വിക്കിപീഡിയ
ഒരു കൈപ്പുസ്തകം

ക്രിയേറ്റീവ് കോമൺസ് സ്വതന്ത്രാനുമതി (CC-BY-SA 2.5 India) പ്രകാരം വിതരണം ചെയ്യുന്നത്

പ്രസിദ്ധീകരിക്കുന്നത്
മലയാളം വിക്കിസമൂഹം

രണ്ടാം പതിപ്പ്

ഡിസംബർ 2013

ആദ്യപുറം
അവസാനപുറം

വിക്കിപീഡിയ, ഒരു കൈപ്പുസ്തകം
മലയാളം വിക്കിസമൂഹം - http://mlwiki.in/
സ്വതന്ത്രാനുമതി (CC-BY-SA 2.5 India) പ്രകാരം വിതരണം ചെയ്യുന്നത്.
ഒന്നാം പതിപ്പ് : ഏപ്രിൽ 2012
രണ്ടാം പതിപ്പ് : ഡിസംബർ 2013
പ്രസാധനം, വിതരണം: മലയാളം വിക്കിപീഡിയ പ്രവർത്തകർ
പുസ്തക രൂപകല്പന: മലയാളം വിക്കിപീഡിയ പ്രവർത്തകർ (പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ ചെയ്തത്)
സൗജന്യമായി വിതരണം ചെയ്യുന്നത്


Wikipedia, Oru Kaipusthakam (Wikipedia, A Handbook)
Malayalam Wiki Community - http://mlwiki.in/
Distributed under an Open (CC-BY-SA 2.5 India) License
First version : April 2012
Second Revision : December 2013
Publication, Distribution: Malayalam Wikipedia Contributers
Layout: Malayalam Wikipedia Contributers (Done with Libre Softwares)
Distributed free of cost


പ്രസിദ്ധീകരണാനുമതി

ഇതിലുൾക്കൊള്ളുന്ന വിവരങ്ങൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ-എലൈക് 2.5 ഇന്ത്യ അനുവാദപത്രം (Creative Commons Attribution-Share Alike 2.5 India License – CC-BY-SA 2.5 India) പ്രകാരം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ അനുമതി ഉള്ളടക്കത്തെ ഇതേ അവസ്ഥയിലോ രൂപമാറ്റം വരുത്തിയോ ഏതു വിധേനയുമുള്ള പുനരുപയോഗത്തിനും താങ്കളെ അനുവദിക്കുന്നു. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ പുതിയ ഉള്ളടക്കവും സമാന അനുമതിയിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ഉടമസ്ഥരായ മലയാളം വിക്കിസമൂഹത്തിനു കടപ്പാട് രേഖപ്പെടുത്തുന്നുണ്ടെന്നും ഉറപ്പാക്കുക. അനുവാദപത്രങ്ങളുടെ സാധുവായ രൂപത്തിന് അവയുടെ യഥാർത്ഥ ഇംഗ്ലീഷ് പതിപ്പ് കാണുക. പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലേഖനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾക്കും മറ്റ് പ്രമാണങ്ങൾക്കും മലയാളം വിക്കിപീഡിയയിൽ നിർവ്വചിച്ചിരിക്കുന്ന അതേ പകർപ്പവകാശനിയമങ്ങൾ പുസ്തകത്തിലും ബാധകമാണ്. അതിനാൽ ചിത്രമോ മറ്റേതിലും പ്രമാണങ്ങളോ പകർത്താനോ പുനരുപയോഗിക്കാനോ ഉദ്ദേശമുണ്ടെങ്കിൽ മലയാളം വിക്കിപീഡിയയിൽ പ്രസ്തുത ചിത്രത്തിന്/പ്രമാണത്തിന് ഒപ്പം കൊടുത്തിട്ടുള്ള പകർപ്പവകാശനിയമങ്ങൾ പാലിക്കാൻ താങ്കൾ ബാദ്ധ്യസ്ഥനാണ്.

വിക്കിപീഡിയ ലോഗോയുടെ പകർപ്പവകാശം വിക്കിമീഡിയ ഫൗണ്ടേഷനിൽ നിക്ഷിപ്തമാണ്. വിക്കിമീഡിയ ഫൗണ്ടേഷനും അതിന്റെ സംരംഭങ്ങളും ഉപയോഗിക്കുന്ന ഔദ്യോഗിക മുദ്രകളിൽ ഒന്നുമാണിത്. ഇതിന്റെ ഏത് വിധത്തിലുള്ള പുനരുപയോഗത്തിനും വിക്കിമീഡിയ ഫൗണ്ടേഷന്റെ മുൻ‌കൂട്ടിയുള്ള അനുമതി ആവശ്യമാണ്.

ബാദ്ധ്യതാനിരാകരണം

ഈ പുസ്തകം താങ്കൾക്ക് ഉപകാരപ്രദമാകുമെന്ന വിശ്വാസത്തിലാണ് വിതരണം ചെയ്യുന്നത്. പക്ഷേ യാതൊരു വിധ ഗുണമേന്മാ ഉത്തരവാദിത്വവും പുസ്തകത്തിനൊപ്പമില്ല. ഈ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വിവരങ്ങളും കൃത്യവും സൂക്ഷ്മവുമായിരിക്കാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളുമവലംബിച്ചിട്ടുണ്ട്. എന്നിരുന്നാലും, പൂർണ്ണമായ കൃത്യത ഉറപ്പുതരാനാവില്ല. ഈ പുസ്തകത്തിന്റെ സൃഷ്ടാക്കളോ, ലേഖകരോ, ഇത് അച്ചടിച്ചവരോ, മലയാളം വിക്കിസമൂഹമോ, വിക്കിമീഡിയ ഫൗണ്ടേഷനോ, മറ്റാരെങ്കിലുമോ ഇതിലുണ്ടായേക്കാവുന്ന പിഴവുകൾക്കോ അതിന്റെ പരിണിതഫലങ്ങൾക്കോ യാതൊരു വിധത്തിലും ബാദ്ധ്യസ്ഥരായിരിക്കില്ല. ശ്രദ്ധക്കുറവു കൊണ്ടോ, മനഃപൂർവ്വം ഉൾപ്പെടുത്തിയതു കൊണ്ടോ, മറ്റെന്തെങ്കിലും തെറ്റായ പ്രവർത്തനരീതി കൊണ്ടോ ഈ പുസ്തകത്തിൽ ഉൾപ്പെട്ടുപോയ ശരിയല്ലാത്ത കാര്യങ്ങൾക്ക് ആരും ബാദ്ധ്യതയേൽക്കുന്നതല്ല. ഈ പുസ്തകത്തിലെ ശരിയായ വിവരങ്ങൾ താങ്കൾ തെറ്റായി ഉപയോഗിക്കുന്നതു മൂലമോ, ഉപയോഗത്തിന്റെ പരിണിതഫലം തെറ്റായി പോയതുകൊണ്ടോ, മറ്റെന്തെങ്കിലും വിധത്തിലോ താങ്കൾക്കോ മറ്റാർക്കെങ്കിലുമോ ഉണ്ടായേക്കാവുന്ന കഷ്ടനഷ്ടങ്ങൾക്കും ഈ പുസ്തകമായി ബന്ധപ്പെട്ട ആരും യാതൊരു വിധത്തിലും ബാദ്ധ്യസ്ഥരായിരിക്കില്ല.

വിക്കിമീഡിയ ഫൗണ്ടേഷനും ഈ പുസ്തകവും തമ്മിൽ നേരിട്ട് ബന്ധമില്ല

അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ലാഭേച്ഛാരഹിതസംഘടനയാണ് വിക്കിസംരംഭങ്ങളുടെ ഉടമസ്ഥർ. അവയെ പരിചയപ്പെടുത്തുവാനാണ് ഈ പുസ്തകം നിർമ്മിച്ചിരിക്കുന്നത് എന്നതൊഴിച്ചാൽ വിക്കിമീഡിയ ഫൗണ്ടേഷനും ഈ പുസ്തകവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഇത്തരം ഒരു പുസ്തകം നിർമ്മിക്കുന്നു എന്നതു തന്നെ വിക്കിമീഡിയ ഫൗണ്ടേഷനു അറിവൊന്നുമില്ലാതിരിക്കുകയോ, പരിമിതമായ അറിവു മാത്രമുണ്ടായിരിക്കുകയോ ആകാം. അതുകൊണ്ട് ഈ പുസ്തകത്തിലെ വിവരങ്ങൾക്ക് വിക്കിമീഡിയ ഫൗണ്ടേഷൻ യാതൊരു വിധത്തിലും ബാദ്ധ്യസ്ഥരായിരിക്കില്ല.

"ലോകത്തിലെ ഓരോ വ്യക്തിക്കും മനുഷ്യരുടെ എല്ലാ അറിവുകളും സ്വതന്ത്രമായി ലഭ്യമാകുന്ന ഒരു സ്ഥിതിയെ കുറിച്ച് ചിന്തിക്കൂ", ഇത്തരമൊരു ആഹ്വാനത്തോടുകൂടി ജിമ്മി വെയിൽസും കൂട്ടരും തുടക്കമിട്ട പദ്ധതിയാണ് വിക്കിപീഡിയ. സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം ലോകത്തിലെ എല്ലാ ഭാഷകളിലും നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണിത്. ലോകമാകെ വ്യാപിച്ച് കിടക്കുന്ന, സന്നദ്ധമായി പ്രവർത്തിക്കുന്ന സ്വതന്ത്ര വിജ്ഞാനപ്രവർത്തകർ, വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെ പ്രാവർത്തികമാക്കിയ ഒരു വലിയ സംരംഭമാണിത്.

മനുഷ്യരാശിയുടെ ആരംഭം മുതൽ ഇന്നുവരെ ഒറ്റയ്ക്കും കൂട്ടായും ആർജ്ജിച്ചെടുത്ത സമസ്തവിജ്ഞാനവും ഏതെങ്കിലും ഒരു വ്യക്തിയുടെയോ സംഘത്തിന്റെയോ മാത്രം കുത്തകയല്ലെന്നും, അത് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും പങ്കുവെക്കുംതോറും അതിന്റെ അളവ് ഏറിക്കൊണ്ടിരിക്കുമെന്നുമുള്ള തിരിച്ചറിവിൽ, പകർപ്പുപേക്ഷ പ്രകാരമാണ് വിക്കിപീഡിയയിലെ ഉള്ളടക്കം വികസിപ്പിക്കപ്പെടുന്നത്. വിക്കിപീഡിയയിലെ എല്ലാ വിവരങ്ങളും ഏറ്റവും ചുരുങ്ങിയ ഉപാധികളോടെ സ്വതന്ത്രമായി ഉപയോഗിക്കുവാൻ ലോകത്തിലെ ഏതൊരാൾക്കും അവകാശമുണ്ടായിരിക്കും.

വിക്കിപീഡിയ പ്രചരണത്തിനായി, മലയാളം വിക്കിപീഡിയ പ്രവർത്തകർ തയ്യാറാക്കി വിതരണം ചെയ്യുന്ന കൈപ്പുസ്തകമാണിത്. മലയാളം വിക്കിപ്രവർത്തകരുടെ വാർഷികസംഗമം 2013 ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽവെച്ചു നടക്കുന്നതിന്റെ ഭാഗമായി ഈ കൈപ്പുസ്തകം കാലാനുസൃതമായി പരിഷ്കരിച്ചിട്ടുണ്ട്. ഈ പുസ്തകത്തിന്റെ ഏറ്റവും പുതിയപതിപ്പു് https://ml.wikipedia.org/wiki/വിക്കിപീഡിയ:കൈപ്പുസ്തകം എന്ന കണ്ണിയിൽ ലഭ്യമാണു്.

വിക്കിപീഡിയ : തുടക്കവും തുടർച്ചയും

തിരുത്തുക

ആർക്കും എഴുതിച്ചേർക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പ്രചാരകനായ റിച്ചാർഡ് സ്റ്റാൾമാൻ 1999-ൽ തന്നെ മുന്നോട്ടു വച്ചിരുന്നു. ആ ആശയത്തിനെ പ്രാവർത്തികമാക്കാനുള്ള ആദ്യശ്രമമായിരുന്നു റിക്ക് ഗേറ്റ്സിന്റെ ഇന്റർപീഡിയ. എന്നാൽ അത് ആസൂത്രണ ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല. ഓരോ വിഷയങ്ങളിലേയും വിദഗ്ധരുടെ ലേഖനങ്ങൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്ത പദ്ധതി. ന്യൂപീഡിയക്ക് മറ്റു വിജ്ഞാനകോശങ്ങളുമായി കിടപിടിക്കാവുന്ന ഗുണമേന്മയും, മികച്ച ലേഖകന്മാരും ഉണ്ടായിരുന്നു. പക്ഷെ ലേഖനങ്ങൾ എഴുതപ്പെടുന്നത് വളരെ പതുക്കെ ആയിരുന്നു. 2000-ൽ ന്യൂപീഡിയ സ്ഥാപകൻ ആയിരുന്ന ജിമ്മി വെയിൽസും അതിന്റെ മുഖ്യ പത്രാധിപരായിരുന്ന ലാറി സാങറും ന്യൂപീഡിയക്ക് ഒരു അനുബന്ധ പ്രസ്ഥാനം - പൊതുജനങ്ങൾക്കും പങ്കാളികളാകാവുന്ന ഒരു വിജ്ഞാനകോശം - തുടങ്ങുന്നതിനെ കുറിച്ച്‌ ഏറെ ആലോചിച്ചു. അതു് പ്രാവർത്തികമാക്കിയതിന്റെ ഫലമായാണ് വിക്കിപീഡിയ പിറന്നത്. വിക്കിപീഡിയ വമ്പിച്ച പ്രചാരം നേടിയതോടെ ന്യൂപീഡിയ പിന്നീട് പിൻവലിക്കപ്പെട്ടു.

വിക്കി എന്ന വെബ്സൈറ്റ് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാലാണ് വിക്കിപീഡിയയ്ക്ക് ഇത്തരത്തിൽ വളരുവാൻ സാഹചര്യമൊരുക്കിയത്. സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഒരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും ആ താളിന്റെ ഉടമസ്ഥരുടെ സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബ് ഉപയോക്താവിനു പോലും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യവും സൗകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സം‌വിധാനമാണ് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണ് ഈ സംവിധാനം. ചുരുക്കത്തിൽ, ഒരേ സമയം ഗുണഭോക്താവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണ് വിക്കി.

വാർഡ് കണ്ണിംഹാം (Ward Cunningham) എന്ന അമേരിക്കക്കാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ച് 25-ന് അദ്ദേഹം ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് www.c2.com എന്ന വെബ്ബ് സൈറ്റ് സ്ഥാപിച്ചു. കണ്ണിംഹാം തന്നെയാണ് ഈ പുതിയ ആപ്ലിക്കേഷന് വിക്കി എന്ന പേര് നിർദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന "വിക്കിവിക്കി ചാൻസ് ആർ.ടി. 52" എന്ന ബസ്സ് സർവ്വീസിനെകുറിച്ച് അവിടുത്തെയൊരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ച് പറയാറുണ്ട്.

2001 ജനുവരി 2-ന് ഒരു അത്താഴവിരുന്നിൽ വച്ച്‌ കാലിഫോർണിയയിലെ സാൻഡിയാഗോവിൽ നിന്നും എത്തിയ ബെൻ കോവിറ്റ്‌സ്‌ എന്ന കമ്പ്യൂട്ടർ പ്രോഗ്രാമർ കണ്ണിംഹാമിന്റെ "വിക്കി" സോഫ്റ്റ്‌വെയറിനെ കുറിച്ച്‌ സാങറോടു പറയുകയും വിക്കി എന്ന സങ്കൽപ്പത്തെ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.

സാങർക്ക്‌ വിക്കി എന്ന ആശയം ബോധിക്കുകയും വെയിൽസിനെ അതു പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. അങ്ങനെ ജനുവരി 10-ന് ന്യൂപീഡിയയുടെ ആദ്യത്തെ വിക്കി പുറത്തിറങ്ങി. എന്നാൽ ന്യൂപീഡിയയുടെ ലേഖകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഉണ്ടായ എതിർപ്പു മൂലം ജനുവരി 15ന് വിക്കിപീഡിയ സ്വന്തം ഡൊമൈനിൽ wikipedia.org -ൽ പുറത്തിറങ്ങി . അതിനു വേണ്ട പ്രസരണശേഷിയും (bandwidth) സെർവറും വെയിൽസ്‌ തന്നെ സംഭാവന ചെയ്തു.

വിക്കിപീഡിയ തുടങ്ങിയ കാലത്ത്‌സമാനമായ പല പദ്ധതികളും രൂപംകൊണ്ടിരുന്നു. അവയിൽ പലതും ശൈശവദശയിൽ തന്നെ ഇല്ലാതായി. അതുകൊണ്ടുതന്നെ വിക്കിപീഡിയ ഒരു മഹാപ്രസ്ഥാനമായി മാറുമെന്ന് കുറച്ചുപേർ മാത്രമേ കരുതിയിരുന്നുള്ളു. എന്നാൽ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീഡിയ, കാലാന്തരത്തിൽ തനതുവ്യക്തിത്വമുള്ള സ്വതന്ത്രവിജ്ഞാനകോശമായി മാറി. ഇന്ന് സ്വതന്ത്രവിജ്ഞാനകോശം എന്നതിന്റെ മറുവാക്കായ വിക്കിപീഡിയ ലോകത്തിലെ എറ്റവും വിപുലമായ ജനപങ്കാളിത്തമുള്ളതും, ഗുണമേന്മയുള്ളതുമായ വിജ്ഞാനകോശമായി മാറിക്കഴിഞ്ഞു.

2001 മെയ് മാസത്തിൽ ഇംഗ്ലീഷ്‌ ഇതര വിക്കിപീഡിയകൾ ആദ്യമായി പുറത്തിറങ്ങി (കാറ്റലൻ, ചൈനീസ്‌, ഡച്ച്‌, ജെർമൻ, എസ്പരാന്റോ, ഫ്രെഞ്ച്‌, ഹീബ്രു, ഇറ്റാലിയൻ, ജാപ്പനീസ്‌, പോർറ്റുഗീസ്‌, റഷ്യൻ, സ്പാനിഷ്‌, സ്വീഡിഷ്‌ മുതലായ ഭാഷകളിൽ. സെപ്റ്റംബർ 4-ന് അറബിയും, ഹംഗേറിയനും കൂടെ ചേർന്നു). 2002 ഫെബ്രുവരിയിൽ ml.wikipedia.com എന്ന വിലാസത്തിൽ മലയാളം വിക്കിപീഡിയക്കു് പശ്ചാത്തല സൗകര്യമൊരുങ്ങി.

വിക്കിപീഡിയ തുടങ്ങിയ വർഷത്തിൽ ഒരു ഇന്ത്യൻ ഭാഷയിൽ പോലും വിക്കിസമൂഹം രൂപം കൊണ്ടില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായത് 2002 ജൂൺ മാസത്തിൽ പഞ്ചാബി, അസ്സാമീസ്, നേപ്പാളി ഭാഷകളിലുള്ള വിക്കിപീഡിയകളിൽ തിരുത്തലുകൾ ആരംഭിച്ചപ്പോഴാണ്. ഈ മൂന്ന് ഇന്ത്യൻ ഭാഷകൾക്ക് ശേഷം 2002 ഡിസംബർ 21 മുതലാണ് മലയാളം വിക്കിപീഡിയയിൽ ഉള്ളടക്കം ചേർക്കുവാൻ തുടങ്ങിയത്. ക്രമേണ മറ്റ് ഇന്ത്യൻ ഭാഷകളിലും വിക്കിപീഡിയകൾ ആരംഭിച്ചു.

നിലവിൽ 285-ൽ പരം ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. ഇല്ലാതായിക്കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിലൂടെ പുനരുജ്ജീവിച്ചുകൊണ്ടിരിക്കുകയാണ്. നാൽ‌പ്പത്തിമൂന്ന് ലക്ഷത്തിലധികം ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭങ്ങളിൽ ഏറ്റവും വലുത്. ആദ്യവർഷത്തിൽ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിയുകയുണ്ടായി.

ലാഭേച്ഛയില്ലാത്ത സ്ഥാപനമായ വിക്കിമീഡിയ ഫൗണ്ടേഷനാണ് (http://wikimediafoundation.org) ഇപ്പോൾ വിക്കിപീഡിയക്കും, സഹോദര സംരംഭങ്ങൾക്കും പശ്ചാത്തല സൗകര്യമൊരുക്കുന്നത്.

മലയാളം വിക്കിപീഡിയ

തിരുത്തുക

ആരംഭകാലത്ത് മലയാളം വിക്കിപീഡിയയിൽ പങ്കെടുത്തിരുന്ന അംഗങ്ങളെല്ലാം വിദേശത്തു് പ്രവർത്തിക്കുന്ന മലയാളികളായിരുന്നു. തൊഴിലിനോ വിദ്യാഭ്യാസത്തിനോ വേണ്ടി അന്യദേശങ്ങളിൽ ചെന്നു കൂടിയിരുന്ന അഭ്യസ്തവിദ്യരായ പ്രവാസിമലയാളികളാണ് എക്കാലത്തും ഭാഷയ്ക്കും സമൂഹത്തിനും മുതൽക്കൂട്ടാകാവുന്ന ഒരു വിശ്വവിജ്ഞാനകോശമെന്ന നിലയിൽ മലയാളം വിക്കിപീഡിയയെ ആദ്യമായി പരിചയപ്പെടുത്തുന്നത്.

2001 ജനുവരിയിൽ ഇംഗ്ലീഷ് വിക്കിപീഡിയ തുടങ്ങിയതിനു ശേഷം തുടർന്നുള്ള മാസങ്ങളിൽ പ്രമുഖമായ ഭാഷകളിൽ വിക്കിപീഡിയ തുടങ്ങി കൊണ്ടിരുന്നു. 2002 ന്റെ ആദ്യപകുതിയോടെ ലോകത്തിലെ പ്രമുഖമായ മിക്കവാറും ഭാഷകളിൽ ഒക്കെ വിക്കിപീഡിയ ആരംഭിച്ചിരുന്നു. പക്ഷെ അതിൽ മിക്കതിലും തിരുത്തലുകൾ നടക്കുകയോ വിക്കിസമൂഹം രൂപംകൊള്ളുകയോ ചെയ്തിരുന്നില്ല. 2002 ഫെബ്രുവരിയിൽ ml.wikipedia.com എന്ന വിലാസത്തിൽ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നു എന്ന് കാണുന്നു. പക്ഷെ അതിൽ തിരുത്തലുകളോ വിക്കിസമൂഹമോ ഉണ്ടായിരുന്നില്ല. ഇപ്പോൾ കണ്ടെടുക്കാവുന്ന രേഖകൾ അനുസരിച്ച്, 2002 ഡിസംബർ 21 -ന് അമേരിക്കയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ വിനോദ് എം. പി. യാണ് 2002 ഡിസംബർ 21 ന് മലയാളം വിക്കിപീഡിയയിൽ അംഗത്വമെടുത്ത് ആദ്യമായി ലേഖനങ്ങൾ നിർമ്മിച്ചുതുടങ്ങിയ മലയാളി. അന്ന് തന്നെയാണ് ml.wikipedia.org എന്ന വിലാസത്തിലേക്ക് മലയാളം വിക്കിപീഡിയ ലഭ്യമായിത്തുടങ്ങിയത്. ആദ്യത്തെ രണ്ട് വർഷത്തോളം ഏറെക്കുറെ അദ്ദേഹം മാത്രമായിരുന്നു മലയാളം വിക്കിപീഡിയയിൽ സ്ഥിരനാമത്തിൽ പങ്കെടുത്തു കൊണ്ടിരുന്നത്.

ഉപയോക്താക്കളുടെ കുറവുമൂലം ആദ്യത്തെ രണ്ടുമൂന്നുവർഷങ്ങളിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച വളരെ മന്ദഗതിയിലായിരുന്നു. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും വിരലിലെണ്ണാവുന്ന ചെറുലേഖനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2004 ജൂലായ് മാസം വരെ മലയാളം വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്ത ആകെ ഉപയോക്താക്കളുടെ എണ്ണം (വിക്കിസംരംഭങ്ങളുടെ വളർച്ചയ്കായി പ്രവർത്തിച്ചിരുന്ന മലയാളികളല്ലാത്ത ആളുകളുൾപ്പെടെ ) വെറും 28 ആയിരുന്നു. പേരു രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവരിൽത്തന്നെ പലരും ലേഖനങ്ങൾ എഴുതുകയോ തിരുത്തുകയോ ചെയ്തിരുന്നില്ല. നൂറോളം ലേഖനങ്ങളാണ് ആ വർഷം കഴിയുമ്പോൾ മലയാളം വിക്കിപീഡിയയിൽ ആകെ എഴുതപ്പെട്ടിരുന്നത്.

മലയാളം പോലുള്ള ഭാഷകൾക്ക് കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളിൽ അക്കാലം വരെ പൊതുവായ ഒരു മാനദണ്ഡമുണ്ടായിരുന്നില്ല. അത്തരം ഭാഷകളിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കണമെങ്കിൽ പ്രസ്തുത ലേഖനമെഴുതിയ ആൾ ഉപയോഗിച്ച അതേ ഫോണ്ടും കമ്പ്യൂട്ടർ ലിപിവ്യവസ്ഥയും തന്നെ വായനക്കാരനും ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. എന്നാൽ യൂണിക്കോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ലിപിവ്യവസ്ഥ വന്നതോടുകൂടി ഈ സ്ഥിതി മാറി. കമ്പ്യൂട്ടർ നമ്മുടെ ഭാഷയ്ക്കും വഴങ്ങും എന്നായി.

എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങൾ നിശ്ചയിച്ചുകൊണ്ട് അന്താരാഷ്ട്രതലത്തിൽ നിലവിൽ വന്നിട്ടുള്ള സംവിധാനമാണ് യൂണികോഡ്. വിക്കിപീഡിയയിലെ ലേഖനങ്ങൾ യൂണിക്കോഡ് രീതിയിൽ ആണു സജ്ജമാക്കിയിട്ടുള്ളത്. പക്ഷേ മലയാളത്തിൽ ഉപയോഗിക്കാൻ തക്ക പൂർണ്ണസജ്ജമായ ഒരു യൂണിക്കോഡ് ലിപിയോ അതെഴുതിച്ചേർക്കാൻ തക്കതായ ഒരു എഴുത്തുരീതിയോ (ടൈപ്പിംഗ് ടൂൾ) തയ്യാറായിരുന്നില്ല. അന്ന് ലഭ്യമായിരുന്ന തൂലിക എന്ന യുണികോഡ് ലിപിയ്ക്കും ധാരാളം പോരായ്മകൾ ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ യൂണിക്കോഡ് സജ്ജമല്ലാത്ത കമ്പ്യൂട്ടറുകൾ ആ സമയത്തും ധാരാളം പ്രചാരത്തിലുണ്ടായിരുന്നു. ഇത്തരം പ്രതിബന്ധങ്ങൾ മൂലം വിക്കിപീഡിയ പോലുള്ള ഒരു പദ്ധതിയുടെ പ്രാധാന്യം കണ്ടറിഞ്ഞെത്തുന്ന ഒരു സന്നദ്ധസുഹൃത്തിനുപോലും അതിനുവേണ്ടി ക്രിയാത്മകമായി ഒന്നും ചെയ്യാനാവാതെ നിസ്സഹായമായി മാറിനിൽക്കേണ്ടി വന്നു.

