ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്

കോഴിക്കോട് നഗരത്തിലെ ഒരു ഐസ് ക്രീം - ബ്യൂട്ടി പാർലറുമായി ബന്ധപ്പെട്ട് നടന്നുവെന്ന് ആരോപിക്കപെടുന്ന പെൺവാണിഭമാണ് ഐസ്ക്രീം പാർലർ പെൺവാണിഭ കേസ്. കേസിലെ മുഖ്യ സാക്ഷിയായ റജീന കേരളത്തിലെ വ്യവസായ / ഐ.ടി. മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് എതിരെ പരസ്യ പ്രസ്താവന നടത്തിയതോടെ ദേശീയ ശ്രദ്ധ ആകർഷിച്ച സംഭവമാണിത്. എന്നാൽ പിന്നീട് റജീന മൊഴി മാറ്റി പറഞ്ഞതോടെ പ്രതികളെയെല്ലാം കോടതി വെറുതെവിട്ടു.[1]

2011 ജനുവരിയിൽ കുഞ്ഞാലിക്കുട്ടി തനിക്ക് വധഭീഷണിയുണ്ടെന്ന് പറഞ്ഞ് നടത്തിയ ഒരു വാർത്താസമ്മേളനവും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ റൗഫിന്റെ തുടർന്നുണ്ടായ പലവെളിപ്പെടുത്തലുകളും ഐസ്ക്രീം പാർലർ പെൺവാണിഭ കേസിനെ വീണ്ടും ജനശ്രദ്ധയിലേക്കു കൊണ്ടുവന്നു. കേരള ഹൈക്കോടതിയിലെ ചില ജഡ്ജിമാർക്ക് കൈക്കൂലി കൊടുത്താണ് കേസിനെ തേച്ചുമാച്ചു കളയാൻ ശ്രമമുണ്ടായതെന്ന് വ്യക്തമാക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളുടെ സഹായത്തോടെ ഇന്ത്യാവിഷൻ എന്ന ന്യൂസ് ചാനൽ രംഗത്തു വന്നതോടെ ഈ കേസ് വീണ്ടും കേരളത്തിലെ രാഷ്ട്രീയ, മാധ്യമ രംഗത്ത് ചൂടു പിടിച്ച ചർച്ചകൾക്ക് കാരണമായി. [2]

പശ്ചാത്തലം തിരുത്തുക

1997-ലാണ് കോഴിക്കോട് ബീച്ചിലുള്ള ഒരു ഐസ്ക്രീം പാർലർ പെൺവാണിഭത്തിനായി പെൺകുട്ടികളെ പ്രലോഭിപ്പിക്കുന്നതിനുള്ള ഒരു മറയായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നുള്ള വാർത്ത പുറത്തുവന്നത്. അന്വേഷി എന്ന എൻ.ജി.ഒ. ആണ് കേസിലെ ആദ്യ പരാതി നൽകിയത്[3].

രാഷ്ട്രീയക്കാരുൾപ്പെടെ പല പ്രധാന വ്യക്തികളും കേസിലുൾപ്പെട്ടിരുന്നു[3]

2005-ൽ സബ് ജഡ്ജ് കേസ് തള്ളി. അജിതയുടെ ഒൻപതുവർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവൊൽ 2006-ൽ സുപ്രീം കോടതി തെളിവില്ല എന്ന കാരണത്താൽ കേസ് തള്ളിക്കളഞ്ഞു. [4].

കെ.എ. റൗഫിന്റെ ആരോപണത്തെത്തുടർന്ന് 2011 ജനുവരി 30-ന് കേരള പോലീസ് ഒരു പുതിയ കേസ് ഫയൽ ചെയ്തു. 2011 ഫെബ്രുവരി 2-ന് വെളിപ്പെടുത്തലുകൾ സംബന്ധിച്ച അന്വേഷണ‌ത്തിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തിനെയും നിയോഗിച്ചു[3]. അന്വേഷണത്തിനൊടുവിൽ കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതായി തെളിവില്ല എന്നുകണ്ട്[5] അന്വേഷണം അവസാനിപ്പിക്കാനാൻ അനുമതി ആവശ്യപ്പെട്ടായിരുന്നു സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്[6].

