വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/റിപ്പോർട്ട്
ആമുഖം | കൂടുതൽ വിവരങ്ങൾ | സമിതികൾ | വിന്യാസം | പരിപാടികൾ | പങ്കെടുക്കാൻ | പ്രായോജകർ | അവലോകനം |
താൾ നിർമ്മാണത്തിലാണ്. ദയവു ചെയ്ത് പിന്നീട് സന്ദർശിക്കൂ. |
ആലപ്പുഴ പട്ടണത്തിലേയും സമീപപ്രദേശങ്ങളിലേയും സാധാരണ ജനങ്ങളെപ്പോലും തുറന്ന അറിവിന്റേയും സ്വതന്ത്രവിജ്ഞാനപ്രസ്ഥാനങ്ങളുടേയും പ്രസക്തിയേയും ആവശ്യകതയേയും മുമ്പെങ്ങുമില്ലാത്ത വണ്ണം ബോധവാന്മാരാക്കിക്കൊണ്ട് 2013-ലെ വിക്കിസംഗമോത്സവം പ്രതീക്ഷയിൽ കവിഞ്ഞ മികവോടെ ഡിസംബർ 23ന് വിക്കിജലയാത്രയോടെ സമാപിച്ചു.
മലയാളം വിക്കിപീഡിയയുടെ പ്രചാരണപരിപാടികളുമായിബന്ധപ്പെട്ട മുഖ്യവാർഷികപദ്ധതിയായ വിക്കിസംഗമോത്സവത്തിന്റെ രണ്ടാം പതിപ്പാണ് ആലപ്പുഴയിൽ സംഘടിക്കപ്പെട്ടത്. മലയാളം വിക്കിമീഡിയയിലേക്കു നിരന്തരമായി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന, കേരളത്തിലും പുറത്തുമുള്ള ഉപയോക്താക്കളുടെ നേരിട്ടുള്ള കൂടിക്കാഴ്ച്ച എന്നതിനോടൊപ്പം വിക്കിപീഡിയയിലേക്ക് കൂടുതൽ ജനങ്ങളെ ആകർഷിക്കുക, വിക്കിപീഡിയയിലെ ഉള്ളടക്കത്തിന് കൂടുതൽ വളർച്ച നേടാൻ സഹായകമായ വിധത്തിൽ വിവിധ രീതികളിലുള്ള ഉപപദ്ധതികൾ ആവിഷ്കരിക്കുക തുടങ്ങിയവയാണ് വിക്കിസംഗമോത്സവത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ.
ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇത്തവണത്തെ വിക്കിസംഗമോത്സവം ഗണ്യമായ വിജയം നേടിയിട്ടുണ്ടെന്നു നിസ്സംശയം പറയാം. ആലപ്പുഴയിലെ സാമാന്യജനങ്ങൾക്ക് QR Code സാങ്കേതികവിദ്യയേയും വിക്കിപീഡിയയും ആലപ്പുഴയുമായി ബന്ധപ്പെട്ട അതിന്റെ പ്രായോഗികസാദ്ധ്യതകളേയും കുറിച്ച് ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ബോദ്ധ്യമാക്കിക്കൊടുക്കാൻ കഴിഞ്ഞു എന്നതായിരിക്കണം ഈ വിക്കിസംഗമോത്സവത്തിന്റെ ഏറ്റവും മികച്ച നേട്ടം. അന്യഭാഷാസമൂഹങ്ങളിൽ നിന്നും ഉപയോക്താക്കളെ പ്രതിനിധീകരിച്ച് പരിപാടികളിൽ ഉടനീളം പങ്കെടുത്ത ദേശിയാതിഥികളുടെ സാന്നിദ്ധ്യം മറ്റൊരു പുതിയ പ്രത്യേകതയായിരുന്നു.
തയ്യാറെടുപ്പുകൾ
വളരെയധികം ആളുകളുടെ നീണ്ട സമയത്തെ ഉത്സാഹത്തിന്റെ ഫലമായിരുന്നു 2013-ലെ വിക്കിസംഗമോത്സവത്തിന്റെ സംഘാടനവും വിജയവും. 2013 ഒക്ടോബർ ആദ്യവാരം മുതൽ ഇതിനുവേണ്ട പരിശ്രമങ്ങൾ തുടങ്ങിവെച്ചു. മലയാളം വിക്കിപീഡിയയുടെ മെയിൽ ലിസ്റ്റിലേക്കുവന്ന ഒരു നിർദ്ദേശത്തെത്തുടർന്നുള്ള ചർച്ചയായിരുന്നു ഇതിന്റെ ആദ്യപടി. ഈ ചർച്ചയെത്തുടർന്ന് ഈ വർഷം വിക്കിസംഗമോത്സവം നടത്താനും അതിനുള്ള വേദിയായി ആലപ്പുഴ പട്ടണത്തെ തെരഞ്ഞെടുക്കാനും നിശ്ചയിക്കപ്പെട്ടു. ഇതേത്തുടർന്ന് ആലപ്പുഴയിലെ പ്രമുഖ വിക്കിപീഡിയന്മാരായ ടി.കെ സുജിത്ത്, എം.പി.മനോജ് കുമാർ തുടങ്ങിയവർ പരിപാടിയുടെ അമരത്തുതന്നെ നിന്ന് അതൊരു വൻവിജയമാക്കിത്തീർക്കാൻ സ്വയം മുന്നിട്ടിറങ്ങി.
