കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മണലിത്തറ.[1]. തെക്കുംകര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്. വടക്കാഞ്ചേരിയിൽ നിന്നും ഒരു 7 കിലോമീറ്റർ അകലെയാണ് മണലിത്തറ. മണലിത്തറയിൽ നിന്നും 3 കിലോമീറ്റർ അകലെയായി വഴനി അണക്കെട്ട് സ്ഥിതി ചെയ്യുന്നു. ജലസേചനത്തിനുള്ള തോട് മണലിത്തറ വഴി കടന്നുപോകുന്നു. വഴനി അണക്കെട്ടും ഇതു പോലെയുള്ള തോടുകളുമാണ് സമീപത്തുള്ള ഗ്രാമങ്ങളിലെ പ്രധാന ജലസ്രോതസ്സ്. ഇവിടുത്തെ ജനങ്ങൾ പ്രധാനമായും കൃഷിക്കാരാണ്.

Manalithara
village
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ7,755
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
Telephone code4884
വാഹന റെജിസ്ട്രേഷൻKL-
Nearest cityWadakkanchery
Vidhan Sabha constituencyWadakkanchery

ജനസംഖ്യ തിരുത്തുക

2001 ലെ സെൻസസ് പ്രകാരം മണലിത്തറയിലെ ആകെയുള്ള ജനസംഖ്യ 7755 ആണ്. അതിൽ 3712 പുരുഷന്മാരും 4043 സ്ത്രീകളും ആണ്. [1]

ആരാധനാലയങ്ങൾ തിരുത്തുക

മണലിത്തറയിൽ പള്ളികളും ക്ഷേത്രങ്ങളും ഉണ്ട്. മച്ചാട് മാമാങ്കം ഇവിടുത്തെ ക്ഷേത്രത്തിലെ അറിയപ്പെടുന്ന ഒരു ആഘോഷമാണ്. മണലിത്തറയിൽ നിന്നും 4 കിലോമീറ്റർ അകലെയുള്ള തിരുവാണിക്കാവ് ക്ഷേത്രത്തിലാണ് ഈ ആഘോഷം നടക്കുന്നത്.

അവലംബം തിരുത്തുക

  1. 1.0 1.1 Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.
"https://ml.wikipedia.org/w/index.php?title=മണലിത്തറ&oldid=2457908" എന്ന താളിൽനിന്ന് ശേഖരിച്ചത്