ഈ അന്വേഷണറിപ്പോർട്ടിനായി വി.എസ്. അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും റിപ്പോർട്ട് കോടതി രേഖകളുടെ ഭാഗമല്ലാത്തതിനാൽ നൽകാനാവില്ല എന്നായിരുന്നു വിധി. വി.എസ്. സുപ്രീം കോടതിയിൽ അപ്പീൽ നൽകിയപ്പോൾ ചാർജ്ജ് ഷീറ്റ് സമർപ്പിക്കുന്ന മുറയ്ക്ക് രേഖകൾ നൽകാം എന്ന് കേരള സർക്കാർ കോടതിയെ ധരിപ്പിച്ചു[3]. രേഖകൾ വി.എസ്. അച്യുതാനന്ദന് നൽകപ്പെട്ടു[7]. കേസ് തള്ളുന്നതിൽ തീരുമാനമെടുക്കുന്നതിനു മുൻപ് തന്റെ വാദം കൂടി കേൾക്കണം എന്ന അദ്ദേഹത്തിന്റെ ആവശ്യം ഫെബ്രുവരി 17-ന് പരിഗണനയ്ക്കെടുക്കപ്പെടും[6].

കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം തിരുത്തുക

കേസ് ഡയറിയിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ മൊഴികളുണ്ടായിരുന്നു. ഇതിലുൾപ്പെട്ട റെജീന എന്ന പെൺകുട്ടിക്ക് സംഭവസമയത്ത് പതിനാറുവയസ്സിൽ താഴെയായിരുന്നു പ്രായം. ഈ പെൺകുട്ടിയുടെ വെളിപ്പെടുത്തലുകളെത്തുടർന്ന് വിഷയം വീണ്ടും പൊതുജനശ്രദ്ധയാകർഷിക്കുകയും മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് രാജി വയ്ക്കേണ്ടി വരുകയും ചെയ്തു[4] .

കെ.എ.റൗഫിന്റെ വെളിപ്പെടുത്തലുകൾ തിരുത്തുക

കേരളത്തിലെ വ്യവസായിയും കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സഹോദരീഭർത്താവുമായ കെ. എ. റൗഫ്[8][9]2011-ൽ കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തലുകളുമായി മാദ്ധ്യമങ്ങളെ സമീപിച്ചു. ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ; കേസ് ഒതുക്കിത്തീർക്കുന്നതിലേയ്ക്കായി സാക്ഷികൾക്കും ജഡ്ജിനും പോലീസ് ഉദ്യോഗസ്ഥർക്കും പണം നൽകിയിട്ടുള്ളതായി[10] വെളിപ്പെടുത്തിയിരുന്നു[11].

ഇദ്ദേഹം ഈ വിഷയത്തിൽ 2011 ഫെബ്രുവരിയിൽ കോഴിക്കോട് ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഇതുസംബന്ധിച്ച് മൊഴിയും നൽകി. 2005-ൽ കേരള ഹൈക്കോടതിയിൽ കേസിലെ വാദം കേൾക്കുകയായിരുന്ന ജസ്റ്റിസ് ടി.കെ. തങ്കപ്പൻ, ജസ്റ്റിസ് കെ. നാരായണ കുറുപ്പ് എന്നിവർക്ക് അനുകൂലവിധിക്കായി 30 ലക്ഷം രൂപ കൈക്കൂലി കൊടുത്തു എന്നായിരുന്നു വെളിപ്പെടുത്തലുകളിലൊന്ന്. [4] കേസിലെ പ്രധാന സാക്ഷികൾക്കും പണം കൊടുത്ത് അവരുടെ മൊഴി മാറ്റാൻ പ്രേരിപ്പിച്ചു എന്നും റൗഫ് ആരോപിക്കുകയുണ്ടായി[3]

ടി.കെ. തങ്കപ്പന് ഇരുപത്തഞ്ച് ലക്ഷം രൂപ കൊടുത്തിരുന്നുവെന്നായിരുന്നു റൗഫിന്റെ ഒരു ആരോപണം. ഇദ്ദേഹം കേസ് ഒരു സബ് ജഡ്ജിക്ക് മാറ്റിക്കൊടുക്കുകയുണ്ടായി. [4]

കെ. നാരായണക്കുറുപ്പ് 2007-ൽ ഈ കേസ് സി.ബി.ഐ. അന്വേഷണത്തിന് വിടണം എന്ന ആവശ്യം ത‌ള്ളുകയുണ്ടായി. ഇദ്ദേഹത്തിന് മരുമകനായ സണ്ണി വഴി അഞ്ച് ലക്ഷം രൂപ നൽകിയിരുന്നു എന്നാണ് റൗഫ് അവകാശപ്പെട്ടത്. [4].