പ്രാഥമിക തയ്യാറെടുപ്പുകൾ
ഒക്ടോബർ രണ്ടാം വാരത്തിൽ തൃശ്ശൂരിൽ വെച്ചു നടന്ന സ്വ.മ.ക. സമ്മേളനത്തിനിടയിൽ ആസന്നമായ വിക്കിസംഗമോത്സവത്തിലെ സാദ്ധ്യതകളെക്കുറിച്ചും അതിനുവേണ്ടിവരാവുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും ഹ്രസ്വമായ ഒരു അനൌദ്യോഗികകൂടിക്കാഴ്ച്ച നടന്നു. ധാരാളം വിക്കിപീഡിയർ ഒരുമിച്ചുകൂടിയ ഒരു പ്രത്യേക മീറ്റപ്പ് ആ സന്ദർഭത്തിൽ (വിക്കിപീഡിയാ സെമിനാറിനു തൊട്ടുമുമ്പ്) അക്കാദമി ഹാളിനു പിറകിലുള്ള മരത്തണലിൽ വിളിച്ചുകൂട്ടുകയുണ്ടായി. ആ ഒത്തുകൂടലിൽ മലയാളം വിക്കിമീഡിയ അഡ്മിനിസ്ട്രേറ്റർമാരായ സുജിത്ത്, കണ്ണൻ ഷണ്മുഖം, മനോജ്, വിശ്വപ്രഭ, ബാലശങ്കർ തുടങ്ങിയവരും സജീവ വിക്കിപീഡിയന്മാരായ സെബിൻ അബ്രഹാം, നവനീത് കൃഷ്ണൻ, സുജനിക രാമനുണ്ണി, നിസാർ വി.കെ., ഷാജി അരിക്കാട്, അക്ബർ അലി, ശ്രീജിത്ത് കൊയ്ലോത്ത്, ബിപിൻ, സായിറാം, സന്തോഷ് തോട്ടിങ്ങൽ, കാവ്യ മനോഹർ, സ്നേഹ തുടങ്ങിയവരും ബാംഗളൂർ CIS-ലെ A2K ഡയറക്ടർ വിഷ്ണുവർദ്ധനും വിക്കിമീഡിയ സംരംഭങ്ങളുടെ സഹകാരികളും അഭ്യുദയകാംക്ഷികളുമായ എം.പി. പരമേശ്വരൻ, അശോകൻ ഞാറയ്ക്കൽ തുടങ്ങിയവരും പങ്കെടുത്തിരുന്നു. വിക്കിജലയാത്ര, ഗ്രാമയാത്ര (സൈക്കിൾ യാത്ര), ഫോട്ടോവാക്ക്, മാദ്ധ്യമപ്രവർത്തകർക്കുള്ള പരിശീലനശിബിരം, QR കോഡ് പദ്ധതി തുടങ്ങി പല ഫീച്ചർ പരിപാടികളുടേയും പ്രാരംഭ ആശയങ്ങളുടെ ബീജാവാപം നടന്നത് ഈ ഹ്രസ്വയോഗത്തിൽ വെച്ചാണ്.
വിക്കിപീഡിയയിൽ പദ്ധതി താൾ
പതിവുപോലെ, മലയാളം വിക്കിപീഡിയയിൽ പദ്ധതിയ്ക്കുവേണ്ടി തനതായ ഒരു താളും ഉപതാളുകളും തയ്യാറാക്കുക എന്നതായിരുന്നു പതിവുപോലെ അടുത്ത പ്രധാന ഘട്ടം. ഒരു ഐ.പി. തുടക്കമിട്ട താൾ സുജിത്ത്, രാജേഷ് ഒടയഞ്ചാൽ, അനൂപൻ, അശ്വിനി, സാനു, മനോജ്, രമേഷ് തുടങ്ങിയവർ വികസിപ്പിച്ചു. അഖിലൻ താളുകൾക്ക് പുതിയ രൂപഭംഗി നൽകി. നത, വിശ്വപ്രഭ, രമേഷ് തുടങ്ങിയവർ ഈ താളുകളുടെ ഇംഗ്ലീഷ് തർജ്ജമ തയ്യാറാക്കി വിക്കിമീഡിയാ ഫൌണ്ടേഷന്റെ മെറ്റാവിക്കിയിൽ ചേർക്കാൻ ഉത്സാഹിച്ചു.
മെറ്റായിൽ പദ്ധതി താൾ
മലയാളത്തിൽ തയ്യാറാക്കിക്കൊണ്ടിരുന്ന പദ്ധതി താളുകൾ മറ്റു ഭാഷാസമൂഹങ്ങൾക്ക് മനസ്സിലാക്കാവുന്ന വിധത്തിൽ, വിക്കിമീഡിയ ഫൌണ്ടേഷന്റെ മെറ്റാവിക്കിയിലേക്കും ഇംഗ്ലീഷ് വിക്കിപീഡിയയിലെ പദ്ധതി താളിലേക്കും അതാതുസമയത്ത് തർജ്ജമ ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തം മുഖ്യമായും ഏറ്റെടുത്തത് നത ഹുസ്സൈൻ എന്ന വൈദ്യശാസ്ത്രവിദ്യാർത്ഥിനിയായിരുന്നു.
സംഘാടകസമിതി രൂപീകരണം
തുടർന്ന്, വിക്കിസംഗമോത്സവത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി മുഖ്യമായും ആലപ്പുഴ ജില്ലയിലുള്ള വിക്കിമീഡിയന്മാരുടെ നേതൃത്വത്തിൽ പ്രാദേശിക സംഘാടക സമിതി രൂപീകരിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓഫീസായ ആലപ്പുഴ പരിഷദ്ഭവനിൽ 2013 ഒക്ടോബർ 23 ന് വൈകിട്ട് 4 ന് ചേർന്നു യോഗം സംഘാടക സമിതിയെ തെരഞ്ഞെടുത്തു. സംഘാടക സമിതി രൂപീകരണയോഗത്തിൽ വിവിധ ജില്ലകളിൽ നിന്നുമുള്ള വിക്കിഉപയോക്താക്കൾ, സ്വതന്ത്രസാംസ്കാരിക പ്രവർത്തകർ,ഐ.ടി.@സ്കൂൾ അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. വൈകീട്ട് ഏഴുമണി വരെ നീണ്ടുനിന്ന യോഗത്തിൽ പങ്കെടുത്ത പ്രാദേശികപ്രവർത്തകർക്ക് വിക്കിപീഡിയയെക്കുറിച്ചും വിക്കിസംഗമോത്സവത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവശ്യം വേണ്ട പ്രാഥമികധാരണകൾ വിവരിച്ചുകൊടുത്തു. പരിപാടിയോടനുബന്ധിച്ച് നടത്തുവാൻ ഉദ്ദേശിച്ചിട്ടുള്ള ഉപപദ്ധതികളെപ്പറ്റിയും യോഗം ഏകദേശധാരണയിലെത്തി. വിവിധ വിദ്യാലയങ്ങൾ, മാദ്ധ്യമസ്ഥാപനങ്ങൾ, പ്രാദേശികസംഘടനകൾ എന്നിവരേയും പരിപാടിയിൽ പങ്കുചേർക്കാൻ യോഗം തീരുമാനിച്ചു.
