പി. രാജീവ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
കേരളത്തിൽ നിന്നുള്ള ഒരു മുൻ രാജ്യസഭാ അംഗമാണ് പി. രാജീവ്.[1][2] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന സെക്രട്ടറിയേറ്റംഗവും മുൻ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ്. ദേശാഭിമാനി ചീഫ്എഡിറ്ററാണ് തൃശ്ശൂർ ജില്ലയിലെ മേലഡൂർ സ്വദേശിയാണ്.
പി. രാജീവ് | |
---|---|
![]() പി. രാജീവ് | |
വ്യക്തിഗത വിവരണം | |
ജനനം | കേരളം |
രാഷ്ട്രീയ പാർട്ടി | സി.പി.ഐ(എം) |
ജീവിതരേഖതിരുത്തുക
റവന്യൂ ഇൻസ്പെക്ടറായിരുന്ന പി. വാസുദേവന്റെയും രാധാ വാസുദേവന്റെയും മകനായ പി. രാജീവ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത് ഗവ. സമിതി ഹൈസ്കൂളിലാണ്. പിന്നീട് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്, കളമശ്ശേരി സെന്റ് പോൾസ് കോളേജ്, കളമശ്ശേരി ഗവ. പോളിടെൿനിക്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ തുടർപഠനങ്ങൾ നടത്തി. പഠന കാലത്ത് എസ് എഫ് ഐ ലൂടെ വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായി. തുടർന്ന് കേരളാ ഹൈക്കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്തിരുന്ന പി. രാജീവ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി.
വഹിച്ച പദവികൾതിരുത്തുക
- എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി , പ്രസിഡന്റ്
- ദേശാഭിമാനി റസിഡന്റ് എഡിറ്റർ
- സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയംഗം
- രാജ്യസഭ അംഗം
- സി.പി.ഐ(എം) എറണാകുളം ജില്ല സെക്രട്ടറി
- ദേശാഭിമാനി ചീഫ് എഡിറ്റർ
- സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2019 | എറണാകുളം ലോകസഭാമണ്ഡലം | ഹൈബി ഈഡൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 491263 | പി. രാജീവ് | സി.പി.ഐ.എം., എൽ.ഡി.എഫ്. 322110 | അൽഫോൺസ് കണ്ണന്താനം | ബി.ജെ.പി., എൻ.ഡി.എ. 137749 |
കൃതികൾതിരുത്തുക
- ആഗോളവത്കരണകാലത്തെ ക്യാംപസ്
- വിവാദങ്ങളിലെ വ്യതിയാനങ്ങൾ
- കാഴ്ചവട്ടം