വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പ്

കേരളത്തിൽ 2008-ൽ ഇല്ലാതായ വടക്കാഞ്ചേരി നിയമസഭാമണ്ഡലത്തിൽ 2004 മെയ് 10-ന് ഒരു ഉപതെരഞ്ഞെടുപ്പ് നടന്നു. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടതുബദ്ധിച്ചാണ് ഈ ഉപതിരഞ്ഞെടുപ്പും നടത്തിയത്. [1]

2001-ലെ പൊതുതിരഞ്ഞെടുപ്പിൽ ജയിച്ച വി. ബാലറാം രാജി വെച്ചതുകൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

രാജി വെയ്ക്കാനുള്ള സാഹചര്യം

തിരുത്തുക

കെ.പി.സി.സി. പ്രസിഡന്റായിരുന്ന കെ. മുരളീധരൻ 2004 ഫെബ്രുവരി 11-ന് എ.കെ. ആന്റണി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായി അധികാരമേറ്റു. എം.എൽ.എ. അല്ലാതിരുന്ന കെ. മുരളീധരന് ആറ് മാസത്തിനകം തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിക്കണമെന്ന അവസ്ഥയുള്ളതുകൊണ്ട് വി. ബാലറാം രാജിവെച്ച് അവിടെ ഉപതിരഞ്ഞെടുപ്പ് നടത്തുകയാണുണ്ടായത്. 2004-ൽ ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിനോടനുബദ്ധിച്ചാണ് ഇവിടേയും ഉപതിരഞ്ഞെടുപ്പ് നടത്തിയത്.

സി.പി.എം. സ്ഥാനാത്ഥിയായിരുന്ന എ.സി. മൊയ്തീൻ വിജയിച്ചു. ആറു മാസത്തിനകം നടന്ന ഈ ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടതിനാൽ മെയ് 14-ന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചു. കേരളത്തിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഏക മന്ത്രിയാണ് കെ. മുരളീധരൻ.

സ്ഥാനാർത്ഥികൾ

തിരുത്തുക

[2]

നമ്പർ പേരു് മുന്നണി/പാർട്ടി
1 എ.സി. മൊയ്തീൻ സി.പി.എം. എൽ.ഡി.എഫ്.
2 കെ. മുരളീധരൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്.
3 ശോഭ സുരേന്ദ്രൻ ബി.ജെ.പി.
4 ദേവൻ (നടൻ) കേരള പീപ്പിൾസ് പാർട്ടി
5 തോമസ് കുര്യൻ സ്വതന്ത്ര സ്ഥാനാർത്ഥി

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2004 എ.സി. മൊയ്തീൻ സി.പി.എം. എൽ.ഡി.എഫ് കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ശോഭ സുരേന്ദ്രൻ ബി.ജെ.പി. എൻ.ഡി.എ.

ഇതും കണുക

തിരുത്തുക
  1. http://malayalam.oneindia.in/news/2004/02/29/ker-bypoll.html
  2. http://malayalam.oneindia.in/feature/2004/042904murali.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-08.
  4. http://www.keralaassembly.org