ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത് മോഹൻലാൽ, ജഗതി ശ്രീകുമാർ, മധൂ, മാസ്റ്റർ സിദ്ധാർത്ഥ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1992ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം സാഗാ ഫിലിംസ് നിർമ്മിച്ച് വിതരണം ചെയ്തിരിക്കുന്നു. എ.ആർ. റഹ്‌മാൻ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഗാനങ്ങളേക്കാൾ പശ്ചാത്തല സംഗീതമാണ് ആകർഷകം. ജഗതിയുടെ അനശ്വര കഥാപാത്രങ്ങളിലൊന്നായ അര ശുംമൂട്ടിൽ അപ്പുകുട്ടനും മോഹൻലാലിന്റെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായ തൈപ്പറമ്പിൽ അശോകനും ഈ ചിത്രത്തിലാണ്.ബിഗ് ബഡ്ജറ്റായതിനാൽ ഒരു ആവറേജ് വിജയം മാത്രമാണ് ഈ സിനിമയ്ക്ക് നേടാനായത്..

യോദ്ധാ
വി.സി.ഡി. പുറംചട്ട
സംവിധാനംസംഗീത് ശിവൻ
നിർമ്മാണംസാഗാ ഫിലിംസ്
കഥസംഗീത് ശിവൻ
തിരക്കഥശശിധരൻ ആറാട്ടുവഴി
അഭിനേതാക്കൾ
സംഗീതംഎ.ആർ. റഹ്‌മാൻ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംസന്തോഷ് ശിവൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോസാഗാ ഫിലിംസ്
വിതരണംസാഗാ ഫിലിംസ്
റിലീസിങ് തീയതി1992 സെപ്റ്റംബർ 3
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം149 മിനിറ്റ്

കഥാസാരം തിരുത്തുക

തൈപ്പറമ്പിൽ അശോകനും (മോഹൻലാൽ) അരശുംമൂട്ടിൽ അപ്പുക്കുട്ടനും (ജഗതി) ജ്യേഷ്ഠത്തിയുടെയും അനുജത്തിയുടെയും മക്കളാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ ശത്രുതയിലായതിനാൽ ഇവർ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ഇതേ സമയം, നേപ്പാളിൾ പുതിയ ലാമയെ (റിംപോച്ചെ) വാഴിക്കുന്ന ചടങ്ങകൾ നടക്കുകയാണ്. റിംപോച്ചയെ ഒരു സംഘം ആളുകൾ തട്ടികൊണ്ടു പോകുന്നു. റിംപോച്ചയെ ബലികഴിച്ച് ലോകത്തിന്റെ അധികാരം നേടാനാണ് ഇവരുടെ നേതാവിന്റെ ശ്രമം. റിപോച്ചെക്കായി പുതിയ രക്ഷകൻ വരുമെന്ന് ആശ്രമവാസികൾ അറിയുന്നു. അശോകനും അപ്പുകുട്ടനും തമ്മിലുള്ള വഴക്ക് മൂലം അച്ഛൻ അശോകനെ നേപ്പാളിലെ കുട്ടിമാമയുടെ പക്കൽ അയ്ക്കുന്നു.

നേപ്പാളിലെത്തുന്ന അശോകൻ വീട്ടിലെത്തുമ്പോൾ അപ്പുക്കുട്ടൻ തന്റെ പേരിൽ അവിടെ താമസിക്കുന്നതായി അറിയുന്നു. അശോകൻ യാദൃച്ഛികമായി റിംപോച്ചയെ കാണുകയും അവനെ കൂടെ കൂട്ടുകയും ചെയ്യുന്നു. താൻ അശോകനാണെന്നും വീട്ടിലുള്ളത് അപ്പുക്കുട്ടനാണെന്നും മുറപ്പെണ്ണ് അശ്വതിയെ അറിയിക്കാൻ അശോകൻ ശ്രമിക്കുന്നു. അശ്വതി നേപ്പാളിലെ പുരാതന ആചാരങ്ങളെപ്പറ്റി ഗവേഷണം നടത്തുകയാണ്. ക്യാമറയിൽ അശോകന്റെ ചിത്രം കാണുന്ന അശ്വതി അശോകൻ ധരിച്ചിരിക്കുന്ന മാല റിപോച്ചയുടേതാണെന്ന് അറിയുന്നു. ഇവരുടെ മുൻപിൽവെച്ച് റിപോച്ചയെ തട്ടികൊണ്ട് പോകുന്നു. തടയാൻ ശ്രമിച്ച അശോകനും അശ്വതിക്കും പരുക്കേല്ക്കുന്നു. ഇവരെ പിന്തുടർന്ന അപ്പുക്കുട്ടൻ ആദിവാസികളുടെ പിടിയിലകപ്പെടുന്നു. പരിശീലനം നേടിയ അശോകൻ റിംപോച്ചയെ രക്ഷിക്കുകയും വില്ലനെ കൊല്ലുകയും ചെയ്യുന്നു. കാഴ്ച തിരിച്ചു നേടിയ അശോകൻ അശ്വതി മരിച്ചിട്ടില്ല എന്നറിയുന്നു.