അഡ്വക്കേറ്റ് ജനറൽ എം.കെ ദാമോദരന് 32.5 ലക്ഷം രൂപ നൽകി എന്നും റൗഫ് അവകാശപ്പെട്ടു [4].

കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്കുമുന്നിൽ ജസ്റ്റിസ് ടി.കെ. തങ്കപ്പനും ജസ്റ്റിസ് കെ. നാരായണക്കുറു‌പ്പും [4] അഡ്വക്കേറ്റ് എം.കെ. ദാമോദരനും ആരോപണങ്ങൾ നിഷേധിക്കുകയുണ്ടായി.

വെളിപ്പെടുത്തലിനെത്തുടർന്ന് കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി എന്ന സ്ഥാനമുപയോഗിച്ച് തന്നെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും റൗഫ് ആരോപിക്കുകയുണ്ടായി. [12]

റൗഫിനെതിരായ ആരോപണങ്ങളും നടപടികളും തിരുത്തുക

2010 ഫെബ്രുവരിയിൽ തഹസീൽദാറുടെ വ്യാജരേഖ ഉണ്ടാക്കി മഹാരാഷ്ട്രയിൽ 1000 ഏക്കറോളം ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് റൗഫിനെ പോലീസ് അറസ്റ്റു ചെയ്തു[13]. 2011 ഒക്ടോബർ മാസം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ കൈയ്യേറ്റം ചെയ്തു എന്ന കാരണത്താൽ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി[14][15]. 2013-ൽ ഡി.വൈ.എസ്.പി അഭിലാഷിനെ കുടുക്കുന്നതിനായി കൈക്കൂലി നൽകി എന്ന കേസിലും റൗഫ് പ്രതിയായിട്ടുണ്ട്[16]. റൗഫ് പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും സമൂഹത്തിന് ഭീഷണി ആണെന്നും; റൗഫ് ഉൾപ്പെട്ട റബ്ബർ കള്ളക്കടത്ത് കേസിൽ കേരള സർക്കാർ ഹൈക്കോടതിയിൽ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു[17][18]. റൗഫുമായി ചേർന്ന് മലപ്പുറം ഡി.വൈ.എസ്.പിയെ കള്ളക്കേസിൽ കുടുക്കുന്നതിനും കുടകിൽ സ്ഥലം തട്ടിയെടുക്കാനും ശ്രമിച്ചു എന്ന ആരോപണം ഉണ്ടായതിനാൽ ഡി.ഐ.ജി. ശ്രീജിത്തിനെ അന്വേഷണവിധേയമായി സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു[19]. കർണ്ണാടകയിലെ ഒരു മന്ത്രിയുടെ 10.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ചില പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു[20].

മറ്റു വെളിപ്പെടുത്തലുകൾ തിരുത്തുക

കേസിലുൾപ്പെട്ട റെജീന, ബിന്ദു, റജുല, റോസ്‌ലിൻ എന്നിവർ പതിനഞ്ചുലക്ഷം രൂപ പലപ്പോഴായി തങ്ങൾ റൗഫിൽ നിന്ന് വാങ്ങിയിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. [7]. കുഞ്ഞാലിക്കുട്ടി തങ്ങളെ പീഡിപ്പിച്ചുവെന്നും കോടതിയിലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലും മൊഴി മാറ്റിപ്പറയാൻ റൗഫ് തങ്ങളെ പരിശീലിപ്പിച്ചു എന്നും പെൺകുട്ടികൾ മൊഴി നൽകിയിട്ടുണ്ട്. ചാലപ്പുറത്തെ ഒരു വീട്ടിൽ വച്ചാണ് ചേളാരി ഷെറീഫ് മൊഴി മാറ്റൽ പഠിപ്പിച്ചതെന്നും പണം റൗഫിന്റെ ഓഫീസിൽ നിന്നാണ് ലഭിച്ചതെന്നും മൊഴിയുണ്ട്.[21] ഈ മൊഴികൾ റെജീന അടക്കമുള്ള പ്രതികൾ പലപ്പോഴായി മാറ്റിയിട്ടുണ്ട്. [22]

പെൺകുട്ടികൾക്ക് പണം കൊടുക്കുന്നത് കണ്ടിട്ടുണ്ട് എന്നും താൻ പണം കൊടുത്തിട്ടുണ്ട് എന്നും റൗഫിന്റെ ഡ്രൈവറും മൊഴി നൽകുകയുണ്ടായി[21].