പ്രചരണം
സോഷ്യൽ നെറ്റ്‌വർക്കുകൾ
വിക്കിസംഗമോത്സവത്തിന്റെ അഭൂതപൂർവ്വമായ ജയത്തിന് ഒരു പ്രധാന ഘടകം അതിനു സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ നൽകിയ വൻപ്രചരണമായിരുന്നു. ഫേസ്‌ബുക്ക്, ഗൂഗിൾ പ്ലസ്സ്, ട്വിറ്റർ എന്നീ രംഗങ്ങളിൽ പദ്ധതിക്കുവേണ്ടി പ്രത്യേകം ഇവന്റ് പേജുകളും ഹാഷ് ടാഗുകളും സൃഷ്ടിക്കപ്പെട്ടു.
ഫേസ്ബുക്കിലെ പ്രചാരണവും ഇവന്റ് പേജും
ഗൂഗിൾ പ്ലസ്സിലെ പ്രചാരണവും ഇവന്റ് പേജും
രജിസ്ട്രേഷൻ
വിക്കിവിദ്യാർത്ഥിസംഗമം രജിസ്ട്രേഷൻ
ഭിന്നശേഷിയുള്ളവരുടെ രജിസ്ട്രേഷൻ
കാസർഗോഡ് മുതൽ തിരുവനന്തപരം വരെയുള്ള എല്ലാ ജില്ലകളിൽ നിന്നും കാഴ്ചവൈകല്യങ്ങളുള്ളവർ ഈ സംഗമത്തിനെത്തിചേർന്നു. 17 പേർ . ഇവരിൽ നിരവധിപേർ ശിബിരത്തിനായി ലാപ്ടോപ്പ് സജ്ജമായി ആണ് വന്നിരുന്നത്. അന്ധസ്ക്കൂൾ. ഉദ്യോഗസ്ഥരും, അധ്യാപകരും വിദ്യാർത്ഥികളും ഈ കൂട്ടത്തിൽ പെടുന്നു
അന്യഭാഷാപ്രതിനിധികളുടെ രജിസ്ട്രേഷൻ
സാമ്പത്തികം
ഉപഹാരങ്ങളും പഠനോകരണങ്ങളും
കൈപ്പുസ്തകം
മലയാളം വിക്കിപ്രവർത്തകരുടെ വാർഷികസംഗമം 2013 ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽവെച്ചു നടക്കുന്നതിന്റെ ഭാഗമായി വിക്കിപീഡിയ പ്രചരണത്തിനായി, മലയാളം വിക്കിപീഡിയ പ്രവർത്തകർ തയ്യാറാക്കി വിതരണം ചെയ്യുന്ന കൈപ്പുസ്തകം, കാലാനുസൃതമായി പരിഷ്കരിച്ച് തയ്യാറാക്കിയിരുന്നു. ഈ പുസ്തകത്തിന്റെ ഏറ്റവും പുതിയപതിപ്പു് https://ml.wikipedia.org/wiki/വിക്കിപീഡിയ:കൈപ്പുസ്തകം എന്ന കണ്ണിയിൽ ലഭ്യമാണു്.
പേന
ബാഗ്
പ്രാദേശിക സംഘാടനം
പ്രചരണം
ഭക്ഷണം, താമസം, വേദി
അനുബന്ധപരിപാടികൾ
വിക്കിസംഗമോത്സവം മുഖ്യമായും രണ്ടുദിവസത്തെ സമ്മേളനമായാണ് നടത്താൻ ലക്ഷ്യം വെച്ചിരുന്നതെങ്കിലും സമ്മേളനത്തിന്റെ പൂർണ്ണമായ വിജയവും ആ അവസരത്തിന്റെ പരമാവധി പ്രയോജനവും ഉറപ്പാക്കാൻ അതിനു മുന്നോടിയായി ഏതാനും ഉപപദ്ധതികളും സംഘടിപ്പിക്കാൻ സമിതി തീരുമാനിച്ചു. ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള വിക്കി ഉപയോക്താക്കളെയും വിക്കിസഹകാരികളേയും വിക്കിമീഡിയാ അഭ്യുദയകാംക്ഷികളേയും സമ്മേളനത്തിനുവേണ്ടി മാനസികമായി തയ്യാറാക്കുന്നതിൽ ഈ പരിപാടികൾ നല്ലൊരു പങ്കു വഹിച്ചു.
സംഗമോത്സവ തിരുത്തൽ യജ്ഞം
സംഗമോത്സവത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയയിൽ ഒരു തീവ്രവിക്കിതിരുത്തൽ യജ്ഞം തുടങ്ങിവെച്ചു. തെരഞ്ഞെടുത്ത വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവയുമായി ബന്ധപ്പെട്ട ലേഖനങ്ങൽ വികസിപ്പിക്കുകയോ പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുക എന്നതായിരുന്നു ഈ യജ്ഞത്തിന്റെ ലക്ഷ്യം. കേരളം, തണ്ണീർത്തടങ്ങൾ, ആലപ്പുഴ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ, ഇന്ത്യയിലെ ലോകസഭാ നിയോജകമണ്ഡലങ്ങൾ എന്നിവയായിരുന്നു ഇതിനുവേണ്ടി തെരഞ്ഞെടുത്ത വിഷയങ്ങൾ. ഈ വിഷയങ്ങളിൽ തിരുത്തലുകളും ലേഖനനിർമ്മാണവും നടത്താൻ തയ്യാറായവർ സ്വമേധയാ മുന്നോട്ടു വന്ന് പദ്ധതിതാളിൽ അവരവരുടെ ഉപയോക്തൃനാമങ്ങൾ ചേർത്തു. ഇത്തരം ലേഖനങ്ങളെ പ്രത്യേകം തിരിച്ചറിയാൻ ആവശ്യമായ ഫലകങ്ങളും വർഗ്ഗങ്ങളും സൃഷ്ടിക്കപ്പെട്ടു.
ഈ യജ്ഞത്തിന്റെ ഭാഗമായി ഡിസംബർ 31 വരെ ---- ലേഖനങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. യജ്ഞം തുടങ്ങിയതുമുതൽ ---- തിരുത്തുകൾ നടന്നു. --- ലേഖനങ്ങൾ പുതുതായി ഉണ്ടായി. മൊത്തം --- ഉപയോക്താക്കൾ യജ്ഞത്തിൽ പേരു ചേർത്തു.