മലയാളം യൂണിക്കോഡ് ലിപിസഞ്ചയവും ഇംഗ്ലീഷ്-മലയാളം ലിപ്യന്തരണ രീതിയും ഇന്റർനെറ്റിൽ പ്രചരിച്ചതോടെ സാധാരണ ഉപയോക്താക്കൾക്ക് കമ്പ്യൂട്ടറിലെ മലയാളം ഉപയോഗം സുഗമമായിത്തുടങ്ങി. യൂണിക്കോഡ് മലയാളം ഉപയോഗിച്ച് ഗൾഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും, മറ്റ് മറുനാടുകളിലും ഉള്ള അനേക മലയാളികൾ മലയാളത്തിൽ ബ്ലോഗ് എഴുതുവാൻ തുടങ്ങി. മുഖ്യമായും ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ് അനായാസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു. എഴുത്തുമലയാളം യൂണിക്കോഡ് സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെ മലയാളം വിക്കിപീഡിയയും സജീവമായി. 2005 മദ്ധ്യത്തോടെ ധാരാളം പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്ക് ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാവിക്കിയിലെ പ്രവർത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്ക് നിലനിൽക്കാം എന്ന സ്ഥിതിയായി. തുടർന്നുള്ള മാസങ്ങളിൽ അംഗങ്ങൾ വിക്കിപീഡിയയെക്കുറിച്ച് ഇന്റർനെറ്റ് വഴിയും അല്ലാതെയും സ്വന്തം നിലയിൽ പ്രചരണം തുടങ്ങി. വിക്കിപീഡിയയിൽ എഴുതുന്നതിനെ സഹായിക്കാനും ലേഖനങ്ങൾ സമ്പുഷ്ടമാക്കാനും മാത്രം ലക്ഷ്യമാക്കി ബ്ലോഗുകളും ഇ - ഗ്രൂപ്പുകളും ഉണ്ടായി.

2006 അവസാനിക്കുമ്പോഴേക്കും ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10ന് മലയാളം വിക്കിപീഡിയയിൽ 500-ആമത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവർഷം സെപ്റ്റംബറിൽ 1000 തികഞ്ഞു. കേരളത്തിലും ഇന്ത്യയുടെ ഇതരഭാഗങ്ങളിലും വസിച്ചിരുന്ന ഒട്ടനവധി ആളുകൾ കൂടി ഈ സംരംഭത്തിൽ ഭാഗഭാക്കുകളാവാൻ തുടങ്ങി. ലിപ്യന്തരണരീതിക്കുപുറമേ അവരിൽ പലരും രചന യൂണിക്കോഡ് ലിപിയും , ഇൻസ്ക്രിപ്റ്റ് രീതിയും ഉപയോഗിച്ച് കമ്പ്യൂട്ടറിൽ മലയാളം സന്നിവേശിപ്പിക്കുന്നത് പഠിച്ചെടുത്തു. തുടർന്നുള്ള ഏതാനും മാസങ്ങളിൽ വിക്ഷ‌്ണറി, വിക്കിഗ്രന്ഥശാല, വിക്കിചൊല്ലുകൾ തുടങ്ങിയ സഹോദരസംരംഭങ്ങൾ കൂടി പുഷ്ടി പ്രാപിക്കാൻ തുടങ്ങി.

2007 ഡിസംബർ 12-ന് 5000 വും, 2009 ജൂൺ 1-ന് 10,000-വും ലേഖനങ്ങളാണ് മലയാളം വിക്കിപീഡിയയിൽ എഴുതപ്പെട്ടത്. നിലവിൽ (2013 ഡിസംബറിൽ) 33,715 -ൽ പരം ലേഖനങ്ങളുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ (2013 ഡിസംബറിൽ എകദേശം 43 ലക്ഷം) അര ശതമാനം പോലും ആവില്ല ഈ സംഖ്യ . എങ്കിൽ പോലും മലയാള ഭാഷയിൽ ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഏറ്റവും ബൃഹത്തായ വിജ്ഞാനകോശമായി മലയാളം വിക്കിപീഡിയ മാറിക്കഴിഞ്ഞു. ലേഖനങ്ങളുടെ മേന്മയിലും ഉൾക്കാമ്പിലും വിശ്വാസ്യതയിലും നമ്മുടെ വിക്കിപീഡിയ മറ്റു ഭാരതീയഭാഷകളിലുള്ളവയേക്കാൾ വളരെയധികം മികച്ചുനിൽക്കുന്നു.

ഇന്റർനെറ്റ് ബന്ധമില്ലാതെ തന്നെ വായിക്കാവുന്ന വിധത്തിൽ തെരഞ്ഞെടുത്ത വിക്കിലേഖനങ്ങളുടെ സമാഹാരം, സി.ഡി. പതിപ്പായും തയ്യാറാക്കിയിട്ടുണ്ടു് മലയാളം വിക്കിപ്രവർത്തകർ നടത്തിയ ഈ പ്രവർത്തനം വിക്കിപീഡിയയുടെ ചരിത്രത്തിൽത്തന്നെ ഇദം‌പ്രഥമമായ ഒരു പരീക്ഷണമായിരുന്നു. 2010ൽ പോളണ്ടിൽ നടന്ന അഖിലലോക വിക്കിപീഡിയ സമ്മേളനത്തിൽ (വിക്കിമാനിയ 2010) മലയാളം വിക്കിപീഡിയയുടെ ഈ നേട്ടം പ്രത്യേകം പരാമർശിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയുമുണ്ടായി.

മലയാളം വിക്കിപീഡിയയിൽ ഇനിയും ഏറെ ജനപങ്കാളിത്തം ഉണ്ടാവേണ്ടതുണ്ട്. കമ്പ്യൂട്ടറും ഇന്റർനെറ്റും കൂടുതൽപേർക്ക് പ്രാപ്യമായിക്കൊണ്ടിരിക്കുന്നതും സർക്കാരും മാദ്ധ്യമങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അതുപോലുള്ള മറ്റു പ്രസ്ഥാനങ്ങളും കൂടുതൽ സഹകരിക്കാൻ സന്നദ്ധരായി മുന്നോട്ടു വരുന്നതും ഈ മഹത്തായ പദ്ധതിയുടെ ശോഭനമായ ഭാവിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മുടെ സമൂഹത്തിലെ ഏറ്റവും സമ്പുഷ്ടവും ആധികാരികവുമായ വിജ്ഞാനനിധിയായി വിക്കിപീഡിയയും അതോടൊപ്പമുള്ള മറ്റുവിക്കിശേഖരങ്ങളും പരിണമിക്കും. വീട്ടിലും വിദ്യാലയത്തിലും ഒഴിച്ചുകൂടാനാവാത്ത ഒരുപാധിയായിത്തീരും വിക്കിപീഡിയ.

മലയാളം വിക്കിപീഡിയ (http://ml.wikipedia.org) വികസിച്ചുവരുന്നതേയുള്ളൂ. നിലവിൽ (2013 ഡിസംബർ മാസം) 33,715 -ൽ പരം ലേഖനങ്ങളാണ് മലയാളം വിക്കിപീഡിയയിലുള്ളത്.

മലയാളം എഴുതുവാൻ

തിരുത്തുക

മലയാളം യൂണികോഡിലുള്ള വിവരങ്ങൾ മാത്രമേ മലയാളം വിക്കിപീഡിയ ശേഖരിക്കുന്നുള്ളു. മറ്റ് യാതൊരു തരം എൻകോഡിംങ്ങും മലയാളം വിക്കിപീഡിയയിൽ സ്വീകാര്യമല്ല. ലേഖനത്തിനു വളരെ അത്യാവശ്യം എന്നു തോന്നുന്നിടത്തു മാത്രം മറ്റ് ഭാഷകളിലെ യൂണീക്കോഡിലുള്ള ലിപിരൂപങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കാവുന്നതാണ്. മലയാളം യൂണികോഡിൽ എങ്ങനെ എഴുതാം എന്ന് താഴെ കൊടുത്തിരിക്കുന്നു.

വിക്കിപീഡിയ താളുകളിൽ ഇടതുവശം മദ്ധ്യഭാഗത്തായി പൽച്ചക്രത്തിന്റെ രൂപത്തിൽ കാണുന്ന ബട്ടൺ   അമർത്തി ഭാഷാ സജ്ജീകരണങ്ങളിലെ ഇൻപുട്ട് മെനുവിലേക്ക് പോയാൽ വിക്കിപീഡിയയിലെ എഴുത്തുപകരണം സജീവമാക്കാം.

 

വിക്കിപീഡിയയിൽ മലയാളത്തിൽ ലേഖനങ്ങൾ എഴുതുന്നതിന്‌ യൂണികോഡ് ഫോറം നിർദ്ദേശിച്ചിരിക്കുന്ന എൻകോഡിങ് രീതിയിൽ മലയാളം ഉപയോഗിക്കുന്ന ഏത് സോഫ്റ്റ്‌വെയറും ഉപയോഗിക്കാവുന്നതാണ്. വിക്കിപീഡിയയിൽ ലേഖനങ്ങൾ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ താഴെ പറയുന്നവയോ അല്ലെങ്കിൽ താങ്കൾക്ക് അറിവുള്ള മറ്റ് ഏതെങ്കിലും രീതിയോ ഉപയോഗിക്കാവുന്നതാണ് .

  • മലയാളം വിക്കിപീഡിയയിൽ ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഇൻബിൽറ്റ് ഉപകരണം ഉപയോഗിച്ച് വേറെ ബാഹ്യ ഉപകരണങ്ങളുടെ ഒന്നും സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്. ലിപ്യന്തരണം (ട്രാൻസ്‌ലിറ്ററേഷൻ), ഇൻസ്ക്രിപ്റ്റ് എന്നീ രണ്ട് രീതികളിലും മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ്. ഈ ഉപകരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തുടർന്ന് നൽകിയിട്ടുണ്ട്. സഹായത്തിന് "സഹായം:വിക്കിപീഡിയയിലെ എഴുത്തുപകരണം" എന്ന സഹായത്താൾ കാണുക.
  • താങ്കൾക്ക് ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് വശമുണ്ടെങ്കിൽ മിക്കവാറും എല്ലാ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും ഉള്ള ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിച്ച് മലയാളം ടൈപ്പു ചെയ്യുന്നതാണ് ഏറ്റവും നല്ല രീതി.
  • നിങ്ങൾ വിക്കിപീഡിയ വായിക്കുവാൻ ഉപയോഗിക്കുന്ന ബ്രൗസറിലേക്ക് നേരിട്ട് മലയാളം എഴുതുവാൻ സൗകര്യം തരുന്ന ഐ.എം.ഇ. (Input Method Editor) എന്ന വിഭാഗത്തിൽ പെടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചും ലേഖനങ്ങൾ എഴുതുവാനും, എഡിറ്റ് ചെയ്യുവാനും സാധിക്കുന്നതാണ്. ഉദാ: കീമാൻ, കീമാജിക്
  • ക്രോം ബ്രൗസറാണ് ഉപയോഗിക്കുന്നതെങ്കിൽ ഗൂഗിൾ ഇൻപുട്ട് ടൂൾസ് എന്ന എക്സ്റ്റൻഷൻ ഉപയോഗിക്കാം. അതിൽ "മലയാളം (ഫൊണറ്റിക്)" എന്ന മൊഴി ലിപിമാറ്റരീതിയോ "മലയാളം (ഇൻസ്ക്രിപ്റ്റ്)" കീബോർഡോ തിരഞ്ഞെടുത്ത് ഉപയോഗിക്കാം.
  • ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ ലേഖനം തയ്യാറാക്കി, വിക്കിപീഡിയയിൽ പേസ്റ്റ് ചെയ്ത് ആവശ്യമുള്ള “വിക്കി” ഫോർമാറ്റുകൾ ക്രമപ്പെടുത്തി ലേഖനം പ്രസിദ്ധപ്പെടുത്താം. ഉദാഹരണം: വരമൊഴി.

ഐ.എം.ഇ ഉൾപ്പെടെ മറ്റ് ഭാഷാഉപകരണങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ലിപിമാറ്റസമ്പ്രദായത്തെക്കുറിച്ചും (ട്രാൻസ്‌ലിറ്ററേഷൻ ) ഉപയോക്താക്കൾക്ക് എളുപ്പം ലഭ്യമായിട്ടുള്ള സോഫ്റ്റ്‌വെയറുകളെ കുറിച്ചും താഴെ വിശദീകരിക്കുന്നു.

ലിപിമാറ്റം (Transliteration)

തിരുത്തുക

ലാറ്റിൻ ലിപി ഉപയോഗിച്ച്‌ ലാറ്റിനിതര ഭാഷകൾ എഴുതുന്ന രീതിയെ പൊതുവായി ലിപിമാറ്റസമ്പ്രദായം എന്ന് പറയുന്നു. എങ്കിലും ഈ ലേഖനത്തിന് പ്രസക്തമാകുന്ന വിധത്തിൽ പറയുകയാണെങ്കിൽ, ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളും അക്ഷരങ്ങളും ഉപയോഗിച്ച് ഇംഗ്ലീഷിതര ഭാഷ എഴുതുന്ന രീതിയെ ലിപിമാറ്റം എന്ന് ചുരുക്കിപ്പറയാം.

ഇനി ഉപഭോക്താക്കൾക്ക് എളുപ്പം ഉപയോഗിക്കുവാൻ കഴിഞ്ഞേക്കാവുന്ന ചില ലിപിമാറ്റ രീതികളെ കുറിച്ച് പറയാം. ഇംഗ്ലീഷ് കീബോർഡിലെ അക്ഷരങ്ങൾ ലിപിമാറ്റം ചെയ്യപ്പെടേണ്ട ഭാഷയിലെ അക്ഷരങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതടിസ്ഥാനമാക്കി നമുക്ക് ലഭ്യമായ ലിപിമാറ്റസമ്പ്രദായങ്ങളെ പലതായി തരം തിരിക്കാം.

മൊഴി ലിപിമാറ്റം

തിരുത്തുക

വരമൊഴി എഡിറ്ററിൽ ഉപയോഗിച്ചിരിക്കുന്ന ലിപിമാറ്റ സമ്പ്രദായം മലയാളം അക്ഷരങ്ങളെ ലാറ്റിൻ ലിപിയിൽ എങ്ങനെ വിന്യസിച്ചിരിക്കുന്നു എന്നതറിയുവാൻ ഈ ലിങ്ക് ശ്രദ്ധിക്കുക: വരമൊഴി ലിപിമാറ്റ പരാമർശം

സ്വരസൂചക ലിപിമാറ്റം | Phonetic transliteration

തിരുത്തുക

ഏതെങ്കിലും സംസാരഭാഷയെ എപ്രകാരം ഇംഗ്ലീഷ് അക്ഷരമാലകൊണ്ട് എഴുതിക്കാണിക്കുന്നുവോ അപ്രകാരം എഴുതി ലിപിമാറ്റം സാധിച്ചെടുക്കുന്നതാണ് സ്വരസൂചക ലിപിമാറ്റം (ഫൊണറ്റിക് ട്രാൻസ്‌ലിറ്ററേഷൻ). പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെടുന്ന ഇത്തരം സമ്പ്രദായങ്ങൾക്ക് തമ്മിൽ പ്രകടമായ ചേർച്ചക്കുറവ് ദൃശ്യമാകാറുണ്ട്.

ടൈപ്പിങ് ഉപകരണങ്ങൾ | ഐ.എം.ഇ

തിരുത്തുക

ഒരു ടെക്സ്റ്റ് എഡിറ്ററിന്റെ സഹായം കൂടാതെ നേരിട്ട് വെബ്‌സൈറ്റുകളിലേക്ക് ടൈപ്പ് ചെയ്യുവാൻ സഹായിക്കുന്ന ഉപകരണങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം എഴുതിയ ടെക്സ്റ്റ് എഡിറ്റ് ചെയ്യുന്നതിന് പ്രസ്തുത വെബ്‌സൈറ്റിലെ “ഡാറ്റാ സബ്മിഷൻ ഫോം” ഉപയോഗിക്കാവുന്നതാണ് (ഈ പേജിന് മുകളിൽ കാണുന്ന എഡിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങൾ കാണുന്ന ടെക്സ്റ്റ്‌ബോക്സും മറ്റ് അനുബന്ധ ടൂളുകളും ഇപ്രകാരമുള്ളവയാണ്)

മലയാളം കീബോർഡുകൾ

തിരുത്തുക

വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കായി മലയാളത്തിൽ ലഭ്യമായിരിക്കുന്ന ടൈപ്പിങ് ഉപകരണങ്ങൾ, അവയോടുകൂടെ ലഭ്യമായിട്ടുള്ള കീബോർഡുകളുടെ വിശദാംശങ്ങളടക്കം താഴെ വിശദീകരിച്ചിരിക്കുന്നു. ആദ്യം വ്യത്യസ്ത കീബോർഡുകളെ കുറിച്ച്:

  • റെമിങ്ടൺ: മലയാളം റെമിങ്ടൺ ടൈപ്പ്‌റൈറ്ററിന് സമാനമായ കീബോർഡ് ലേഔട്ട്.
  • ഇൻസ്ക്രിപ്റ്റ് മലയാളം ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങിന് സമാനമായ കീബോർഡ് ലേഔട്ട്.
  • ലിപിമാറ്റം ലാറ്റിൻ ലിപി ഉപയോഗിച്ച് മലയാളം എഴുതുവാനുള്ള കീബോർഡ്.

ഓപ്പറേറ്റിങ് സിസ്റ്റം

തിരുത്തുക

മൈക്രൊസോഫ്റ്റ് വിൻഡോസ്

തിരുത്തുക
  1. വിൻഡോസ് എക്സ്.പി സർവീസ്‌പാക്ക് എഡിഷൻ 2 ( http://www.microsoft.com/windowsxp/sp2/default.mspx ) - ലഭ്യമായിട്ടുള്ള കീബോർഡുകൾ: ഇൻസ്ക്രിപ്റ്റ് കീബോർഡ്.
  2. കീമാജിക്ക് (മലയാളം ലിപിമാറ്റരീതികൾ ഉൾക്കൊള്ളിച്ചത്) ( http://code.google.com/p/naaraayam/downloads/list, കൂടുതലറിയാൻ: http://narayam.in/type-in-malayalam-easily/ )
  3. ഭാഷാഇന്ത്യ.കോം സൈറ്റിൽ ലഭ്യമായിട്ടുള്ള മലയാളം ഐ.എം.ഇ ( http://bhashaindia.com/Downloads/IME/Malayalam_IME_setup.zip )- ലഭ്യമായിട്ടുള്ള കീബോർഡുകൾ: റെമിങ്ടൺ, ISO മലയാളം ട്രാൻസ്‌ലിറ്ററേഷൻ.
  4. മൊഴി കീബോർഡ്‍ ( http://sourceforge.net/project/showfiles.php?group_id=5819&package_id=157528 ) - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
  5. വാമൊഴി കീബോർഡ് ( http://malayalamwords.com/vamozhi/ ) - ലഭ്യമായിട്ടുള്ള കീബോർഡുകൾ: മൊഴി ട്രാൻസ്‌ലിറ്ററേഷൻ.
  6. തൂലികയൂണിക്കോഡ് കീബോർഡുകൾ ( http://supersoftweb.com/ThoolikaUnicode.aspx )- മലയാളം ടൈപ്പ് റൈറ്റർ കീബോർഡ് റെമിങ്ടണും കേരള സർക്കാർ നിഷ്കർഷിക്കുന്ന ഇൻസ്ക്രിപ്റ്റ് കീബോർഡും.
  7. ഗൂഗിൾ ഇൻപുട്ട് സഹായി ( http://www.google.com/ime/transliteration/ ) - ഗൂഗിൾ മലയാളം ടൈപ്പിംഗ്‌ സഹായി.
  8. കീമാൻ ( http://scripts.sil.org/keyman )

ലിനക്സ്

തിരുത്തുക
  1. ഐബസ് ഉപയോഗിച്ച് മലയാളം ടൈപ്പ് ചെയ്യുന്നതിനെക്കുറിച്ച് വിക്കിബുക്സിലുള്ള ഉബുണ്ടു ലിനക്സ്/മലയാളം ടൈപ്പിങ് എന്ന ലേഖനം ( https://ml.wikibooks.org/wiki/Ubuntu_Linux/Malayalam_typing )
  2. ഉബുണ്ടു യൂണിറ്റിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ (http://narayam.in/malayalam-in-ubuntu-unity/ )
  3. ഇൻസ്ക്രിപ്റ്റ് രീതി ( http://wiki.smc.org.in/InputMethods#ഇൻസ്ക്രിപ്റ്റ്_രീതി ) - മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ്.
  4. സ്വനലേഖ മലയാളം നിവേശകരീതി ( http://wiki.smc.org.in/Swanalekha ) - മലയാളം ഫൊണറ്റിക് നിവേശകരീതി
  5. മൊഴി ട്രാൻസ്‌ലിറ്ററേഷൻ കീബോർഡ് ( http://chithrangal.blogspot.com/2008/01/m17n-itrans.html)
  6. ലളിത ( http://wiki.smc.org.in/Lalitha )

ആപ്പിൾ - ഓ.എസ് & ഓ.എസ് ടെൻ

തിരുത്തുക
  1. ഇൻസ്ക്രിപ്റ്റ് കീബോർഡ് ( http://www.cs.princeton.edu/~mp/malayalam/keyboard )
  2. വരമൊഴി എഡിറ്റർ ബൈനറി ( http://sourceforge.net/project/showfiles.php?group_id=5819&package_id=160317 )
  3. മാക് മലയാളം ( http://sites.google.com/site/macmalayalam )
  4. സിൽക്കീ (പഴയ മാക് കമ്പ്യൂട്ടറുകൾക്കായി) ( http://scripts.sil.org/SILKey )
  5. ഉകലേലേ (മാക് OSX 10.2 വും, അതിനുമുകളിലും) ( http://scripts.sil.org/ukelele )
  6. സ്വന്തം കീ മാപ്പിംഗ് സഹായി ( http://scripts.sil.org/keylayoutmaker )

ലിപിമാറ്റം കീബോഡ്

തിരുത്തുക
 
വിക്കിയിലെ എഴുത്തുപകരണം പ്രയോഗത്തിൽ വരുത്തിയിരിക്കുന്ന ലിപിമാറ്റ രീതിയുടെ കീ മാപ്പിങ്ങ്

ഇംഗ്ലീഷ് കീബോർഡിലെ ചിഹ്നങ്ങളുപയോഗിച്ച് മലയാള ഭാഷാ അക്ഷരങ്ങളും ചിഹ്നങ്ങളും ഫൊണറ്റിക് രീതിയിൽ ടൈപ്പ് ചെയ്യുന്ന സമ്പ്രദായത്തെയാണ് ലിപിമാറ്റം അഥവാ ട്രാൻസ്ലിറ്ററേഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വലതുവശത്തെ ചിത്രത്തിലെ പട്ടികയിൽ ഒരോ മലയാള അക്ഷരവും ലഭ്യമാകുന്നതിന്‌ ഏതൊക്കെ ഇംഗ്ലീഷ് കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കിയിരിക്കുന്നു.

വ്യഞ്ജനങ്ങളോട് സ്വരങ്ങൾ ചേർക്കുന്ന രീതി:

  • ക = ka
  • കാ = kaa അല്ലെങ്കിൽ kA
  • കി = ki
  • കീ = kii അല്ലെങ്കിൽ kI അല്ലെങ്കിൽ kee
  • കു = ku
  • കൂ = kU അല്ലെങ്കിൽ koo
  • കൃ = kR
  • കൄ = kRR
  • കെ = ke
  • കേ = kE
  • കൈ = kai
  • കൊ = ko
  • കോ = kO
  • കൗ = kau
  • കം = kam
  • കഃ = kaH

ഏതാനും ഉദാഹരണങ്ങൾ ഇവിടെ നൽകുന്നു:

  • kaakka -> കാക്ക
  • pooccha -> പൂച്ച
  • prakRthi -> പ്രകൃതി
  • Rshinaaradamamgalam -> ഋഷിനാരദമംഗലം
  • pon_veeNa -> പൊൻവീണ

ഇൻസ്ക്രിപ്റ്റ് കീബോഡ്

തിരുത്തുക
 
മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലെയൗട്ട്

ഒരോ മലയാള അക്ഷരങ്ങളും ചിഹ്നങ്ങളും പ്രത്യേകം കീകൾ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന ഇൻസ്ക്രിപ്റ്റ് രീതിയും വിക്കിപീഡിയയിൽ ലഭ്യമാണ്.

ഇൻസ്ക്രിപ്റ്റ് രീതിയിൽ ഒരോ മലയാള അക്ഷരവും ലഭ്യമാകുന്നതിന് ഏതൊക്കെ കീകൾ ഉപയോഗിക്കണം എന്നത് വ്യക്തമാക്കുന്ന മലയാളം ഇൻസ്ക്രിപ്റ്റ് കീബോർഡ് ലേഔട്ടിന്റെ ചിത്രം വലത് വശത്ത് കാണാം.

ചില്ലക്ഷരം ടൈപ്പ് ചെയ്യാൻ ഓരോ ചില്ലക്ഷരത്തിനും താഴെ കാണുന്ന കീകോംബിനേഷൻ ഉപയോഗിക്കുക:

  • ർ - j d ]
  • ൽ - n d ]
  • ൾ - N d ]
  • ൻ - v d ]
  • ൺ - C d ]
ഇടയിട്ടു ക്രമീകരിച്ച വരി

വിക്കിപീഡിയയിലെ എഴുത്തുപകരണം

തിരുത്തുക
 
എഴുത്തുപകരണം ഉപയോഗിക്കുന്ന വിധം

മറ്റ് സോഫ്റ്റ്‌വെയർ ഉപകരണങ്ങളുടെ സഹായമില്ലാതെ നേരിട്ട് ഇൻപുട്ട് ടെക്സ്റ്റ് ബോക്സുകളിലേക്ക് മലയാളം ടൈപ്പ് ചെയ്യുന്നതിനുള്ള സൗകര്യം വിക്കിപീഡിയയിൽ ഒരുക്കിയിട്ടുണ്ട്. മീഡിയവിക്കി സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള യു.എൽ.എസ് യൂണിവേഴ്സൽ ലാംങ്ഗ്വേജ് സെലക്ടർ) എന്ന ചേർപ്പുപയോഗിച്ചാണ് ഇത് സാധിച്ചിരിക്കുന്നത്. നിലവിൽ രണ്ട് രീതികളിൽ മലയാളം ടൈപ്പ് ചെയ്യാൻ ഈ ഉപകരണം സഹായിക്കുന്നു: ലിപിമാറ്റം (ട്രാൻസ്ലിറ്ററേഷൻ), ഇൻസ്ക്രിപ്റ്റ് എന്നിവയാണവ.

എഴുതേണ്ട ഇൻപുട്ട് ടെക്സ്റ്റ് ബോക്സുകൾക്കു സമീപം ഒരു കീബോഡ് ചിഹ്നം താഴെ വലതുഭാഗത്ത് കാണാവുന്നതാണ്. ടെക്സ്റ്റ് ബോക്സിൽ ക്ലിക്കു ചെയ്യുമ്പോഴോ, ഏതെങ്കിലും കീ അമർത്തുമ്പോഴോ ആണ് ഇത് കാണുക. കീബോഡ് ചിഹ്നത്തിൽ ക്ലിക്കു ചെയ്യുമ്പോൾ ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണും വിധം ഒരു മെനു തുറന്നു വരുന്നു. അതിൽ നിന്നും നിങ്ങൾക്കിഷ്ടമുള്ള എഴുത്തുപകരണം ക്ലിക്കു ചെയ്ത് തെരഞ്ഞെടുക്കുക. വേറെ ഏതെങ്കിലും ഭാഷയിൽ എഴുതണമെങ്കിൽ മെനുവിൽ തന്നെയുള്ള ഭാഷ തിരഞ്ഞെടുത്ത ശേഷം, അതിനു വേണ്ട ഒരു എഴുത്തുരീതി തിരഞ്ഞെടുക്കുക. ഭാഷ മെനുവിൽ കാണുന്നില്ലെങ്കിൽ ... എന്നതിൽ ക്ലിക്കു ചെയ്താൽ ഭാഷകൾ തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനം ലഭ്യമാകും.

ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറി എഴുതുന്നതിനോ, അല്ലെങ്കിൽ എഴുത്തുപകരണം തത്കാലത്തേക്കു നിറുത്തിവെക്കുന്നതിനോ Ctrl+M ഉപയോഗിക്കാം. ഈ കീ വീണ്ടും അടിച്ചാൽ എഴുത്തുപകരണം വീണ്ടും സജീവമാകുന്നതാണ്. സിസ്റ്റത്തിലെ കീബോഡ് ഉപയോഗിക്കുക എന്ന മെനു ഉപയോഗിച്ചും ഇത് ചെയ്യാം.

എഴുത്തുപകരം സ്ഥിരമായി വേണ്ടെന്നു വെയ്ക്കാൻ മെനുവിന്റെ ഏറ്റവും താഴെ കാണുന്ന എഴുത്തുപകരണം പ്രവർത്തനരഹിതമാക്കുക എന്നതിൽ ക്ലിക്കു ചെയ്യുക.

 
എഴുത്തുപകരണം സജ്ജീകരിക്കുന്ന വിധം

കൂടുതൽ ഭാഷാ സജ്ജീകരണങ്ങൾ ഉപയോഗിക്കാൻ മെനുവിന്റെ താഴെ വലത്തുകാണുന്ന പൽചക്രം പോലെയുള്ള ചിഹ്നത്തിൽ ക്ലിക്കു ചെയ്യുക.

ഇതുകുടാതെ എഴുത്തുപകരണങ്ങളും ഫോണ്ടുകളും സജ്ജീകരിക്കുന്നതിനു വേറെ ഒരു മാർഗ്ഗം കൂടിയുണ്ട്. വിക്കി താളിന്റെ ഇടതുവശത്തുള്ള ഭാഷകൾ കാണിക്കുന്ന ഭാഗത്തുള്ള പൽചക്രം പോലെയുള്ള ഐക്കൺ ക്ലിക്കു ചെയ്യുക. അപ്പോൾ തുറന്നുവരുന്ന ജാലകത്തിൽ നിന്നും ഓരോ ഭാഷക്കും വേണ്ട എഴുത്തുപകരണങ്ങൾ ചിത്രത്തിൽ കാണും വിധം സജ്ജീകരിക്കാവുന്നതാണ്. ഭാഷകൾക്കു വേണ്ട ഫോണ്ടുകളും ഇവിടെ നിന്നു തന്നെ സജ്ജികരിക്കാവുന്നതാണ്

എസ്കേപ്പിങ്ങും ലിപ്യന്തരണം പ്രവർത്തനരഹിതമാക്കലും

തിരുത്തുക

മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരിക്കേ ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈപ്പ് ചെയ്യണമെന്നുണ്ടെങ്കിൽ ബാക്ക്സ്ലാഷിന്‌ ശേഷം ആവശ്യമുള്ള അക്ഷരം ടൈപ്പ് ചെയ്താൽ മതിയാകും, ml എന്ന് ചേർക്കാൻ \m\l എന്ന് ടൈപ്പ് ചെയ്യാം. മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരിക്കേ ഏതാനും ഇംഗ്ലീഷ് അക്ഷരങ്ങൾ ചേർക്കാൻ ഈ രീതി വളരെ ഉപകാരപ്രദമായിരിക്കും. അതല്ലാതെ ലിപ്യന്തരണം നിർത്തിവെക്കാൻ രണ്ട് വഴികളുണ്ട്. ഒന്നാമത്തെ വഴി കണ്ട്രോൾ കീയും M കീയും (Ctrl+M) ഒന്നിച്ചമർത്തുകയാണ്‌, അതുവഴി ലിപ്യന്തരണം നിർജ്ജീവമാകുന്നു. അടുത്ത തവണ Ctrl+M അമർത്തുന്നതോടെ ലിപ്യന്തരണം വീണ്ടും സജീവമാകുകയും ചെയ്യും. ഈ രീതിയിലുള്ള കുറുക്കു കീ കോമ്പിനേഷൻ എല്ലാ ബ്രൗസറിലും പ്രവർത്തിക്കണെമെന്നില്ല. എഴുതുന്ന ഇടത്തിന്റെ വലതു മുകളിൽ കാണുന്ന 'ടൈപ്പ് റൈറ്ററിന്റെ' ചിത്രത്തിന് നേരെ മൗസ് കൊണ്ടുവച്ചാൽ വരുന്ന 'സജീവമാക്കുക' എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്യുകയും അൺടിക്ക് ചെയ്യുകയും വഴി ലിപ്യന്തരണത്തെ നിയന്ത്രിക്കുന്നതാണ്‌ രണ്ടാമത്തെ വഴി (ചിത്രം ശ്രദ്ധിക്കുക).

എഴുത്തുപകരണം നിർജ്ജീവമാക്കാൻ

തിരുത്തുക

ലോകത്തെല്ലായിടത്തുമുള്ള മലയാളം വിക്കിപ്രവർത്തകർക്കും എല്ലായിപ്പൊഴും വിക്കിപീഡിയയിൽ മലയാളം ടൈപ്പിങ്ങ് സാധ്യമാക്കാനാണ് ഇത്തരത്തിൽ എഴുത്തുപകരണം സന്നിവേശിപ്പിച്ചിരിക്കുന്നത്. എങ്കിലും ഉപയോക്താക്കളിൽ ചിലർ മലയാളം ടൈപ്പ് ചെയ്യാൻ വിക്കിപീഡിയയിലെ എഴുത്തുപകരണം ഉപയോഗിക്കുന്നുണ്ടാകില്ല, വിൻഡോസ്, ലിനക്സ് സിസ്റ്റങ്ങളിൽ സ്വതേയുള്ള ടൈപ്പ് ഉപകരണങ്ങൾ, കീമാൻ, കീമാജിക്ക് തുടങ്ങിയ ഉപകരണങ്ങൾ എന്നിവയെ അതിനുവേണ്ടി അത്തരക്കാർ ഉപയോഗപ്പെടുത്തുന്നുണ്ടാകാം. അങ്ങനെയുള്ളവർ വിക്കിപീഡിയയിലെ എഴുത്തുപകരണം ഉപയോഗിക്കില്ല അല്ലെങ്കിൽ ആവശ്യമില്ല എന്നു ചിന്തിക്കുകയും എഴുത്തുപകരണം വരുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ സ്വന്തം ക്രമീകരണങ്ങളിൽ പോയി എഴുത്തുപകരണത്തെ നിർജ്ജീവമാക്കാൻ സാധിക്കുന്നതാണ്. അതിനായി താളിന്റെ ഇടതുവശത്തുള്ള ഭാഷകൾ കാണിക്കുന്നിടത്തുള്ള പൽചക്രം പോലുള്ള ചിഹ്നത്തിൽ ക്ലിക്കു ചെയ്ത് എഴുത്തുപകരണങ്ങളുടെ ടാബിൽ എഴുത്തുപകരണം പ്രവർത്തനരഹിതമാക്കുക എന്ന പച്ച ബട്ടണിൽ ക്ലിക്കു ചെയ്യുക. എപ്പോഴെങ്കിലും വീണ്ടും ഉപയോഗിക്കണമെങ്കിൽ ഈ ടാബു തന്നെയെടുത്ത് എഴുത്തുപകരണം പ്രവർത്തനസജ്ജമാക്കുക എന്ന പച്ച ബട്ടണിൽ ക്ലിക്കു ചെയ്യുക.

മലയാളം യൂണികോഡ് ഫോണ്ടുകൾ

തിരുത്തുക

മുൻപറഞ്ഞ മലയാളം ഭാഷാഉപകരണങ്ങൾ കൃത്യതയോടെ ഉപയോഗിക്കുന്നതിനും മലയാളം ലിപി വായിക്കുന്നതിനും ശരിയായ യൂണികോഡ് മലയാളം ഫോണ്ടുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. നിങ്ങളുടെ കമ്പ്യൂട്ടറിൽ മലയാളം എഴുതുവാനായി സാധാരണ ഉപയോഗിച്ചുവരുന്ന എം. എൽ. ഫോണ്ടുകൾ ഉപയോഗിച്ച് വിക്കിപീഡിയ വായിക്കാനാവില്ല. മിക്കവാറും എല്ലാ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റങ്ങളും അവയുടെ പുതിയ പതിപ്പുകളിൽ യുണീകോഡ് മലയാളം ഫോണ്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറേകൂടി മികവുള്ള ഫോണ്ടുകൾ ഇന്റർനെറ്റിൽ സൗജന്യമായി ലഭ്യമാണ്.

  • അഞ്ജലി യൂണികോഡ്, പഴയലിപി ഫോണ്ട് (വിൻഡോസിൽ ഉത്തമം)
  • രചന
  • മീര
  • രഘുമലയാളം (ലിനക്സിൽ ഉത്തമം)
  • അരുണ യൂണിക്കോഡ് പുതിയ ലിപി ലിനക്സിലും വിൻഡോസിലും ഒരുപോലെ ഉത്തമം
  • ദ്യുതി - ആലങ്കാരിക അക്ഷരരൂപം
  • സുറുമ
  • തൂലിക യൂണികോഡ്
  • തൂലിക ട്രെഡീഷണൽ യൂണികോഡ്,പഴയലിപി ഫോണ്ട്
  • കൗമുദി പുതിയ ലിപി ഫോണ്ട്

ഈ ഫോണ്ടുകളെല്ലാം കണ്ടുനോക്കി ഇൻസ്റ്റാൾ ചെയ്യാൻ wiki.smc.org.in/Fonts എന്ന വെബ് പേജ് ഉപകരിക്കും.

ഫോണ്ടുകൾ വിന്യസിക്കുന്ന വിധം

തിരുത്തുക
  • മൈക്രൊസോഫ്റ്റ് വിൻ‌ഡോസ് - മലയാളം ഫോണ്ട് സ്വതേ ഉണ്ടായിരിക്കും. മറ്റ് ഫോണ്ടുകൾ ഉപയോഗിക്കണമെങ്കിൽ ഡൗൺലോഡ് ചെയ്ത ഫോണ്ടുകൾ വിൻഡോസിന്റെ Fonts ഫോൾഡറിലേക്ക് (Start > Run > fonts) പേസ്റ്റ് ചെയ്യുക. (കൂടുതൽ വിവരങ്ങൾ)
  • ഗ്നു/ലിനക്സ് - മിക്ക ഗ്നു/ലിനക്സ് പ്രവർത്തക സംവിധാനങ്ങളിലും മലയാളം ഫോണ്ടുകളെല്ലാം സ്വതേ ഉണ്ടായിരിക്കും. പ്രശ്നങ്ങൾ ഉണ്ടാകുന്ന പക്ഷം ബന്ധപ്പെട്ട സഹായം താൾ കാണുക.
  • മാക് - ഫോണ്ട് ബുക്കിലേക്ക് Install ചെയ്യുക, അല്ലെങ്കിൽ Librari->Fonts എന്ന ഫോൾഡറിലേക്ക് പേസ്റ്റ് ചെയ്യുക. (കൂടുതൽ വിവരങ്ങൾ)

വിക്കിപീഡിയ തിരുത്തി തുടങ്ങൂ

തിരുത്തുക
 
വിക്കിപീഡിയ ലേഖനങ്ങൾ ആർക്കും തിരുത്താവുന്നവയാണ്

വിക്കിപീഡിയയിലെ നയങ്ങൾ അനുസരിക്കുന്ന വിജ്ഞാനകോശ സ്വഭാവമുള്ള ലേഖനങ്ങൾ ആർക്കും വിക്കിപീഡിയയിൽ ആരംഭിക്കാവുന്നതാണ്. ഒപ്പം നിലവിലുള്ള ലേഖനത്തിൽ പുതിയ വിവരങ്ങൾ കൂട്ടിച്ചേർക്കാം. ശരിയല്ലാത്തവ തിരുത്തുകയും ചെയ്യാം. ഇപ്രകാരം വിക്കിപീഡിയയിൽ സംഭാവന ചെയ്യുന്നതിനെ വിക്കിപീഡിയ തിരുത്തൽ (എഡിറ്റിംഗ്) എന്നു വിളിക്കുന്നു.

താങ്കൾക്കും വിക്കിപീഡിയ ലേഖനങ്ങൾ തിരുത്താം. ധൈര്യമായി മാറ്റിയെഴുതൂ - മിക്കവാറും എല്ലാ പേജുകളും ആർക്കും മാറ്റിയെഴുതാം. അബദ്ധം പറ്റിയേക്കുമോ എന്നു കരുതി ഭയന്ന് മാറി നിൽക്കേണ്ടതില്ല. താങ്കൾ ധൈര്യശാലിയായിരിക്കാൻ ഞങ്ങൾ പ്രോൽസാഹിപ്പിക്കുന്നു! എന്തെങ്കിലും മെച്ചപ്പെടുത്താനുള്ളത്‌ കണ്ടെത്തൂ, ഉള്ളടക്കം, വ്യാകരണം, മാതൃക എന്തുമാവട്ടെ. നിങ്ങൾക്ക്‌ വിക്കിപീഡിയ നശിപ്പിക്കാൻ സാധ്യമല്ല. അഥവാ എന്തെങ്കിലും അബദ്ധങ്ങൾ സംഭവിച്ചാൽ എല്ലാം പൂർവ്വ സ്ഥിതിയിൽ കൊണ്ടുവരാൻ സാധിക്കുന്നതാണ്‌. അതിനാൽ മുന്നോട്ട്‌ പോകൂ, ലേഖനം മാറ്റിയെഴുതി വിക്കിപീഡിയയെ ഇന്റർനെറ്റിലെ ഏറ്റവും നല്ല വിവര ശേഖരമാക്കൂ!

വിക്കിപീഡിയയ്കായി ഇവയൊക്കെ താങ്കൾക്ക് ചെയ്യാം
  • പുതിയ ലേഖനങ്ങൾ സൃക്ഷ്ടിക്കാം
  • നിലവിലുള്ള ലേഖനം വികസിപ്പിക്കാം, ശരിയല്ലാത്തവ മാറ്റിയെഴുതാം
  • അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും തിരുത്താം
  • അവലംബമില്ലാത്ത ലേഖനങ്ങളിൽ അവ ചേർക്കാം
  • ലേഖനങ്ങളെ തരംതിരിക്കാം (വർഗ്ഗീകരിക്കാം)
  • സംവാദങ്ങളിൽ പങ്കുചേരാം
  • ചിത്രങ്ങൾ ചേർക്കാം
  • ഇംഗ്ലീഷിലെയും മറ്റ് ഭാഷാവിക്കികളിലെയും വിവരങ്ങൾ തർജ്ജമചെയ്ത് ചേർക്കാം

ഇങ്ങനെ ഒരു വിക്കിപീഡിയനായി അനവധി കാര്യങ്ങൾ താങ്കൾക്ക് അതിൽ ചെയ്യാം.

എഴുതി പരീക്ഷിക്കൂ

തിരുത്തുക
  1. https://ml.wikipedia.org/wikiവിക്കിപീഡിയ:Sandbox എന്ന എഴുത്തുകളരി എന്ന താളിൽ ചെല്ലുക
  2. മുകളിലുള്ള തിരുത്തുക എന്ന കണ്ണി ഞെക്കുക.
  3. ഒരു സന്ദേശം അടിക്കുക.
  4. താഴെ കാണുന്ന താൾ സേവ്‌ ചെയ്യുക എന്ന ബട്ടൺ ഞെക്കി താങ്കളുടെ ലേഖനം സൂക്ഷിക്കുക.
    അല്ലെങ്കിൽ എങ്ങനെയുണ്ടെന്ന് കാണുക ഞെക്കി താങ്കൾ വരുത്തിയ മാറ്റങ്ങൾ കാണുക
  5. ദയവായി ദുരുപയോഗം, മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുക, മാനനഷ്‌ടം വരുത്തുക എന്നിവ ചെയ്യരുത്‌.
  6. ദയവായി ലേഖനത്തിന്റെ തലവാചകം, അവിടെ കണ്ടേക്കാവുന്ന {{ }} തുടങ്ങിയവ ഒഴിവാക്കരുത്‌

പുതിയ ലേഖനം ആരംഭിക്കൂ

തിരുത്തുക
വിക്കിപീഡിയയിൽ ആർക്കും ലേഖനങ്ങളെഴുതാം. മലയാളം വിക്കിയിൽ അവ മലയാളത്തിലായിരിക്കണമെന്നു മാത്രം. അടുത്ത ലേഖനം താങ്കളുടേതാവട്ടെ.
താങ്കൾ ചെയ്യേണ്ടത്‌ ഇത്രമാത്രം
  1. https://ml.wikipedia.org/wiki/വിക്കിപീഡിയ:കളരി എന്ന താളിൽ ചെല്ലുക.
  2. അവിടെ കാണുന്ന പെട്ടിയിൽ ലേഖനത്തിന്റെ തലക്കെട്ട്‌ എഴുതി ചേർക്കുക
  3. 'ലേഖനം തുടങ്ങുക എന്ന ബട്ടണിൽ അമർത്തുക.

താങ്കളുടെ പുതിയ ലേഖനത്തിനുള്ള സ്ഥലം പിറക്കുകയായി. ഇനി തുടങ്ങുക, താങ്കൾ മികച്ചൊരു ലേഖനത്തിന്റെ സ്രഷ്ടാവാകട്ടെ!! ആശംസകൾ!! പ്രത്യേക ശ്രദ്ധയ്ക്ക്

  • താങ്കൾ എഴുതുന്ന ലേഖനം തിരുത്തപ്പെടുന്നതിലോ ഒഴിവാക്കപ്പെടുന്നതിലോ എതിർപ്പുണ്ടെങ്കിൽ ദയവായി ലേഖനമെഴുതാതിരിക്കുക.
  • ഈ ലേഖനം താങ്കൾ തന്നെ എഴുതിയതാണെന്നും, അല്ലെങ്കിൽ പകർപ്പവകാശ നിയമങ്ങളെ ലംഘിക്കാതെ അവലംബങ്ങളുടെ സഹായത്തോടെ സ്വന്തം ഭാഷയിൽ എഴുതിയതാണെന്ന് ഉറപ്പുവരുത്തുക.
  • താങ്കൾ എഴുതാനുദ്ദേശിക്കുന്ന ലേഖനം വിക്കിപീഡിയയിൽ നിലവിലുണ്ടോ എന്നു പരിശോധിക്കുവാനായി ആമുഖ താളിൽ കാണുന്ന അക്ഷരമാല ക്രമാവലി ഉപയോഗപ്പെടുത്താവുന്നതാണ്. അക്ഷരങ്ങളിൽ ക്ലിക്ക് ചെയ്താൽ പ്രസ്തുത അക്ഷരത്തിൽ തുടങ്ങുന്ന എല്ലാ ലേഖനങ്ങളുടെയും പട്ടിക ലഭിക്കുന്നതാണ്. അല്ലെങ്കിൽ താഴെ വിക്കിതാളിന്റെ വലതു മുകളിൽ കാണുന്ന തിരച്ചിൽ പെട്ടിയിൽ താങ്കൾക്കാവശ്യമുള്ള പദം എഴുതി അത് നിലവിലുണ്ടോയെന്നു തിരയാവുന്നതാണ്. നിലവിലില്ലാ എന്നാണ് കാണിക്കുന്നതെങ്കിൽ താങ്കൾക്ക് ആ ലേഖനം തുടങ്ങാവുന്നതാണ്.


ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം

തിരുത്തുക

നിങ്ങൾ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകൾ ന‍ൽകിയും വേർതിരിച്ച്‌ കൂടുതൽ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിർദ്ദേശങ്ങൾ ഉദാഹരണ സഹിതം താഴെച്ചേർക്കുന്നു.

വിക്കിപീഡിയയിലെ എഴുത്ത് പരിചയപ്പെടുന്നതിനായി തയ്യാറാക്കിയ ഒരു താളാണ് എഴുത്ത് കളരി. ഇത് http://ml.wikipedia.org/wiki/വിക്കിപീഡിയ:എഴുത്തുകളരി എന്ന കണ്ണിയിൽ ലഭ്യമാണ്. ഈ താൾ നിങ്ങൾക്ക് പരിശീലനത്തിനായി ഉപയോഗിക്കാവുന്നതാണ്. അതിലെ (തിരുത്തുക) എന്ന കണ്ണി ഉപയോഗിച്ച് തിരുത്തൽ നടത്താവുന്നതാണ്. ലേഖനങ്ങൾ ക്രമപ്പെടുത്തുന്നതിൽ നിങ്ങൾക്കുള്ള കഴിവുകൾ ഇവിടെ പരീക്ഷിക്കുക. ഉള്ളടക്കം എഴുതി ചേർത്തതിന് ശേഷം “സേവ് ചെയ്യുക” എന്ന കട്ട അമർത്തിയാൽ നിങ്ങൾ എഴുതിയവ സംഭരിക്കുന്നതാണ്. നിങ്ങൾ എഴുത്തുകളരിയിൽ ചേർക്കുന്ന കാര്യങ്ങൾ മറ്റൊരാൾ വന്ന് പരീക്ഷണങ്ങൾ തുടരുന്നത് വരെ നിലനിൽക്കും. ലേഖനങ്ങളുടെ ആമുഖത്തിൽ ലേഖനത്തിന്റെ തലക്കെട്ട് ആദ്യം പരാമർശിക്കുന്നിടത്ത് കടുപ്പിച്ചു നൽകുന്ന ഒരു ശൈലി വിക്കിപീഡിയ പിന്തുടരുന്നുണ്ട്. അതിനായി തലക്കെട്ട് എന്നു നൽകുക. (ഇത് ലേഖനത്തിന്റെ ആദ്യവരിയിൽ മാത്രം നൽകുക)

നിങ്ങൾ ചെയ്യേണ്ടത് എങ്ങനെയിരിക്കും
ഏതെങ്കിലും വാക്കുകൾ ''ഇറ്റാലിക്സിൽ'' ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 
2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. 
മൂന്നെണ്ണം വീതം നൽകിയാൽ '''ബോൾഡാകും'''. 
അഞ്ചെണ്ണം വീതം ഇരുവശത്തും 
നൽകിയാൽ '''''ബോൾഡ്‌ ഇറ്റാലിക്സിലാവും'''''.
ഏതെങ്കിലും വാക്കുകൾ ഇറ്റാലിക്സിൽ‌ (അതായത് വലതു വശത്തേക്ക് ചരിച്ച് )

ആക്കണമെങ്കിൽ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികൾ വീതം നൽകുക. മൂന്നെണ്ണം വീതം നൽകിയാൽ ബോൾഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നൽകിയാൽ ബോൾഡ്‌ ഇറ്റാലിക്സിലാവും.

ഇടവിടാതെ എഴുതിയാൽ 
ലേയൌട്ടിൽ മാറ്റമൊന്നും വരില്ല. 

എന്നാൽ ഒരുവരി ഇടവിട്ടാൽ 
അത്‌ അടുത്ത ഖണ്ഡികയാകും

ഇടവിടാതെ എഴുതിയാൽ ലേയൌട്ടിൽ മാറ്റമൊന്നും വരില്ല.

എന്നാൽ ഒരുവരി ഇടവിട്ടാൽ അത്‌ അടുത്ത ഖണ്ഡികയാകും

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> 
വരികൾ മുറിക്കാം.<br> 
പക്ഷേ,ഈ ടാഗ്‌ 
ധാരാളമായി 
ഉപയോഗിക്കാതിരിക്കുക.

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം
വരികൾ മുറിക്കാം.
പക്ഷേ,ഈ ടാഗ്‌ ധാരാളമായി ഉപയോഗിക്കാതിരിക്കുക.

സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:
:മൂന്ന് ടൈൽഡേ ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~
:നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:~~~~
:അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~

സംവാദം താളുകളിൽ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താൻ മറക്കരുത്‌:

മൂന്ന് ടൈൽഡേ (ടിൽഡെ)) ചിഹ്നങ്ങൾ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:മാതൃകാ ഉപയോക്താവ്
നാലെണ്ണമാണെങ്കിൽ, യൂസർ നെയിമും, തീയതിയും, സമയവും നൽകും:മാതൃകാ ഉപയോക്താവ് 22:18, 20 നവംബർ 2006 (UTC)[മറുപടി]
അഞ്ചെണ്ണമുപയോഗിച്ചാൽ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബർ 2006 (UTC)
HTML ടാഗുകളുപയോഗിച്ചും 
ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം. 
ഉദാഹരണത്തിന്‌ <b>ബോൾഡ്‌</b> ആക്കുക.

<u>അടിവരയിടുക.</u>

<strike>വെട്ടിത്തിരുത്തുക.</strike>

സൂപ്പർ സ്ക്രിപ്റ്റ്‌ <sup> 2</sup>

സബ്സ്ക്രിപ്റ്റ്‌ <sub> 2</sub>

HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങൾ ഫോർമാറ്റ്‌ ചെയ്യാം. ഉദാഹരണത്തിന്‌ ബോൾഡ്‌ആക്കുക.

അടിവരയിടുക.

വെട്ടിത്തിരുത്തുക.

സൂപ്പർ സ്ക്രിപ്റ്റ്‌2

സബ്സ്ക്രിപ്റ്റ്‌2


നിങ്ങൾ ചെയ്യേണ്ടത് എങ്ങനെയിരിക്കും
==ശീർഷകം==
ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ 
ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. 
ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ 
സെക്ഷൻ ഹെഡിംഗ്‌ ആകും.
===ഉപശീർഷകം===
മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും.
====ചെറുശീർഷകം====
നാലെണ്ണം വീതം നൽകിയാൽ 
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം 
തലക്കെട്ടുകൾ തിരിച്ചു 
നൽകാൻ ശ്രദ്ധിക്കുക. 

ലേഖനങ്ങൾക്കുള്ളിൽ സെക്ഷൻ ഹെഡിംഗ്‌ ഇതുപോലെ നൽകി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങൾ ഇരുവശത്തുമുപയോഗിച്ചാൽ സെക്ഷൻ ഹെഡിംഗ്‌ ആകും.

ഉപശീർഷകം

തിരുത്തുക

മൂന്നെണ്ണം വീതം നൽകിയാൽ സബ്‌സെക്ഷനാകും.

ചെറുശീർഷകം

തിരുത്തുക

നാലെണ്ണം വീതം നൽകിയാൽ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങൾ ഇപ്രകാരം തലക്കെട്ടുകൾ തിരിച്ചു നൽകാൻ ശ്രദ്ധിക്കുക.

*വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം 
നൽകിയാൽ ബുള്ളറ്റുകൾ 
ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും. 
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി 
***ഇപ്രകാരമുള്ള വേർതിരിക്കലുകൾ 
****കൂടുതൽ ഭംഗിയാക്കാം.
  • വാക്യങ്ങൾക്കു മുന്നിൽ നക്ഷത്ര ചിഹ്നം

നൽകിയാൽ ബുള്ളറ്റുകൾ ഉപയോഗിച്ച്‌ വേർതിരിക്കപ്പെടും.

    • നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
      • ഇപ്രകാരമുള്ള വേർതിരിക്കലുകൾ
        • കൂടുതൽ ഭംഗിയാക്കാം.
#ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌:
##ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.
  1. ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകൾ നൽകേണ്ടത്‌
    1. ഹാഷ് ചിഹ്നങ്ങൾ ഇപ്രകാരം ഉപയോഗിച്ച്‌
    2. ഇപ്രകാരം ഉപയോഗിച്ച്‌
    3. ഇവിടെയും ഉപഗണങ്ങൾ തിരിക്കാം.
നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ 
ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.
----
എന്നിരുന്നാലും ലേഖനങ്ങളെ 
സബ്‌ഹെഡിംഗ്‌ നൽകി 
വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

നാല്‌ ന്യൂന ചിഹ്നങ്ങൾ(-) നൽകിയാൽ ലേഖനങ്ങൾക്കിടയിൽ നെടുകെ വര വരുന്നു.


എന്നിരുന്നാലും ലേഖനങ്ങളെ സബ്ഹെഡിംഗ്‌ നൽകി വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

കണ്ണികൾ

തിരുത്തുക

ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.

നിങ്ങൾ ചെയ്യേണ്ടത് എങ്ങനെയിരിക്കും
[[കേരളം]] കേരളം
[[മലയാളം|കേരളത്തിലെ ഭാഷ]] സംസ്കാരത്തെ കേരളത്തിലെ ഭാഷ സംസ്കാരത്തെ
മലയാളം [[കേരളം|കേരളത്തിന്റെ]] മലയാളം കേരളത്തിന്റെ
കേരളത്തിലെ കണ്ണൂർ ജില്ലയിലെ [[രാമപുരം (കണ്ണൂർ)|രാമപുരത്താണ്]] കേരളത്തിലെ കണ്ണൂർ ജില്ലയിലെ രാമപുരത്താണ്
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള 
ലിങ്ക്‌ ഇപ്രകാരം നൽകാം. [[കേരളം]] 
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം.
പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ 
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. 
അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക്‌ ഇപ്രകാരം നൽകാം. കേരളം ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം. പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ്‌ നിറത്തിൽ കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും. അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളത്തിലെ എന്നെഴുതിയാലും 
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം 
എന്ന പേജിലേക്കാണ്‌. 
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ 
ഉപയോഗിക്കുന്നത്‌. 
പൈപ്‌ഡ്‌ ലിങ്ക്‌ 
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. 
[[കേരളം|കേരളത്തിലെ]]

കേരളത്തിലെ എന്നെഴുതിയാലും ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം എന്ന പേജിലേക്കാണ്‌. ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ ഉപയോഗിക്കുന്നത്‌. പൈപ്‌ഡ്‌ ലിങ്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. കേരളത്തിലെ

വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ 
നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.

ഉദാ:
http://blog.jimmywales.com

ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ:
[http://blog.jimmywales.com ജിമ്മി വെയിൽസ്]

അതുമല്ലെങ്കിൽ എക്സ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.

ഉദാ:
ജിമ്മി വെയിൽസിൻറെ ബ്ലോഗ്‌:[http://blog.jimmywales.com/]

വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.

ഉദാ: http://blog.jimmywales.com

ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ: ജിമ്മി വെയിൽസ്

അതുമല്ലെങ്കിൽ എക്സ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.

ഉദാ: ജിമ്മി വെയിൽസിൻറെ ബ്ലോഗ്‌:[1]

തിരിച്ചുവിടൽ

തിരുത്തുക

ഒരു ലേഖനത്തിലേക്ക് മറ്റൊരു പേരിൽ നിന്നും തിരിച്ചുവിടുന്നത്, തിരച്ചിൽ എളുപ്പമാക്കും. ഉദാഹരണത്തിന് മത്തൻ എന്ന താളിലേക്ക് മത്തങ്ങ എന്ന പേരിൽ നിന്നും ഒരു തിരിച്ചുവിടൽ വേണമെന്നിരിക്കട്ടെ. മത്തങ്ങ എന്ന പേരിൽ ഒരു ലേഖനം നിർമ്മിക്കുക അതിൽ താഴെക്കാണുന്ന രീതിയിൽ നൽകി സേവ് ചെയ്യുക.

#തിരിച്ചുവിടുക [[മത്തൻ]]

ഇത്തരത്തിൽ തിരിച്ചുവിടുന്നതുവഴി മത്തങ്ങ എന്നു തിരഞ്ഞാലും മത്തൻ എന്ന താളിലേക്ക് എത്തിക്കും. എഡിറ്റ് ടൂൾബാറിലെ എന്ന ബട്ടൺ ഇതേ ആവശ്യത്തിനുള്ളതാണ്.

അവലംബം നൽകുന്ന രീതി

ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന്‌ അവലംബം ചേർക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <ref>, </ref> എന്നീ രണ്ടു ടാഗുകൾക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര്‌ നൽകുക. അതിങ്ങനെ ചെയ്യാം : <ref name="test1">[http://www.example.org/ കണ്ണിക്ക് ഒരു പേര്‌ ഇവിടെ നൽകാം] കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.</ref>

ഉദാഹരണം: <ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref> ലേഖനത്തിലെ എഴുത്തുകൾക്കിടയിൽ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും: [1] വായനക്കാരി ഈ സൂചികയിൽ അമർത്തുമ്പോൾ ലേഖനത്തിന്റെ താഴെയായി നൽകിയിട്ടുള്ള അവലംബം എന്ന ഭാഗത്തെ "വിക്കിമീഡിയ വെബ്സൈറ്റ് നാലാമത്തെ ഖണ്ഡിക നോക്കുക" എന്ന കണ്ണിയിലേക്ക് നയിക്കപ്പെടും.

ഒന്നിലധികം സ്ഥലങ്ങളിൽ ഒരേ അവലംബം നൽകാൻ:

തിരുത്തുക

ലേഖനത്തിൽ ഒന്നിലധികം സ്ഥലത്ത് ഒരേ അവലംബം നൽകേണ്ടതുണ്ടെങ്കിൽ ആദ്യത്തെ സ്ഥാനത്ത് മേല്പറഞ്ഞരീതിയിൽ നൽകിയതിനു ശേഷം തുടർന്നുള്ള സ്ഥലങ്ങളിൽ <ref name="test1"/> എന്നരീതിയിൽ അവലംബത്തിന്റെ പേരു മാത്രം നൽകിയാൽ മതിയാകും. ആദ്യം ഉപയോഗിച്ച സൂചിക തന്നെ ([1]) ഇവിടെയും ദൃശ്യമാകും.

അവലംബം ലേഖനത്തിനടിയിൽ ദൃശ്യമാക്കുന്ന വിധം:

തിരുത്തുക

ലേഖനത്തിൽ അവലംബം എന്ന പേരിൽ ഒരു ശീർഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കിൽ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനുതാഴെ, താഴെക്കാണുന്ന രീതിയിൽ നൽകുക <references/>

ലേഖനം സേവ് ചെയ്തു കഴിയുമ്പോൾ താഴെക്കാണുന്ന രീതിയിൽ അവലംബം എന്ന ശീർഷകത്തിനു താഴെ ദൃശ്യമാകും: 1. ↑ 1.0 1.1 വിക്കിമീഡിയ വെബ്സൈറ്റ് നാലാമത്തെ ഖണ്ഡിക നോക്കുക.

ഫലകങ്ങൾ ഉപയോഗിച്ച് അവലംബം നൽകുന്ന വിധം

<ref>, </ref> എന്നീ ടാഗുകൾക്കിടയിൽ {{Cite web}}, {{Cite news}} തുടങ്ങിയ ഫലകങ്ങൾ അവലംബം ചേർക്കുന്നതിന്‌ ഉപയോഗിക്കാവുന്നതാണ്. {{Cite book}} ഫലകം ഉപയോഗിച്ച് ഒരു ഗ്രന്ഥം അവലംബമാക്കുന്നതിന്റെ ഉദാഹരണം താഴെക്കൊടുത്തിരിക്കുന്നു. <ref>{{cite book |last= ബെയ്ജന്റ് |first= മൈക്കേൽ‍ |coauthors= റിച്ചാഡ് ലൈ, ഹെൻറി ലിങ്കൺ |title= Holy Blood Holy Grail |publisher= ഡെൽ ബുക്സ് |year= 1983 |month= ഫെബ്രുവരി |isbn= 0-440-13648-2 }}</ref>

അതുപോലെ <references/> ടാഗിനു പകരം {{reflist}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ്‌ അത് സൂചികയുടെ അക്ഷരവലിപ്പം കുറച്ച് പ്രദർശിപ്പിക്കും.

കുറിപ്പുകൾ

തിരുത്തുക

വിശദീകരണങ്ങൾ ലേഖനത്തിന്റെ ഒഴുക്കിന് തടസ്സമാകുന്നെങ്കിൽ അവയെ ലേഖനത്തിനു താഴെ കുറിപ്പായി നൽകാം. ൧, ൨, ൩ എന്നിങ്ങനെ പ്രതീകങ്ങൾക്കൊപ്പം നൽകുന്ന ഇത്തരം കുറിപ്പുകളിലേക്ക് ലേഖനത്തിനിടയിൽ നിന്ന് സൂചികകളും നൽകാം.

ഒരു കുറിപ്പിലേക്ക് ലേഖനത്തിനിടയിൽ നിന്ന് സൂചിക നൽകുന്നതിനായി {{സൂചിക|പ്രതീകം}} എന്ന രീതിയിൽ നൽകുക. ഉദാഹരണം: {{സൂചിക|൧}} ഇങ്ങനെ നൽകുമ്പോൾ, ലേഖനത്തിനു മുകളിൽ (സൂപ്പർ സ്ക്രിപ്റ്റ്) "[൧]" എന്നരീതിയിൽ ദൃശ്യമാകും.

ലേഖനത്തിനു താഴെ കുറിപ്പുകൾ എന്ന ഒരു ഉപവിഭാഗം സൃഷ്ടിച്ച് ഓരോ സൂചികക്കും വേണ്ട കുറിപ്പുകൾ താഴെക്കാണുന്ന രീതിയിൽ നൽകുക.

  • ^ ഒന്നാമത്തെ കുറിപ്പ്
  • ^ രണ്ടാമത്തെ കുറിപ്പ്

ഇവ താഴെക്കാണുന്ന രീതിയിൽ ലേഖനത്തിൽ ദൃശ്യമാകും. ൧ ^ ഒന്നാമത്തെ കുറിപ്പ് ൨ ^ രണ്ടാമത്തെ കുറിപ്പ്

വർഗ്ഗീകരണം

തിരുത്തുക

ലേഖനങ്ങളെ വർഗ്ഗീകരിക്കുന്നതുവഴി ഒരേ സ്വഭാവമുള്ള ലേഖനങ്ങളെ പെട്ടെന്ന് കണ്ടെത്താൻ സാധിക്കും. ഒരു ലേഖനം നിലവിൽ ഏതെങ്കിലും വർഗ്ഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ചിത്രത്തിലേതു പോലെ ലേഖനത്തിൽ ഏറ്റവും താഴെ ദൃശ്യമാകും

ഉദാഹരണചിത്രത്തിനായി ഉപയോഗിച്ച ലേഖനം, വർഗ്ഗം:തിരുവിതാംകൂർ, വർഗ്ഗം:കേരളചരിത്രം എന്നീ രണ്ടു വർഗ്ഗങ്ങളിൽ അംഗമാണെന്ന് മനസിലാക്കാം. ഏതെങ്കിലും വർഗ്ഗത്തിന്റെ കണ്ണിയിൽ ഞെക്കി ആ വർഗ്ഗത്തിലുള്ള സമാനസ്വഭാവമുള്ള ലേഖനങ്ങളെ കണ്ടെത്താൻ വായനക്കാർക്ക് എളുപ്പത്തിൽ സാധിക്കും.

ലേഖനങ്ങളെ വർഗ്ഗീകരിക്കുന്ന വിധം

തിരുത്തുക

ഒരു ലേഖനത്തെ നിലവിലുള്ള ഏതെങ്കിലും വർഗ്ഗത്തിൽ ഉൾപ്പെടുത്തണമെങ്കിൽ ലേഖനം തിരുത്തിയെഴുതി അതിൽ താഴെക്കാണുന്ന രീതിയിൽ ആവശ്യമുള്ള വർഗ്ഗം ചേർത്ത് സേവ് ചെയ്യുക.

ഉദാഹരണം:[[വർഗ്ഗം:കേരളചരിത്രം]]

ഇങ്ങനെ ചെയ്യുന്നതുവഴി, പ്രസ്തുത ലേഖനം വർഗ്ഗം:കേരളചരിത്രം എന്ന വർഗ്ഗത്തിൽ ഉൾപ്പെടും.

ഇപ്രകാരം ഒരു ലേഖനത്തിൽ യോഗ്യമായ എത്ര വർഗ്ഗങ്ങൾ വേണമെങ്കിലും ചേർക്കാവുന്നതാണ്. നിലവിലില്ലാത്ത ഒരു വർഗ്ഗമാണ്‌ ലേഖനത്തിൽ ചേർക്കുന്നതെങ്കിൽ അത് ഒരു ചുവന്ന കണ്ണിയായായിരിക്കും ലേഖനത്തിനു താഴെ പ്രത്യക്ഷപ്പെടുക. ഈ കണ്ണിയിൽ ഞെക്കി പ്രസ്തുത വർഗ്ഗത്തിനായി താൾ നിർമ്മിക്കാവുന്നതാണ്.

മിക്കവാറും ഒരു വർഗ്ഗം മറ്റേതെങ്കിലും ഒന്നോ അതിലധികമോ പ്രധാന വർഗ്ഗങ്ങളുടെ ഉപവർഗ്ഗമായിരിക്കും. ഉദാഹരണത്തിന്‌, മുകളിൽ പരാമർശിച്ച വർഗ്ഗം:കേരളചരിത്രം എന്ന വർഗ്ഗം, വർഗ്ഗം:ഇന്ത്യാചരിത്രം, വർഗ്ഗം:കേരളം തുടങ്ങിയ വർഗ്ഗങ്ങളുടെ ഉപവർഗ്ഗമാണ്. വർഗ്ഗം:കേരളചരിത്രം എന്ന വർഗ്ഗത്തിന്റെ താളിൽ മുകളിൽ പറഞ്ഞ പ്രകാരം വർഗ്ഗങ്ങൾ ചേർത്താണ് അതിന്റെ മാതൃവർഗ്ഗങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പുതിയതായി നിർമ്മിക്കുന്ന വർഗ്ഗങ്ങളിൽ അതിന്റെ മാതൃവർഗ്ഗങ്ങൾ മുകളിൽ പരാമർശിച്ച രീതിയിൽത്തന്നെ നൽകാവുന്നതാണ്. വർഗ്ഗീകരണത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സഹായം:വർഗ്ഗം കാണുക. ഹോട്ട്കാറ്റ് എന്ന വർഗ്ഗീകരണസഹായിയെക്കുറിച്ചുള്ള വിവരണം സഹായം:ഹോട്ട്കാറ്റ് എന്ന താളിൽക്കാണാം.

ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യാൻ

തിരുത്തുക

വിക്കിമീഡിയ കോമൺസ്

തിരുത്തുക

സ്വതന്ത്രാനുമതിയുള്ള പ്രമാണങ്ങളുടെ ഒരു പൊതുശേഖരമാണ് വിക്കിമീഡിയ കോമൺസ്. താങ്കൾ വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം അത്തരത്തിലുള്ളതാണ് എങ്കിൽ അത് കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാവും നല്ലത്. താങ്കൾ ഇവിടെ ഉപയോഗിച്ച അതേ ഉപയോക്തൃ നാമം ഉപയോഗിച്ച് കോമൺസിലും ലോഗിൻ ചെയ്യാവുന്നതാണ്. കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ താഴെ കൊടുത്ത കണ്ണി ഉപയോഗിക്കുക http://commons.wikimedia.org/wiki/Commons:Upload/ml?uselang=ml (താങ്കളുടെ സ്വന്തം സൃഷ്ടി അപ്‌ലോഡ് ചെയ്യുന്നതിനു താഴെ കൊടുത്ത കണ്ണി ഉപയോഗിക്കുക http://commons.wikimedia.org/wiki/Help:സ്വന്തം_സൃഷ്ടി_അപ്‌‌ലോഡ്_ചെയ്യൽ സഹായകമാകും) കോമൺസിലെ അപ്‌ലോഡ് വിസാഡിനായി താഴെ കൊടുത്ത കണ്ണി ഉപയോഗിക്കുക http://commons.wikimedia.org/wiki/Special:UploadWizard?uselang=ml (ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് അപ്‌ലോഡ് ചെയ്യാൻ അപ്‌ലോഡ് വിസാഡ് ഏറെ സഹായകരമാണ്)

കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ

വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്ത പ്രമാണങ്ങൾ ഏതു ഭാഷയിലെ വിക്കിമീഡിയ സംരംഭങ്ങളിലും, വിക്കി സോഫ്റ്റ് വെയർ അധിഷ്ഠിതമായ സ്വകാര്യ വെബ്‌സൈറ്റുകളിൽ പോലും ഉൾപ്പെടുത്തുവാൻ സാധിക്കും.

കോമൺസിലെ പ്രമാണങ്ങൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിലോ, സ്വകാര്യ വെബ്സൈറ്റുകളിലോ കോമൺസിലെ പകർപ്പവകാശ സ്വാതന്ത്ര്യം അനുവദിക്കുന്നതുപ്രകാരം ആർക്കും വീണ്ടും ഉപയോഗിക്കാം. മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്ത പ്രമാണത്തിന്റെ അതേ പേരിൽ മറ്റൊരു പ്രമാണം പിന്നീട് കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെടുന്നത് ഒഴിവാക്കാം. അങ്ങനെ ഒരേ പേര് വന്നാൽ, ഇവിടെയുള്ള പ്രമാണത്തിന്റെ പേര് മാറ്റപ്പെടാം

മലയാളം വിക്കിപീഡിയയിൽ

തിരുത്തുക

http://ml.wikipedia.org/wiki/വിക്കിപീഡിയ:ചിത്രങ്ങളുടെ_കാര്യത്തിലുള്ള_നയങ്ങൾ എന്ന താളിലെ നയങ്ങൾ പാലിക്കുന്നവയാണ്‌ താങ്കൾ നൽകാൻ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള അപ്‌ലോഡ്‌ എന്ന കണ്ണിയിൽ അമർത്തുക. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതൽ സഹായം ആ താളിൽ നിന്നും ലഭിക്കും. ഇതേരീതിയിൽ തന്നെ .ogg മുതലായ മറ്റു വിവരസംവേദിനികളും വിക്കിപീഡിയക്കായി നൽകാവുന്നതാണ്‌. ഇതിനെപ്പറ്റി കൂടുതലറിയാൻ http://ml.wikipedia.org/wiki/വിക്കിപീഡിയ:മീഡിയ_സഹായി കാണുക

പകർപ്പവകാശഅനുമതി വിവരം ചേർക്കാൻ

ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്തശേഷം പകർപ്പവകാശഅനുമതി വിവരം ചേർക്കാൻ ഈ പകർപ്പവകാശ ടാഗും ഫലകവും താളിൽ നിന്ന് ഉചിതമായ ഒരു ഫലകത്തിന്റെ ടാഗ് തെരഞ്ഞെടുത്ത് ചിത്രത്തിന്റെ താളിൽ ചേർത്താൽ മതിയാകും.മലയാളം വിക്കിപീഡിയയിൽ ചേർക്കപ്പെടുന്ന ചിത്രങ്ങളുടെ പകർപ്പവകാശം സൂചിപ്പിക്കാനായി ഉപയോഗിക്കാവുന്ന മുഴുവൻ ടാഗുകളും താഴെ കൊടുത്ത കണ്ണിയിൽ കാണാം. http://ml.wikipedia.org/wiki/വർഗ്ഗം:പകർപ്പവകാശ_ടാഗുകൾ

ചിത്രങ്ങൾ ലേഖനങ്ങളിൽ ചേർക്കാൻ

മലയാളം വിക്കിപീഡിയയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങളോ, മലയാളം വിക്കിപീഡിയക്കുപരി എല്ലാ വിക്കിപീഡിയകളിലേയ്ക്കുമായി വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ചിത്രങ്ങളോ മാത്രമേ മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കാൻ സാധിക്കൂ. ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രീതിയിൽ നൽകുക:

    [[പ്രമാണം:ഫയലിന്റെ_പേര്‌.jpg]] 
    അല്ലെങ്കിൽ
    [[File:''ഫയലിന്റെ_പേര്‌.png''|ചിത്രത്തിനുപകരമുള്ള എഴുത്ത്‌]]     

ഇവിടെ ഫയലിന്റെ_പേര്‌.png എന്നതിനു പകരം ചിത്രത്തിന്റെ പേരു നൽകുക. ഉദാഹരണം Ravivarma3.jpg. ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ മറ്റൊരു രീതിയും അവലംബിക്കാം. അതിങ്ങനെ ആണ്:

    [[പ്രമാണം:ഫയലിന്റെ_പേര്‌.png|thumb|വീതിpx|സ്ഥാനം|അടിക്കുറിപ്പ്‌]]     

അടിക്കുറിപ്പിൽ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോർമാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌.

ഉദാഹരണം

മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു ചിത്രം ചേർത്തിരിക്കുന്ന വിധം: ശകുന്തള, ഒരു രവിവർമ്മ ചിത്രം:

    [[പ്രമാണം:Ravi_Varma-Shakuntala_stops_to_look_back.jpg|thumb|150px|center|''ശകുന്തള'',
<br>ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]]     
 
ശകുന്തള,
ഒരു രവിവർമ്മ ചിത്രം.

വിക്കിമീഡിയ കോമൺസിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഒരു ചിത്രം ചേർത്തിരിക്കുന്ന വിധം:

    [[പ്രമാണം:Kadakali_painting.jpg|thumb|200px|center|കഥകളി.]]
 
കഥകളി.

ചിത്രങ്ങളിൽ കണ്ണികൾ ചേർക്കാൻ

തിരുത്തുക

ലേഖനങ്ങളിൽ ചേർക്കുന്ന ചിത്രങ്ങളിൽ സ്വതേയുണ്ടാകുന്ന കണ്ണി ചിത്രത്തിന്റെ സ്വന്തം താളിലോട്ടായിരിക്കും. എന്നാൽ ചിലയവസരങ്ങളിൽ (ഉദാ:ഡയഗ്രം, ഭൂപടം) ഒരു ചിത്രത്തിലെ ഏതെങ്കിലുമൊരു ഭാഗം അടയാളപ്പെടുത്തുന്നതോ, അവിടെനിന്ന് പ്രത്യേക ലേഖനത്തിലേയ്ക്കോ മറ്റോ കണ്ണികളുണ്ടാവുന്നതോ നല്ലതായിരിക്കും. ഇതിനായി ഇമേജ്മാപ് (imagemap) എന്ന സൗകര്യമുപയോഗിക്കാവുന്നതാണ്. മാപ്പ് ചെയ്ത് സൃഷ്ടിച്ച കോഡ് താളിൽ ഉൾപ്പെടുത്തിയാൽ ചിത്രത്തിൽ നിന്ന് നേരിട്ട് ലേഖനത്തിലോട്ടും മറ്റും കണ്ണി സൃഷ്ടിക്കാൻ കഴിയും. വിക്കിപീഡിയയിൽ നിന്നു തന്നെ ചിത്രങ്ങളിൽ അടയാളപ്പെടുത്തലുകൾ ചേർക്കാൻ താങ്കളുടെ common.js താളിൽ importScriptURI('http://toolserver.org/~dapete/ime/ime.js'); എന്നു ചേർത്ത് സേവ് ചെയ്ത ശേഷം ബ്രൗസറിന്റെ കാഷ് ശുദ്ധമാക്കി ഉപയോഗിക്കുക.

വിക്കിപീഡിയയിൽ ഈ അധിക ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കാൻ താങ്കളാഗ്രഹിക്കുന്നില്ലെങ്കിൽ, ചിത്രങ്ങളിൽ അടയാളപ്പെടുത്തലുകൾ ചേർക്കുന്നതിനായി ടൂൾസെർവറിൽ ഉള്ള താൾ ഉപയോഗിച്ചും ചിത്രങ്ങളിൽ അടയാളപ്പെടുത്തലുകൾ ചേർത്തതിന്റെ കോഡ് സൃഷ്ടിക്കാവുന്നതാണ്. അത് അതേപടി പകർത്തി വിക്കിപീഡിയയിൽ ഉപയോഗിക്കാം. വിക്കിപീഡിയയിലെ മീഡിയ ഫയലുകൾ

ചില വിക്കിപീഡിയ ലേഖനങ്ങളിൽ ഓഡിയോ, വീഡിയോ ഫയലുകൾ ഉൾപ്പെടുത്താറുണ്ട്

വിക്കിപീഡിയയിലെ ചില ലേഖനങ്ങളിൽ ഓഡിയോ, വീഡിയോ ഫയലുകൾ ഉൾപ്പെടുത്താറുണ്ട്. അത്തരം ഫയലുകളെ എങ്ങനെ പ്ലേ ചെയ്യാം എന്ന് വിശദീകരിയ്ക്കുകയാണ് ഈ താളിന്റെ ഉദ്ദേശം വിക്കിപീഡിയയിലെ മീഡിയ ഫയലുകൾ എല്ലാം തന്നെ മിക്ക കമ്പ്യൂട്ടറുകളിലും പ്ലേ ചെയ്യാവുന്നതാണ്, പക്ഷേ അതിനുവേണ്ട പ്രത്യേക സോഫ്റ്റ്‌വെയറുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടാവണം എന്നുമാത്രം. താങ്കൾ മീഡിയ ഫയലുകളുടെ കണ്ണികളിൽ ഞെക്കുമ്പോൾ നിങ്ങളുടെ കമ്പ്യൂട്ടർ തന്നെത്താൻ ആ ഫയലുകളെ പ്രവർത്തിപ്പിക്കുന്നില്ലെങ്കിൽ, ഇന്റർനെറ്റിൽ നിന്നും കിട്ടുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ ഉപയോഗിച്ച് അത് സാധിക്കാവുന്നതാണ്.

വിക്കിപീഡിയയിലുള്ള ശബ്ദഫയലുകൾ മിക്കാവാറും ഓഗ് വോർബിസ് ഫോർമാറ്റിലും, അതേപോലെ വീഡിയോ ഫയലുകൾ ഓഗ് തിയറ ഫോർമാറ്റിലുമാണുള്ളത്. ഇവ സാധാരണയായി ഡിജിറ്റൽ ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന MP3 യും MPEG ഉം പോലെ തന്നെയാണ്. ആകെയുള്ള വ്യത്യാസം ഈ ഓഗ് ഫോർമാറ്റുകൾ പേറ്റന്റില്ലാത്തവയും, സ്വതന്ത്രവും, തുറന്ന സമീപനം പുലർത്തുന്നവയുമാണെന്നുള്ളതാണ്.

സംഗീത ഫയലുകൾ ചിലപ്പോൾ മിഡി ഫോർമാറ്റിലും വരാറുണ്ട്.(.MID അല്ലെങ്കിൽ .MIDI എക്സ്റ്റൻഷനുകളിൽ). ഇന്നത്തെ കമ്പ്യൂട്ടറുകളിൽ മിഡി ഫയലുകൾ പ്രവർത്തിപ്പിക്കാൻ പുതിയ സോഫ്റ്റ്‌വെയറുകൾ സാധാരണ വേണ്ടിവരാറില്ല കാരണം ഇന്നത്തെ മിക്ക കമ്പ്യൂട്ടറുകളിലും സൗണ്ട് കാർഡും മിഡി പ്ലേയറും സാധാരണ കാണാറുണ്ട്.