ഐസ്ക്രീം പാർലർ കേസുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ റിപ്പോർട്ട് കോടതി തള്ളിക്കളയുകയുണ്ടായി. ഇതും വിവാദം സൃഷ്ടിച്ചു[23].

അക്രമപ്രവർത്തനങ്ങൾ തിരുത്തുക

ഐസ്ക്രീം കേസിൽ കുഞ്ഞാലിക്കുട്ടിയെ പ്രതി ചേർത്തതുമായി ബന്ധപ്പെട്ട് 2004 നവംബർ ഒന്നിന് കേരളത്തിൽ അക്രമ പ്രവർത്തനം നടന്നിരുന്നു. കുഞ്ഞാലിക്കുട്ടി ഉംറ തീർത്ഥാടനം കഴിഞ്ഞ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോൾ പ്രവർത്തകർ നൽകിയ സ്വീകരണത്തിനിടെ മാധ്യമ പ്രവർത്തകർക്ക് മർദനമേറ്റിരുന്നു. സംഭവ ദിവസം മുസ്ലിം ലീഗ് പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിൻറെ ടെർമിനലിൽ മുസ്ലിം ലീഗ് പതാക നാട്ടുകയും ചെയ്തിരുന്നു.[24] സംഭവ ദിവസം മുസ്ലിം ലീഗ് പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിൻറെ ടെർമിനലിൽ മുസ്ലിം ലീഗ് പതാക നാട്ടുകയും ചെയ്തിരുന്നു. ഇതിലെ പ്രതികളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്‌ട്രേറ്റ് കോടതി ജഡ്ജി കെ.എസ് വരുൺ വെറുതെവിട്ടു. [25] മാധ്യമ പ്രവർത്തകരായ വി എം ദീപ, കെ പി രമേഷ്‌ (ഏഷ്യാനെറ്റ്‌), പ്രദീ‌പ്‌ ഉഷസ്സ്‌, കോയാമു കുന്നത്ത്‌ (കേരളശബ്ദം), സജീവ്‌ സി വാര്യർ (എൻടിവി), ബിജു മുരളീധരൻ (ഇന്ത്യാവിഷൻ), എൻ പി ജയൻ (ഇന്ത്യൻ എക്‌സ്‌പ്രസ്‌), ജയൻ കോമത്ത്‌ (സൂര്യാ ടിവി), അയ്യപ്പദാസ്, സുരേഷ്‌‌ (ജീവൻ ടിവി), ശൈലേഷ്‌ (കൈരളി ടിവി) തുടങ്ങിയവർക്കാണ്‌ അന്ന് പരിക്കേറ്റത്.[26]

