ ഉണ്ട് അത്തരത്തിൽ ഉള്ള ആനയാണ് മൂന്നാർ പടയപ്പ എന്ന കാട്ടാന. നാട്ടാനകളിൽ ചില ആനകൾ ഏതെങ്കിലും ഒരു വ്യക്തിയോട് താല്പര്യം കാണിക്കുന്ന ആനകളും ഉണ്ട് അതിനു ഉത്തമ ഉദാഹരണം ആണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ഗോപാൽജിയും തമ്മിൽ ഉള്ള ആത്മ ബന്ധം, താട മുട്ടി ഒലിക്കുമ്പോളും ഗോപാൽജിക്ക് രാമന്റെ അടുത്ത് പൂർണ്ണ സ്വാതന്ത്ര്യം ആണ് ഉള്ളത് അത് തല്ലിയും മെരുക്കിയും ഉണ്ടാക്കിയതല്ല മറിച്ച് അതിനു നുണ ചട്ടം എന്നാണ് പറയുക, ആനക്ക് ഭക്ഷണം നൽകുകയും ഒരു സ്നേഹ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു, പാപ്പാന്മാരെ പോലും ഓടിക്കുന്ന ആ സമയത്തും ഈ വ്യക്തിക്ക് പൂർണ സ്വാതന്ത്ര്യം അനുവദിക്കും ചില ആനകൾ. ആനകളിൽ ഏറ്റവും ശ്രേഷ്ഠൻ എന്ന് പറയാവുന്നത് മോഴയാനകൾ (കൊമ്പ് ഇല്ലാത്ത ആൺ ആനകൾ) ആണ്, പഴമക്കാർ പറയും നാല് കൊമ്പന്മാർ കൂടുന്നതാണ് ഒരു മോഴയെന്നു പറയുന്നതെന്ന്, മാറ്റനകളെക്കാൾ അത്രയേറെ ശക്തനും ആരോഗ്യം ഉള്ളവനും വീറും വാശിയും കൂടുതൽ ഉള്ളവനും ആണ് മോഴയാനകൾ, ഇണ ചേരാനും മോഴ ആനകൾ തന്നെ ആണ് ഉത്തമം അതും മോഴ മദപ്പാടിൽ ആണെങ്കിൽ അത്യുതമം. ചില കാര്യങ്ങൾ ഒഴികെ ആനകളുടെ മദപ്പാടിനെ പറ്റി ഈ പറഞ്ഞിരിക്കുന്നത് കാട്ടാനകൾക്കും നാട്ടാനകൾക്കും ഒരുപോലെ ബാധകമാണ്. ആനകളുടെ മദപ്പാടിനെ പറ്റി ജനങ്ങൾക്ക് ഉള്ള തെറ്റിദ്ധാരണ മാറുന്നതിനു വേണ്ടിയാണ് ഈ ആർട്ടിക്കിൽ എഴുതുന്നത്. കാട്ടാന ആയാലും നാട്ടാന ആയാലും മദപ്പാടിൽ വേണ്ടത് സ്വസ്ഥത തന്നെയാണ്.... അത് മനസിലാക്കി ആനകളുടെ അടുത്ത് പെരുമാറുക....

സസ്നേഹം... K.R 117.230.91.133 07:32, 8 ഓഗസ്റ്റ് 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ആന&oldid=4025768" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ആന" താളിലേക്ക് മടങ്ങുക.