ശശിധരൻ ആറാട്ടുവഴി
ഒരു മലയാളചലച്ചിത്രതിരക്കഥാകൃത്തും നാടകകൃത്തുമായിരുന്നു ശശിധരൻ ആറാട്ടുവഴി. ഇരുപതോളം ചലച്ചിത്രങ്ങളുടെയും പത്തിലേറെ നാടകങ്ങളുടെയും രചന ഇദ്ദേഹം നിർവ്വഹിച്ചിട്ടുണ്ട്.
ജീവിതരേഖ
തിരുത്തുകആലപ്പുഴ ജില്ലയിലെ ആറാട്ടുവഴിയിൽ അർജ്ജുനൻ പിള്ളയുടെ മകനായാണ് ശശിധരൻ ആറാട്ടുവഴി ജനിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ നാടകരചനയിൽ അഭിരുചിയുണ്ടായിരുന്ന അദ്ദേഹം രചിച്ച ആദ്യ പ്രൊഫഷണൽ നാടകം കൊലയാളി ആണ്. പിന്നീട് ആലപ്പുഴ എസ്.ഡി. കോളേജിൽ പഠിക്കുമ്പോഴും നാടകരചന തുടർന്ന അദ്ദേഹം തന്റെ നാടകങ്ങൾ ആകാശവാണിയിലേക്ക് അയച്ചുകൊടുത്തു. പഠനശേഷം തിരുവനന്തപുരത്തേക്ക് കൂടുമാറിയ അദ്ദേഹം കുടുംബകഥ, കുട്ടിക്കഥ എന്നീ വാരികൾക്ക് വേണ്ടി പ്രവർത്തിച്ചു. പിന്നീട് പ്രൈമറി കളേഴ്സ് എന്ന പേരിൽ ഒരു പരസ്യകമ്പനി സ്ഥാപിച്ചു. ഈ കാലയളവിൽ അദ്ദേഹം തന്റെ ചില ശ്രദ്ധേയമായ നാടകങ്ങളുടെ രചന നിർവ്വഹിച്ചു. എം.ടി.യുടെ തിരക്കഥകളിൽ പ്രചോദിതനായി ചലച്ചിത്ര തിരക്കഥാരചനയിൽ താത്പര്യം പ്രകടിപ്പിച്ച അദ്ദേഹം കലാധരൻ സംവിധാനം ചെയ്ത നെറ്റിപ്പട്ടം (1990) എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. സാമ്പത്തികമായി പരാജയപ്പെട്ട ഈ ചിത്രത്തിന് ശേഷം അദ്ദേഹം രാജസേനന് വേണ്ടി അയലത്തെ അദ്ദേഹം എന്ന കുടുംബചിത്രത്തിന്റെ രചന നിർവ്വഹിച്ചു. മികച്ച വിജയം നേടിയ ഈ ചിത്രത്തിലൂടെ അദ്ദേഹം മലയാളചലച്ചിത്രരംഗത്ത് തിരക്കഥാകൃത്ത് എന്ന നിലയിൽ സജീവമായി. യോദ്ധാ, സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്., കിലുകിൽ പമ്പരം, കളിവീട് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ.
വൃക്ക തകരാറിനെ തുടർന്ന് 2001 ജനുവരി 21-ന് തിരുവനന്തപുരത്ത് വച്ച് അദ്ദേഹം അന്തരിച്ചു.[1]
ചലച്ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | സംവിധാനം |
---|---|---|
1991 | നെറ്റിപ്പട്ടം | കലാധരൻ |
1992 | ചെപ്പടിവിദ്യ | ജി.എസ്. വിജയൻ |
1992 | അയലത്തെ അദ്ദേഹം | രാജസേനൻ |
1992 | യോദ്ധാ | സംഗീത് ശിവൻ |
1993 | വരം | ഹരിദാസ് |
1993 | പൊരുത്തം | കലാധരൻ |
1993 | പ്രവാചകൻ | പി.ജി. വിശ്വംഭരൻ |
1994 | സി.ഐ.ഡി. ഉണ്ണികൃഷ്ണൻ ബി.എ., ബി.എഡ്. | രാജസേനൻ |
1994 | പിടക്കോഴി കൂവുന്ന നൂറ്റാണ്ട് | വിജി തമ്പി |
1994 | വാർദ്ധക്യപുരാണം | രാജസേനൻ |
1995 | സിംഹവാലൻ മേനോൻ | വിജി തമ്പി |
1995 | അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻ | വിജി തമ്പി |
1996 | കുടുംബകോടതി | വിജി തമ്പി |
1996 | കളിവീട് | സിബി മലയിൽ |
1997 | കിലുകിൽ പമ്പരം | തുളസീദാസ് |
1997 | ഇഷ്ടദാനം | രമേഷ് കുമാർ |
1998 | ആലിബാബയും ആറരക്കള്ളന്മാരും | ഷാജി, സതീഷ് മണ്ണാർകാട് |
1999 | ജനനായകൻ | നിസ്സാർ |
2000 | കല്ലുകൊണ്ടൊരു പെണ്ണ് | ശ്യാമപ്രസാദ് |
അവലംബം
തിരുത്തുക- ↑ UNI (2001 ജനുവരി 23). "Sasidharan Arattuvazhi passes away". rediff.com. Retrieved 2012 ഒക്ടോബർ 21.
{{cite web}}
: Check date values in:|accessdate=
and|date=
(help)