അവലംബം തിരുത്തുക

  1. http://thatsmalayalam.oneindia.in/archives/kerala/ice-cream-parlor-case.html Archived 2006-06-21 at the Wayback Machine. ശേഖരിച്ച തിയ്യതി 2009 ഏപ്രിൽ 1
  2. ഐസ്‌ക്രീം കേസ്: മുൻ ജഡ്ജിമാർ കോഴ വാങ്ങിയെന്നും ഇല്ലെന്നും; വിവാദം കൊഴുത്തു എന്ന തലക്കെട്ടിൽ മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത. ശേഖരിച്ച തിയ്യതി 2011 ജനുവരി 31 http://www.mathrubhumi.com/online/malayalam/news/story/758464/2011-01-31/kerala Archived 2011-02-02 at the Wayback Machine.
  3. 3.0 3.1 3.2 3.3 3.4 "SC notice to Kerala in 'Ice Cream parlour' sex scam". ഡി.എൻ.എ. 2012 ജൂലൈ 5. Retrieved 2013 ഫെബ്രുവരി 8. {{cite web}}: Check date values in: |accessdate= and |date= (help)
  4. 4.0 4.1 4.2 4.3 4.4 4.5 4.6 Balan, Saritha S. (2011 സെപ്റ്റംബർ 30). "Kerala's 1997 sex racket case: Relative accuses state's industries minister Kunhalikutty of bribing judges". ഇന്ത്യാടുഡേ.ഇൻ. Retrieved 2013 ഫെബ്രുവരി 8. {{cite web}}: Check date values in: |accessdate= and |date= (help)
  5. "കുഞ്ഞാലിക്കുട്ടി ഉൾപെട്ട ഐസ് ക്രീം പാർലർ പെൺവാണിഭ കേസ്‌ എഴുതി തള്ളുന്നു". മോണിംഗ് ബെൽ ന്യൂസ്. Archived from the original on 2014-08-16. Retrieved 2013 ഫെബ്രുവരി 8. {{cite web}}: Check date values in: |accessdate= (help)
  6. 6.0 6.1 "ഐസ്‌ക്രീം പാർലർ കേസ്: വി.എസിന് സാക്ഷിമൊഴി നൽകാമെന്ന് കോടതി". 2013 ഫെബ്രുവരി 1. Archived from the original on 2013-01-06. Retrieved 2013 ഫെബ്രുവരി 8. {{cite web}}: Check date values in: |accessdate= and |date= (help)
  7. 7.0 7.1 "ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസിന്റെ രേഖകൾ വി.എസ് അച്യുതാനന്ദന് ലഭിച്ചു". 2013 ഫെബ്രുവരി 8. Retrieved 2013 ഫെബ്രുവരി 8. {{cite web}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  8. "http://www.deccanchronicle.com". Archived from the original on 2013-06-15. Retrieved 2013-07-30. {{cite web}}: External link in |title= (help)
  9. http://zeenews.india.com
  10. http://news.mobile.in.msn.com[പ്രവർത്തിക്കാത്ത കണ്ണി]
  11. http://malayalam.oneindia.in
  12. "Aide-turned-foe seeks protection from Kerala Min". ദി പയനീർ. 2012 ജൂലൈ 8. Retrieved 2013 ഫെബ്രുവരി 8. {{cite web}}: Check date values in: |accessdate= and |date= (help)
  13. http://www.old1.kasaragodvartha.com[പ്രവർത്തിക്കാത്ത കണ്ണി]
  14. http://www.doolnews.com
  15. http://epressmultiunionview.in[പ്രവർത്തിക്കാത്ത കണ്ണി]
  16. http://www.mangalam.com
  17. http://malayalam.oneindia.in
  18. http://articles.timesofindia.indiatimes.com[പ്രവർത്തിക്കാത്ത കണ്ണി]
  19. http://malayalam.oneindia.in
  20. http://www.deccanchronicle.com[പ്രവർത്തിക്കാത്ത കണ്ണി]
  21. 21.0 21.1 എെസ്ക്രീം പാർലർ കേസ് ഡയറിയിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ മൊഴി[പ്രവർത്തിക്കാത്ത കണ്ണി] മനോരമ ഓൺലൈൻ. ശേഖരിച്ചത് 2013 ഫെബ്രുവരി 8
  22. "ഐസ്‌ക്രീം കേസ് രേഖകൾ വി.എസിന്; കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന് പെൺകുട്ടികൾ". മാതൃഭൂമി.കോം. 2013 ഫെബ്രുവരി 7. Archived from the original on 2013-02-07. Retrieved 2013 ഫെബ്രുവരി 8. {{cite web}}: Check date values in: |accessdate= and |date= (help)
  23. മലയാളം റ്റുഡേ ഓൺലൈൻ.കോം Archived 2016-03-22 at the Wayback Machine. ഐസ്‌ക്രീം പാർലർ പെൺവാണിഭ കേസ്സ് : പ്രതിപക്ഷം ഇറങ്ങിപ്പോയി
  24. DoolNews. "കരിപ്പൂരിലെ ലീഗിന്റെ കൊടിയും നെടുമ്പാശ്ശേരിയിലെ ബി.ജെ.പിയുടെ നാമജപവും". Retrieved 2020-09-18.
  25. "കരിപ്പൂർ എയർപ്പോർട്ട് ടെർമിനൽ കൊടിനാട്ടിയ സംഭവം: ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-09-18.
  26. "അടിയേറ്റവർ മറക്കില്ല; യുഡിഎഫുകാർ ചവിട്ടിമെതിച്ചത് വനിതയടക്കം 15 മാധ്യമപ്രവർത്തകരെ". Retrieved 2020-09-18.

Ice Cream Parlour Case - doolnews.com[പ്രവർത്തിക്കാത്ത കണ്ണി]