വിക്കി യുവ സംഗമം
വിക്കിസംഗമോത്സവത്തിന്റെ മുന്നോടിയായി ആലപ്പുഴ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി വിക്കി യുവസംഗമം 30.11.2013 ൽ നഗരചത്വരത്തിൽ നടന്നു. ആലപ്പുഴയിലെ വിവിധ കോളേജുകളിൽ നിന്നായി അൻപതോളം വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. +2 വിദ്യാർത്ഥിയും സ്വതന്ത്ര സോഫ്റ്റ് വെയർ പ്രചാരകനുമായ നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
വിക്കി സൈക്കിൾ യാത്ര
വിക്കിസംഗമോത്സവത്തിന്റെ ഓഫ്‌ലൈൻ വിളംബരമായി വിക്കിസൈക്കിൾ യാത്ര 26.11.2013 നു ആരംഭിച്ചു. ആലപ്പുഴ പട്ടണത്തിൽ നടക്കുന്ന വിക്കിസംഗമോത്സവത്തിന്റെ ആദ്യ ഓഫ്‌ലൈൻ ഉപപദ്ധതിയായിരുന്നു ഈ വിക്കിസൈക്കിൾ യാത്ര. വിക്കിപീഡിയയെ ഗ്രാമങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് വിക്കിപീഡിയ പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. രണ്ടു ഘട്ടങ്ങളിലായി ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിലൂടെ ഈ സൈക്കിൾ യാത്ര കടന്നുപോയി.
ഒന്നാം ഘട്ടം
കണിച്ചുകളങ്ങരയിലെ പൊക്ലാശ്ശേരി എൽ.പി. സ്‌കൂളിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്തംഗം ഷീബ എസ്. കുറുപ്പ് യാത്രയ്ക്ക് പച്ചക്കൊടി വീശി. പ്രധാനാധ്യാപകൻ പി.വി ദിനേശൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. എം.പി. മനോജ്കുമാർ, അഡ്വ. ടി.കെ. സുജിത് എന്നിവർ സംസാരിച്ചു. എം. ഗോപകുമാർ, പി.വി. നാരായണപ്പണിക്കർ, ജി. അനിൽ, വി.ബി.ചന്ദ്രൻ തുടങ്ങിയവർ സൈക്കിൾ യാത്രയ്ക്ക് നേതൃത്വം നൽകി. കണിച്ചുകുളങ്ങര,അരീപ്പറമ്പ്, അർത്തുങ്കൽ, മാരാരിക്കുളം, കാട്ടൂർ, തുടങ്ങിയ സ്ഥലങ്ങളിലെ 7 സ്‌കൂളുകൾ സന്ദർശിച്ച ജാഥ തുമ്പോളിയിൽ 4.00 നു സമാപിച്ചു. നാരായണപ്പണിക്കർ, അനിൽ, ചന്ദ്രൻ, ജയേഷ്, മിഥുൻ, അപർണ, അമൽ, ആരോമൽ, ആഷിഷ്, അക്ഷയ് തുടങ്ങിയവരാണ് ഒന്നാം ഘട്ടസൈക്കിൾ യാത്രയിൽ പങ്കെടുത്തത്.
രണ്ടാം ഘട്ടം
5.12.2013 ൽ ആലപ്പുഴ നഗരത്തിലെ സ്ക്കൂളുകൾ സന്ദർശിയ്ക്കുന്നതിനായി പുറപ്പെട്ടു. രാവിലെ 10 മണിയോടെ SDV സ്ക്കൂളിൽ നിന്നും ആരംഭിച്ച പര്യടനം നഗരത്തിലെ 7 സ്ക്കൂളുകളിൽ എത്തി വിദ്യാർത്ഥികളുമായി സംവാദം നടത്തുകയും , മലയാളം വിക്കിപീഡിയയെക്കുറിച്ച് വിവരണങ്ങൾ നൽകുകയും ചെയ്തു. യാത്രികർ വിദ്യാർത്ഥികൾക്ക് നോട്ടീസ് വിതരണം ചെയ്യുകയും ഡിസംബർ 21 ലെ വിക്കിസംഗമോത്സവപരിപാടികളെക്കുറിച്ച് അവരെ അറിയിക്കുകയും ഉണ്ടായി. യാത്ര 6 മണിയോടെ പര്യവസാനിച്ചു.അഡ്വ. എം.പി. മനോജ്കുമാർ, അഡ്വ. ടി.കെ. സുജിത് ,പി.വി. നാരായണപ്പണിക്കർ, ജി. അനിൽ, വി.ബി.ചന്ദ്രൻ ,അപർണ,ആഷിഷ്, ഗോപു ,ദീപു എന്നിവർ ഈ യാത്രയിൽ പങ്കെടുത്തു.
വിക്കി ഫോട്ടോ വാക്ക്
ഡിസംബർ 15ന് ആലപ്പുഴ പട്ടണം കേന്ദ്രീകരിച്ച് രണ്ട് സംഘമായി തിരിഞ്ഞാണ് ഫോട്ടോവാക്ക് നടത്തിയത്. സാബു ആനന്ദ്, പി.വി. വിനോദ്, നിതിൻ എസ്,, റ്റിബിൻ അഗസ്റ്റിൻ, ശ്യാംലാൽ ടി. പുഷ്പൻ, അനിയൻകുഞ്ഞ്, രാജേഷ് കെ.ഒ, കൈലാസ് നാഥ്, സാബു എം, സാനു എൻ, അജോ, ടി.കെ. സുജിത്ത്, വിശ്വപ്രഭ, കണ്ണൻ ജെ, ജയകുമാർ കെ.എസ്സ്, എം.പി. മനോജ്കുമാർ, വിഷ്ണു വി.എസ്, വി. പ്രതാപ്, ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
വിക്കി പഠനശിബിരങ്ങൾ
മാദ്ധ്യമപ്രവർത്തകർക്കുള്ള പഠനശിബിരം
വിക്കി സംഗമോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ പ്രസ് ക്ലബിന്റെയും സംഗമോത്സവം സംഘാടക സമിതിയുടെയും ആഭിമുഖ്യത്തിൽ വിക്കിപീഡിയ ശിൽപശാല നടത്തി. പ്രസ്‌ക്ലബ്‌ഹാളിൽ നടന്ന ശിൽപശാല സബ് കലക്‌ടർ ജി.ആർ.ഗോകുൽ ഐ.എ.എസ് ഉദ്‌ഘാടനം ചെയ്‌തു. പ്രസ് ക്ലബ് പ്രസിഡന്റ് ജാക്‌സൺ ആറാട്ടുകുളം അധ്യക്ഷനായി.
