എം.സി. ജോസഫൈൻ
സംസ്ഥാന വനിത കമ്മീഷൻ്റെ മുൻ അധ്യക്ഷയും എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന മാർക്സിസ്റ്റ് പാർട്ടി നേതാവുമായിരുന്ന ജി.സി.ഡി.എയുടെ മുൻ ചെയർപേഴ്സണുമായ ഇടതുപക്ഷ പ്രവർത്തകയായിരുന്നു എം.സി.ജോസഫൈൻ (1948-2022) [1][2]
എം.സി.ജോസഫൈൻ | |
---|---|
സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ | |
ഓഫീസിൽ 2017-2021 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 03/08/1950 വൈപ്പിൻ, എറണാകുളം ജില്ല |
മരണം | ഏപ്രിൽ 10, 2022 കണ്ണൂർ | (പ്രായം 73)
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
As of 10'th April, 2022 ഉറവിടം: മാതൃഭൂമി |
ജീവിതരേഖ
തിരുത്തുകഎറണാകുളം ജില്ലയിലെ വൈപ്പിൻ താലൂക്കിലെ മുരിക്കുംപാടം എന്ന കായലോര ഗ്രാമത്തിൽ മാപ്പിളശേരി ചവരോയുടേയും മഗ്ദലനേയുടെയും മകളായി 1948 ഓഗസ്റ്റ് 3ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മഹാരാജാസ് കോളേജിൽ പഠിക്കവെയാണ് രാഷ്ട്രീയപ്രവേശനം.
വിദ്യാർത്ഥി-യുവജന-മഹിള പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈൻ ജനാധിപത്യ മഹിള അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡൻറ്, വനിത വികസന കോർപ്പറേഷൻ അധ്യക്ഷ, അങ്കമാലി നഗരസഭ കൗൺസിലർ, ജി.സി.ഡി.എയുടെ ചെയർപേഴ്സൺ എന്നീ നിലകളിലും പ്രവർത്തിച്ചു.
1978-ൽ മാർക്സിസ്റ്റ് പാർട്ടി അംഗമായ ജോസഫൈൻ 1984 മുതൽ സി.പി.എമ്മിൻ്റെ എറണാകുളം ജില്ലാക്കമ്മറ്റി അംഗമായി. 1987 മുതൽ സി.പി.എം സംസ്ഥാന കമ്മറ്റിയിലും 2002 മുതൽ കേന്ദ്രക്കമ്മറ്റിയിലും അംഗമായിരുന്നു.
1987-ൽ അങ്കമാലിയിൽ നിന്നും 2006-ൽ മട്ടാഞ്ചേരിയിൽ നിന്നും 2011-ൽ കൊച്ചിയിൽ നിന്നും നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
സ്വകാര്യ ജീവിതം
- ഭർത്താവ് : പള്ളിപ്പാട്ട് പി.എ.മത്തായി
- ഏക മകൻ : മനു.പി
- മരുമകൾ : ജ്യോത്സന
മരണം
കണ്ണൂരിൽ നടന്ന സി.പി.എമ്മിൻ്റെ 23-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ചികിത്സയിലിരിക്കവെ 2022 ഏപ്രിൽ 10ന് അന്തരിച്ചു.[3][4][5][6] [7][8][9][10] [11] [12]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2006 | മട്ടാഞ്ചേരി നിയമസഭാമണ്ഡലം | വി.കെ. ഇബ്രാഹിം കുഞ്ഞ് | മുസ്ലീം ലീഗ്, യു.ഡി.എഫ്. | എം.സി. ജോസഫൈൻ | സി.പി.എം., എൽ.ഡി.എഫ്. | ||
1989 | ഇടുക്കി ലോകസഭാമണ്ഡലം | പാലാ കെ.എം. മാത്യു | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. | എം.സി. ജോസഫൈൻ | സി.പി.എം., എൽ.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ "mc josephine passess away | എം.സി ജോസഫൈൻ അന്തരിച്ചു | Mangalam" https://www.mangalam.com/news/detail/557836-latest-news-mc-josephine-passess-away.html
- ↑ "എം.സി.ജോസഫൈൻ നിലപാടിൽ രാജിയില്ലാതെ | MC Josephine | Manorama Online" https://www.manoramaonline.com/news/kerala/2022/04/10/tribute-to-mc-josephine.html
- ↑ "Domestic violence plaints on the rise: Kerala state women's commission chairperson". The Times of India (in ഇംഗ്ലീഷ്). 26 January 2020.
- ↑ "Kerala Women's Commission adalat settles 26 complaints". The New Indian Express. 14 November 2019.
- ↑ Staff Reporter (25 May 2017). "Josephine is women's panel chief". The Hindu.
- ↑ "Present Commission". Kerala Women's Commission. Archived from the original on 2019-08-28. Retrieved 2021-06-25.
- ↑ "M C Josephine resigns as women's commission chairperson on CPM direction" (in ഇംഗ്ലീഷ്). Retrieved 2021-06-25.
- ↑ "Kerala 2006". National Election Watch.
- ↑ "എം. സി. ജോസഫൈൻ സംസ്താന വനിതാ കമ്മീഷൻ അദ്ധ്യക്ഷ CPIM". Kerala Online News. Archived from the original on 2021-06-25. Retrieved 2021-06-25.
- ↑ "Need for gender sensitisation in state police, says MC Josephine". The New Indian Express. 7 February 2020.
- ↑ https://www.mathrubhumi.com/news/kerala/cpm-demands-josephine-s-resignation-1.5778979
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-07. Retrieved 2013-03-24.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-10.
- ↑ http://www.keralaassembly.org