വി.കെ. ഇബ്രാഹിംകുഞ്ഞ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(വി.കെ. ഇബ്രാഹിംകുഞ്ഞ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമാണ് വി.കെ. ഇബ്രാഹിംകുഞ്ഞ്. പുതുതായി രൂപവൽക്കരിച്ച കളമശ്ശേരി മണ്ഡലത്തിൽ നിന്ന് 2011 - ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2011 മേയ് 23 - ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു. ഐസ്ക്രീം പാർലർ വിവാദത്തെ തുടർന്ന് പി കെ കുഞ്ഞാലിക്കുട്ടിക്ക് മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വന്നപ്പോൾ പകരക്കാരനായി മുസ്ലിംലീഗിന്റെ മന്ത്രി ആയപ്പോഴായിരുന്നു അത്.

വി.കെ. ഇബ്രാഹിംകുഞ്ഞ്
കേരള നിയമസഭയിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 23 2011 – മേയ് 20 2016
മുൻഗാമിഎം. വിജയകുമാർ
പിൻഗാമിജി. സുധാകരൻ
കേരള നിയമസഭയിലെ വ്യവസായം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 6 2005 – മേയ് 12 2006
മുൻഗാമിപി.കെ. കുഞ്ഞാലിക്കുട്ടി
പിൻഗാമിഎളമരം കരീം
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
പിൻഗാമിപി. രാജീവ്
മണ്ഡലംകളമശ്ശേരി
ഓഫീസിൽ
മേയ് 16 2001 – മേയ് 14 2011
മുൻഗാമിഎം.എ. തോമസ്
മണ്ഡലംമട്ടാഞ്ചേരി
വ്യക്തിഗത വിവരങ്ങൾ
ജനനം (1952-05-20) 20 മേയ് 1952  (72 വയസ്സ്)
കൊങ്ങോർപ്പള്ളി
രാഷ്ട്രീയ കക്ഷിമുസ്‌ലിം ലീഗ്
പങ്കാളിനദീറ
കുട്ടികൾമൂന്ന് മകൻ
മാതാപിതാക്കൾ
  • വി.യു. ഖാദർ (അച്ഛൻ)
  • ചിത്തുമ്മ (അമ്മ)
വസതിതോട്ടകാട്ടുകര
As of ഓഗസ്റ്റ് 13, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 മട്ടാഞ്ചേരി നിയമസഭാമണ്ഡലം വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗ്, യു.ഡി.എഫ്. എം.സി. ജോസഫൈൻ സി.പി.എം., എൽ.ഡി.എഫ്.
2001 മട്ടാഞ്ചേരി നിയമസഭാമണ്ഡലം വി.കെ. ഇബ്രാഹിം കുഞ്ഞ് മുസ്ലീം ലീഗ്, യു.ഡി.എഫ്. എം.എ. തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.

അവലംബങ്ങൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-05.
"https://ml.wikipedia.org/w/index.php?title=വി.കെ._ഇബ്രാഹിംകുഞ്ഞ്&oldid=4071418" എന്ന താളിൽനിന്ന് ശേഖരിച്ചത്