മാധ്യമ പ്രവർത്തകർക്കു പുറമെ സി.പി.എം. ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു, ആലപ്പുഴ എസ്.ഡി കോളേജിലെ വിദ്യാർത്ഥികൾ, പ്രസ് ക്ലബ് കുടുംബാംഗങ്ങൾ തുടങ്ങി അൻപതു പേർ പങ്കെടുത്തു.പ്രസ്‌ക്ലബ് സെക്രട്ടറി കെ.ജി.മുകുന്ദൻ, ജോയിന്റ് സെക്രട്ടറി ഹരികൃഷ്‌ണൻ, സംഗമോത്സവം കൺവീനർ എൻ.സാനു എന്നിവർ പ്രസംഗിച്ചു. അഡ്വ.ടി.കെ. സുജിത്ത്, കണ്ണൻ ഷൺമുഖം എന്നിവർ ക്ലാസ്സെടുത്തു.
പത്രസമ്മേളനങ്ങൾ
വിക്കിസംഗമോത്സവം
ഒന്നാം ദിവസത്തെ പരിപാടികൾ
വിക്കിവിദ്യാർത്ഥിസംഗമം
സംഗമോത്സവത്തിന്റെ ആദ്യ ദിനത്തിലെ ആദ്യ ഇനമായിരുന്നു വിക്കിവിദ്യാർത്ഥിസംഗമം. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഈ സംഗമത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. കൊല്ലം ജില്ലയിലെ വിക്കിപീഡിയ - ഐ.ടി@ സ്കൂൾ പദ്ധതി നടന്ന അഞ്ചൽ വെസ്റ്റ് ഗവ. ഹൈസ്കൂളിലെ 50 കൂട്ടുകാർ പങ്കെടുത്തു. ആലപ്പുഴയിലെ കൊച്ചു കൂട്ടുകാർ ഒരാഴ്ചയോളം നീണ്ട വിക്കി യാത്രയ്ക്കു ശേഷമാണ് സംഗമത്തിൽ പങ്കെടുക്കാനെത്തിയത്. മികച്ച ബാല നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ മിനോൺ വിക്കിവിദ്യാർത്ഥിസംഗമം ഉദ്ഘാടനം ചെയ്തു. രാജേഷ് സാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ണൻ ഷൺമുഖം കൂട്ടുകാരെ സ്വാഗതം ചെയ്തു. ടി.കെ. സുജിത്ത്, വിശ്വപ്രഭ, മനോജ്, ബാലശങ്കർ. സി, സതീഷൻ മാസ്റ്റർ, ശ്രീജിത്ത് കൊയ്ലോത്ത് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. സംഗമാനന്തരം കൂട്ടുകാരുടെ കലാപരിപാടികളും അരങ്ങേറി.
ഭിന്നശേഷിയുള്ള ഉപയോക്താക്കളും വിക്കിപീഡിയയും
ഭിന്നശേഷി/കാഴ്ചവൈകല്യങ്ങളുള്ളവർക്കായി മാത്രം ഒരു വിക്കിപീഡീയ ശിൽപ്പശാല സംഘടിപ്പിച്ചത് ഒരുപക്ഷെ ഇന്ത്യൻ ഭാഷ വിക്കിപിഡീയയിൽ തന്നെ ആദ്യമായിട്ടായിരിക്കണം.
കമ്പ്യൂട്ടർ സാക്ഷരതയും വിവരസാങ്കേതികതയുടെ ഉപയോഗവും വർദ്ധിച്ചു വരുന്ന ഈ ഭിന്നശേഷി വിഭാഗക്കാരിൽ വിക്കിപീഡിയെപ്പറ്റി അവ്യക്തമായ ചില ധാരണകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളം ഇന്റെർനെറ്റ് ഉപയോഗം ഇക്കൂട്ടർക്ക് ഇന്നും സാങ്കേതിക കാരണങ്ങളാൽ ആസ്വാദ്യമായ ഒരു അനുഭവമാണെന്ന് പറയാൻ തരമില്ല. എന്നിരുന്നാലും വിക്കിപീഡിയയുടെ സൗജന്യ വിജ്ഞാനാർജ്ജന സാധ്യതകൾ ഏറ്റവും അധികം ചൂഷണം ചെയ്യാൻ സാധിക്കുന്നത് ഈ വിഭാഗത്തിനാണ്.അന്ധ വിദ്യാർത്ഥികൾക്കും ഇതര അന്ധർക്കും ഉപയോഗിക്കാവുന്ന അച്ചടയേതര (ഓഡിയോ ബുക്ക്സ് പൊലുള്ളവ) മലയാള വൈജ്ഞാനിക ശ്രോതസ്സുകൾ ഒന്നും തന്നെ നിലവില്ല എന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. ആധുനിക യുഗത്തിലും ടെക്സ്റ്റു ബുക്കുകൾ അന്യരാൽ വായിച്ചു കേൾപ്പിക്കപ്പെടാൻ വിധിക്കപ്പെട്ടവർ എന്ന വിരോധാഭാസമാണ് ഇന്ന് കേരളത്തിൽ നിലവിലുള്ളത്.
ഈ ശിൽപ്പശാലയിൽ വിക്കിപീഡിയ എന്ത് , ആർക്കൊക്കെ ഉപയോഗിക്കാം , ലേഖനമെന്നാൽ എന്ത് , മലയാളം എങ്ങനെയെഴുതാം , സഹോദര സംഭരംഭങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുകൊടുക്കുകയുണ്ടായി. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവർക്കു തന്നെയും വിക്കിപീഡിയ പുതിയ അധ്യായമായിരുന്നു. ഇസ്പീക്ക് എന്ന സ്പീച്ച് ഇഞ്ചിൻ സായിപ്പിന്റെ ഉച്ചാരണത്തിൽ മലയാളം വായിക്കുന്നത് നമ്മുക്ക് ആരോചകമായി തോന്നാമിങ്കിലും ഇന്ന് അന്ധർക്കുള്ള ഒരേയൊരു വായന ടൂൾ ഇതു തന്നെയാണ്. ഈ ടൂളിന്റെ സഹായത്തോടെ വിക്കിപീഡിയ വായിച്ചു കേട്ട് മനസ്സിലാക്കുകയാണ് ഇവർക്ക് ഇന്നുള്ള മാർഗ്ഗം.