വിക്കിസംരംഭങ്ങൾ മൊബൈലിൽ

തിരുത്തുക
 
മലയാളം വിക്കിപീഡിയ, വിക്കിപീഡിയ ആൻഡ്രോയിഡ് ആപിൽ

വിക്കിപീഡിയയും ഇതര വിക്കി സംരഭങ്ങളും ഇന്റർനെറ്റ് സൗകര്യമുള്ള എല്ലാ മൊബൈൽ ഫോണിലും പ്രവർത്തിക്കുന്നതാണ്. വിക്കിപീഡിയ മൊബൈലിൽ കാണണമെങ്കിൽ നിരവധി മാർഗങ്ങൾ ഇന്ന് ലഭ്യമാണ്. മൊബൈൽ ബ്രൗസറിൽ നിന്ന് http://en.wikipedia.org എന്ന യു,ആർ.എല്ലോ http://en.m.wikipedia.org എന്ന യു.ആർ.എല്ലോ സന്ദർശിച്ചാൽ ഇംഗ്ലീഷ് വിക്കിപീഡിയയുടെ മൊബൈൽ സമ്പർക്ക മുഖത്തിന്റെ പ്രധാന താളിലെത്താം. അവിടെ മുകളിൽ കാണുന്ന സെർച്ച് ബോക്സിൽ ലേഖനങ്ങൾ തിരഞ്ഞ് അതാതു താളുകളിലെത്താം.

 
ഇംഗ്ലീഷ് വിക്കിപീഡിയയുടെ പ്രധാന താൾ ആൻഡ്രോയ്ഡ് 2.2 പതിപ്പിൽ

മലയാളം വിക്കിപീഡിയ മൊബൈലിൽ കാണണമെങ്കിൽ നിങ്ങളുടെ മൊബൈലിൽ മലയാളം വായിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിരിക്കണം. ആൻഡ്രോയ്ഡ്, ഐഫോൺ അടക്കമുള്ള വിവിധ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഇപ്പോൾ മലയാളം വായിക്കാൻ കഴിയുന്നതാണ്. മൊബൈലിൽ മലയാളം വായിക്കാൻ കഴിയുന്ന ഫോണുകളിലെ ബ്രൗസറിൽ http://ml.m.wikipedia.org എന്ന യു.ആർ.എൽ. നൽകിയോ http://ml.wikipedia.org എന്ന യു.ആർ.എൽ നൽകിയോ മലയാളം വിക്കിപീഡിയയുടെ മൊബൈൽ സമ്പർക്കമുഖത്തിന്റെ പ്രധാന താളിലെത്താം. വരുന്ന താളിന്റെ മുകളിലെ സെർച്ച് ബോക്സിൽ ലേഖനങ്ങൾ തിരഞ്ഞ് ലേഖനങ്ങളുടെ താളുകളിലേക്കുമെത്താം.

ബ്രൗസർ കൂടാതെ മൊബൈലിൽ വിക്കിപീഡിയ സന്ദർശിക്കുന്നതിനും എഡിറ്റുകൾ നടത്തുന്നതിനും അപ്ലിക്കേഷനുകൾ വിക്കിമീഡിയ ഫൗണ്ടേഷൻ വികസിപ്പിച്ചിട്ടുണ്ട്. ആൻഡ്രോയ്ഡ്, ഐഫോൺ, ബ്ലാക്ബെറി, വിൻഡോസ് ഫോൺ എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഈ അപ്ലിക്കേഷൻ ഇപ്പോൾ ലഭ്യമാണ്.

ആൻഡ്രോയ്ഡ്

വിക്കിമീഡിയ ഫൗണ്ടേഷന്റെ ഔദ്യോഗിക വിക്കിപീഡിയ അപ്ലിക്കേഷൻ Wikipedia എന്ന പേരിൽ ഗൂഗ്‌ൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. പ്ലേ സ്റ്റോറിൽ സൗജന്യമായി ലഭിക്കുന്ന ഈ അപ്ലിക്കേഷനിൽ വിക്കിപീഡിയ ലേഖനങ്ങൾ വായിക്കുന്നതിനും, താങ്കളുടെ സമീപത്തുള്ള വിക്കിപീഡിയ ലേഖനങ്ങൾ കാണുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. https://play.google.com/store/apps/details?id=org.wikipedia എന്ന യു.ആർ.എൽ. വഴി വിക്കിപീഡിയ ഔദ്യോഗിക അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തുപയോഗിക്കാം.

ഐ.ഒ.എസ്.

വിക്കിമീഡിയ ഫൗണ്ടേഷന്റെ ഔദ്യോഗിക വിക്കിപീഡിയ അപ്ലിക്കേഷൻ Wikipedia Mobile എന്ന പേരിൽ ഐട്യൂൺസ് സ്റ്റോറിൽ ലഭ്യമാണ്. ഐട്യൂൺസ് സ്റ്റോറിൽ നിന്ന് സൗജന്യമായി ലഭിക്കുന്ന ഈ അപ്ലിക്കേഷനിൽ വിക്കിപീഡിയ ലേഖനങ്ങൾ വായിക്കുന്നതിനും, താങ്കളുടെ സമീപത്തുള്ള വിക്കിപീഡിയ ലേഖനങ്ങൾ കാണുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. https://itunes.apple.com/app/wikipedia-mobile/id324715238?mt=8 എന്ന യു.ആർ.എൽ. വഴി വിക്കിപീഡിയ ഔദ്യോഗിക അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തുപയോഗിക്കാം.

ബ്ലാക്ബെറി

വിക്കിമീഡിയ ഫൗണ്ടേഷന്റെ ഔദ്യോഗിക വിക്കിപീഡിയ അപ്ലിക്കേഷൻ ബ്ലാക്ക്ബെറി വേൾഡിൽ ലഭ്യമാണ്.

വിൻഡോസ്

വിക്കിമീഡിയ ഫൗണ്ടേഷന്റെ വിൻഡോസ് 8-നു വേണ്ടിയുള്ള ഔദ്യോഗിക വിക്കിപീഡിയ അപ്ലിക്കേഷൻ വിൻഡോസ് സ്റ്റോറിൽ ലഭ്യമാണ്. http://apps.microsoft.com/windows/en-US/app/wikipedia/6b80bf54-1a31-4651-acce-59a5b5c2b7c8 എന്ന യു.ആർ.എൽ. വഴി വിക്കിപീഡിയ ഔദ്യോഗിക അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തുപയോഗിക്കാം.

മൊബൈലിൽ ലേഖനങ്ങൾ തിരുത്തുവാൻ

തിരുത്തുക

വിക്കിപീഡിയയിൽ ലോഗിൻ ചെയ്തവർക്ക് ഇപ്പോൾ മൊബൈലിൽ നിന്ന് ലേഖനങ്ങൾ തിരുത്തുവാൻ സാധിക്കും. അതിനായി ലോഗിൻ ചെയ്തതിനു ശേഷം ലേഖനത്തിന്റെ താളിൽ പോയി അവിടെക്കാണുന്ന പേനയുടെ ഐക്കൺ ഞെക്കിയാൽ മതി.

ജനാധിപത്യ സംവിധാനങ്ങൾ

തിരുത്തുക

നയങ്ങളും മാർഗ്ഗരേഖകളും

തിരുത്തുക

ഒരു സ്വതന്ത്രവിജ്ഞാനകോശം നിർമ്മിക്കുകയെന്ന ലക്ഷ്യം സാധിക്കുന്നതിനായി, വിക്കിപീഡിയ ചില നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപവത്കരിച്ചിട്ടുണ്ട്. നയങ്ങൾ, എല്ലാ ലേഖകരും നിർബന്ധമായി പാലിക്കേണ്ട ചിട്ടങ്ങളായാണ് പരിഗണിക്കപ്പെടേണ്ടത്. എന്നാൽ, മാർഗ്ഗരേഖകൾ, പൊതുവേ ശുപാർശാസ്വഭാവമുള്ളവയാണ്.

വിക്കിപീഡിയയിൽ പാറപോലെ ഉറച്ച ചട്ടങ്ങൾ നിലവിലില്ല എങ്കിലും വിക്കിക്കൂട്ടായ്മയുടെ പൊതുസമ്മതം നേടിയ ചിട്ടകളാണ്, നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും. തത്ത്വങ്ങൾക്ക് വ്യക്തതവരുത്തുവാനും അഭിപ്രായവ്യത്യാസങ്ങൾക്ക് പരിഹാരം കാണുവാനുമാണ് ഈ നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും രൂപീകരിച്ചിട്ടുള്ളത്. സാമാന്യയുക്തിയ്ക്ക് അനുസരിച്ചാണ് അവ പ്രയോഗിക്കേണ്ടത്. ചിട്ടകൾ, പ്രത്യക്ഷരം പാലിക്കുന്നതിനേക്കാളുപരി, അവയുടെ യഥാർത്ഥ ഉദ്ദേശ്യം മനസ്സിലാക്കി പ്രയോഗിക്കുകയാണു വേണ്ടത്. വിജ്ഞാനകോശം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തിനു വിരുദ്ധമായി വരുന്ന അപൂർവം ചില സന്ദർഭങ്ങളിൽ, ചിട്ടകൾ അവഗണിക്കാനും തയാറാവണം. വിക്കിപീഡിയയിൽ തിരുത്തൽ ആരംഭിക്കുന്നതിന് ഈ നയങ്ങളോ മാർഗ്ഗനിർദ്ദേശങ്ങളോ വായിച്ചിരിക്കണം എന്ന് നിർബന്ധമില്ല. വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ ഇത്തരം തത്ത്വങ്ങളുടെ ഒരു സംക്ഷിപ്ത രൂപമാണ്.

വിക്കിപീഡിയ:പഞ്ചസ്തംഭങ്ങൾ

തിരുത്തുക

വിക്കിപീഡിയയുടെ എല്ലാ ഔദ്യോഗിക നയങ്ങളെയും മാർഗ്ഗരേഖകളെയും സംഗ്രഹിച്ച് പഞ്ചസ്തംഭങ്ങളാക്കി എഴുതാം. വിക്കിപീഡിയയുടെ സ്വഭാവം നിശ്ചയിച്ച് വിക്കിപീഡിയയെ താങ്ങി നിർത്തുന്നത് ഈ അഞ്ചു തൂണുകളാണ്‌, അവ താഴെ പറയുന്നു.

 
വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്, പൊതുവായതും അതേ പോലെ പ്രത്യേക വിഷയങ്ങളുമായി ബന്ധപ്പെട്ട വിജ്ഞാനകോശങ്ങളുടേയും, പഞ്ചാംഗങ്ങളുടെയും, സർക്കാരിന്റെ ആനുകാലിക അറിയിപ്പുകളുടേയും ഗുണങ്ങൾ ഇണക്കിച്ചേർത്ത ഒരു വിജ്ഞാനകോശം. എല്ലാ ലേഖനങ്ങളും സൂക്ഷ്മപരിശോധനയിൽ കൃത്യത പാലിക്കാൻ പരിശ്രമിക്കേണ്ടവയാണ്‌, ഇതര സ്രോതസ്സുകൾ ഇല്ലാത്തവ നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ദയവായി അവ നൽകാൻ ശ്രമിക്കുക. വ്യക്തിവിചാരങ്ങൾ, അനുഭവജ്ഞാനം, തർക്കങ്ങൾ, എന്നിവയ്ക്കുള്ള വേദിയല്ല വിക്കിപീഡിയ. കണ്ടെത്തലുകൾ, ആശയങ്ങൾ, വ്യാഖ്യാനങ്ങൾ, സ്വന്തം ഗവേഷണഫലങ്ങൾ, തുടങ്ങിയവയുടെ പ്രസക്തിയും കൃത്യതയും ഉറപ്പു വരുത്താനാവാത്തതിനാൽ ഉചിതമായ രേഖകളല്ല. വിക്കിപീഡീയ; പരസ്യപ്രചരണവേദി, പൊങ്ങച്ചപ്രസിദ്ധീകരണം; അരാജകത്വ/ ജനാധിപത്യ പരീക്ഷണങ്ങൾ; ചിക്കിച്ചിതറിയ വിവരശേഖരം; വെബ് വിലാസപ്പട്ടിക തുടങ്ങിയവയുടെ ഗണത്തിൽ പെടുന്നില്ല. ഇത് ഒരു വാർത്താപത്രമോ, നിഘണ്ടുവോ, ഗ്രന്ഥശാലയോ അല്ല; ഇത്തരം ഉള്ളടക്കങ്ങൾ വിക്കിമീഡിയയുടെ സഹോദരസംരംഭങ്ങളിൽ ഉൾപ്പെടുത്താവുന്നതാണ്.
 
 
വിക്കിപീഡിയക്ക് തീർച്ചയായും ഒരു സന്തുലിതമായ കാഴ്ചപ്പാടുണ്ടാവണം, അതായത് ലേഖനങ്ങളെ ഏതെങ്കിലും പ്രത്യേക വീക്ഷണകോണിലേക്ക് മാത്രം നയിക്കരുത്. ഇതിനായി ചില സന്ദർഭങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ കൃത്യതയോടെ, ഓരോ കാഴ്ചപ്പാടിനും വ്യക്തമായ പശ്ചാത്തലം നൽകിക്കൊണ്ട്, ഇവയിലേതെങ്കിലുമൊന്നാണ്‌ ശരി എന്ന് വരാത്തവിധം വിക്കിപീഡിയയിൽ പ്രതിപാദിക്കേണ്ടിവരും. സാധ്യമാവുമെങ്കിൽ, പ്രത്യേകിച്ചും തർക്കവിഷയങ്ങളിൽ പുനഃപരിശോധിക്കാവുന്ന, വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്നുള്ള അവലംബം എപ്പോഴും ചേർക്കേണ്ടതാണ് എന്നാണിത് അർത്ഥമാക്കുന്നത്. സന്തുലിതത്തെപറ്റിയുള്ള തർക്കം ഉടലെടുക്കുകയാണെങ്കിൽ, ശാന്തമാവാനുള്ള സമയം പ്രഖ്യാപിച്ച്, ലേഖനത്തിൽ തർക്കവിഷയമാണെന്ന് കാണിക്കുന്ന ഒരു അനുബന്ധം ചേർത്തതിനു ശേഷം, സംവാദത്താളിൽ സമവായം രൂപപ്പെടുത്തി, തർക്കപരിഹാരം നടത്താവുന്നതാണ്.
 
 
വിക്കിപീഡിയയുടെ ഉള്ളടക്കം സ്വതന്ത്രമാണ്, അതായത് ആരാലും തിരുത്തപ്പെടാം. എല്ലാ വാക്കുകളും ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ലഭ്യമാണെന്നതിനാൽ അപ്രകാരം പകർത്തുകയോ, വിതരണം ചെയ്യപ്പെടുകയോ, ബന്ധിപ്പിക്കുകയോ ചെയ്തേക്കാം. ലേഖനങ്ങൾ ആർക്കു വേണമെങ്കിലും തിരുത്താവുന്നതാണ് എന്ന് മനസ്സിലാക്കുക, ഒരു പ്രത്യേക വ്യക്തി മാത്രം ഏതെങ്കിലും പ്രത്യേക ലേഖനം നിയന്ത്രിക്കുന്നില്ല, താങ്കളുടെ സംഭാവനകൾ ജനങ്ങളുടെ ഇച്ഛാനുസരണം ആരാലും ദയാരഹിതമായി തിരുത്തി വിതരണം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ പകർപ്പവകാശ ലംഘനം നടത്തുകയോ, സ്വതന്ത്രാനുമതിയിലല്ലാത്ത രചനകൾ സമർപ്പിക്കുയോ ചെയ്യരുത്.
 
 
വിക്കിപീഡിയക്ക് ഒരു പെരുമാറ്റച്ചട്ടമുണ്ട്, സഹവിക്കിപീഡിയരോട് താങ്കൾക്ക് വിയോജിപ്പുള്ളപ്പോഴും പരസ്പരം ബഹുമാനിക്കുക. സംസ്കാരത്തോടെ പെരുമാറുക. താത്പര്യവ്യത്യാസം അഥവാ താത്പര്യസംഘർഷം ഒഴിവാക്കുക, വ്യക്തിപരമായ ആക്രമണം, അർഥം വച്ചുള്ള പ്രയോഗങ്ങൾ, വിശാലാർഥത്തിലുള്ള ആരോപണങ്ങൾ, എന്നിവ ഒഴിവാക്കുക. വീക്ഷണങ്ങൾ വ്യത്യസ്തമെങ്കിലും ലേഖനങ്ങളിലെ പ്രവർത്തനങ്ങൾക്ക് സമവായം കണ്ടെത്തുക, തിരുത്തൽ യുദ്ധങ്ങൾ ഒഴിവാക്കുക, മൂന്നു മുൻപ്രാപന നിയമം പിന്തുടരുക, നമുക്ക് മെച്ചപ്പെടുത്തുവാനും ചർച്ചചെയ്യുവാനും മലയാളം വിക്കിപീഡിയയിൽ 86,231 ലേഖനങ്ങളുണ്ടെന്ന കാര്യമോർക്കുക. പരസ്പരവിശ്വാസത്തോടെ പ്രവർത്തിക്കുക. ഒരിക്കലും ഒരു വാദമുഖം ഉയർത്തിക്കാട്ടുന്നതിന്‌ വിക്കിപീഡിയയെ ഉപയോഗിക്കാതിരിക്കുക. മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ നല്ല ഉദ്ദേശ്യത്തോടെയാണെന്ന് ഊഹിക്കുക. സ്വീകരണ മനോഭാവത്തോടെയിരിക്കുക.
 
 
വിക്കിപീഡിയയുടെ നിയമങ്ങൾ താങ്കളെ വരിഞ്ഞുമുറുക്കിയിട്ടില്ല, പാലിക്കപ്പെടേണ്ട അഞ്ച് അടിസ്ഥാന തത്ത്വങ്ങൾ അല്ലാതെ വിക്കിപീഡിയക്ക് നിർബന്ധിത നിയമങ്ങൾ ഒന്നും തന്നെയില്ല. വിക്കിപീഡിയക്ക് നന്മയാണുണ്ടാകുന്നതെങ്കിൽ ഏതു നിയമങ്ങളും ലംഘിക്കാം. സമഗ്രവും പരിപൂർണ്ണവുമായ ലേഖനങ്ങളാണ്‌ വിക്കിപീഡിയുടെ ലക്ഷ്യമെങ്കിലും ഒരോ തിരുത്തുകളിലും അതുണ്ടാവണമെന്ന് നിർബന്ധമില്ല. ലേഖനങ്ങളെ മെച്ചപ്പെടുത്തുന്നതിലും, തിരുത്തുന്നതിലും, തലക്കെട്ട് മാറ്റുന്നതിലും സംശയക്കേണ്ടതില്ല, വിജ്ഞാനകോശനിർമ്മാണത്തോടൊപ്പം ലേഖകരുടെ സംതൃപ്തിയും വിക്കിപീഡിയ ലക്ഷ്യമാക്കുന്നു. താങ്കൾ ഏതെങ്കിലും സന്ദർഭത്തിൽ അറിഞ്ഞോ അറിയാതെയോ തിരുത്തലുകളിലൂടെ ലേഖനം നശിപ്പിച്ചേക്കാമെന്ന പേടി വേണ്ട. കാരണം ലേഖനത്തിന്റെ പഴയ അവസ്ഥകൾ വിക്കിപീഡിയ സംരക്ഷിച്ചു വെക്കുന്നുണ്ട് എന്നതാണ്‌. അതുകൊണ്ട് എന്തെങ്കിലും തെറ്റു പറ്റിയാൽ തന്നെ പഴയ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയും. താങ്കളുടെ തിരുത്തലുകളും ഭാവിയിലേക്ക് സൂക്ഷിക്കുന്നുണ്ടെന്ന് ഓർക്കുക.

വിക്കി പഞ്ചായത്തുകൾ

തിരുത്തുക

വിക്കിപീഡിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സാങ്കേതിക കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യാനുള്ള വേദിയാണ് വിക്കിപീഡിയ പഞ്ചായത്ത്. കൂടുതൽ സൗകര്യാർത്ഥം പഞ്ചായത്തിനെ ആറു ഗ്രാമസഭകളായി തിരിച്ചിട്ടുണ്ട്. താങ്കളുടെ സംശയങ്ങളും അഭിപ്രായങ്ങളും അതാത് വിഭാഗങ്ങളിൽ ഉന്നയിക്കാനുള്ള ഒരു പൊതുസ്ഥലമാണ് ഇത്. വിക്കിപഞ്ചായത്തിന്റെ ഗ്രാമസഭകൾ താഴെപ്പറയുന്നവയാണ്.

  1. വാർത്തകൾ- വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവയ്ക്കാനുള്ള സഭ
  2. നയരൂപീകരണം - നിലവിലുള്ള നയങ്ങളും കീഴ്‌വഴക്കങ്ങളും ഈ മേഖലയിൽ വേണ്ട പരിഷ്കാരങ്ങളും ചർച്ച ചെയ്യുന്ന സഭ
  3. സാങ്കേതികം - സാങ്കേതിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സഭ
  4. നിർദ്ദേശങ്ങൾ - പുതിയ പദ്ധതികളും ആശയങ്ങളും പങ്കുവയ്ക്കാനുള്ള സഭ.
  5. സഹായം - വിക്കി എഡിറ്റിങ്ങിനും മറ്റുമുള്ള സഹായങ്ങൾ അഭ്യർത്ഥിക്കാനുള്ള സ്ഥലം
  6. പലവക - ഇതര വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള സഭ

തെരഞ്ഞെടുപ്പുകൾ

തിരുത്തുക

‌വിക്കിപീഡിയയിൽ ഒരു ജനാധിപത്യസ്വഭാവമുള്ളത് കൊണ്ട്, സമവായത്തിൽ എത്തിച്ചേരുന്നതിന് തിരഞ്ഞെടുപ്പുകൾ നടത്താറുണ്ട്. പ്രധാനമായി തെരഞ്ഞെടുപ്പുകൾ നടത്തുന്നത് താഴെപ്പറയുന്നവക്ക് വേണ്ടിയാണ്.

  • ലേഖനങ്ങളുടെ തെരഞ്ഞെടുപ്പ് - വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഒരു ലേഖനത്തെ ഉയർത്താനുള്ള വേദിയാണിത്. തിരഞ്ഞെടുത്ത ലേഖനത്തിനുള്ള നിബന്ധനകൾ പാലിക്കപ്പെട്ടിരിക്കുന്ന ലേഖനങ്ങളാകണം ഇവിടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നത്. ഇത് വിക്കിപീഡിയയുടെ പ്രധാനതാളിൽ പ്രദർശിപ്പിക്കുന്നു.
  • ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് - ചിത്രങ്ങൾ തിരഞ്ഞെടുത്ത ഗണത്തിലേക്ക് ഉയർത്തുന്നതിനായുള്ള അഭിപ്രായസമന്വയത്തിനായി ഈ വേദി സമർപ്പിക്കാവുന്നതാണ്‌.
  • വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് - മലയാളം വിക്കിപീഡിയയിലെ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനുള്ള സമ്മതിദാന വേദിയാണ് ഇത് .

സംവാദതാളുകൾ

തിരുത്തുക

വിക്കിപീഡിയയിലെ ലേഖനങ്ങളേയും മറ്റുതാളുകളേയും കുറിച്ചുള്ള കാര്യങ്ങൾ ചർച്ചചെയ്യുക എന്നതാണ് സംവാദം താളുകളുടെ ധർമ്മം. ഓരോ ലേഖനത്തിനും ഇടതുവശം മുകളിലായി കാണുന്ന "ലേഖനം" എന്ന കണ്ണിയുടെ തൊട്ടരികിലായി, വലതുവശം "സംവാദം" എന്ന കണ്ണി കാണാം. അതിൽ അമർത്തിയാൽ ആ ലേഖനം സംബന്ധിച്ച് ലേഖകരോടോ, വിക്കി സമൂഹത്തോടോ പങ്കുവെയ്കാനുള്ള താങ്കളുടെ അഭിപ്രായം അവിടെ രേഖപ്പെടുത്താം.

സംവാദം താളുകളുടെ ഉദ്ദേശം വിനയത്തോടും ബഹുമാനത്തോടുമുള്ള ആശയവിനിമയമാണ്.

സംവാദം താൾ ലേഖനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കുള്ള വേദിയാണ്, ലേഖനങ്ങളിൽ ഉപയോഗിക്കേണ്ട എല്ലാ കാര്യങ്ങളും സംവാദം താളിലും കാത്തുസൂക്ഷിക്കുക. ചർച്ചയിൽ, പരിശോധനായോഗ്യത, സന്തുലിതമായ കാഴ്ചപ്പാട്, കണ്ടെത്തലുകൾ പാടില്ല എന്നീ മൂന്നു നയങ്ങളും പൂർണ്ണമായും പാലിക്കുക. തീർച്ചയായും സംവാദം താളിൽ വിശകലനം, നിർദ്ദേശങ്ങൾ, പുനരന്വേഷണങ്ങൾ മുതലായവയെല്ലാം ഉപയോഗിക്കാം. പക്ഷെ അത് എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയാവരുത്.

ശുഭപ്രതീക്ഷയോടെ മറ്റൊരാളോട് ഇടപഴകുക, അദ്ദേഹം താങ്കളെപ്പോലെ തന്നെ, വികാരവും, ചിന്താശക്തിയും, വിക്കിപീഡിയ മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതുമായ ആളാണ്. ആരെങ്കിലും താങ്കളോട് എതിർക്കുകയാണെങ്കിൽ അത് താങ്കളുടെ കുറ്റമാകാനാണ് സാധ്യത എന്നു കരുതുക.

സംവാദം താളിൽ, ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് നല്ലതല്ലാത്ത എന്തെങ്കിലും കാര്യങ്ങൾ ശക്തമല്ലാത്ത തെളിവുകളുടെ പിൻബലത്തോടെ എഴുതുകയാണെങ്കിൽ അത് നിർബന്ധമായും മായ്ച്ചുകളയുക.