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

Yodha
സൗണ്ട്ട്രാക്ക് by എ.ആർ. റഹ്മാൻ
Released1992
Recordedപഞ്ചതൻ റെകോർഡ് ഇൻ
Genreചലച്ചിത്ര സൗണ്ട്ട്രാക്ക്
Labelതരംഗിണി
Producerഎ.ആർ. റഹ്‌മാൻ
എ.ആർ. റഹ്മാൻ chronology
റോജ
(1992)റോജ1992
യോദ്ധാ
(1992)
പുതിയമുഖം
(1992)പുതിയമുഖം1992

ബിച്ചു തിരുമല എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എ.ആർ. റഹ്‌മാൻ ആണ്.

 
വിക്കിചൊല്ലുകളിലെ യോദ്ധാ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ഗാനങ്ങൾ തിരുത്തുക

മലയാളം വേർഷൻ തിരുത്തുക

ട്രാക്# ഗാനം പാടിയത് രചന
1 "പടകാളി ചണ്ടി ചങ്കരി" കെ.ജെ. യേശുദാസ്, എം.ജി. ശ്രീകുമാർ ബിച്ചു തിരുമല
2 "കുനുകുനെ ചെറു" കെ.ജെ. യേശുദാസ്, സുജാത മോഹൻ ബിച്ചു തിരുമല
3 "മാമ്പൂവേ " കെ.ജെ. യേശുദാസ്, സുജാത ബിച്ചു തിരുമല
4 "തീം സംഗീതം" മൽ‌ഗുഡി സുഭ ബിച്ചു തിരുമല

തമിഴ് (അശോകൻ) തിരുത്തുക

ട്രാക് # ഗാനം പാടിയത്
1 "ഓം കാരി" എസ്.പി. ബാലസുബ്രമണ്യം
2 "കുളു കുളൂ" എസ്.പി. ബാലസുബ്രമണ്യം, ചിത്ര
3 "തീം സംഗീതം" മൽ‌ഗുഡി സുഭ

ഹിന്ദി വേർഷൻ (ധരം യോദ്ധ) തിരുത്തുക

ട്രാക് # ഗാനം പാടീയത്
1 മേം ദില്ലി കി ശഹ്സാദ" എസ്.പി. ബാലസുബ്രമണ്യ
2 "മുഝ്കോ യെ ലഗ്താ ഹേ" എസ്.പി.ബി, ചിത്ര
3 "തീം സംഗീതം" മൽഗുഡി സുഭ

അണിയറ പ്രവർത്തകർ തിരുത്തുക

ഛായാഗ്രഹണം സന്തോഷ് ശിവൻ
ചിത്രസംയോജനം ശ്രീകർ പ്രസാദ്
കല സമീർ ചന്ദ്
ചമയം പാണ്ഡ്യൻ
വസ്ത്രാലങ്കാരം സലീം ആരിഫ്
നൃത്തം കുമാർ
സംഘട്ടനം ശ്യാം കൌശൽ
പരസ്യകല ഗായത്രി
ലാബ് പ്രസാദ് കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം പാഞ്ചതൻ റെക്കോർഡിങ്ങ് ഇൻ
വാർത്താപ്രചരണം റെഞ്ചി കോട്ടയം
നിർമ്മാണ നിയന്ത്രണം കെ.ആർ. ഷണ്മുഖം
വാതിൽ‌പുറചിത്രീകരണം ശ്രീമൂവീസ്
അസോസിയേറ്റ് ഡയറൿടർ സി.പി. ജോമോൻ

പുരസ്കാരങ്ങൾ തിരുത്തുക

1992 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ
  • മികച്ച ബാലതാരം – മാസ്റ്റർ സിദ്ധാർത്ഥ
  • മികച്ച ചിത്രസംയോജകൻ – ശ്രീകർ പ്രസാദ്
  • മികച്ച ശബ്ദലേഖകൻ – അരുൺ കെ. ബോസ്
  • മികച്ച ശബ്ദസംയോജകൻ – അരുൺ കെ. ബോസ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=യോദ്ധാ&oldid=3965633" എന്ന താളിൽനിന്ന് ശേഖരിച്ചത്