ക്ലാസ്സിനെ തുടർന്നുള്ള ചർച്ചയിൽ പഠയിതാക്കൾ സജീവമായി പങ്കെടുത്തു.
സംഗമോൽസവത്തിന്റെ എല്ലാ സെഷനുകളിലും ഹാജരായി, എല്ലാ അവതരണങ്ങളും ശ്രദ്ധയോടെ കേട്ടിരുന്നവരായിരുന്നു ഇവരിലിറേയും. സംഘാടർ ആഗ്രഹിച്ച രീതിയിൽ ഹാൻഡ്സ് ഓൺ ഡെമോ കൊടുക്കാൻ സാധിച്ചിരുന്നില്ല എന്നത് ഒരു വലിയ പോരായ്മ ആയി. ആവശ്യാനുസരണം വൈ ഫൈ/ കണക്ടിവിറ്റി ഇല്ലാതെ പോയത് നിർഭാഗ്യകരമായി.
വിക്കി പഠനശിബിരം
'ശാസ്താംകോട്ട' വേദിയിലായിരുന്നു പുതുമുഖങ്ങൾക്കായുള്ള വിക്കി പഠന ശിബിരം നടന്നത്. വനിതകളടക്കം നാൽപ്പതു പേരോളം പങ്കെടുത്തു. ശിവഹരി നേതൃത്വം നൽകി. പകർപ്പവകാശ പ്രശ്നങ്ങളും മറ്റ് വിക്കി സംരംഭങ്ങളും പരിചയപ്പെടുത്തി.
മലയാളഭാഷയും വിക്കിപീഡിയയും - സെമിനാർ
ആദ്യ ദിവസം ഉച്ചക്ക് രണ്ടുമുതൽ ‘വിക്കിപീഡിയയും മലയാളഭാഷയും’ വിഷയത്തിൽ സെമിനാർ ആരംഭിച്ചു. പ്രമുഖ മലയാള ഭാഷാ പണ്ഡിതൻ സ്കറിയ സക്കറിയ ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യയും മാനവികതയും ഇടകലർന്നുള്ള മുന്നേറ്റങ്ങൾക്ക് പരിഗണന നൽകണമെന്നും സാങ്കേതിക വിദ്യയ്ക്കായി ഭാഷയെയോ ഭാഷയ്ക്കുവേണ്ടി സാങ്കേതിക വിദ്യയെയോ പരുവപ്പെടുത്തുന്നത് അനുഗുണമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാഷയിൽ ഫാസിസം നടപ്പാക്കുന്നവരും വേണമെന്ന് ശാഠ്യം പിടിക്കുന്നവരും ചെറുതല്ല. പുതിയ വാക്ക് കൊണ്ടു വന്നാൽ ഉടനെ എതിർപ്പുമായി രംഗത്തിറങ്ങുക എന്നതാണ് ഇവരുടെ രീതി. പുതിയ വാക്കുകൾ വരാതെ ഭാഷയ്ക്ക് വികസനമുണ്ടാവില്ലെന്ന് ഇക്കൂട്ടർ മനസ്സിലാക്കണം. പൈതൃക ഭാഷ, വൈജ്ഞാനിക ഭാഷ, മനുഷ്യന്റെ ഭാഷ ഇവയിൽ ഏതുനിലയിൽ മലയാള ഭാഷ നിലനിൽക്കണമെന്നത് ആലോചനാ വിഷയമാക്കണം. 'തെറ്റുതിരുത്തൽ ഭാഷ' എന്ന മലയാള ഭാഷയെക്കുറിച്ചുള്ള അഭിപ്രായം മാറ്റപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബി. ഇക്ബാൽ അധ്യക്ഷത വഹിച്ചു. ഡോ. അജയകുമാർ, സ്വതന്ത്ര മലയാളം കംപ്യൂട്ടിംഗ് സെക്രട്ടറി അനിവർ അരവിന്ദ്, മലയാളം ഐക്യവേദി സംസ്ഥാന സെക്രട്ടറി വി.പി. മാർക്കോസ് എന്നിവർ സംസാരിച്ചു. മലയാളം വിക്കിപീഡിയ പതിനൊന്നാം പിറന്നാൾ കേക്ക് സ്കറിയ സക്കറിയ മുറിച്ചു. വിക്കി ഗ്നൂ ലിനക്സ് സി.ഡി തയ്യാറാക്കൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സി.പി. അബ്ദുൽ ഹക്കീം മാസ്റ്റർക്ക് അദ്ദേഹം പ്രശസ്തി പത്രം സമ്മാനിച്ചു.
Malayalam Wikipedia - Best Practices
കലാപരിപാടികൾ
രണ്ടാം ദിവസത്തെ പരിപാടികൾ
മുഖ്യസമ്മേളനം (ഉദ്ഘാടനം)
രണ്ടാം ദിവസം രാവിലെ 9.30 ന് തന്നെ പ്രധാന സമ്മേളനം ആരംഭിച്ചു. എം. ഗോപകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ.ടി.കെ. സുജിത്ത് അതിഥികൾക്ക് സ്വാഗതമേകി. മാധ്യമവിദഗ്ധൻ ശശികുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമൂഹ നിർമിതിക്കുള്ള ബദൽ മാതൃകയായ അറിവ് പകർന്നു നൽകുന്നതിൽനിന്ന് മുഖ്യധാരാമാധ്യമങ്ങൾ പിൻവലിയുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നിഷ്പക്ഷമെന്നും ജനഹിതം വെളിവാക്കുന്നെന്നും മറ്റും അവകാശപ്പെടുമ്പോഴും ചാനൽ ചർച്ചകൾ മുൻകൂട്ടി നിശ്ചയിച്ച അജണ്ടയുടെ അടിസ്ഥാനത്തിൽ പ്രഹസനമായി മാറുകയാണ്.