എങ്ങനെ ലേഖനങ്ങളുടെ സംവാദം താൾ ഉപയോഗിക്കാം

തിരുത്തുക
  • ആശയവിനിമയത്തിന്: താങ്കൾക്കൊരു സംശയമുണ്ടായാൽ, അത് മറ്റുള്ളവരെ മനസ്സിലാക്കാനും അവർ പറയുന്നത് മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുക. സൗഹൃദത്തോടെ പെരുമാറുക എന്നതാണ് ഏറ്റവും നല്ലകാര്യം. അത് താങ്കളുടെ കാഴ്ചപ്പാടിന് മറ്റുള്ളവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. സമവായത്തിലെത്താൻ താങ്കളുടെ അഭിപ്രായം സഹായിച്ചേക്കാം.
  • വിഷയത്തിൽ ഉറച്ചുനിൽക്കുക:സംവാദം താളിൽ കൊച്ചുവർത്തമാനം ഒഴിവാക്കുക. ലേഖനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നവിടെ ചിന്തിക്കുക. വിഷയേതര പരാമർശങ്ങൾ നീക്കം ചെയ്യാൻ സർവദാ യോഗ്യമാണ്.
  • ശുഭോദർശികളാകുക:ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നു കണ്ടെത്താൻ മാത്രമുള്ളതാണ്, നിരൂപണങ്ങളോ, പക്ഷം ചേരലോ, ലേഖനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളോ അവിടെ കൊടുക്കാതിരിക്കുക.
  • നിഷ്പക്ഷനായി നിലകൊള്ളുക: സംവാദം താൾ വിവിധ കാഴ്ചപ്പാടുള്ളവർ തമ്മിൽ പോരാടാനുള്ള വേദിയല്ല. വിവിധ ദ്വിതീയ പ്രമാണങ്ങളെ അവലംബിച്ച് എങ്ങനെ ഒരു വിക്കിപീഡിയ ലേഖനം എഴുതാം എന്നു കണ്ടെത്താനുള്ള വേദിയാണ്. അതിനാൽ തന്നെ സംവാദത്തിന്റെ അവസാന ഫലം സന്തുലിതമാവണം.
  • വസ്തുതകൾ വെളിപ്പെടുത്തുക: പരിശോധനക്കു വിധേയമാകേണ്ട കാര്യങ്ങളെ കണ്ടെത്താൻ സംവാദം താൾ ഉത്തമമായ സ്ഥലമാണ്. സംശയമുള്ള കാര്യങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്താൻ ഇവിടെ ആവശ്യപ്പെടുക.
  • വിവരങ്ങൾ പങ്കുവെയ്ക്കുക:നല്ല സ്രോതസ്സുകൾ ലഭിക്കാത്ത കാര്യങ്ങൾ സംവാദം താളിൽ കുറിച്ചിടുക. മറ്റാർക്കെങ്കിലും അതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ അറിയാമെങ്കിൽ അവർ പിന്നീട് ചേർത്തുകൊള്ളും. ലേഖനത്തിലുള്ള സ്രോതസ്സുകൾ ലഭ്യമല്ലാത്ത കാര്യങ്ങളും അങ്ങോട്ടു മാറ്റുക.
  • തിരുത്തലുകളെ കുറിച്ച് ചർച്ചചെയ്യുക: താങ്കളുടെ തിരുത്തലുകൾ ആരെങ്കിലും റിവേർട്ട് ചെയ്തെങ്കിൽ അതെന്തുകൊണ്ട് എന്ന് സംവാദം താളിൽ ചോദിക്കുക. തിരുത്തലുകളെ കുറിച്ചുള്ള ഏതുതരം സംശയവും അവിടെ ചോദിക്കുക.
  • പരിഗണനക്കുവെക്കുക: താങ്കളുടെ കൈയിലുള്ള നിർദ്ദേശങ്ങൾ സംവാദം താളിൽ പരിഗണനക്കുവെക്കുക. തലക്കെട്ട് മാറ്റം, ലേഖനങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കൽ, വലിയലേഖനത്തെ കഷണങ്ങൾ ആക്കൽ എന്നിങ്ങനെ എന്തും.
  • എഴുത്തുകളിൽ ഒപ്പു പതിപ്പിക്കുക: മൊഴികളിൽ ഒപ്പു പതിപ്പിക്കാൻ നാലു റ്റിൽദ് ചിഹ്നങ്ങൾ പതിപ്പിച്ചാൽ മതിയാവും(~~~~), അവ സ്വയം താങ്കൾ ഉപയോഗിക്കുന്ന പേര്, അപ്പോഴത്തെ സമയം എന്നിവയായി മാറിക്കൊള്ളും, ഇതുപോലെ-- മാതൃകാ ഉപയോക്താവ് (സംവാദം) 18:31, 3 ഡിസംബർ 2006 (UTC). സംവാദം താളിൽ അജ്ഞാതനായിരിക്കാൻ ആർക്കും കഴിയില്ലെന്ന് ഓർമ്മിക്കുക. അവിടെ താങ്കളുടെ ഐ.പി. വിലാസം ശേഖരിക്കുന്നുണ്ട്.[മറുപടി]
  • ആക്രോശങ്ങൾ ഒഴിവാക്കുക: സ്വന്തം ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുപോലെ സംവദിക്കാതിരിക്കുക.
  • മലയാളം ഉപയോഗിക്കുക:നമ്മുടേത് മലയാളം വിക്കിപീഡിയയാണ് അതിൽ മലയാളം ഉപയോഗിക്കുക.

ചർച്ചക്കുള്ള മറ്റു സംവിധാനങ്ങൾ

തിരുത്തുക
ഉപയോക്താക്കളുടെ സംവാദതാൾ

ഓരോ ഉപയോക്തൃതാളിനുമൊപ്പം അയാളോട് സംവദിക്കുവാനായി ഉപയോക്താവിന്റെ സംവാദ താളും ഉണ്ടായിരിക്കും. അതിൽ അദ്ദേഹത്തോട് താങ്കൾക്ക് പറയുവാനുള്ള കാര്യങ്ങൾ എഴുതി ചേർക്കാം. ഇ-മെയിൽ വഴി സ്ഥിരീകരിച്ച ഉപയോക്താവാണെങ്കിൽ താങ്കളുടെ എഴുത്തിനെകുറിച്ച് ഇ-മെയിൽ സന്ദേശമായി അദ്ദേഹം അറിയും. ഒപ്പം എപ്പോഴാണോ അദ്ദേഹം വിക്കിപീഡിയയിൽ ലോഗിൻ ചെയ്യുന്നത് അപ്പോൾ വിക്കിപീഡിയ സന്ദേശമായും ആ വിവരം അറിയും.

ഇ-മെയിൽ ചർച്ചാവേദി

വിക്കിമീഡിയ ഫൗണ്ടേഷന്റെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ലിസ്റ്റുമായി ബന്ധപ്പെടാനുള്ള ഇമെയിൽ വിലാസം wikiml-l@lists.wikimedia.org എന്നതാണ്. ലിസ്റ്റിൽ താങ്കൾക്ക് വിക്കിപീഡിയ, വിക്കിനിഘണ്ടു, വിക്കിഗ്രന്ഥശാല, തുടങ്ങിയ മലയാളം പദ്ധതികളെ കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, മെച്ചപ്പെടുത്താനുള്ള വഴികളും ചർച്ച ചെയ്യാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കുക വഴി ലിസ്റ്റിൽ നടക്കുന്ന മെയിലുകളുടെ വരിക്കാരാവാൻ പറ്റുന്നതാണ്. അതിനായി https://lists.wikimedia.org/mailman/listinfo/wikiml-l എന്ന സൈറ്റ് സന്ദർശിക്കുക.

തത്സമയ ഐ.ആർ.സി സംവാദം

മലയാളം വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന സജീവ ഉപയോക്താക്കളുമായി ഇന്റർനെറ്റ് റിലേ ചാറ്റ് (ഐ.ആർ.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://ml.wikipedia.org/wiki/സഹായം:ഐ.ആർ.സി. എന്ന താൾ കാണുക.

സഹോദര സംരംഭങ്ങൾ

തിരുത്തുക

വിക്കിപീഡിയ എന്ന ഓൺലൈൻ വിജ്ഞാനകോശത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയെത്തുടർന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിൿഷ്ണറി, പൊതു സഞ്ചയത്തിലുള്ള അല്ലെങ്കിൽ പകർപ്പവകാശനിബന്ധനകൾ ഇല്ലാത്ത പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, പഠനസഹായികളും മറ്റും ചേർക്കുന്ന വിക്കിബുക്ക്സ്, സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, ഓൺ‌ലൈൻ പരിശീലനം നൽകുന്നു വിക്കിവാഴ്സിറ്റി, ചൊല്ലുകൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങൾ വിക്കിപീഡിയയ്ക്കുണ്ട്. ഇതിൽ വിക്കിസോഴ്സ് മലയാളത്തിൽ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിൿഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപാഠശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകൾ എന്ന പേരിലും പ്രവർത്തിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ മലയാളത്തിൽ ശൈശവദശയിലാണെന്നു പറയാം. മേൽപ്പറഞ്ഞ എല്ലാ വിക്കിസംരംഭങ്ങൾക്കും മലയാളത്തിൽ ഏറെ പ്രസക്തിയുണ്ട്.

വിക്കിഗ്രന്ഥശാല - http://ml.wikisource.org

തിരുത്തുക

പകർപ്പവകാശനിബന്ധനകളില്ലാത്ത കൃതികൾ ശേഖരിച്ച്, ആവശ്യക്കാർക്ക് എളുപ്പം ലഭ്യമാക്കുന്ന വിക്കിയാണ് വിക്കിഗ്രന്ഥശാല. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിൽ ആക്കിയ കൃതികൾ എന്നിങ്ങനെ മൂന്ന് തരം കൃതികളാണ് വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന മലയാളകൃതികൾ, മറ്റ് ഭാഷകളിലെ കൃതികളുടെ മലയാളലിപ്യന്തരണങ്ങൾ എന്നിവ വിക്കിഗ്രന്ഥശാലയിലേക്ക് കൂട്ടിച്ചേർക്കാവുന്നതാണ്. 2006 മാർച്ച് 29-നാണ് വിക്കിഗ്രന്ഥശാലയുടെ തുടക്കം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയാണ് ആദ്യമായി വിക്കിഗ്രന്ഥശാലയിൽ ചേർത്ത് തുടങ്ങിയത്. ആ വർഷംതന്നെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഗ്രന്ഥശാലയിലാക്കുന്ന പ്രവർത്തനം ആരംഭിച്ചു. 2008-2009-ൽ സത്യവേദപുസ്തകം, ഖുർആൻ, കേരളപാണിനീയം, ഇന്ദുലേഖ, കൃഷ്ണഗാഥ എന്നിവ സമ്പൂർണ്ണമായി വിക്കിഗ്രന്ഥശാലയിലെത്തിച്ചു. കുമാരനാശാന്റെയും ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെയും കവിതകൾ ഏതാണ്ട് പൂർണ്ണമായി ഗ്രന്ഥശാലയിൽ സമാഹരിച്ചിട്ടുണ്ട്. ശ്രീനാരായണഗുരു, കുഞ്ചൻ നമ്പ്യാർ, പൂന്താനം, എഴുത്തച്ഛൻ, മേല്പത്തൂർ, തുടങ്ങി നിരവധി പേരുടെ വിവിധ കൃതികൾ ഗ്രന്ഥശാലയിൽ സമാഹരണത്തിന്റെ പ്രാഥമികഘട്ടത്തിലാണ്. ഭാഗവതം കിളിപ്പാട്ട്, നാരായണീയം, ഗീതഗോവിന്ദം, ഋഗ്വേദം തുടങ്ങിയവ അപൂർണ്ണമായി നിൽക്കുന്നു. അറബിമലയാളത്തിലെ ആദ്യകാവ്യമായി കരുതപ്പെടുന്ന ഖാസി മുഹമ്മദിന്റെ മുഹ്‌യുദ്ദീൻ മാലയും, കെ.വി. സൈമൺ, , പി.എം. കൊച്ചുകുറു, പി.വി. തൊമ്മി, മോശവത്സലം, വി. നാഗൽ, കൊച്ചുകുഞ്ഞുപദേശി തുടങ്ങിയവരുടെ ക്രിസ്തീയകീർത്തനങ്ങളും ആണ് വിക്കിഗ്രന്ഥശാലയുടെ അപൂർവത. ത്യാഗരാജകൃതികൾ, സ്വാതിതിരുനാൾ കൃതികൾ, ഉള്ളൂർ കൃതികൾ എന്നിവയും വിക്കിഗ്രന്ഥശാലയിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു. അച്ചടിയുടെ കാലത്തിനുമുമ്പ് വിശിഷ്ടഗ്രന്ഥങ്ങൾ ഒരു ചുരുങ്ങിയ വിഭാഗത്തിന്റെ കയ്യിലേക്കും മനസ്സിലേക്കും ഒതുങ്ങിയിരുന്നു. അവ ഭൂരിപക്ഷത്തിന് അപ്രാപ്യമായിയിരുന്നു. അച്ചടി ഇക്കാര്യത്തിൽ സമഗ്രമായ മാറ്റമുണ്ടാക്കി. എന്നാലിന്ന് പുസ്തകങ്ങളുടെ വർദ്ധനവ് പല കൃതികളെയും വീണ്ടും അലഭ്യമാക്കിയിരിക്കുന്നു. ഉല്പാദനത്തിന്റെ ചെലവും ലാഭേച്ഛയും ലഭ്യമായ പുസ്തകങ്ങളെക്കൂടി സാധാരണക്കാരിൽനിന്ന് അകറ്റുകയാണ്. പഴയ കൃതികളുടെ പുനർമുദ്രണം ചുരുക്കമായി നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കാലത്തെ കൃതികൾ സമസ്തവും പ്രസിദ്ധീകരിക്കുക അച്ചടിമേഖലയ്ക്ക് അസാദ്ധ്യം തന്നെ. അച്ചടി ഉയർത്തുന്ന പാരിസ്ഥിതികപ്രശ്നങ്ങളും ചെറുതല്ല. ഈ അവസരത്തിലാണ് വിക്കിഗ്രന്ഥശാല പ്രസക്തമാകുന്നത്. പകർപ്പവകാശത്തിനുപുറത്തുള്ള എല്ലാ കൃതികളും - മതം, ശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത, വൈദ്യം, വ്യാകരണം - എന്തുമാകട്ടെ - മലയാളിക്ക് പ്രാപ്യമാക്കുക എന്നതാണ് വിക്കിഗ്രന്ഥശാലയുടെ ലക്ഷ്യം. മലയാളത്തിൽ ചീരാമകവിയുടെ രാമചരിതം മുതൽ ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം വരെയുള്ള ഗ്രന്ഥങ്ങൾ വിരൽത്തുമ്പിൽ - സ്വതന്ത്രവും സൌജന്യവുമായി- എത്തുക എന്നത് ഏതൊരു ഭാഷാ-സാഹിത്യപഠിതാവിനും ആഹ്ലാദകരമാണ്. അതിനുള്ള ഭൂമികയാണ് ഗ്രന്ഥശാല. ഓരോരുത്തരും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്താൽ ഈ ആഹ്ലാദം അകലെയല്ല. ആവശ്യത്തിന് സന്നദ്ധസേവകർ ഇല്ല എന്നതാണ് മലയാളം വിക്കിഗ്രന്ഥശാല നേരിടുന്ന പ്രതിസന്ധി. വിക്കിഗ്രന്ഥശാലയെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാകുന്നതിലൂടെ ഇത് രിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രാചീനഗ്രന്ഥങ്ങളെ പബ്ലിക് റിസോഴ്സ് ആയി ലഭ്യമാക്കാൻ കേരളാ സർക്കാരും വിക്കിഗ്രന്ഥശാലയും കൈകോർക്കുകയാണെങ്കിൽ സമഗ്ര ഗ്രന്ഥശേഖരം എന്ന സ്വപ്നം സാർത്ഥകമാകും.

വിക്കിനിഘണ്ടു‌ - http://ml.wiktionary.org

തിരുത്തുക

നിർവചനങ്ങൾ, ശബ്ദോത്പത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ, തർജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണ് മലയാളം വിക്കിനിഘണ്ടു‌. മലയാളം വാക്കുകൾക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ മലയാളത്തിലുള്ള അർത്ഥവും ചേർത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഈ സംരംഭത്തിനുവേണ്ടി പ്രവർത്തിക്കുന്നു. മലയാള വാക്കുകളുടേതിന് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയൻ, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും അവയുടെ മലയാളത്തിലുള്ള നിർവചനവും ഈ വിക്കിയിലുണ്ട്. കാലക്രമേണ ഇത് ഓൺലൈൻ മലയാളത്തിന്റെ നട്ടെല്ലായി മാറും.

വിക്കിചൊല്ലുകൾ - http://ml.wikiquote.org

തിരുത്തുക

പഴഞ്ചൊല്ലുകൾ, പ്രസിദ്ധരായ വ്യക്തികളുടെ മൊഴികൾ, പ്രസിദ്ധമായ പുസ്തകങ്ങൾ / പ്രസിദ്ധീകരണങ്ങൾ എന്നിവയിലുള്ള ഉദ്ധരണികൾ, എന്നിവ ശേഖരിക്കുന്ന വിക്കിയാണ് വിക്കിചൊല്ലുകൾ. നിലവിൽ ഈ വിക്കി സംരംഭത്തിൽ വലിയ പ്രവർത്തനങ്ങൾ നടക്കുന്നില്ല. വിജ്ഞാനം പങ്കുവയ്ക്കുവാൻ തയ്യാറുള്ള ധാരാളം പ്രവർത്തകർ വന്നാൽ മാത്രമേ ഈ സംരംഭങ്ങൾ സജീവമാകൂ.

വിക്കിപാഠശാല - http://ml.wikibooks.org

തിരുത്തുക

പാഠപുസ്തകങ്ങൾ, മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ എന്നിവ ചേർക്കുന്ന വിക്കിയാണു വിക്കിപാഠശാല. ഈ പദ്ധതി വരുംകാലങ്ങളിൽ മലയാളികൾക്ക് ഏറെ പ്രയോജനപ്പെടുത്താവുന്നതാണ്. ആവശ്യത്തിന് പ്രവർത്തകരില്ലാത്തത് മൂലം ഇഴഞ്ഞ് നീങ്ങുന്ന ഒരു പദ്ധതി ആണിത്.

മലയാളത്തിലില്ലാത്ത മറ്റ് സംരംഭങ്ങൾ

തിരുത്തുക

വിക്കിമീഡിയ കോമൺസ് - http://commons.wikimedia.org/

തിരുത്തുക

സ്വതന്ത്ര ചിത്രങ്ങളും മറ്റു പ്രമാണങ്ങളും ശേഖരിച്ചു വെക്കുന്ന ഒരു ഓൺലൈൻ ശേഖരണിയാണ് വിക്കിമീഡിയ കോമൺസ് അല്ലെങ്കിൽ കോമൺസ്. വിക്കിമീഡിയ ഫൗണ്ടേഷനു കീഴിൽ പ്രവർത്തിക്കുന്ന ഈ ശേഖരിണിയിൽ ശേഖരിക്കപ്പെടുന്ന പ്രമാണങ്ങൾ വിക്കിപീഡിയ, വിക്കി ഗ്രന്ഥശാല, വിക്കി പാഠശാല, വിക്കി ചൊല്ലുകൾ തുടങ്ങി എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിമീഡിയ പദ്ധതികളിലും ഉപയോഗിക്കുവാനും, വേണമെങ്കിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുവാനും സാധിക്കും. നിലവിൽ വിക്കിമീഡിയ കോമൺസിൽ നിരവധി ദശലക്ഷം പ്രമാണങ്ങളുണ്ട്

വിക്കിന്യൂസ് - http://wikinews.org/

തിരുത്തുക

സ്വതന്ത്രമായ വാർത്താകേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പദ്ധതി മലയാളത്തിലിതുവരെ ലഭ്യമായി തുടങ്ങിയിട്ടില്ല. സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിച്ച് ഏകോപിത വാർത്താകേന്ദ്രം നിർമ്മിക്കുക എന്നതാണ് വിക്കിന്യൂസിന്റെ ലക്ഷ്യം.

വിക്കിവാഴ്സിറ്റി - http://www.wikiversity.org/

തിരുത്തുക

ഇവിടെ സ്വതന്ത്ര പഠന സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള നടത്തുന്ന ഒരു പദ്ധതിയാണിത്. വിക്കിപീഡിയ പോലുള്ള വിജ്ഞാനകോശങ്ങളിൽ നിന്ന് വിഭിന്നമായി ഇവിടെ ഒരേ വിഷയത്തിൽ അധിഷ്ഠിതമായ നിരവധി പഠനസാമഗ്രികൾ വിവിധ പതിപ്പുകളിലായി ലഭിക്കുന്നു.

വിക്കിസ്പീഷ്യസ് - http://species.wikimedia.org/

തിരുത്തുക

ജൈവവർഗങ്ങളെ കുറിച്ചും അവയുടെ സമഗ്രമായ വിവിരശേഖരത്തിനുമുള്ള സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിസ്പീഷീസ്.

വിക്കിഡാറ്റ - http://wikidata.org

തിരുത്തുക

മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ തിരുത്താവുന്ന‌‌ ഒരു സ്വതന്ത്ര വിജ്ഞാനകേന്ദ്രമാണ് വിക്കിഡാറ്റ. വിക്കിമീഡിയ കോമൺസ് പ്രമാണങ്ങൾ ശേഖരിക്കുന്നത് പോലെ ഇത് വിവരങ്ങളെ ക്രോഡീകരിക്കുന്നു. ഒപ്പം വിന്യസിതമായ വിവരങ്ങളുടെ ലഭ്യതയേയും നിയന്ത്രണത്തേയും കേന്ദ്രീകരിക്കുന്നു. ഇതിൽ ഇന്റർവിക്കി അവലംബങ്ങളും സ്ഥിതിവിവരക്കണക്കുകളും ഉൾപ്പെടും. വിക്കിഡാറ്റയിൽ വിക്കിമീഡിയ പദ്ധതികൾ പ്രവർത്തിക്കുന്ന എല്ലാ ഭാഷകളിലേയും വിവരങ്ങൾ ഉൾപ്പെടുന്നു.

വിക്കിവോയേജ് - http://wikivoyage.org

തിരുത്തുക

വിക്കി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര യാത്രാസഹായിയാണ് വിക്കി‌വോയേജ്. ഭൂഖണ്ഡ തലം മുതൽ പ്രാദേശിക തലം വരെയുള്ള വിവരങ്ങൾ ഇതിന്റെ പ്രത്യേകതയാണ്. മലയാളത്തിലും വിക്കി‌വോയേജ് നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ വിക്കിമീഡിയ ഇൻക്യുബേറ്ററിൽ നടക്കുകയാണ്. http://incubator.wikimedia.org/wiki/Wy/ml/

ചില പതിവ് ചോദ്യങ്ങളും ഉത്തരങ്ങളും

തിരുത്തുക

വിക്കിപീഡിയ എന്താണ് ? എന്തല്ല ?

തിരുത്തുക

ജനങ്ങൾ പരസ്പര സഹകരണത്തോടെ വികസിപ്പിക്കുന്നതും സ്വതന്ത്രവുമായ ഒരു ഓൺലൈൻ സർവ്വവിജ്ഞാനകോശമാണ് വിക്കിപീഡിയ. അറിവു പങ്കുവെയ്ക്കലിന്റെ മഹത്വമുൾക്കൊണ്ട്, പരസ്പരബഹുമാനത്തോടെ, പ്രവർത്തിക്കുന്ന ഒരുകൂട്ടം സന്നദ്ധ പ്രവർത്തകരാണ് വിക്കിപീഡിയയുടെ ശക്തി. നിരവധി ഉപയോക്താക്കൾ തുടർച്ചയായി വിക്കിപീഡിയ തിരുത്തുന്നുണ്ട്. ഈ തിരുത്തലുകളുടെ ചരിത്രം എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ച് വെക്കുന്നുണ്ട്. അനാവശ്യ മാറ്റങ്ങൾ വളരെ പെട്ടെന്ന് തന്നെ സാധാരണയായി ഒഴിവാക്കാറുണ്ട്. അതേ പോലെ തുടർച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ തിരുത്തലുകൾ വരുത്തുന്നതിൽ നിന്ന് തടയാറുമുണ്ട്. വിക്കിപീഡിയയുടെ ചില സവിശേഷതകൾ ഇവയാണ്

  • വിക്കിപീഡിയയിലെ വിവരങ്ങൾ എവിടേയും സ്വതന്ത്രമായി ഉപയോഗിക്കാം. വിവരങ്ങൾ ആർക്കും സ്വന്തമല്ല എന്ന ആശയത്തിലാണ് വിക്കിപീഡിയ പടുത്തുയർത്തിയിരിക്കുന്നതു തന്നെ.
  • വിക്കിപീഡിയ അച്ചടിച്ച് വിതരണം ചെയ്യുന്ന വിജ്ഞാനകോശമല്ല. അതു കൊണ്ടു തന്നെ ഒരു കടലാസ് വിജ്ഞാനകോശം പോലെ ഇതിനു പല പതിപ്പുകളില്ല.
  • സർവ്വവിജ്ഞാനകോശം ആയതിനാൽ വിക്കിപീഡിയയിൽ വിഷയങ്ങളുടെ എണ്ണത്തിൽ പരിധിയില്ല.
  • ലേഖനങ്ങൾ തയ്യാറായി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയയിൽ പ്രസിദ്ധീകരിക്കില്ല. ശരിയായ കാര്യങ്ങൾ എന്നതിലുപരി വിജ്ഞാനകോശ സ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്ക് അനുയോജ്യം.
  • വിക്കിപീഡിയയിൽ ചിലപ്പോൾ ചില വായനക്കാർക്ക് അനുയോജ്യമല്ലെന്ന് തോന്നാവുന്ന കാര്യങ്ങൾ ഉൾക്കൊള്ളാനിടയുണ്ട്. വിക്കിപീഡിയ ആർക്കും എപ്പോഴും തിരുത്താവുന്നതുകൊണ്ട് ഒരു ലേഖനവും അതേ രൂപത്തിൽ നിലനിൽക്കണമെന്നില്ല.
  • ഒരു ലേഖനം പലരും തിരുത്തുന്നതുമൂലം ഒരോ ലേഖനത്തിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തുക ശ്രമകരമായ ജോലിയാണ്. ലേഖനം നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കാറുണ്ടെങ്കിലും അത് കണ്ടുപിടിക്കാനും തിരുത്തുവാനുമുള്ള സംവിധാനവുമുണ്ട്.
  • സന്നദ്ധ സേവനമെന്ന നിലയിലാണ് വിക്കിപീഡിയയിൽ ആളുകൾ ഉള്ളടക്കം ചേർക്കുന്നത്. ഇതുമൂലം ലേഖകർക്ക് അവരുടെ അറിവു വർദ്ധിക്കാം.

വിക്കിയും വിക്കിപീഡിയയും ഒന്നാണോ?

തിരുത്തുക

വിക്കിയും വിക്കിപീഡിയയും ഒന്നല്ല. വിക്കിപീഡിയയുടെ മറ്റൊരു പേരല്ല വിക്കി എന്ന നാമം. വിക്കി എന്നത് കൂട്ടായ്മയിലൂടെ രചന നിർവ്വഹിക്കാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ മാത്രമാണ്. വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു എന്നതാണ് വിക്കിപീഡിയയും വിക്കിയും തമ്മിലുള്ള ബന്ധം. യഥാർത്ഥത്തിൽ വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന അസംഖ്യം വെബ്ബ് സൈറ്റുകളിൽ ഒന്ന് മാത്രമാണ് വിക്കിപീഡിയ. ഇന്ന് നിലവിലുള്ള വിക്കികളിൽ പ്രചാരവും ഉള്ളടക്കത്തിന്റെ മികവും കൊണ്ട് ഏറ്റവും മുന്നിട്ട് നിൽക്കുന്നതും വിക്കിപീഡിയ എന്ന സർവ്വവിജ്ഞാനകോശം ആണ്. പക്ഷെ, വിക്കിപീഡിയയുടെ ജനപ്രീതിയും വളർച്ചയും മൂലം വിക്കി എന്ന് പറഞ്ഞാൽ വിക്കിപീഡിയ ആണെണ് പലരും ധരിച്ച് വെച്ചിട്ടുണ്ട്. അത് ശരിയല്ല എന്ന് ഇപ്പോൾ മനസ്സിലായല്ലോ.

വിക്കിപീഡിയ ഒരു സർക്കാർ പദ്ധതി ആണോ?

തിരുത്തുക

വിക്കിപീഡിയ ഒരു സർക്കാർ പദ്ധതിയോ വിക്കിമീഡിയ ഫൗണ്ടേഷൻ ഒരു സർക്കാർ സ്ഥാപനമോ അല്ല. അതിൽ ഒരു രാജ്യത്തെ സർക്കാരുകൾക്കും യാതൊരു പങ്കുമില്ല. വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ കീഴിലാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്. വിക്കിമീഡിയ ഫൗണ്ടേഷന്റെ കീഴിലുള്ള എല്ലാ വിക്കികളുടേയും പ്രവർത്തനച്ചെലവിനുള്ള പണം വിക്കി ഉപയോഗിക്കുന്ന സാധാരണക്കാർ നൽകുന്ന എളിയ സംഭാവനകളിൽ നിന്നാണ് കണ്ടെത്തുന്നത്. ഈ അടുത്ത കാലത്തായി വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായി പല സർക്കാരുകളും കോർപ്പറേറ്റ് കമ്പനികളും വിവിധ രീതിയിൽ സഹായങ്ങൾ ചെയ്യുന്നുണ്ട്.

വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതിന് നല്ല അറിവ് വേണ്ടേ?

തിരുത്തുക

വിക്കിപീഡിയയിൽ നിന്ന് ആളുകളെ അകറ്റി നിർത്താൻ കാരണമാകുന്ന ഒരു തെറ്റിദ്ധാരണയാണ് ഇത്. വിക്കിപീഡിയയിൽ ലേഖനം എഴുതുവാൻ ഒരു വിഷയത്തിലും അഗാധപാണ്ഡിത്യം ഉണ്ടാവേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാൾ മാത്രമായി എഴുതിത്തീർത്തതുമല്ല. പല മേഖലയിലുള്ളവർ, പലരാജ്യങ്ങളിൽ താമസിക്കുന്നവർ, ഇന്റർനെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിത്തീർത്തവയാണ് മലയാളം വിക്കിപീഡിയയിലെ ഓരോ ലേഖനവും. ഒരു ഉദാഹരണം വഴി ഇത് വ്യക്തമാക്കാം.

തിരുവനന്തപുരത്തെ ഒരു സ്കൂൾ വിദ്യാർത്ഥി ഇലക്ട്രിക് ബൾബ് എന്ന ഒരു ലേഖനം വിക്കിപീഡിയയിൽ എഴുതുവാൻ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ പരിധിയിൽനിന്നുകൊണ്ട് ഇലക്ട്രിക് ബൾബ് എന്താണ് ചെയ്യുന്നതെന്നതിന്റെ ഒരു അടിസ്ഥാന വിവരണം മാത്രം ഒരു ഖണ്ഡികയിൽ എഴുതുകയാണ് അവൻ ചെയ്യുക. കുറേ ദിവസം കഴിഞ്ഞ് മദ്രാസിൽ നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആ ലേഖനം അല്പം കൂടി വിപുലപ്പെടുത്തി ബൾബിന്റെ പ്രവർത്തന തത്വങ്ങളും, അതിന്റെ രേഖാചിത്രങ്ങളും അതേ ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നു. തുടർന്ന് അമേരിക്കയിൽ ജോലി ചെയ്യുന്ന മലയാളിയായ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ഈ ലേഖനം കാണാനിടയാവുകയും, പലവിധ ബൾബുകളെ കുറിച്ച് കുറച്ച് കൂടി ആധികാരികമായതും, സാങ്കേതിക വിജ്ഞാനം പകരുന്നതുമായ മറ്റുകാര്യങ്ങൾകൂടി ആ ലേഖനത്തിൽ ചേർക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം ഇലക്ട്രിക് ബൾബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണ് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു പിന്നിലും ഉള്ള തത്വം. ഇതിൽ ഭാഗഭാക്കാവാൻ നിങ്ങൾക്കും സാധിക്കും എന്ന് മനസ്സിലായില്ലേ. പുതിയ ലേഖനങ്ങൾ തുടങ്ങിയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും നിങ്ങൾക്ക് ഈ സംരംഭത്തിന്റെ ഭാഗമാകാം.

വിക്കിപീഡിയയിൽ ലേഖനം എഴുതുന്നവർക്കെന്താണ് പ്രയോജനം?

തിരുത്തുക

നമുക്കോരോരുത്തർക്കും ഇന്ന് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ച് കൊണ്ടിരിക്കുന്ന അറിവ്, പലരിൽനിന്ന്, പലസ്ഥലങ്ങളിൽ നിന്ന്, പലപ്പോഴായി പകർന്ന് കിട്ടിയിട്ടുള്ളതാണ്. അത് മറ്റുള്ളവർക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ പകർന്ന് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാൻ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോരുത്തർക്കും കടമയുണ്ട്. രേഖപ്പെടുത്താതുമൂലം നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ട്. നമുക്ക് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റ് വിക്കി സംരംഭങ്ങളിൽ കൂടിയും പങ്ക് വെക്കുന്നതിലൂടെ നമ്മൾ നമ്മുടെ ഭാവി തലമുറയ്ക്കായി ഒരു സേവനം ആണ് ചെയ്യുന്നത്.

സൗജന്യമായി വിജ്ഞാനം പകർന്ന് നൽകുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് വിക്കിയന്മാർക്ക് ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവ് പങ്ക് വെക്കുന്നതിലൂടെ അത് വർദ്ധിക്കുന്നു എന്ന പഴഞ്ചൊല്ല് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും. ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ ഫലമാണ് നാമിന്ന് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.

വിക്കിപീഡിയപോലുള്ള സംരംഭങ്ങളിൽ ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവ് വർദ്ധിക്കുകയും ആ അറിവ് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാൾ ഏറ്റവും പുതുതായി ഇരിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ വിക്കിപീഡിയർ എല്ലാം തന്നെ സമ്മതിക്കുന്നുണ്ട്. കാരണം സ്വന്തമായി ലേഖനം എഴുതുമ്പോൾ അതിൽ എഴുതുന്ന കാര്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായി പ്രസ്തുത വിഷയം സ്വയം പഠിക്കും. അതോടൊപ്പം നിരവധി വിക്കിപീഡിയരുമായി സംവദിക്കുമ്പോൾ ആർജ്ജിക്കുന്ന അറിവ് വേറെയും.

വിക്കിപീഡിയയിൽ ലേഖനം എഴുതിയാൽ സാമ്പത്തിക ലാഭം കിട്ടുമോ?

തിരുത്തുക

വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നത് വഴി താങ്കൾക്ക് യാതൊരുവിധ സാമ്പത്തികലാഭവും കിട്ടില്ല. വിജ്ഞാനം പകരുക വഴി വർദ്ധിക്കുന്നു എന്ന പഴഞ്ചൊല്ല് പ്രാവർത്തികമാക്കുകയാണ് വിക്കിപീഡിയയിലൂടെ താങ്കൾക്ക് ചെയ്യാനാകുന്നത്. വിദ്യ കൊടുക്കും തോറും ഏറീടും എന്നാണല്ലോ. താങ്കൾ നേടിയ വിജ്ഞാനം പങ്കുവെക്കാതിരിക്കുന്നത് വഴി അത് നഷ്ടപ്പെടുത്തുയും ഉള്ള അറിവിനെ മുരടിപ്പിച്ച് കളയുകയുമാണ് താങ്കൾ ചെയ്യുന്നത്.

ആരാണ് മലയാളം വിക്കിപീഡിയയിൽ ലേഖനം എഴുതുന്നത്?

തിരുത്തുക

അറിവ് പങ്കുവെയ്ക്കാൻ താല്പര്യവും, മലയാള ഭാഷയോട് സ്നേഹവുമുള്ള താങ്കളെ പോലുള്ള സാധാരണ ഉപയോക്താക്കളാണ് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതുന്നത്. അതിൽ സ്കൂൾ വിദ്യാർത്ഥികളുണ്ട്, കർഷകരുണ്ട്, വീട്ടമ്മമാരുണ്ട്, വിമുക്തഭടന്മാരുണ്ട്, ഐടി മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ട്, സർക്കാർ ജീവനക്കാരുണ്ട്, അങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ള സുമനസ്സുകൾ മലയാളം വിക്കിപീഡിയയിലൂടെ തങ്ങൾക്കുള്ള അറിവ് പങ്ക് വെച്ച് തങ്ങളുടെ അറിവിന്റെ ചക്രവാളത്തെ വികസിപ്പിക്കുകയും അതോടൊപ്പം മലയാളിയുടെ ഭാവിതലമുറയ്ക്കായി വലിയ സേവനവും ചെയ്യുന്നു.

മലയാളം വിക്കിപീഡിയയുടെ പ്രത്യേകതകൾ എന്തൊക്കെയാണ്?

തിരുത്തുക

മലയാളികൾ എന്ന നിലയിൽ നമുക്കഭിമാനിക്കാവുന്ന നിരവധി പ്രത്യേകതകൾ മലയാളം വിക്കിപീഡിയയ്ക്കുണ്ട്.

മറ്റ് ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം വിക്കിപീഡിയയുടെ മറ്റ് ചില പ്രത്യേകതകൾ താഴെ പറയുന്നവയാണ്.

  • ഏറ്റവും അധികം തിരുത്തലുകൾ നടന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (പത്തൊൻപത് ലക്ഷത്തിലധികം)
  • ഒരു ലേഖനത്തിന് ഏറ്റവുമധികം പതിപ്പുകളുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ ( 30-ൽ അധികം)
  • നൂറ്‌ ബൈറ്റ്സിന് മേൽ വലിപ്പമുള്ള ഏറ്റവും കൂടുതൽ ലേഖനങ്ങളുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
  • ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
  • ഏറ്റവും അധികം വിക്കിപഠനശിബിരങ്ങൾ നടത്തിയ ഇന്ത്യൻ ഭാഷാ വിക്കിസമൂഹം
  • ആദ്യമായി വിക്കികോൺഫറൻസ് ആരംഭിച്ച ഇന്ത്യൻ ഭാഷാ വിക്കിസമൂഹം

അങ്ങനെ നിരവധി ഗുണനിലവാര മാനകങ്ങളിൽ മലയാളം വിക്കിപീഡിയ മറ്റ് ഇന്ത്യൻ ഭാഷാവിക്കിപീഡിയകളേക്കാൾ വളരെ മുൻപിലാണ്. ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലാണ് മറ്റ് ചില ഇന്ത്യൻ ഭാഷാവിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ പിന്നിൽ. അത് പക്ഷെ ധാരാളം പുതിയ ഉപയോക്താക്കൾ മലയാളം വിക്കിപീഡിയയിൽ എത്തി, നിരവധി പുതിയ വിഷയങ്ങളിൽ ലേഖനങ്ങൾ തുടങ്ങുമ്പോൾ തീരുന്ന പ്രശ്നമേ ഉള്ളൂ.

മലയാളം ടൈപ്പിംഗ് അറിയില്ല. ഞാനെന്ത് ചെയ്യും?

തിരുത്തുക

മലയാളം ടൈപ്പ് ചെയ്യാൻ ധാരാളം മാർഗ്ഗങ്ങളുണ്ട്. ബാഹ്യ ഉപകരണങ്ങളുടെ സഹായമില്ലാതെ മലയാളം എഴുതുവാനുള്ള ഒരു സംവിധാനം മലയാളം വിക്കിപീഡിയയിൽ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ, മലയാളം ടൈപ്പ് ചെയ്യാൻ മറ്റ് ബാഹ്യ ഉപകരണങ്ങളുടെ സഹായം താങ്കൾക്ക് തേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം വിക്കിപീഡിയയിലെ http://ml.wikipedia.org/wiki/സഹായം:എഡിറ്റിങ്‌_വഴികാട്ടി എന്ന താൾ കാണുക.

ഇംഗ്ലീഷ് അറിയുന്നവരെന്തിന് മലയാളം വിക്കിപീഡിയയിൽ തിരുത്തണം?

തിരുത്തുക

താങ്കൾക്ക് ഇംഗ്ലീഷിലുള്ള പ്രാവീണ്യം പലയിടങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ സമ്പാദിക്കാനും അവ മാതൃഭാഷയിൽ പുനഃപ്രസിദ്ധീകരിക്കാനും വിക്കിപീഡിയ അവസരം നൽകുന്നു. മലയാളം മാത്രമറിയുന്ന ഒരു വ്യക്തിക്കോ, മലയാള ഭാഷയിൽ വൈജ്ഞാനിക വിഷയങ്ങൾ വായിക്കാൻ താല്പര്യമുള്ള മറ്റുള്ളവർക്കും വിജ്ഞാനം പകരുവാൻ കഴിയുന്നത് താങ്കൾക്കും സന്തോഷകരമല്ലേ! അത്തരം പ്രവർത്തനത്തിൽ പങ്കാളിയാകുമ്പോൾ താങ്കളുടെ സ്വന്തം അറിവും വർദ്ധിക്കുന്നതാണ്. കാരണം അറിവ് പകർന്ന് കൊടുക്കുമ്പോൾ വർദ്ധിക്കുമല്ലോ. അതിനൊപ്പം താങ്കൾ താങ്കലുടെ മാതൃഭാഷയ്ക്കായി വലിയ സേവനവും ചെയ്യുന്നു.

ഒരു സർവ്വവിജ്ഞാനകോശത്തിന്റെ സ്ഥാനമാണ് മലയാളം വിക്കിപീഡിയയ്ക്ക്. വിജ്ഞാനം സ്വന്തം ഭാഷയിൽ തന്നെ വേണം എന്നത് ഭാഷയുടെ വളർച്ചയുടെ ആവശ്യമാണ്. ഇതിനൊക്കെ അപ്പുറം കേരളീയർ/മലയാളികൾ എന്ന നിലയിലുള്ള നമ്മുടെ സംസ്കാരത്തിന്റേയും തനിമയുടേയും ഒക്കെ സൂക്ഷിപ്പ് കൂടിയാണ് മലയാളം വിക്കിസംരംഭങ്ങൾ ലക്ഷ്യം വെക്കുന്നത്.

മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്ത്?

തിരുത്തുക

വിവരങ്ങൾ സ്വതന്ത്രമാക്കുക, അത് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെയാണ് വിക്കിപീഡിയ ഉൾപ്പെടുന്ന വിക്കിമീഡിയാ ഫൗണ്ടേഷൻ വിക്കി സംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുക എന്നത് കൂടിയാണ് മലയാളം വിക്കി സംരംഭങ്ങളുടെ ലക്ഷ്യം.

നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് മലയാളം വിക്കിപീഡിയ അടക്കമുള്ള വിവിധ വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനപ്രദമാണ്. പകർപ്പവകാശമുക്തമായ ധാരാളം കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്. ഏതൊരു വൈജ്ഞാനിക വിഷയത്തെ കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ വിക്കിപാഠശാല അവസരം നൽകുന്നു. ബഹുഭാഷ നിഘണ്ടുവായ വിക്കിനിഘണ്ടുവിലൂടെ വിവിധഭാഷകളിലുള്ള വാക്കുകളുടെ മലയാളത്തിലുള്ള അർത്ഥം അറിയാം. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവ് നേടുക എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവ് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം കൂടി ലഭ്യമാണ്. അതോടൊപ്പം നമ്മുടെ ഭാഷയുടെ നിലനിൽപ്പിനും കെട്ടുപണിക്കുമായി താങ്കളും താങ്കളെ കൊണ്ടാകുന്ന സംഭാവന ചെയ്യുന്നു.

എന്തുകൊണ്ട്‌ വിക്കിപീഡിയയുടെ പ്രധാനതാൾ തിരുത്താനാവുന്നില്ല?

തിരുത്തുക

വിക്കിപീഡിയയുടെ താളുകളിൽ അനാവശ്യ ലിങ്കുകൾ പതിപ്പിക്കുന്ന ധാരാളം പേരുണ്ട്‌. ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിനാണ്‌ പ്രധാന താളിലെ തിരുത്തലുകൾ നിയന്ത്രിച്ചിരിക്കുന്നത്‌.

സിസോപ്‌ പദവിയുള്ള ഉപയോക്താക്കൾക്കു മാത്രമേ പ്രധാനതാൾ തിരുത്താനാവൂ. വിക്കിപീഡിയയിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ ആർക്കും സിസോപ്പ് ആകാം.

മലയാളം വിക്കിപീഡിയയുടെ നിയന്ത്രണാധികാരം ആർക്കാണ്?

തിരുത്തുക

പൂർണ്ണമായും ജനാധിപത്യരീതിയിൽ പ്രവർത്തിച്ചാണ് വിക്കിപീഡിയ എന്ന പ്രസ്ഥാനം വികസിച്ചുവരുന്നത്. നയപരമായി പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളും വിക്കിപീഡിയയുടെ സജീവപ്രവർത്തകർ പതിവായി ചർച്ച ചെയ്യുന്നു. ചർച്ചയ്ക്കുശേഷം ആവശ്യമാണെങ്കിൽ വോട്ടു രേഖപ്പെടുത്തിയോ അല്ലെങ്കിൽ സമവായത്തിലൂടെയോ രേഖപ്പെടുത്തുന്ന നയങ്ങൾ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് അവലംബമായിത്തീരുന്നു. മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് അത്തരം നയങ്ങൾ പിന്നീടും പുനഃപരിശോധനയ്ക്കു വിധേയമാകാവുന്നതും ഭൂരിപക്ഷാഭിപ്രായം അടിസ്ഥാനമാക്കി തിരുത്തപ്പെടാവുന്നതുമാണ്.

ആത്യന്തികമായി വിക്കിപീഡിയയുടെ എല്ലാ ഭാഷകളിലുമുള്ള എല്ലാ സഹോദരസംരംഭങ്ങളും വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ഒരൊറ്റ സംഘടനയുടെ കുടക്കീഴിലാണ് നിലനിൽക്കുന്നത്. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ നഗരത്തിൽ പേരു ചേർത്തിട്ടുള്ള ഒരു സന്നദ്ധ സംഘടനയാണ് വിക്കിമീഡിയ ഫൗണ്ടേഷൻ. തുടക്കം മുതലേ വിക്കിസംരംഭങ്ങളിൽ പങ്കുചേർന്നു പ്രവർത്തിച്ചിരുന്ന ഒരു പറ്റം സന്നദ്ധാംഗങ്ങൾ, പ്രതിവർഷം വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി, വിവിധമേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു കൂട്ടം വിദഗ്ദ്ധോപദേശകർ, സാങ്കേതികമായും ഭരണപരമായും ചെയ്യേണ്ട നിത്യകൃത്യങ്ങളുടെ ചുമതലയുള്ള, ശമ്പളം വാങ്ങി ജോലിചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥർ എന്നിവർക്കാണ് വിക്കിമീഡിയ ഫൗണ്ടേഷന്റെ ആസ്ഥാനനിയന്ത്രണം.

ഉപസംരംഭങ്ങളുടെ പരമാധികാരം വിക്കിമീഡിയ ഫൗണ്ടേഷനാണെങ്കിലും അതാതു വിക്കിപീഡിയകളിൽ തനതു പ്രവർത്തകർക്ക് നയപരമായി മികച്ച സ്വാതന്ത്ര്യമുണ്ട്. ദൈനംദിനമുള്ള ഭരണനിർവ്വഹണം, ലേഖനങ്ങളുടെ സ്വഭാവം, തിരുത്തൽ, ഉപയോക്താക്കളുടെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇടപെടുന്നതും തീരുമാനമെടുക്കുന്നതും ഇത്തരം പ്രവർത്തകരുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ചാണ്. സാങ്കേതികമായി പ്രത്യേകാധികാരങ്ങൾ ആവശ്യമുള്ള ചുമതലകൾ നിർവ്വഹിക്കാൻ ഇവരിൽനിന്നുതന്നെ, ഉപാധികൾക്കുവിധേയമായി, തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക ആളുകൾ 'സിസോപ്പ്', ബ്യൂറോക്രാറ്റ് തുടങ്ങിയ പേരിലറിയപ്പെടുന്നു. ഈ തസ്തികകളെ അധികാരപദവികളായല്ല, പ്രത്യുത, ഉത്തരവാദിത്തങ്ങളായാണ് വിക്കിപീഡിയന്മാർ പൊതുവേ പരിഗണിക്കുന്നത്.

വിക്കിമീഡിയയുടെ നയങ്ങൾ അനുവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിൽ പതിവായും കാര്യക്ഷമമായും പ്രവർത്തിച്ചുപോരുന്ന ഏതൊരാൾക്കും ബ്യൂറോക്രാറ്റ്, സിസോപ്പ് തുടങ്ങിയ ചുമതലകൾ നേടിയെടുക്കാനാവും. അത്യന്തം സ്ഥിരോത്സാഹവും അർപ്പണമനോഭാവവുമുള്ള ഒരാൾ ക്രമേണ വിക്കിമീഡിയ ഫൗണ്ടേഷന്റെ ഉന്നതാധികാരസമിതിയിൽപ്പോലും എത്തിച്ചേരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.

വിക്കിപീഡിയയിൽ എന്തൊക്കെ എഴുതാം, എന്തൊക്കെ എഴുതരുത്?

തിരുത്തുക

വൈജ്ഞാനിക സ്വഭാവമുള്ള ഏത് വിഷയത്തെക്കുറിച്ചും വിക്കിപീഡിയയിൽ ലേഖനം എഴുതാം. എങ്കിലും ഒരു വിജ്ഞാനകോശത്തിനു വേണ്ട മൂല്യവും ആധികാരികതയും പുലർത്തുക എന്ന ഉദ്ദേശത്തോടെ വിക്കിപീഡിയയിൽ ചേർക്കാവുന്ന ലേഖനങ്ങളെക്കുറിച്ച് ചില നയങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഈ നയങ്ങൾ പാലിക്കുന്ന വിധത്തിൽ ഏത് വിഷയത്തെ കുറിച്ചും താങ്കൾക്ക് വിക്കിപീഡിയയിൽ ലേഖനം എഴുതാം.

ഞാനെഴുതിത്തുടങ്ങിയ ഒരു ലേഖനം മറ്റുപലരും തിരുത്തുന്നതെന്തേ ?

തിരുത്തുക

വിക്കിപീഡിയയിലെ ലേഖനങ്ങൾ ആരുടേയും സ്വന്തമല്ല. താങ്കൾ എഴുതിയ ഒരു ലേഖനം മറ്റൊരാൾ തിരുത്തരുത് എന്ന് നമുക്കൊരിക്കലും നിർബന്ധം പിടിക്കാനും പാടില്ല. ഇത് വിക്കിപീഡിയ - ഒരു സ്വതന്ത്ര വിജ്ഞാനകോശം എന്ന നിർവ്വചനത്തിന് തന്നെ ചേരുന്നതല്ല. ലേഖനം സ്വതന്ത്രമാണ്. ആർക്കും അത് തിരുത്താനവകാശമുണ്ട്. പക്ഷേ, ആധികാരികമല്ലാത്ത അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ ലേഖനങ്ങളിൽ ചേർക്കുന്നത് ശരിയല്ല.

വിക്കിപീഡിയയിലെ വസ്തുതാ പരമായ തെറ്റുകളെ കുറിച്ച് എന്ത് പറയുന്നു?

തിരുത്തുക

വിക്കിപീഡിയ പരമ്പരാഗത വിജ്ഞാനസ്രോതസ്സുകൾക്ക് പോലെയല്ല. താങ്കൾക്ക് പരിചയമുള്ള എല്ലാ മാദ്ധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാണ് വിക്കിപീഡിയയുടെ കാര്യം. പത്രമാദ്ധ്യമങ്ങളൊ, പുസ്തകങ്ങളൊ, ബ്ലോഗോ, ടി.വി. ചാനലുകളോ എന്തുമാകട്ടെ പ്രസ്തുത മാദ്ധ്യമങ്ങളിൽ വരുന്ന വസ്തുതാ പരമായ തെറ്റുകൾ തിരുത്താനും പറ്റിയ വേദികളിൽ ഉന്നയിക്കാനും അവ തിരുത്താനുമുള്ള അവകാശവും അധികാരവും മിക്കപ്പോഴും താങ്കൾക്കില്ല. എന്നാൽ ആർക്കും തിരുത്താവുന്ന സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയുടെ കാര്യം അങ്ങിനെയല്ല. വിക്കിപീഡിയ സ്വതന്ത്രവും ആർക്കും തിരുത്താവുന്നതുമാണ്. വസ്തുതാപരമായ തെറ്റ് കണ്ടാൽ അത് വിക്കിപീഡിയയിൽ വന്ന് നേരിട്ട് തിരുത്താനുള്ള അധികാരവും അവകാശവും വിക്കിപീഡിയ താങ്കൾക്ക് തരുന്നു.

അതിനാൽ താങ്കൾക്ക് കൂടെ ഉത്തരവാദിത്വവും അധികാരവും അവകാശവുമുള്ള വിക്കിപീഡിയയിൽ നേരിട്ട് തിരുത്താൻ അവസരമുള്ളപ്പോൾ അതിലെ തെറ്റുകളെപ്പറ്റി ലേഖനം എഴുതാൻ നിൽക്കുന്നത് അപഹാസ്യമല്ലേ. മാത്രമല്ല ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവും അല്ലേ.

താങ്കൾ വിക്കിപീഡിയയിലെ ലേഖനത്തിലെ തെറ്റുകളെ കുറിച്ച് ഒരു ലേഖനം എഴുതുന്നതിലും എഴുതുന്നതിലും എത്രയോ എളുപ്പമാണ് ലേഖനം തന്നെ തിരുത്തി തെറ്റുകൾ നീക്കം ചെയ്യുന്നത്. വിക്കിപീഡിയയിലെ ഒരു ലേഖനവും ആദ്യം തന്നെ സമഗ്രവും സമ്പൂർണ്ണം ശരിയുമായിട്ട് പിറക്കുന്നതല്ല. നമ്മളോരോരുത്തരും എഴുതിയും തമ്മിൽ തിരുത്തിയും ഉരുത്തിരിഞ്ഞു വരുന്നതാണ്. അതുകൊണ്ട് ലേഖനത്തിലെ തെറ്റുകളെ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുന്നതിലും നല്ലത് വിക്കിപീഡിയയിൽ തന്നെ തിരുത്തി ശരിയാക്കുന്നതാണ്.

വിക്കിപീഡിയക്ക് പുറമേയുള്ള വിക്കി സംരംഭങ്ങൾ ഏതൊക്കെയാണ്?

തിരുത്തുക

വിക്കിപീഡിയ എന്ന ഓൺലൈൻ വിജ്ഞാനകോശത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയെത്തുടർന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിൿഷ്ണറി, പൊതു സഞ്ചയത്തിലുള്ള അല്ലെങ്കിൽ പകർപ്പവകാശനിബന്ധനകൾ ഇല്ലാത്ത പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, പഠനസഹായികളും മറ്റും ചേർക്കുന്ന വിക്കിബുക്ക്സ്, സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, ഓൺ‌ലൈൻ പരിശീലനം നൽകുന്നു വിക്കിവാഴ്സിറ്റി, ചൊല്ലുകൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങൾ വിക്കിപീഡിയയ്ക്കുണ്ട്.

ഇതിൽ വിക്കിസോഴ്സ് മലയാളത്തിൽ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിൿഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപാഠശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകൾ എന്ന പേരിലും പ്രവർത്തിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ മലയാളത്തിൽ ശൈശവദശയിലാണെന്നു പറയാം. മേൽപ്പറഞ്ഞ എല്ലാ വിക്കിസംരംഭങ്ങൾക്കും മലയാളത്തിൽ ഏറെ പ്രസക്തിയുണ്ട്.


എന്തുകൊണ്ട്‌ അംഗത്വമെടുക്കണം ?

തിരുത്തുക

വിക്കിപീഡിയയിൽ ആർക്കും തിരുത്തൽ നടത്താമെങ്കിലും അംഗത്വമെടുത്ത ശേഷം തിരുത്തൽ നടത്തുന്നതാണ്‌ കൂടുതൽ നല്ലത്‌. ഇതുകൊണ്ടുള്ള ഗുണങ്ങൾ താഴെപ്പറയുന്നു:

  • നിങ്ങളുടെ സംഭാവനകൾ നിങ്ങളുടെ പേരിൽ അല്ലെങ്കിൽ യൂസർ നെയിമിൽ സംരക്ഷിക്കപ്പെടും.പിന്നീട് നിങ്ങൾക്ക് വിക്കിയിൽ കൂടുതൽ പ്രവർത്തനാധികാരങ്ങളും മറ്റും ലഭിക്കാനുള്ള സാധ്യത നിങ്ങൾ (ഒരേ യൂസർ നെയിമിൽ) മൊത്തം എഡിറ്റു ചെയ്ത പേജുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും.
  • ഉപയോക്തൃനാമം ഉപയോഗിച്ചാൽ മറ്റുള്ളവർക്ക്‌ നിങ്ങളുടെ ഐ. പി അഡ്രസ്‌ കാണാനാവില്ല. ഓർക്കുക വെബ്‌ ഹാക്കർമാർ നിങ്ങളുടെ ഐ.പി വിലാസം കാണുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.
  • വിക്കിപീഡിയയിൽ വോട്ടു ചെയ്യാനും കാര്യനിർവാഹകർ ആകാനും അംഗത്വം നിർബന്ധമാണ്‌.
  • വിക്കിപീഡിയയിൽ ചിത്രങ്ങൾ ഉൾപ്പെടുത്താൻ അംഗത്വം അത്യാവശ്യമാണ്‌.

എങ്ങനെ അംഗമാകാം?

തിരുത്തുക

ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ വിക്കിപീഡിയയിൽ അംഗത്വവും തികച്ചും സൗജന്യമാണ്‌. അംഗമാകാൻ http://ml.wikipedia.org/wiki/പ്രത്യേകം:പ്രവേശനം എന്ന താൾ സന്ദർശിക്കുക

ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?

തിരുത്തുക

ഏതു പേരിൽ രജിസ്റ്റർ ചെയ്യണമെന്നത്‌ നിങ്ങളുടെ സ്വാതന്ത്ര്യമാണ്‌. യഥാർത്ഥപേരോ ഇന്റർനെറ്റ്‌ തൂലികാ നാമമോ ആകാം. ഇംഗ്ലീഷിലോ , യൂണികോഡ്‌ സപ്പോർട്ടുള്ള മറ്റേതു ലിപിയിലോ യൂസർ നെയിം തിരഞ്ഞെടുക്കാം. വേണമെങ്കിൽ മലയാളത്തിൽത്തന്നെ പേരു തിരഞ്ഞെടുക്കാമെന്നു സാരം. ഇതൊക്കെയാണെങ്കിലും താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

  • ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ പ്രമുഖ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേര്‌ ഉപയോഗിക്കാതിരിക്കുക. ഉദാ: ഉമ്മൻ ചാണ്ടി, വൈറ്റ്‌ ഹൌസ്‌..
  • ചില സ്പെഷ്യൽ കാരക്റ്ററുകൾ ഉപയോഗിക്കുന്നതിലും നിയന്ത്രണമുണ്ട്‌. ഉദാ. ! @ # $ % ^ & * ( ) { [ ] " ' " ; , . ? + -
  • പേരിന്റെ തുടക്കത്തിൽ അക്കങ്ങൾ ഉപയോഗിക്കുന്നതും അനുവദനീയമല്ല. ഉദാ: 123സാറ്റ്‌
  • ഉപയോക്തൃനാമം തെരഞ്ഞെടുക്കുമ്പോൾ ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകളും ഉപയോഗിക്കാം. എന്നിരുന്നാലും ദീർഘകാലാടിസ്ഥാനത്തിൽ നല്ലത് ഒരു ഇംഗ്ലീഷ് പേരു തന്നെ തെരഞ്ഞെടുക്കുന്നതാണ്. വിക്കിയിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഒരാൾക്ക്‌ പലപ്പോഴും മറ്റു ഭാഷകളിലും സഹോദരവിക്കികളിലും കൂടി ചെന്നിടപെടേണ്ടിവരും. അങ്ങനെയുള്ള ഓരോ വിക്കികളിലും തത്കാലം ഓരോരോ പ്രത്യേക ലോഗിൻ വേണ്ടി വരും. ഇവയെല്ലാം ഒരേ ഉപയോക്തൃനാമം ആയിരിക്കുന്നത് ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
  • പുതിയതായി രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ പാസ്‌വേഡ് അടയാളപ്പെടുത്തുന്ന സ്ഥലത്ത് ഇംഗ്ലീഷിൽ തന്നെയാണോ ടൈപ്പു ചെയ്യുന്നത് എന്നുറപ്പാക്കുക. മൊഴിയോ അതുപോലുള്ള കീമാൻ പ്രോഗ്രാമുകളോ ഉപയോഗിക്കുമ്പോൾ നാം ഓർക്കാതെ മലയാളത്തിലുള്ള അക്ഷരങ്ങൾ ഇവിടെ ചേർക്കാൻ സാദ്ധ്യതയുണ്ട്. അക്ഷരങ്ങൾക്കു പകരം പാസ്സ്‌വേഡ് ഫീൽഡിൽ ചെറിയ നക്ഷത്ര ചിഹ്നങ്ങളോ കറുത്ത പുള്ളികളോ മാത്രം പ്രത്യക്ഷപ്പെടുന്നതുകൊണ്ട്, സ്ക്രീനിൽ നിന്നും ഇതു കണ്ടറിയാൻ സാധിക്കുകയുമില്ല.പിന്നീട് ലോഗ്-ഇൻ ചെയ്യാൻ ശ്രമിക്കുമ്പോളാണ് ഈ പ്രശ്നത്തെക്കുറിച്ചു നാം ബോധവാന്മാരാവുക.

വിക്കിപീഡിയിലെ സംവാദതാളുകൾ എന്തിനാണ് ?

തിരുത്തുക

സംവാദം താൾ ലേഖനങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കുള്ള വേദിയാണ്, ലേഖനങ്ങളിൽ ഉപയോഗിക്കേണ്ട എല്ലാ കാര്യങ്ങളും സംവാദം താളിലും കാത്തുസൂക്ഷിക്കുക. ചർച്ചയിൽ, പരിശോധനായോഗ്യത, സന്തുലിതമായ കാഴ്ചപ്പാട്, കണ്ടെത്തലുകൾ പാടില്ല എന്നീ മൂന്നു നയങ്ങളും പൂർണ്ണമായും പാലിക്കുക. തീർച്ചയായും സംവാദം താളിൽ വിശകലനം, നിർദ്ദേശങ്ങൾ, പുനരന്വേഷണങ്ങൾ മുതലായവയെല്ലാം ഉപയോഗിക്കാം. പക്ഷെ അത് എന്തെങ്കിലും ലക്ഷ്യത്തോടെയാവരുത്.

ശുഭപ്രതീക്ഷയോടെ മറ്റൊരാളോട് ഇടപഴകുക, അദ്ദേഹം താങ്കളെപ്പോലെ തന്നെ, വികാരവും, ചിന്താശക്തിയും, വിക്കിപീഡിയ മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതുമായ ആളാണ്. ആരെങ്കിലും താങ്കളോട് എതിർക്കുകയാണെങ്കിൽ അത് താങ്കളുടെ കുറ്റമാകാനാണ് സാധ്യത എന്നു കരുതുക.

സംവാദം താളിൽ, ജീവിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് നല്ലതല്ലാത്ത എന്തെങ്കിലും കാര്യങ്ങൾ ശക്തമല്ലാത്ത തെളിവുകളുടെ പിൻബലത്തോടെ എഴുതുകയാണെങ്കിൽ അത് നിർബന്ധമായും മായ്ച്ചുകളയുക.

എങ്ങനെ ലേഖനങ്ങളുടെ സംവാദം താൾ ഉപയോഗിക്കാം ?

തിരുത്തുക
  • ആശയവിനിമയത്തിന്: താങ്കൾക്കൊരു സംശയമുണ്ടായാൽ, അത് മറ്റുള്ളവരെ മനസ്സിലാക്കാനും അവർ പറയുന്നത് മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുക. സൗഹൃദത്തോടെ പെരുമാറുക എന്നതാണ് ഏറ്റവും നല്ലകാര്യം. അത് താങ്കളുടെ കാഴ്ചപ്പാടിന് മറ്റുള്ളവർക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. സമവായത്തിലെത്താൻ താങ്കളുടെ അഭിപ്രായം സഹായിച്ചേക്കാം.
  • വിഷയത്തിൽ ഉറച്ചുനിൽക്കുക: സംവാദം താളിൽ കൊച്ചുവർത്തമാനം ഒഴിവാക്കുക. ലേഖനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നവിടെ ചിന്തിക്കുക. വിഷയേതര പരാമർശങ്ങൾ നീക്കം ചെയ്യാൻ സർവദാ യോഗ്യമാണ്.
  • ശുഭോദർശികളാകുക:ലേഖനങ്ങളുടെ സംവാദം താൾ ലേഖനങ്ങളെ എങ്ങനെ മെച്ചപ്പെടുത്താം എന്നു കണ്ടെത്താൻ മാത്രമുള്ളതാണ്, നിരൂപണങ്ങളോ, പക്ഷം ചേരലോ, ലേഖനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളോ അവിടെ കൊടുക്കാതിരിക്കുക.
  • നിഷ്പക്ഷനായി നിലകൊള്ളുക: സംവാദം താൾ വിവിധ കാഴ്ചപ്പാടുള്ളവർ തമ്മിൽ പോരാടാനുള്ള വേദിയല്ല. വിവിധ ദ്വിതീയ പ്രമാണങ്ങളെ അവലംബിച്ച് എങ്ങനെ ഒരു വിക്കിപീഡിയ ലേഖനം എഴുതാം എന്നു കണ്ടെത്താനുള്ള വേദിയാണ്. അതിനാൽ തന്നെ സംവാദത്തിന്റെ അവസാന ഫലം സന്തുലിതമാവണം.
  • വസ്തുതകൾ വെളിപ്പെടുത്തുക: പരിശോധനക്കു വിധേയമാകേണ്ട കാര്യങ്ങളെ കണ്ടെത്താൻ സംവാദം താൾ ഉത്തമമായ സ്ഥലമാണ്. സംശയമുള്ള കാര്യങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്താൻ ഇവിടെ ആവശ്യപ്പെടുക.
  • വിവരങ്ങൾ പങ്കുവെയ്ക്കുക: നല്ല സ്രോതസ്സുകൾ ലഭിക്കാത്ത കാര്യങ്ങൾ സംവാദം താളിൽ കുറിച്ചിടുക. മറ്റാർക്കെങ്കിലും അതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ അറിയാമെങ്കിൽ അവർ പിന്നീട് ചേർത്തുകൊള്ളും. ലേഖനത്തിലുള്ള സ്രോതസ്സുകൾ ലഭ്യമല്ലാത്ത കാര്യങ്ങളും അങ്ങോട്ടു മാറ്റുക.
  • തിരുത്തലുകളെ കുറിച്ച് ചർച്ചചെയ്യുക: താങ്കളുടെ തിരുത്തലുകൾ ആരെങ്കിലും റിവേർട്ട് ചെയ്തെങ്കിൽ അതെന്തുകൊണ്ട് എന്ന് സംവാദം താളിൽ ചോദിക്കുക. തിരുത്തലുകളെ കുറിച്ചുള്ള ഏതുതരം സംശയവും അവിടെ ചോദിക്കുക.
  • പരിഗണനക്കുവെക്കുക: താങ്കളുടെ കൈയിലുള്ള നിർദ്ദേശങ്ങൾ സംവാദം താളിൽ പരിഗണനക്കുവെക്കുക. തലക്കെട്ട് മാറ്റം, ലേഖനങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കൽ, വലിയലേഖനത്തെ കഷണങ്ങൾ ആക്കൽ എന്നിങ്ങനെ എന്തും.

വിക്കിപീഡിയരുടെ നല്ല പെരുമാറ്റ രീതികൾ എന്തൊക്കെ ?

തിരുത്തുക
  • എഴുത്തുകളിൽ ഒപ്പു പതിപ്പിക്കുക: മൊഴികളിൽ ഒപ്പു പതിപ്പിക്കാൻ നാലു റ്റിൽദ് ചിഹ്നങ്ങൾ പതിപ്പിച്ചാൽ മതിയാവും(~~~~), അവ സ്വയം താങ്കൾ ഉപയോഗിക്കുന്ന പേര്, അപ്പോഴത്തെ സമയം എന്നിവയായി മാറിക്കൊള്ളും, സംവാദം താളിൽ അജ്ഞാതനായിരിക്കാൻ ആർക്കും കഴിയില്ലെന്ന് ഓർമ്മിക്കുക. അവിടെ താങ്കളുടെ ഐ.പി. വിലാസം ശേഖരിക്കുന്നുണ്ട്.
  • ആക്രോശങ്ങൾ ഒഴിവാക്കുക: സ്വന്തം ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുപോലെ സംവദിക്കാതിരിക്കുക.
  • സംക്ഷിപ്തരൂപം ഉപയോഗിക്കുക: താങ്കൾ എഴുതാൻ ഉദ്ദേശിക്കുന്ന കാര്യം നൂറുവാക്കിലും കവിയുകയാണെങ്കിൽ അത് ചുരുക്കാൻ ശ്രമിക്കുക. വലിയ സന്ദേശങ്ങൾ മനസ്സിലാകാൻ ബുദ്ധിമുട്ടാണ്. അവ പലപ്പോഴും ആളുകൾ വായിക്കാതെ വിടുകയാണ് പതിവ്. ചിലപ്പോൾ ഏതാനും വരികൾ വായിച്ച് തെറ്റിദ്ധരിക്കാനും മതി.
  • രൂപം കാത്തു സൂക്ഷിക്കുക: സംവാദം താൾ ആകർഷകരൂപം ഉള്ളതാകട്ടെ. ആവർത്തനവും വിഷയേതര പരാമർശവും ഒഴിവാക്കുക. സംവാദം താളിൽ എത്രത്തോളം വ്യത്യസ്തമായ ആശയങ്ങൾ വരുന്നോ അത്രയും ലേഖനം ആകർഷകമാണെന്നർത്ഥം.
  • സഞ്ചയികകൾ വായിക്കുക: വലിയ സംവാദം താൾ ചിലപ്പോൾ പലതായി ഭാഗിച്ചിരിക്കാം അപ്പോൾ സംവാദം താളിൽ അത്തരം സഞ്ചയികകളിലേക്കുള്ള ലിങ്കുണ്ടായിരിക്കും അവ വായിച്ചു നോക്കുക. താങ്കളുടെ ആശയം/സംശയം നേരത്തേ പരാമർശിച്ചിട്ടുണ്ടാവാം.
  • മലയാളം ഉപയോഗിക്കുക: നമ്മുടേത് മലയാളം വിക്കിപീഡിയയാണ് അതിൽ മലയാളം ഉപയോഗിക്കുക.

വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടുന്ന പെരുമാറ്റങ്ങൾ എന്തൊക്കെ ?

തിരുത്തുക

വിക്കിപീഡിയയുടെ ഔദ്യോഗിക നയങ്ങൾ പാലിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ഉപയോഗിക്കുക. ഇവ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്.

  • വ്യക്തിപരമായി ആക്രമിക്കാതിരിക്കുക: വ്യക്തിപരമായി ആക്രമിക്കുക എന്നു പറഞ്ഞാൽ ഒരാളെ ഏതെങ്കിലും തരത്തിൽ താഴ്ത്തിക്കാണാൻ ശ്രമിക്കലാണ്
  • ഇകഴ്ത്താതിരിക്കുക: ഒരാളെ ഇകഴ്ത്തിക്കാണുന്ന തരം വാക്കുകൾ വിളിക്കാതിരിക്കുക, ഉദാഹരണത്തിന് വിഡ്ഢീ, എന്നോ മറ്റോ ഉള്ള വിളി. പകരം എന്തുകൊണ്ട് അയാൾ തെറ്റാണെന്നു തോന്നുന്നു എന്നും അതെങ്ങിനെ തിരുത്താം എന്നും പറഞ്ഞുകൊടുക്കുക.
  • ഭയപ്പെടുത്താതിരിക്കുക: ഉദാഹരണത്തിന് ഞാൻ ‘അഡ്മിനാണ് അറിയാമോ?’ എന്ന രീതിയിൽ പെരുമാറാതിരിക്കുക.
  • നിയമം വലിച്ചിഴക്കാതിരിക്കുക: ഞാൻ കോടതിയെ സമീപിക്കും എന്ന മട്ടിലുള്ള കാര്യങ്ങൾ വിക്കിപീഡിയയെ വിഷമസന്ധിയിൽ കുടുക്കുകയേ ചെയ്യുകയുള്ളു.
  • വ്യക്തിപരമായ കാര്യങ്ങൾ നൽകാതിരിക്കുക: ഒരുപയോക്താവിന് സമ്മതമല്ലെങ്കിൽ അയാളെക്കുറിച്ചുള്ള കാര്യങ്ങൾ എവിടേയും ഉപയോഗിക്കാതിരിക്കുക.
  • മറ്റുള്ളവരെ തെറ്റായി പ്രതിനിധാനം ചെയ്യരുത്: വിക്കിപീഡിയ എല്ലാക്കാര്യങ്ങളും ശേഖരിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് വിക്കിപീഡിയയ്ക്ക് നന്നായറിയാം. അതുകൊണ്ടു തന്നെ ഇവ ചെയ്യരുത്.
  • മറ്റൊരാളുടെ മൊഴി തിരുത്തരുത്: ഒരാളുടെ അനുവാദമില്ലാതെ മറ്റൊരാളുടെ മൊഴി തിരുത്തരുത്(ഈ നയം മോശപ്പെട്ട പദപ്രയോഗങ്ങളുടേയും ഭാഷയുടേയും കാര്യത്തിൽ പിന്തുടരേണ്ടതില്ല). സംവാദങ്ങൾ ലേഖനങ്ങൾ അല്ല. അവ അക്ഷരപ്പിശകിനേയോ, വ്യാകരണപിഴവിനേയോ കാര്യമാക്കുന്നില്ല. ആശയവിനിമയം മാത്രമാണവയുടെ കാതൽ, അത്തരം കാര്യങ്ങൾക്കായി അവ തിരുത്തേണ്ടതില്ല.
  • ഒപ്പിടാത്ത മൊഴികൾ: ഒപ്പിടാത്ത മൊഴികളിൽ {{unsigned}} എന്ന ഫലകം കൂട്ടിച്ചേർക്കാം. ആ മൊഴി ചേർത്തത് ആരെന്ന് ആ ഫലകം ഇങ്ങനെ കാട്ടിത്തരും —ഈ തിരുത്തൽ നടത്തിയത് മാതൃകാ ഉപയോക്താവ് (സം‌വാദം • സംഭാവനകൾ)
  • സ്വന്തം എഴുത്തുകളും മാറ്റരുത്: താങ്കൾ എഴുതിയ ഏതെങ്കിലും കാര്യം നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് വെട്ടിക്കളയാൻ ശ്രമിക്കുക. അതായത് ഇതുപോലെ ഇത്തരത്തിൽ അത് പ്രത്യക്ഷമാകും ഇതുപോലെ
  • നീക്കം ചെയ്തേ മതിയാവൂയെങ്കിൽ: ചിന്താരഹിതവും വിവേക രഹിതവുമായ ഈ മൊഴി സ്രഷ്ടാവ് തന്നെ നീക്കം ചെയ്തു എന്ന് അവിടെ കുറിക്കുക. ഒരു പക്ഷേ താങ്കളുടെ എഴുത്ത് വേദനിപ്പിച്ച സഹവിക്കിപീഡിയർക്ക് ആശ്വാസമാകുമത്.

വിക്കിപീഡിയയിലെ സാങ്കേതിക-ഘടനാ മാനകങ്ങൾ എന്തൊക്കെ?

തിരുത്തുക

രൂപഘടന

  • അടിയിലടിയിലായി ഉത്തരങ്ങൾ എഴുതുക: അപ്പോൾ അടുത്ത എഴുത്ത് അതിനടിയിൽ വരും അത് സമയക്രമത്തിൽ എഴുത്തുകൾ വായിക്കാൻ സഹായിക്കും. ഏറ്റവും പുതിയത് ഏറ്റവും താഴെയായിരിക്കും.
  • വ്യത്യസ്ത കാര്യങ്ങൾ ഇടയിട്ടെഴുതുക: ഒരു മൊഴിയിൽ തന്നെ വ്യത്യസ്ത കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിൽ അത് ഖണ്ഡികയായി തിരിച്ചെഴുതുവാൻ ശ്രദ്ധിക്കുക.
  • എഴുത്തുകൾക്കു മുന്നിൽ അല്പം ഇടയിട്ടെഴുതുക: ഓരോ പോസ്റ്റിലും ഇത്തരത്തിൽ ചെയ്യുന്നതുമൂലം എഴുതിയ ഓരോരുത്തരേയും വ്യക്തമായി തിരിച്ചറിയാൻ സാധിക്കും. അതിനായി, അർദ്ധ വിരാമങ്ങൾ ഉപയോഗിക്കാവുന്നതാണ്.
  • ഓരോരുത്തരും അവനവൻ ഇട്ട ഇട വീണ്ടുമുപയോഗിക്കുക:എഴുത്തു തുടങ്ങിയയാൾ താളിന്റെ ഏറ്റവും ഇടത്തു ഭാഗത്തുനിന്നാവും തുടങ്ങുക. അടുത്തയാൾ ഒരിടവിട്ടും(:), രണ്ടാമത്തെയാൾ രണ്ടിടവിട്ടും തുടങ്ങുക(::) ആദ്യത്തെയാൾ വീണ്ടുമെഴുതുകയാണെങ്കിൽ അയാൾ താളിന്റെ ഏറ്റവും ഇടതുഭാഗം ഉപയോഗിക്കുക.

തലക്കെട്ടുകളും വിഷയങ്ങളും തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ ?

തിരുത്തുക
  • പുതിയ തലക്കെട്ട് താളിന്റെ ഏറ്റവും താഴെയായി തുടങ്ങുക:താങ്കൾ താളിന്റെ ഏറ്റവും മുകളിലായി എഴുത്തു തുടങ്ങിയാൽ അത് ശ്രദ്ധയാകർഷിച്ചേക്കാം, എന്നാൽ അത് കുഴപ്പിച്ചുകളയും. പുതിയ വിഷയങ്ങൾ താളിന്റെ ഏറ്റവും താഴെയാണു കാണുക.
  • പുതിയ വിഷയത്തിന് പുതിയ തലക്കെട്ടു കൊടുക്കുക: പുതിയ വിഷയം പുതിയ തലക്കെട്ടിനടിയിൽ കൊടുക്കുക. അത് മറ്റുള്ളവയിൽ നിന്നും വ്യത്യാസപ്പെട്ട് കാര്യങ്ങൾ കണ്ടെത്താൻ സഹായിക്കും. (താങ്കൾ വിക്കിപീഡിയയുടെ സ്വതവേയുള്ള എടുത്തുകെട്ടാണുപയോഗിക്കുന്നതെങ്കിൽ സംവാദം താളിനുപരിയായുള്ള “+“ റ്റാബിൽ അമർത്തുന്നതു വഴി അത് എളുപ്പത്തിൽ സാധിക്കുന്നതാണ്)
  • ലേഖനവുമായി ബന്ധപ്പെട്ട തലക്കെട്ടുകൾ നൽകുക: വിഷയത്തിന് ലേഖനവുമായി ബന്ധമുണ്ടെന്ന് തലക്കെട്ടിൽ അറിയിക്കുക.
  • തലക്കെട്ടുകൾ നിഷ്പക്ഷമായിരിക്കട്ടെ:തലക്കെട്ടുകൾ എന്താണ് കാര്യം എന്നറിയിക്കുന്നതായിരിക്കണം, താങ്കൾ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നാകരുത്.
  • തലക്കെട്ടിൽ പുകഴ്ത്തലുകൾ വേണ്ട: താങ്കൾ പുകഴ്ത്തുന്ന കാര്യം മറ്റൊരാൾക്ക് ഇഷ്ടപ്പെടാത്തതാവാം അതിനാൽ അപ്രകാരം ചെയ്യരുത്.
  • തലക്കെട്ടിൽ ഇകഴ്ത്തലുകൾ വേണ്ട: താങ്കൾ ഇകഴ്ത്തുന്ന കാര്യം മറ്റൊരാൾക്ക് ഇഷ്ടപ്പെട്ടതാവാം അതിനാൽ അപ്രകാരം ചെയ്യരുത്.
  • മറ്റുള്ളവരെ തലക്കെട്ടുവഴി സംബോധന ചെയ്യരുത്: നാമൊരു സമൂഹമാണ്; സന്ദേശം ഒരാൾക്കായി മാത്രം നൽകുന്നത് ശരിയല്ല.

ലിങ്ക്, സമയം എന്നിവയുടെ കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം ?

തിരുത്തുക
  • ലിങ്കുകൾ ഉണ്ടാക്കുക: സംവാദം താളുകളിൽ ശൂന്യമായതാണെങ്കിൽ കൂടി ലിങ്കുകൾ ഉണ്ടാക്കുക.
  • ആഗോള സമയക്രമം സൂക്ഷിക്കുക: ലോകത്തെല്ലായിടത്തുമുള്ളവർ വിക്കിപീഡിയ ഉപയോഗിക്കുന്നു അതിനാൽ ആഗോള സമയക്രമം പാലിക്കുക.

താളുകൾ വലുതാകുമ്പോൾ പിന്തുടരേണ്ടുന്ന രീതികൾ എന്തൊക്കെ ?

തിരുത്തുക
  • ശേഖരിക്കുക-മായ്ച്ചുകളയരുത്: സംവാദം താളിന്റെ വലിപ്പം വളരെ വർദ്ധിച്ചാൽ അവ സഞ്ചയികകളാക്കി ശേഖരിക്കുക.
  • പുതിയൊരു താളുണ്ടാക്കുക
  • അത് സംവാദം താളിന്റെ അനുബന്ധമായാകട്ടെ.
  • അനുയോജ്യമായ പേരു നൽകുക.
  • സംവാദം താളിലെ ചർച്ചകൾ വെട്ടിയെടുക്കുക.
  • അത് പുതിയ താളിൽ ചേർക്കുക.

ഫലകങ്ങൾക്ക് സംവാദതാൾ എന്തിനാണ് ?

തിരുത്തുക

ഫലകങ്ങളുടെ സംവാദം താൾ രണ്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. ഫലകം എങ്ങനെ, എന്തിനുപയോഗിക്കണെമെന്നു വിശദീകരിക്കാനും ചർച്ചകൾക്കും. അതിനു രണ്ടിനും വ്യത്യസ്ത തലക്കെട്ടുകൾ ആദ്യമേ നൽകി പ്രശ്നം പരിഹരിക്കാം.

ഉപയോക്താവിന്റെ താളിന്റെ പ്രാധാന്യം എന്തൊക്കെയാണ് ?

തിരുത്തുക

വിക്കിപീഡിയയിൽ അംഗമായിക്കഴിഞ്ഞാൽ ഇവിടെ നിങ്ങൾക്കു മാത്രമായി ഒരു സ്ഥലം ലഭിക്കുകയായി. ഉപയോക്താവിനുള്ള താൾ ഒരു വഴികാട്ടിയാണ്. അതായത്, വിക്കി സമൂഹത്തിലെ മറ്റ് അംഗങ്ങൾക്ക് നിങ്ങളിലേക്കെത്താനുള്ള എളുപ്പവഴി. നിങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ നിങ്ങൾ ചെയ്യുവാൻ പദ്ധതിയിടുന്ന കാര്യങ്ങൾ നിങ്ങളുടെ താല്പര്യങ്ങൾ ഇങ്ങനെ ഒട്ടനവധികാര്യങ്ങൾ ഉപയോക്താവിനുള്ള പേജിൽ ഉൾക്കൊള്ളിക്കാം. എന്നാൽ വിക്കിസമൂഹത്തിന് പുറത്തുള്ള ചർച്ചകൾക്ക് ഈ താൾ വേദിയാകരുത്