അറിവ് പകർന്നുനൽകാൻ വിസമ്മതിക്കുന്നതും കുത്തകവത്കരിക്കുന്നതും ഫാഷിസമാണ്. ഫലത്തിൽ സമൂഹം അറിവ് നേടുന്നതിനെയും ബൗദ്ധിക ഉന്നതിയെയും ഇവർ ഭയക്കുകയാണ്. ഈ സാഹചര്യത്തിലാണ് അറിവിൻെറ ജനാധിപത്യവത്കരണത്തിന്റെ വേദിയാകുന്ന വിക്കിപീഡിയയുടെ പ്രസക്തി വർധിക്കുന്നത്. സ്വതന്ത്ര അറിവിന്റെ ബദൽ മാതൃകയാണ് വിക്കിപീഡിയയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപഭോക്തൃസൗഹൃദത്തിൽനിന്ന് ഉപഭോക്തൃനിർമിതിയിലേക്ക് അറിവിനെ പുനഃക്രമീകരിക്കുകയാണ് വിക്കിപീഡിയ. ആഗോളീകരണത്തിന്റെ കാലത്ത് മറ്റ് വാർത്താമാധ്യമങ്ങൾ വൈവിധ്യവും വിപുലവുമായ വിജ്ഞാനം നൽകുന്നെന്ന് പറയപ്പെടുമ്പോഴും അവ കേവലം അറിവിലേക്കുള്ള എത്തിനോട്ടങ്ങൾ മാത്രമാവുകയാണെന്നും ശശി കുമാർ കൂട്ടിച്ചേർത്തു. ഡോ.ടി.എം. തോമസ് ഐസക് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സമൂഹിക സാമ്പത്തിക രംഗങ്ങളെല്ലാം അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമാവുകയും സാങ്കേതികത നിത്യജീവിതത്തിൻെറ ഭാഗമാവുകയും ചെയ്യുമ്പോൾ അറിവുനിർമാണവും അതിന്റെ കൈമാറ്റവും മാധ്യമങ്ങൾ കേന്ദ്രീകൃതമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ പ്രസിഡൻറ് മോക്ഷ് ജുനേജ, സെൻറർ ഫോർ ഇൻറർനെറ്റ് സൊസൈറ്റി ഡയറക്ടർ വിഷ്ണുവർധൻ, അഡ്വ.ടി.കെ. സുജിത്ത്, എ.ആർ. മുഹമ്മദ് അസ്ലം, പി.വി. വിനോദ് തുടങ്ങിയവർ സംസാരിച്ചു.
വിക്കിമീഡിയ പദ്ധതികൾ - തദ്സ്ഥിതി അവലോകനം
വിക്കിപീഡിയ
നത ഹുസൈൻ വിവിധ വിക്കിമീഡിയ പദ്ധതികളുടെ തദ്സ്ഥിതി അവതരിപ്പിച്ചു.
മലയാളം വിക്കിപീഡിയ
കണ്ണൻ ഷൺമുഖം മലയാളം വിക്കിപീഡിയ തദ്സ്ഥിതി അവലോകനം അവതരിപ്പിച്ചു.
വിക്കി ഗ്രന്ഥശാല
മനോജ്. കെ വിക്കി ഗ്രന്ഥശാല തദ്സ്ഥിതി അവലോകനം അവതരിപ്പിച്ചു.
വിക്കി ചൊല്ലുകൾ
ഡോ.ഫുവാദ് വിക്കി ചൊല്ലുകൾ തദ്സ്ഥിതി അവലോകനം അവതരിപ്പിച്ചു.
വിക്ഷ്ണറി
സജൽ വിക്ഷ്ണറി തദ്സ്ഥിതി അവലോകനം അവതരിപ്പിച്ചു.
അവതരണങ്ങൾ
പൊതു അവതരണങ്ങൾക്കും സമാന്തര അവതരണങ്ങൾക്കും സരള രാംകമൽ, മനോജ് കെ. പുതിയവിള, അരുൺ രവി തുടങ്ങിയവർ നേതൃത്വം നൽകി.
വേമ്പനാട് വേദിയിലായിരുന്നു ചക്ഷുമതി ഫൗണ്ടേഷൻ ഡയറക്ടർ സരളാ രാംകമലിന്റെ ഡെയ്സി (Digitally Accessible Information System) സോഫ്റ്റ്‌വെയറിനെക്കുറിച്ചുള്ള അവതരണം. വിക്കിമീഡിയർക്ക് അന്യമായിരുന്ന ഒരു സാങ്കേതിക വിദ്യയെ അവർ പരിചയപ്പെടുത്തി. ഭിന്ന ശേഷിയുള്ളവർക്ക് ഏറെ പ്രയോജനകാരമായ ഡെയ്സി ഫോർമാറ്റ് പുസ്തകങ്ങൾ അവർ പ്രദർശിപ്പിച്ചു. വിക്കി സമൂഹവും ചക്ഷുമതിയും ഒരുമിച്ചു പ്രവർത്തിക്കേണ്ടുന്നതിന്റെ പ്രാധാന്യം ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. തുടർന്ന് വിക്കിപീഡിയരായ വിശ്വപ്രഭ, ഡോ.ഫുആദ് എന്നിവരോട് വിക്കിപീഡിയയെ DAISY FRIENDLY ആക്കാൻ മുൻകൈ എടുക്കണമെന്ന് അവതാരക കൂടിയായ ശ്രീമതി സരള അഭ്യർത്ഥിച്ചു.
അന്നു തന്നെ അതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്നാൽ സാങ്കേതികത ഏറെയുള്ളതിനാലും പോളിസി തീരുമാനം വേണ്ടതിനാലും ഈ വിഷയം ഇപ്പോൾ തട്ടിൻപുറത്തു തന്നെയാണ്.
കൂടുതൽ ക്ലാസ്സുകൾ ഈ വിഭാഗത്തിലുള്ളവർക്ക് വേണ്ടി നടത്തണമെന്ന ഒരു അഭ്യർഥന അവരിൽ നിന്നും ഉണ്ടായിട്ടുണ്ട്.
എങ്ങനെയും എഴുതിയാൽ മതിയോ ?എന്ന വിഷയാവതരണത്തിലൂടെ മനോജ് കെ. പുതിയവിള എഴുത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ശരിയായി ഭാഷ ഉപയോഗിക്കേണ്ടുന്നതിന്റെ ആവശ്യകതയിലേക്കും വിരൽ ചൂണ്ടി.
ഡാറ്റയുടെ ജനാധിപത്യം എന്ന അവതരണത്തിലൂടെ അരുൺ രവി ഡാറ്റയുടെ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു.
മുഖ്യസമ്മേളനം (സമാപനം)
സമാപന സമ്മേളനം ഡോ.ടി.ടി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ. സുജിത്ത്, കണ്ണൻ ഷൺമുഖം എന്നിവർ സംസാരിച്ചു. എൻ. സാനു നന്ദി പറഞ്ഞു. വൈകുന്നേരം ആലപ്പുഴ ലൈറ്റ്ഹൗസിന് മുന്നിൽ നഗര ഡിജിറ്റൈസേഷന്റെ ഭാഗമായ ആലപ്പുഴപീഡിയ പരിപാടി ഡോ. ടി.എം. തോമസ് ഐസക് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈകുന്നേരത്തെ കലാപരിപാടികളോടെ സംഗമം സമാപിച്ചു.
QR കോഡ്, ആലപ്പുഴപീഡിയ പദ്ധതി ഉദ്ഘാടനം
ക്യൂ ആർ കോഡ് ആലപ്പുഴപീഡിയ പദ്ധതിയുടെ ഉദ്ഘാടനം ഡിസംബർ 22 വൈകുന്നേരം 6.00 നു ആലപ്പുഴ എം.എൽ.എ. ഡോ.ടി.എം. തോമസ് ഐസക് നിർവ്വഹിച്ചു. ആലപ്പുഴ വിളക്കുമാടത്തിന്റെ കവാടത്തിനു സമീപം ആലപ്പുഴ വിളക്കുമാടത്തിന്റെ ക്യു ആർ ബോർഡ് സ്കാൻ ചെയ്തു കൊണ്ടാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ആലപ്പുഴ നഗരസഭ ചെയർ പെഴ്സൻ മേഴ്സി ഡയാന മാസിഡോ പങ്കെടുത്തു.
ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ നൂറോളം ചരിത്ര - വിനോദ പ്രാധാന്യമുള്ള സ്ഥലങ്ങൾ ക്യൂ ആർ കോഡ് വഴി രേഖപ്പെടുത്താൻ ആണ് ഉദ്ദേശിക്കുന്നത്. ആലപ്പുഴയുടെ ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരായ പ്രദേശവാസികളും അല്ലാത്തവരുമായ പൌരന്മാരുടേയും സാമൂഹ്യ-ഭരണരംഗത്തെ നേതാക്കളേയും ഈ പരിപാടിയിൽ സഹകരിപ്പിക്കുവാൻ മലയാളം വിക്കിമീഡിയ ഉപയോക്തൃസമൂഹം ശ്രദ്ധിക്കുന്നതാണ്.
വിക്കി ജലയാത്ര
വിക്കി സംഗമോത്സവം 2013 -ന്റെ മൂന്നാം നാൾ ഡിസംബർമാസം 23-ആം തീയ്യതി, വിക്കീപീഡിയർക്കായി സംഘടിപ്പിച്ച ‘വിക്കി ജലയാത്ര – തണ്ണീർത്തട പഠനത്തിനു്’ കാലത്ത് ഒമ്പത് മണിയോടെ ആലപ്പുഴ മാതാ ബോട്ട് ജട്ടിയിൽനിന്നു് ആരംഭംകുറിച്ചു. രണ്ട് ബോട്ടിലായാണു് യാത്രപുറപ്പെട്ടത്. 25-ഓളംപേരടങ്ങുന്ന കുടുംബത്തോടൊപ്പമുള്ളവർ ആനന്ദക്കുട്ടൻ മാഷിന്റെ നേതൃത്വത്തിൽ ‘നാൽപതിൽ ചിറ‘ ബോട്ടിലും അന്യഭാഷാ വിക്കീപീഡിയർ ഉൾപ്പെട്ട വലിയൊരു വിഭാഗം സുജിത്തേട്ടന്റെയും ശ്രീ ഗോപകുമാർ മാഷിന്റെയും നേതൃത്വത്തിൽ മറ്റൊരു ബോട്ടിലുമായിരുന്നു. ആനന്ദക്കുട്ടൻ മാഷിന്റെ പ്രാഥമിക വിവരണത്തിൽ നിന്നും 3600 -ഓളം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഉണ്ടായിരുന്ന വേമ്പനാട്ടുകായൽ ഇന്നു് 1512 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നുവെന്ന വസ്തുത ഏവർക്കും ബോധ്യപ്പെട്ടു. 1940- ലുംമറ്റുമായി മുരിക്കൻ കുത്തിയെടുത്ത് തിരുവിതാംകൂർ അവകാശികൾ വിളവെറിഞ്ഞ കരിനിലങ്ങൾ ചിത്തിര (716 ഏക്കർ), റാണി (568 ഏക്കർ), ആർ ബ്ലോക്കിലെ ദൃശ്യങ്ങളും സന്ദർശിച്ചു.
സാമ്പത്തിക അവലോകനം
ഭാവിപരിപാടികൾ
പാഠലേഖനം
വേദി
ഭക്ഷണം
താമസം
ഇന്റർനെറ്റ്
പ്രാദേശികപ്രചാരണം
ഓൺലൈൻ സഹകരണം
സ്ഥിതിവിവരക്കണക്കുകൾ
വിക്കിപീഡിയയിലുണ്ടായ സ്വാധീനം
ഇനം | എണ്ണം | താരതമ്യം | മാറ്റം | മാറ്റം |
---|---|---|---|---|
പുതിയ ലേഖനങ്ങൾ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
മെച്ചപ്പെട്ട ലേഖനങ്ങൾ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
ആകെ തിരുത്തുകൾ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പുതിയ ഉപയോക്താക്കൾ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
സജീവ ഉപയോക്താക്കൾ | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
മാദ്ധ്യമശ്രദ്ധ
മാദ്ധ്യമത്തിന്റെ പേര് | വാർത്ത വന്ന തീയിതി | തലക്കെട്ട് | കണ്ണി / ചിത്രം |
---|---|---|---|
മാതൃഭൂമി | 22 Dec 2013 | വിക്കി സംഗമോത്സവം തുടങ്ങി | വിക്കി സംഗമോത്സവം തുടങ്ങി |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
പങ്കെടുത്തവർ
ക്രമസംഖ്യ | പേര് | ഉപയോക്തൃനാമം | സ്ഥലം | കുറിപ്പ് |
---|---|---|---|---|
1 | കണ്ണൻ ഷൺമുഖം | ഫോട്ടോ കണ്ണൻ | കൊല്ലം | കളത്തിലെ എഴുത്ത് |
2 | സായ് റാം. കെ. | സായ് കെ. ഷൺമുഖം | കൊല്ലം | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |