വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ

(വിക്കിപീഡിയ:GENREF എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


✔ ഈ താൾ വിക്കിപീഡിയയുടെ പരിശോധനായോഗ്യത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.

ഇന്നതാണ് സ്രോതസ്സ് എന്ന് ചൂണ്ടിക്കാട്ടുന്ന ഒരുവരി വിവരണമാണ് സൈറ്റേഷൻ, അല്ലെങ്കിൽ അവലംബം:

റിറ്റർ, റോൺ. ദി ഓക്സ്ഫോഡ് സ്റ്റൈൽ മാനുവൽ. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റ് പ്രസ്സ്, 2002, പേജ്. 1.

അവലംബങ്ങൾ വിക്കിപീഡിയയിലെ എല്ലാ ലേഖനങ്ങളുടെയും ഒരു പ്രധാന ഭാഗമാണ്. ലേഖനം ഏതൊക്കെ വിശ്വസനീയമായ സ്രോതസ്സുകളെ ആശ്രയിച്ചാണ് എഴുതപ്പെട്ടത് എന്ന് ഇവ വ്യക്തമാക്കുന്നു. മിക്കപ്പോഴും അവലംബങ്ങൾ അടിക്കുറിപ്പുകളായാണ് നൽകപ്പെടുന്നത്. ഇവ ലേഖനത്തിലെ എഴുത്തിനിടയിലും പ്രത്യക്ഷപ്പെട്ടേയ്ക്കാം. ഒരു പ്രസ്താവനയ്ക്കിടെയോ അതിനു തൊട്ടുപിന്നാലെയോ സൂപ്പർസ്ക്രിപ്റ്റ് അക്കമായോ മറ്റു മാർഗ്ഗങ്ങളിലൂടെയോ സൂചിപ്പിക്കപ്പെടുന്ന തരം അവലംബങ്ങളെ ഇൻലൈൻ സൈറ്റേഷനുകൾ എന്നാണ് വിളിക്കുന്നത്.

ഒരു ലേഖനത്തിനുള്ളിൽ എവിടെയും ചേർത്തിട്ടുള്ള ഉദ്ധരണികൾക്കും, ചോദ്യം ചെയ്യപ്പെട്ടതോ ചോദ്യം ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതോ ആയ എല്ലാ വിവരങ്ങൾക്കും ഇൻലൈൻ സൈറ്റേഷനുകൾ ആവശ്യമാണെന്ന് വിക്കിപീഡിയയുടെ പരിശോധനായോഗ്യത സംബന്ധിച്ച നയം നിഷ്കർഷിക്കുന്നുണ്ട്. എന്നിരുന്നാലും ലേഖകർ വിക്കിപീഡിയയിൽ ചേർക്കുന്ന എല്ലാ വിവരങ്ങൾക്കും അവലംബം നൽകുന്നതാണ് നല്ലത്. എല്ലാ വിശദാംശങ്ങളും അപ്രതീക്ഷിതമായി ചോദ്യം ചെയ്യപ്പെടാനും നീക്കം ചെയ്യപ്പെടാനും സാദ്ധ്യതയുണ്ട്.

അവലംബങ്ങൾ ചേർക്കുകയും അവയുടെ കെട്ടും മട്ടും ശരിപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെ എന്നാണ് ഈ താളിൽ വിശദീകരിക്കുന്നത്. ഒരു താളിൽ ഒരേ രീതിയിലായിരിക്കണം അവലംബം ചേർക്കേണ്ടത്. ഒരു താളിൽ ഒരു രീതിയിൽ അവലംബങ്ങൾ ചേർത്തിട്ടുണ്ടെങ്കിൽ താങ്കൾ തിരുത്തുകൾ വരുത്തുമ്പോഴും അതേ രീതി സ്വീകരിക്കേണ്ടതാവശ്യമാണ്. ഈ രീതി മാറ്റണമെന്നുണ്ടെങ്കിൽ ആദ്യം സംവാദം താളിൽ ചർച്ച ചെയ്ത് ഒരു സമവായമുണ്ടാക്കുക. ശരിയായ രീതിയിലാവണം അവലംബങ്ങൾ ചേർക്കേണ്ടത് എന്നതിനു പ്രാധാന്യമുണ്ടെങ്കിലും സ്രോതസ്സിനെ തിർച്ചറിയാൻ തക്ക വിവരങ്ങൾ ചേർത്തിരിക്കണം എന്നതാണ് പരമപ്രധാനമായ കാര്യം. ആവശ്യമുണ്ടെങ്കിൽ മറ്റുള്ളവർ താങ്കൾ ചേർത്ത അവലംബത്തിന്റെ ഘടന മെച്ചപ്പെടുത്തിക്കോളും. വിക്കിപീഡിയ:തുടക്കക്കാർക്കായുള്ള അവലംബങ്ങൾ ചേർക്കേണ്ടതു സംബന്ധിച്ച സഹായി ഇതു സംബന്ധിച്ച് ഒരു മുഖവുര നൽകുന്നുണ്ട്.

വിവിധതരം അവലംബങ്ങൾ

തിരുത്തുക

ഒരു വിശ്വസനീയമായ സ്രോതസ്സിനെ വ്യക്തമായി ചൂണ്ടിക്കാട്ടുന്ന ഒന്നാണ് പൂർണ്ണമായ അവലംബം (സൈറ്റേഷൻ). ആവശ്യമുണ്ടെങ്കിൽ വിക്കിപീഡിയ ലേഖനത്തിലെ പ്രസ്താവന സ്രോതസ്സിൽ കൃത്യമായി എവിടെയാണ് പ്രത്യക്ഷപ്പെടുന്നതെന്നും (ഉദാഹരണം പേജ് നമ്പർ) അവലംബത്തിൽ സൂചിപ്പിച്ചിരിക്കും. ഉദാഹരണത്തിന്: റോൾസ്, ജോൺ. എ തിയറി ഓഫ് ജസ്റ്റിസ്. ഹാർവാഡ് യൂണിവേഴ്സിറ്റി പ്രെസ്സ്, 1971, പേജ്. 1. ഇത്തരം സൈറ്റേഷൻ സാധാരണഗതിയിൽ അടിക്കുറിപ്പായാണ് നൽകപ്പെടുന്നത്. ഇതാണ് വിക്കിപീഡിയ ലേഖനങ്ങളിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന രീതി.

ഒരു പ്രസ്താവനയ്ക്ക് ഉപോൽബലകമായ അവലംബം പ്രസ്താവനയോട് ചേർന്നുതന്നെ നൽകുന്ന രീതിയാണ് ഇൻലൈൻ സൈറ്റേഷൻ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഒരു വാക്യമോ ഘണ്ഡികയോ കഴിഞ്ഞായിരിക്കും ഇത് നൽകപ്പെടുന്നത്. അടിക്കുറിപ്പായിട്ടായിരിക്കും സാധാരണഗതിയിൽ ഇത്തരം സൈറ്റേഷനുകൾ നൽകുന്നത്.

പൊതു അവലംബം (general reference) എന്നാൽ താളിലെ വിവരങ്ങളെ പിന്തുണയ്ക്കുന്ന ഒരു വിശ്വസനീയമായ സ്രോതസ്സിനെ സംബന്ധിച്ച വിവരങ്ങൾ തന്നെയാണ്, പക്ഷേ ഇത് താളിലെ ഏതെങ്കിലും (ഒന്നോ അതിലധികമോ) പ്രസ്താവനകൾക്കു പിന്നാലെ അക്കമിട്ട് നൽകുന്ന (ഇൻലൈൻ സൈറ്റേഷൻ) ഒന്നല്ല. പൊതു അവലംബങ്ങൾ അവലംബം എന്ന തലക്കെട്ടിനുകീഴിലായി താളിന്റെ അവസാനമാണ് സാധാരണഗതിയിൽ നൽകപ്പെടുന്നത്. അധികം വികസിച്ചിട്ടില്ലാത്ത താളുകളിലായിരിക്കും സാധാരണഗതിയിൽ ഇങ്ങനെ കാണപ്പെടുന്നത്. ഉള്ളടക്കത്തിന് ഒരു സ്രോതസ്സുമാത്രം അവലംബമായുള്ളപ്പോഴാണ് സാധാരണഗതിയിൽ ഇത് സംഭവിക്കുന്നത്. കൂടുതൽ വികസിച്ച താളുകളിൽ (ഇൻലൈൻ സൈറ്റേഷനുകൾ ഉണ്ടെങ്കിലും) അക്ഷരമാലാക്രമത്തിൽ ഇത്തരത്തിൽ അവലംബങ്ങൾ നൽകപ്പെട്ടേയ്ക്കാം.

ചെറിയ അവലംബം (short citation) എന്നത് ഒരു സ്രോതസ്സിലെ ഏതു ഭാഗത്താണ് താളിലെ പ്രസ്താവനയ്ക്ക് ഉപോൽബലകമായ വിവരമുള്ളത് എന്നു മാത്രം സൂചിപ്പിക്കുന്ന അവലംബമാണ്. ഇത് സ്രോതസ്സിനെപ്പറ്റി പൂർണ്ണമായ വിവരങ്ങൾ നൽകുന്നില്ല. ഉദാഹരണം: റൗൾസ് 1971, പേജ്. 1.. സ്രോതസ്സിനെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ ഗ്രന്ഥസൂചി എന്നോ മറ്റോ ഉള്ള തലക്കെട്ടിനു കീഴിലായി നൽകപ്പെട്ടിട്ടുണ്ടാവും. ഈ രീതിയും മലയാളം വിക്കിപീഡിയയിലെ ചില ലേഖനങ്ങളിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ചെറിയ അവലംബങ്ങൾ ആനുഷംഗികമായോ അടിക്കുറിപ്പുകളായോ നൽകപ്പെട്ടേയ്ക്കാം.

ലേഖനത്തിലെ വാക്യത്തിൽ സ്രോതസ്സ് സൂചിപ്പിക്കൽ (In-text attribution) ഒരു പ്രസ്താവനയ്ക്ക് ഉപോൽബലകമായ വിവരങ്ങൾ എവിടെനിന്ന് ലഭിച്ചു എന്നത് ലേഖനത്തിലെ വിവരങ്ങൾക്കൊപ്പം തന്നെ വിശദീകരിക്കുന്ന രീതിയാണിത് (അറിക്കുറിപ്പായല്ല ഇവിടെ അവലംബം നൽകപ്പെടുന്നത്). അഭിപ്രായങ്ങൾ സംബന്ധിച്ചുള്ള പ്രസ്താവനകൾ, ഉറപ്പില്ലാത്ത വസ്തുതകൾ, ഉദ്ധരണികൾ എന്നിവയിലാണ് പ്രധാനമായും ഈ രീതി ഉപയോഗിക്കുന്നത്. സാധാരണഗതിയിൽ ഈ രീതിയിൽ സ്രോതസ്സിനെ സംബന്ധിച്ച പൂർണ്ണവിവരങ്ങൾ നൽകുന്നത് ഗ്രന്ഥസൂചിയിലോ പൊതു അവലംബമായോ ആയിരിക്കും ഇത് നൽകുന്നത്. ഉദാഹരണത്തിന്: ജോൺ റൗൾസ് ഇപ്രകാരം അഭിപ്രായപ്പെട്ടിട്ടുണ്ട്,[5]... എഴുത്തിനിടെത്തന്നെ ഹേതുവായ സ്രോതസ്സ് ചൂണ്ടിക്കാട്ടൽ എന്ന വിഭാഗം കാണുക.

സ്രോതസ്സുകൾ ഉദ്ധരിക്കേണ്ടത് എപ്പോൾ, എന്തിന്?

തിരുത്തുക

അവലംബങ്ങൾ ചേർക്കുകയാണെങ്കിൽ ലേഖനങ്ങൾ വായിക്കുന്നവർക്ക് വസ്തുതകൾ പരിശോധിച്ചുറപ്പുവരുത്താൻ സാധിക്കും. ഇത് വിക്കിപീഡിയയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും താളിന്റെ ഉള്ളടക്കം കണ്ടുപിടുത്തമല്ല എന്ന് വ്യക്തമാക്കുകയും ചെയ്യും. ഉപയോക്താക്കൾക്ക് കൂടുതൽ വിവരങ്ങൾ കണ്ടുപിടിക്കാൻ സഹായിക്കുക എന്ന ധർമവും അവലംബങ്ങൾക്കുണ്ട്. സ്രോതസ്സേതാണെന്ന് ചൂണ്ടിക്കാണിക്കുന്നതിലൂടെ ലേഖനമെഴുതിയ ഉപയോക്താവ് മോഷണമാണ് നടത്തിയതെന്ന ആരോപണവും ഇല്ലാതെയാകും.

വിശ്വാസ്യത സംശയിക്കപ്പെടുന്നതോ സംശയിക്കപ്പെടാൻ സാദ്ധ്യതയു‌‌ള്ളതോ ആയ പ്രസ്താവനകൾക്കാണ് സ്രോതസ്സുകൾ അത്യാവശ്യമായി വേണ്ടത്. വിശ്വാസ്യത സംശയിക്കപ്പെട്ട പ്രസ്താവനയ്ക്ക് സ്രോതസ്സുകൾ ലഭ്യമല്ലെങ്കിൽ ഇത് ലേഖനത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടേയ്ക്കാൻ സാദ്ധ്യതയുണ്ട്. ഒരാളുടെ പ്രസ്താവന അതേപടി ഉദ്ധരിക്കുമ്പോഴും അൽപ്പം മാറ്റത്തോടെ എഴുതുമ്പോഴും സ്രോതസ്സുകൾ അത്യാവശ്യമാണ്. മറ്റെല്ലായിടങ്ങളിലും അവലംബങ്ങൾ ചേർക്കാവുന്നതുമാണ്.

ജീവിച്ചിരിക്കുന്നവരെ സംബന്ധിച്ച പ്രസ്താവനകൾക്ക് അവലംബങ്ങൾ കൂടുതൽ അഭിലഷണീയമാണ്. തർക്കവിഷയങ്ങളെ സംബന്ധിച്ചുള്ളതും മാനഹാനിയുണ്ടാക്കാൻ സാദ്ധ്യതയുള്ളതുമായ സാഹചര്യങ്ങളിൽ സ്രോതസ്സുകൾ തീർച്ചയായും ചേർക്കണം. ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങൾ സംബന്ധിച്ച നയമനുസരിച്ച് സ്രോതസ്സുകളില്ലാത്ത ഇത്തരം വിവരങ്ങൾ കാണുമ്പോൾ തന്നെ നീക്കം ചെയ്യപ്പെടും.

വിവക്ഷാ താളുകളിൽ അവലംബങ്ങൾ ഉപയോഗിക്കാറില്ല. ഒരു താളിന്റെ മുഖവുര താഴെയുള്ള വിഭാഗങ്ങളിൽ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ സംക്ഷിപ്തരൂപമാണെന്നതിനാൽ ഇവിടെ അവലംബങ്ങൾ ചേർക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ഇവിടെ കൊടുത്തിരിക്കുന്ന വിവരങ്ങളുടെ അവലംബങ്ങൾ താളിന്റെ ബാക്കി വിഭാഗങ്ങളിൽ ഇതേ വിഷയം വിശദീകരിക്കുമ്പോൾ കൊടുത്താൽ മതിയാകും. ഉദ്ധരണികൾക്കും വിവാദവിഷയങ്ങൾക്കും മുഖവുരയിൽ തന്നെ അവലംബം ചേർക്കേണ്ടതുണ്ട്.

ഒരു ചിത്രമോ മറ്റു മീഡിയ ഫയലുകളോ സംബന്ധിച്ച വിശദാംശങ്ങൾ (സ്രോതസ്സും പകർപ്പവകാശനിലയും ഉദാഹരണം) ഫയൽ താളിലാണ് ചേർക്കേണ്ടത്. ചിത്രങ്ങളുടെ അറിക്കുറിപ്പുകൾക്ക് ആവശ്യാനുസരണം അവലംബങ്ങൾ ചേർക്കാവുന്നതാണ്. ചിത്രത്തിൽ നിന്നു തന്നെ വ്യക്തമാകുന്ന alt text പോലെയുള്ള വിവരങ്ങൾക്കോ, ഒരു സ്രോതസ്സ് ചൂണ്ടിക്കാണിക്കുന്ന വിവരണങ്ങൾക്കോ അവലംബങ്ങൾ ആവശ്യമില്ല (ഉദാഹരണത്തിന് "ഈ ചിത്രത്തിന്റെ അടിക്കുറിപ്പായ ബെൽഷാസർസ് ഫീസ്റ്റ് (1635)").

ഇൻലൈൻ സൈറ്റേഷനുകൾ

തിരുത്തുക

താളിലെ ഒരു വിവരത്തിന് ഉപോൽബലകമായ വിശ്വസനീയമായ ഒരു പ്രത്യേക സ്രോതസ്സുമായി ബന്ധിപ്പിക്കാൻ ഇൻലൈൻ സൈറ്റേഷനുകൾ വായനക്കാരെ സഹായിക്കുന്നു.അറിക്കുറിപ്പുകൾ (ഇത് നീളമുള്ളതോ ചുരുക്കിയതോ ആകാം), ആനുഷംഗികമായ അവലംബങ്ങൾ എന്നിവയാണ് ഇൻലൈൻ സൈറ്റേഷനുകൾ ചേർക്കാനുള്ള സാധാരണ മാർഗ്ഗങ്ങൾ. ഇതിലോരോന്നും എങ്ങനെ ചേർക്കാമെന്ന് ഇവിടെ വിശദമാക്കുന്നു. ആനുഷംഗികമായ അവലംബങ്ങൾക്കും ചുരുക്കിയ അടിക്കുറിപ്പുകൾക്കും വേണ്ടി ഒരു ഗ്രന്ഥസൂചിക ഉണ്ടാക്കുന്നതെങ്ങനെ എന്നും ഇവിടെ വിശദമാക്കുന്നുണ്ട്.

നീളമുള്ളതോ ചുരുക്കിയതോ ആയ ഇൻലൈൻ സൈറ്റേഷനുകൾ ഉപയോഗിക്കുമ്പോൾ ഇത് ആദ്യം ചേർത്ത ഉപയോക്താവ് ഒരു പുതിയ വിഭാഗം ആരംഭിച്ച് അതിനടിയിൽ ഈ അവലംബങ്ങൾ പ്രത്യക്ഷപ്പെടാനുള്ള ക്രമീകരണങ്ങൾ വരുത്തണം. ഇത് ആനുഷംഗികമായ അവലംബങ്ങൾക്ക് ആവശ്യമില്ല.

അടിക്കുറിപ്പുകൾ

തിരുത്തുക
ഇതും കാണുക: Help:Footnotes

അവലംബങ്ങളുടെ പട്ടിക ഉണ്ടാക്കുന്നത്

തിരുത്തുക

ഈ വിഭാഗം സാധാരണഗതിയിൽ "കുറിപ്പുകൾ" അല്ലെങ്കിൽ "അവലംബം" എന്ന തലക്കെട്ടിനു കീഴിലായി താളിന്റെ താഴെ ഭാഗത്തായായിരിക്കും കാണപ്പെടുക. ഒരു താളിന്റെ താഴെയായി കാണുന്ന വിഭാഗങ്ങളെപ്പറ്റി കൂടുതലറിയുവാൻ വിക്കിപീഡിയ:അടിക്കുറിപ്പുകൾ എന്ന താൾ കാണുക ("കൂടുതൽ വായനയ്ക്ക്", "പുറത്തേയ്ക്കുള്ള കണ്ണികൾ" എന്നീ വിഭാഗങ്ങളും ഇവിടെ കാണപ്പെടും.).

താഴെക്കൊടുത്തിരിക്കുന്ന ചില അപവാദങ്ങളൊഴിച്ചാൽ അവലംബങ്ങൾ <references /> എന്ന ടാഗോ {{reflist}} എന്ന ഫലകമോ ഉള്ള ഒരു വിഭാഗത്തിലായിരിക്കും കാണപ്പെടുക. ഉദാഹരണത്തിന്:

==കുറിപ്പുകൾ==
{{reflist}}

അടിക്കുറിപ്പുകൾ ഈ വിഭാഗത്തിന്റെ തലക്കെട്ടിനു താഴെയായി പ്രത്യക്ഷപ്പെട്ടുകൊള്ളും. താളിനുള്ളിൽ അവലംബം ചേർത്ത സ്ഥാനത്തുകാണുന്ന് ഓരോ അക്കവും അമർത്തിയാൽ അതാത് അടിക്കുറിപ്പുകളിലേയ്ക്ക് എത്താൻ സാധിക്കും. എല്ലാ അടിക്കുറിപ്പുകളിലുമുള്ള ഒരു ചൂണ്ടുപലകയിലൂടെ താളിലെ അവലംബം ചേർത്ത പ്രസ്താവനയിലേയ്ക്ക് തിരികെയെത്താനും സാധിക്കും. സ്ക്രോൾ ചെയ്യാവുന്ന പട്ടികകൾ, സ്ക്രോൾ പെട്ടിയ്ക്കകത്തുള്ള അടിക്കുറിപ്പുകൾ എന്നിവ ഒരിക്കലും ഉപയോഗിക്കരുത്. വായിക്കാനുള്ള ബുദ്ധിമുട്ട്, ബ്രൗസറുകളുമായുള്ള താദാത്മ്യത്തിലെ പ്രശ്നങ്ങൾ, പ്രാപ്യത, പ്രിന്റ് ചെയ്യാനുള്ള സൗകര്യം, താളുകൾ മിറർ ചെയ്യാനുള്ള സൗകര്യം.[1] എന്നിവ പരിഗണിച്ചാണിത്.

ഒരു ലേഖനത്തിൽ പൊതു അവലംബങ്ങളുണ്ടെങ്കിൽ ഇതൊരു പ്രത്യേക വിഭാഗത്തിലായിരിക്കും സാധാരണഗതിയിൽ കാണുക. പൊതു അവലംബങ്ങൾ ഉള്ള വിഭാഗം "അവലംബം" എന്ന തലക്കെട്ടിനു കീഴിലാണെങ്കിൽ അടിക്കുറിപ്പുകൾ ഉള്ള വിഭാഗം "കുറിപ്പുകൾ" എന്നായിരിക്കും കാണപ്പെടുക. പൊതു അവലംബങ്ങൾ അടിക്കുറിപ്പുകൾക്കു കീഴിലായിരിക്കും സാധാരണഗതിയിൽ ചേർക്കുന്നത്.

ref ടാഗുകൾ ഉപയോഗിച്ച് ഇൻലൈൻ സൈറ്റേഷൻ ചേർക്കൽ

തിരുത്തുക

ഒരവലംബം അടിക്കുറിപ്പായി ചേർക്കാൻ <ref>...</ref> എന്ന സിൻറ്റാക്സുപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന്:

  • നീതിന്യായസംവിധാനം മനുഷ്യന്റെ കണ്ടുപിടുത്തമാണ്.<ref>റൗൾസ്, ജോൺ. ''എ തിയറി ഓഫ് ജസ്റ്റിസ്''. ഹാർവാഡ് യൂണിവേഴ്സിറ്റി പ്രെസ്സ്, 1971, പേജ് 1.</ref> അത്...

എന്നത് ഏകദേശം ഇങ്ങനെയാണ് താളിൽ കാണുക:

  • നീതിന്യായസംവിധാനം മനുഷ്യന്റെ കണ്ടുപിടുത്തമാണ്.[1] അത്...

അടിക്കുറിപ്പുകളുടെ പട്ടിയയുണ്ടാക്കുകയാണെങ്കില് ഈ അവലംബം പ്രത്യക്ഷപ്പെടുകയുള്ളൂ. അതിന് താഴെയുള്ള വിഭാഗം കാണുക.

മുകളിലത്തെ ഉദാഹരണത്തിലേതുപോലെ സൈറ്റേഷൻ സൂചിപ്പിക്കാനുള്ള ടാഗുകൾ പൂർണ്ണവിരാമത്തിനോ അർത്ഥവിരാമത്തിനോ ശേഷമാകണം നൽകേണ്ടത്. സൈറ്റേഷൻ ടാഗുകൾക്കു മുൻപ് സ്പേസ് ചേർക്കേണ്ടതില്ല എന്നതും ശ്രദ്ധിക്കുക.

ഏതു പരസ്താവനയെ പിൻതാങ്ങാനാണോ ഒരു സ്രോതസ്സ് അവലംബമായി ചേർക്കാനുദ്ദേശിക്കുന്നത്, ആ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാവണം അവലംബ എഴുത്ത് ചേർക്കേണ്ടത്. ഇത് പ്രസ്താവനയും സ്രോതസ്സും തമ്മിൽ ബന്ധിപ്പിക്കാൻ വായനക്കാരന് സഹായകമായിരിക്കും. ഒരു വാക്കോ പ്രയോഗമോ തർക്കത്തിനിടയാക്കുന്നുണ്ടെങ്കിൽ അതിനു തൊട്ടു പിന്നാലെ വാക്യത്തിനുള്ളിൽ തന്നെ ഒരു അവലംബം ചേർക്കാവുന്നതാണ്. എങ്കിലും സാധാരണഗതിയിൽ (ഏതു പ്രസ്താവനയെ പിന്താങ്ങാനുദ്ദേശിച്ചാണ് അവലംബം ചേർത്തിരിക്കുന്നതെന്ന് വ്യക്താകുന്നെങ്കിൽ) ഒരു വാക്യത്തിന്റെയോ പാരഗ്രാഫിന്റെയോ തൊട്ടുപിന്നാലെ അവലംബം ചേർത്താൽ മതിയാകും. ഇൻലൈൻ സൈറ്റേഷൻ സാദ്ധ്യമാകാത്തതരം ഇൻഫോബോക്സ്, പട്ടിക എന്നിവയിൽ അവലംബമാവശ്യമായ എഴുത്തുണ്ടെങ്കിൽ അടിക്കുറിപ്പായോ പട്ടികയെപ്പറ്റി ചർച്ച ചെയ്യുന്ന ലേഖനഭാഗത്തോ അവലംബം ചേർക്കാവുന്നതാണ്.

സൈറ്റേഷനുകളും വിവരണാത്മകമായ അടിക്കുറിപ്പുകളും വേർതിരിക്കൽ

തിരുത്തുക

ഒരു ലേഖനത്തിൽ സൈറ്റേഷനുകളും (അവലംബ‌ങ്ങൾ), വിവരണങ്ങളും അടിക്കുറിപ്പുക‌ളായി നൽകിയിട്ടുണ്ടെങ്കിൽ ഇവയെ രണ്ട് പട്ടികകളായി വേർതിരിക്കാൻ സാദ്ധ്യമാണ് (പക്ഷേ വേർതിരിക്കണം എന്ന് നിർബന്ധമില്ല). അടിക്കുറിപ്പുകളെ വർഗ്ഗീകരിച്ച് വേർതിരിക്കൽ എന്ന വിഭാഗത്തിൽ ഇത് വിശദീകരിച്ചിട്ടുണ്ട്. വിവരണങ്ങളെ "കുറിപ്പുകൾ" എന്ന വിഭാഗത്തിലും സാധാരണ അവലംബങ്ങളെ "അവലംബം" എന്ന വിഭാഗത്തിലുമായി ക്രമീകരിക്കാവുന്നതാണ്.

സൈറ്റേഷൻ ആവർത്തിക്കുമ്പോൾ

തിരുത്തുക

ഒരു അടിക്കുറിപ്പിൽ ചൂണ്ടിക്കാട്ടുന്ന അവലംബം തന്നെ താളിൽ പല പ്രാവശ്യം കൊടുക്കേണ്ടതുണ്ടെങ്കിൽ അവലംബങ്ങൾക്ക് പേരിടുക എന്ന രീതി ഉപയോഗിക്കാവുന്നതാണ്. <ref>...</ref> എന്നതിനുപകരം <ref name="name">text of the citation</ref> എന്ന് ചേർത്താൽ മതിയാകും. ആദ്യത്തെ തവണ ഇങ്ങനെ ചേർത്തശേഷം ഇതേ അടിക്കുറിപ്പു തന്നെ താളിലെ പല പ്രസ്താവനകൾക്കും വസ്തുതകൾക്കും അവലംബമായി ചേർക്കാൻ <ref name="name" /> എന്നു മാത്രം ഉപയോഗിച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഒരു അടിക്കുറിപ്പ് പല കാര്യങ്ങൾക്ക് അവലംബമായി ഉപയോഗിക്കൽ എന്ന താൾ കാണുക.

അലങ്കോലമുണ്ടാകാതെ ശ്രദ്ധിക്കൽ

തിരുത്തുക

ഇൻലൈൻ സൈറ്റേഷനുകൾ തിരുത്തൽ വഴികാട്ടിക്കുള്ളിലെ വിക്കി എഴുത്ത് വളരെ വലുതാകാൻ കാരണമായേക്കാം. ഇത് തിരുത്തൽ വളരെ ബുദ്ധിമുട്ടാകാൻ വഴിതെളിക്കും. തിരുത്തൽ വഴികാട്ടിയിൽ ഇത്തരം പ്രശ്നമുണ്ടാകാതിരിക്കാൻ മൂന്ന് മാർഗ്ഗങ്ങളുണ്ട്: നിർവചിക്കപ്പെട്ട പട്ടികയുള്ള അവലംബങ്ങൾ, ചുരുക്കിയ അവലംബങ്ങൾ അല്ലെങ്കിൽ ആനുഷംഗികമായ അവലംബങ്ങൾ. (വലിയ തോതിൽ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് സമവായത്തോടെയാകണം.)

ഒരു സ്രോതസ്സിന്റെ തന്നെ ഒന്നിലധികം താളുകൾ അവലംബമായി ഉദ്ധരിക്കുന്നത്

തിരുത്തുക

ഒരു സ്രോതസ്സിന്റെതന്നെ ഒന്നിലധികം താളുകൾ വിക്കിപീഡിയയിൽ അവലംബമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉപയോക്താക്കൾ ചുരുക്കിയ അവലംബങ്ങൾ അടിക്കുറിപ്പുകളായി ഉപയോഗിക്കാറുണ്ട്. വലയത്തിനുള്ളിൽ ആനുഷംഗികമായ അവലംബങ്ങൾ കൊടുക്കുകയും {{rp}} എന്ന ഫലകം ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു മാർഗ്ഗം.

ചുരുക്കിയ അവലംബങ്ങൾ

തിരുത്തുക

ചില വിക്കിപീഡിയ ലേഖനങ്ങളിൽ ചുരുക്കിയ അവലംബങ്ങൾ കാണാൻ സാധിക്കും. ഇവയിൽ സാധാരണ കാണപ്പെടുന്ന വിവരങ്ങൾ സ്രോതസ്സിനെപ്പറ്റിയുള്ള് സൂചനയും താളിന്റെ എണ്ണവുമായിരിക്കും. <ref>അഹമ്മദ് 2010, പേജ് 1.</ref> ഉദാഹരണം. ഇവയോടൊപ്പം അക്ഷരമാലാക്രമത്തിൽ പൂർണ്ണ അവലംബങ്ങളും താളിൽ വേറൊരു വിഭാഗത്തിൽ കൊടുത്തിട്ടുണ്ടാവും. അതിൽ പേജ് നമ്പരുകൾ കാണില്ല. ആനുഷംഗികമായ അവലംബങ്ങൾ ഉപയോഗിക്കുന്ന താളുകളിലും ചുരുക്കിയ അവലംബങ്ങൾ ഉണ്ടാവും. (താഴെ കാണുക). ഈ വിഭാഗത്തിൽ വിശദീകരിച്ചിരിക്കുന്നത് അവ അടിക്കുറിപ്പുകളായി ഉപയോഗിക്കാവുന്നതെങ്ങനെയാണെന്നാണ്.

കർത്താവ്-തീയതി ശൈലി (എ.പി.എ. ശൈലി, ഹാർവാഡ് ശൈലി, ചിക്കാഗോ ശൈലി എന്നിവ ഉദാഹരണങ്ങളാണ്), കർത്താവ്-തലക്കെട്ട് ശൈലി (എം.എൽ.എ. ശൈലി എന്നിവ ഉദാഹരണങ്ങളാണ്) എന്ന രണ്ടുതരത്തിൽ ചെറിയ അവലംബങ്ങൾ കൊടുക്കാവുന്നതാണ്. അടിക്കുറിപ്പുകളുടെ പട്ടിക "കുറിപ്പുകൾ" എന്നോ "അടിക്കുറിപ്പുകൾ" എന്നോ പേരിട്ട ഒരു വിഭാഗത്തിനു കീഴിലായിരിക്കും കാണപ്പെടുക. "അവലംബം" എന്ന വിഭാഗത്തിൽ സ്രോതസ്സിനെ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ അക്ഷരമാലാക്രമത്തിൽ കൊടുക്കേണ്ടതാണ്. ഇത്തരം ചുരുക്കിയ അവലംബങ്ങൾ ടൈപ്പ് ചെയ്തു ചേർക്കുകയോ {{sfn}} or {{harvnb}} ഫലകങ്ങൾ ഉപയോഗിച്ച് ചേർക്കുകയോ ചെയ്യാവുന്നതാണ്. ചുരുക്കിയ അവലംബങ്ങളും പൂർണ്ണ അവലംബങ്ങളും തമ്മിൽ കണ്ണിചേർത്താൽ വായനക്കാർക്ക് ചുരുക്കിയ അവലംബത്തിൽ ഞെക്കി അതെ സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ കാണാൻ സാധിക്കും.

തിരുത്തൽ വഴികാട്ടിയ്ക്കകത്ത് ചുരുക്കിയ അവലംബങ്ങൾ ഇങ്ങനെയായിരിക്കും കാണപ്പെടുന്നത്:

സൂര്യന് സാമാന്യം നല്ല വലിപ്പമുണ്ട്,<ref>മില്ലർ 2005, പേജ്. 23.</ref> പക്ഷേ ചന്ദ്രനാകട്ടെ അത്രയും വലിപ്പമില്ല. <ref>ബ്രൗൺ 2006, പേജ്. 46.</ref> സൂര്യന് നല്ല ചൂടുണ്ട്.<ref>മില്ലർ 2005, പേജ്. 34.</ref>

== കുറിപ്പുകൾ ==
{{Reflist}}

== അവലംബം ==
*ബ്രൗൺ, റെബേക്ക (2006). "ദി സൈസ് ഓഫ് ദി മൂൺ" ''സയന്റിഫിക് അമേരിക്കൻ'', 51(78).
*മില്ലർ, എഡ്വേഡ് (2005). ''ദി സൺ''. അക്കാദമിക് പ്രെസ്സ്.

ലേഖനത്തിൽ ഇത് കാണപ്പെടുന്നത് ഇങ്ങനെയായിരിക്കും:

സൂര്യന് സാമാന്യം നല്ല വലിപ്പമുണ്ട്,[1] പക്ഷേ ചന്ദ്രനാകട്ടെ അത്രയും വലിപ്പമില്ല. [2] സൂര്യന് നല്ല ചൂടുണ്ട്.[3]

കുറിപ്പുകൾ


  1. ^ മില്ലർ 2005, പേജ് 23.
  2. ^ ബ്രൗൺ 2006, പേജ് 46.
  3. ^ മില്ലർ 2005, പേജ് 34.


അവലംബം


  • ബ്രൗൺ, റെബേക്ക (2006). "ദി സൈസ് ഓഫ് ദി മൂൺ", സയന്റിഫിക് അമേരിക്കൻ, 51(78).
  • മില്ലർ, എഡ്വേഡ് (2005). ദി സൺ. അക്കാദമിക് പ്രെസ്സ്.

ചുരുക്കിയ അവലംബത്തിൽ പ്രസിദ്ധീകരിച്ച തീയതിക്കു പകരം ലേഖനത്തിന്റെ തലക്കെട്ട് ഉപയോഗിച്ചാൽ ഇങ്ങനെയാവും ദൃശ്യമാവുക:

Notes


  1. ^ മില്ലർ, ദി സൺ, പേജ് 23.
  2. ^ ബ്രൗൺ, "ദി സൈസ് ഓഫ് ദി മൂൺ", പേജ് 46.
  3. ^ മില്ലർ, ദി സൺ, പേജ് 34.


ആനുഷംഗികമായ (Parenthetical) അവലംബങ്ങൾ

തിരുത്തുക

മിക്ക താളുകളും മേൽ വിവരിച്ചതുപോലെ അവലംബങ്ങൾ നൽകാൻ അടിക്കുറിപ്പുകൾ ഉപയോഗിക്കുമ്പോൾ ചില ലേഖനങ്ങൾ ആനുഷംഗികമായ അവലംബ ശൈലി സ്വീകരിക്കാറുണ്ട്. ഇവിടെ ചുരുക്കിയ സൈറ്റേഷനുകൾ വലയങ്ങൾക്കുള്ളിലായി നൽകുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് (സ്മിത്ത് 2010, പേജ് 1) എന്നതുപോലുള്ള അവലംബം ലേഖനത്തിന്റെ ഉള്ളടക്കത്തിനുള്ളിൽ തന്നെ ചേർക്കപ്പെടും. ഇത്തരത്തിൽ വലയത്തിനുള്ളിൽ ചേർക്കപ്പെട്ട ഓരോ അവലംബത്തിന്റെയും പൂർണ്ണ വിവരങ്ങൾ ഒരു പൂർണ്ണസൈറ്റേഷനായി (ഉദാ: സ്മിത്ത്, ജോൺ. നെയിം ഓഫ് ബുക്ക്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രെസ്സ്, 2010) എഴുത്തുകാരന്റെ പേരനുസരിച്ച് അക്ഷരമാലാക്രമത്തിൽ "അവലംബം" എന്ന വിഭാഗത്തിൽ നൽകപ്പെട്ടിട്ടുണ്ടാവും.

പലതരം ചുരുക്കിയ അവലംബങ്ങൾ വിക്കിപീഡിയയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. ചുരുക്കിയ അവലംബങ്ങൾ എന്ന വിഭാഗം മുകളിൽ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. ഇൻലൈൻ സൈറ്റേഷനുകളും പൂർണ്ണ സൈറ്റേഷനുകളും ഒരു ഫലകം ഉപയോഗിച്ച് ബന്ധിപ്പിക്കാവുന്നതാണ്. (linking inline and full citations കാണുക). ഇത്തരം ഫലകങ്ങൾ സമവായമുണ്ടാക്കാതെ ലേഖനത്തിൽ ചേർക്കാവുന്നതല്ല.

തിരുത്തൽ വഴികാട്ടിക്കുള്ളിൽ ഇങ്ങനെയാണ് ഇത് ചേർക്കേണ്ടത്:

സൂര്യന് സാമാന്യം നല്ല വലിപ്പമുണ്ട് (മില്ലർ 2005, പേജ്. 1), പക്ഷേ ചന്ദ്രനാകട്ടെ അത്രയും വലിപ്പമില്ല. (ബ്രൗൺ 2006, പേജ് 2). സൂര്യന് നല്ല ചൂടുണ്ട്.(മില്ലർ 2005, പേജ് 3).
== References ==
*Brown, R (2006). "Size of the Moon", ''Scientific American'', 51(78).
*Miller, E (2005). ''The Sun'', Academic Press.

ലേഖനത്തിനുള്ളിൽ ഇങ്ങനെയാവും ഇത് പ്രത്യക്ഷപ്പെടുക:

സൂര്യന് സാമാന്യം നല്ല വലിപ്പമുണ്ട് (മില്ലർ 2005, പേജ് 1), പക്ഷേ ചന്ദ്രനാകട്ടെ അത്രയും വലിപ്പമില്ല. (ബ്രൗൺ 2006, പേജ് 2). സൂര്യന് നല്ല ചൂടുണ്ട്. (മില്ലർ 2005, പേജ് 3).

References


  • ബ്രൗൺ, റെബേക്ക (2006). "ദി സൈസ് ഓഫ് ദി മൂൺ", സയന്റിഫിക് അമേരിക്കൻ, 51(78).
  • മില്ലർ, എഡ്വേഡ് (2005). ദി സൺ. അക്കാദമിക് പ്രെസ്സ്.

അടിക്കുറിപ്പുകളിൽ നിന്ന് വ്യത്യസ്തമായി വലയത്തിനുള്ളിൽ നൽകുന്ന അവലംബങ്ങൾ പംക്ച്വേഷനു മുൻപാണ് (ശേഷമല്ല) നൽകപ്പെടുന്നത്.

പൊതു അവലംബങ്ങൾ

തിരുത്തുക

ഒരു പൊതു അവലംബം (general reference) ലേഖനത്തെ മൊത്തമായി (ഏതെങ്കിലും ചില ഭാഗങ്ങളെ മാത്രമല്ല) പിന്താങ്ങുന്ന തരം അവലംബമാണ്. ഇത് ഇൻലൈൻ സൈറ്റേഷനായല്ല നൽകപ്പെടുന്നത്. അവലംബം എന്ന വിഭാഗത്തിൽ ലേഖനത്തിന്റെ അവസാനഭാഗത്തായാണ് പൊതു അവലംബങ്ങൾ നൽകപ്പെടുന്നത്. സാധാരണഗതിയിൽ ഇവ അവലംബത്തിന്റെ കർത്താവിന്റെ പേരിന്റെ രണ്ടാം ഭാഗത്തിന്റെ ആദ്യാക്ഷരമനുസരിച്ച് അക്ഷരമാലാക്രമത്തിൽ അടുക്കിയിരിക്കും.

ചുരുക്കിയ അവലംബങ്ങൾ, ആനുഷംഗികമായ അവലംബങ്ങൾ എന്നീ വിഭാഗങ്ങളിൽ വിശദീകരിച്ചിരിക്കുന്ന രീതിയിലാണ് പൊതു അവലംബങ്ങൾ നൽകേണ്ടത്.

പൊതു അവലംബം എന്ന ഒരു വിഭാഗം ആവശ്യമുണ്ടെങ്കിൽ ലേഖനത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഒരു ലേഖനം തുടങ്ങുന്ന സമയത്ത് പൊതു അവലംബമാണ് നൽകപ്പെടുന്നതെങ്കിലും ലേഖനം വികസിക്കുന്നതിനൊപ്പം ഇത് ഇൻലൈൻ സൈറ്റേഷനാക്കി മാറ്റാവുന്നതാണ്. നന്നേ ചെറിയ ലേഖനങ്ങൾ ഒഴിച്ചുള്ളവയിൽ എഴുത്തും സ്രോതസ്സും തമ്മിലുള്ള കെട്ടുറപ്പ് നഷ്ടപ്പെടും എന്നതാണ് ഈ രീതി ഉപയോഗിക്കുന്നതുകൊണ്ടുള്ള ഒരു പ്രശ്നം.

എന്ത് വിവരങ്ങളാണ് ചേർക്കാവുന്നത്

തിരുത്തുക

പൊതു അവലംബങ്ങളും ഇൻലൈൻ സൈറ്റേഷനുകളും നൽകുന്ന വിവരങ്ങളാണ് താഴെ പട്ടികയായി കൊടുത്തിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണ്. ഈ വിവരം സ്രോതസ്സ് കണ്ടുപിടിക്കാനും വായനക്കാർക്ക് സ്രോതസ്സ് എന്തെന്ന് മനസ്സിലാക്കാൻ സഹായിക്കാനും സ്രോതസ്സിന്റെ ഏതുഭാഗത്തുനിന്നുള്ള വിവരമാണ് അവലംബമായി സ്വീകരിച്ചതെന്നും മനസ്സിലാക്കാനുമാണ് ഉപയോഗപ്പെടുന്നത്.

ഉദാഹരണങ്ങൾ

തിരുത്തുക

പുസ്തകങ്ങൾ

തിരുത്തുക

പുസ്തകങ്ങളെപ്പറ്റിയുള്ള സൈറ്റേഷനിൽ സാധാരണഗതിയിൽ ഈ വിവരങ്ങളുണ്ടായിരിക്കും:

  • ലേഖകരുടെ പേരുകൾ
  • പുസ്തകത്തിന്റെ പേര് ചരിച്ചുള്ള എഴുത്തായി
  • ഏതു വോളിയമാണ് എന്ന വിവരം (ആവശ്യമുണ്ടെങ്കിൽ)
  • പ്രസിദ്ധീകരിക്കപ്പെട്ട പട്ടണം (ആവശ്യമെങ്കിൽ)
  • പ്രസാധകന്റെ പേര്
  • പ്രസിദ്ധീകരിച്ച വർഷം
  • അദ്ധ്യായമോ താളിന്റെ നമ്പരോ (ഉചിതമായ സ്ഥലത്ത്)
  • ISBN ചേർക്കാവുന്നതാണ്
ഒരു പുസ്തകത്തിൽ ഒരു വ്യക്തി (വ്യക്തികൾ) മാത്രമായെഴുതിയ അദ്ധ്യായങ്ങളിൽ ഈ വിവരങ്ങൾ കാണപ്പെടും:
  • ലേഖകന്റെ പേര്
  • അദ്ധ്യായത്തിന്റെ തലക്കെട്ട്
  • പുസ്തകത്തിന്റെ എഡിറ്ററുടെ പേര്
  • പുസ്തകത്തിന്റെ പേരും മുകളിലുള്ള മറ്റു വിശദാംശങ്ങളും
  • അദ്ധ്യായത്തിന്റെ നമ്പരോ അദ്ധ്യായം ഏതുപേജുമുതൽ ഏതുപേജുവരെയാണ് എന്ന വിവരമോ വേണമെങ്കിൽ ചേർക്കാവുന്നതാണ്.

ജേണലുകളിലെ ലേഖനങ്ങൾ

തിരുത്തുക

ജേണലുകളിലെ ആർട്ടിക്കിൾ അവലംബമായി സൈറ്റ് ചെയ്യുമ്പോൾ ഈ വിവരങ്ങൾ വേണ്ടതുണ്ട്:

  • ലേഖകരുടെ പേരുകൾ
  • പ്രസിദ്ധീകരിച്ച വർഷമോ (ചിലപ്പോൾ) മാസമോ
  • ലേഖനത്തിന്റെ തലക്കെട്ട് ക്വട്ടേഷൻ മാർക്കിനുള്ളിൽ
  • ജേണലിന്റെ പേര് ചരിച്ചുള്ള എഴുത്തിൽ
  • വോളിയത്തിന്റെ നമ്പർ, ഇഷ്യൂ നമ്പർ, പേജ് നമ്പർ എന്നിവ
  • DOI യോ തിരിച്ചറിയാൻ സഹായിക്കുന്ന മറ്റ് മാർഗ്ഗങ്ങളോ ആവശ്യമുണ്ടെങ്കിൽ ചേർക്കാവുന്നതാണ്

പത്രങ്ങളിലെ ലേഖനങ്ങൾ

തിരുത്തുക

പത്രവാർത്തകൾ അവലംബമായി ഉദ്ധരിക്കുമ്പോൾ ഈ വിവരങ്ങൾ സാധാരണഗതിയിൽ ചേർക്കേണ്ടതാണ്:

  • പത്രത്തിന്റെ പേര് ചരിച്ചുള്ള എഴുത്തിൽ
  • പ്രസിദ്ധീകരിച്ച തീയതി
  • ബൈലൈൻ (ലേഖകന്റെ പേര്), ലഭ്യമാണെങ്കിൽ ചേർക്കേണ്ടതാണ്
  • ലേഖനത്തിന്റെ തലക്കെട്ട് ക്വട്ടേഷൻ മാർക്കിനുള്ളിൽ
  • പ്രസിദ്ധീകരിച്ച പട്ടണം, പത്രത്തിന്റെ പേരിൽ പട്ടണത്തിന്റെ പേരുണ്ടെങ്കിൽ ഇത് ആവശ്യമില്ല
  • പേജ് നമ്പറുകൾ വേണമെങ്കിൽ ചേർക്കാവുന്നതാണ്

വെബ് പേജുകൾ

തിരുത്തുക

വെബ് പേജുകൾ അവലംബമായി സൈറ്റ് ചെയ്യുമ്പോൾ താഴെപ്പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തപ്പെടാറുണ്ട്:

  • വെബ് പേജിന്റെ യു.ആർ.എൽ.
  • ലേഖകരുടെ പേര്
  • ലേഖനത്തിന്റെ തലക്കെട്ട് ക്വട്ടേഷൻ മാർക്കിനുള്ളിൽ
  • വെബ്‌സൈറ്റിന്റെ പേര്
  • പ്രസിദ്ധീകരിച്ച തീയതി
  • ആവശ്യമാണെങ്കിൽ പേജ് നമ്പറുകൾ ചേർക്കാവുന്നതാണ്
  • വിവരം ശേഖരിച്ച തീയതി (പ്രസിദ്ധീകരിച്ച തീയതി ലഭ്യമല്ലെങ്കിൽ ഇത് അത്യാവശ്യമാണ്)

ശബ്ദരേഖകൾ

തിരുത്തുക

ശബ്ദരേഖകളുടെ സൈറ്റേഷനുകളിൽ താഴെപ്പറയുന്ന വിവരങ്ങൾ ഉണ്ടാകണം:

  • സംഗീതസംവിധായകൻ/സ്ക്രിപ്റ്റ് എഴുത്തുകാരൻ/ഗാനരചയിതാവ് - പേര്
  • കലാകാരന്റെ/കലാകാരിയുടെ പേര് (അല്ലെങ്കിൽ ശബ്ദത്തിന്റെ ഉടമയുടേത്)
  • പാട്ടിന്റെ തലക്കെട്ട് ക്വട്ടേഷൻ മാർക്കിനുള്ളിൽ
  • ആൽബത്തിന്റെ ടൈറ്റിൽ ഇറ്റാലിക്സിൽ (ബാധകമാണെങ്കിൽ)
  • റെക്കോഡ് ലേബലിന്റെ പേര്
  • പുറത്തുവന്ന വർഷം
  • മീഡിയം (ഉദാ: എൽ.പി., ഓഡിയോ കാസറ്റ്, സി.ഡി. എം.പി.3 ഫയൽ)
  • ആവശ്യമെങ്കിൽ പ്രധാന സംഭവം നടക്കുന്ന സമയം

ചലച്ചിത്രം, ടി.വി., വീഡിയോ റെക്കോഡിംഗ്

തിരുത്തുക

ഇവ അവലംബമായി ഉപയോഗിക്കുമ്പോൾ സാധാരണഗതിയിൽ ചേർക്കേണ്ട വിവരങ്ങൾ ഇവയാണ്:

  • സംവിധായകന്റെ പേര്
  • നിർമാതാവിന്റെ പേര് (പ്രസക്തമാണെങ്കിൽ)
  • പ്രധാന അഭിനേതാക്കളുടെ പേരുകൾ
  • ഒരു ടി.വി. പരിപാടിയുടെ എപ്പിസോഡാണെങ്കിൽ ആ എപിസോഡിന്റെ പേര് ക്വട്ടേഷനുള്ളിൽ
  • ചലച്ചിത്രത്തിന്റെയോ ടെലിവിഷൻ സീരീസിന്റെയോ പേര് ചരിച്ചുള്ള എഴുത്തായി
  • സ്റ്റുഡിയോയുടെ പേര്
  • റിലീസ് ചെയ്ത വർഷം
  • മാദ്ധ്യമം (ഉദാഹരണത്തിന്: ചലച്ചിത്രം, വീഡിയോ കാസറ്റ്, ഡി.വി.ഡി.)
  • പ്രസക്തമാണെങ്കിൽ സംഭവം നടന്ന ഏകദേശസമയം.

സ്രോതസ്സിന്റെ ഏതുഭാഗമാണ് അവലംബമെന്ന് ചൂണ്ടിക്കാട്ടൽ

തിരുത്തുക

ഒരു വലിയ സ്രോതസ്സിന്റെ ഒരു ഭാഗമാണ് അവലംബമായി ഉപയോഗിക്കുന്നതെങ്കിൽ സ്രോതസ്സിന്റെ ഏതു ഭാഗമാണ് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടേണ്ടതുണ്ട്.

പുസ്തകങ്ങളും അച്ചടിച്ച ലേഖനങ്ങളും

തിരുത്തുക

പേജ് നമ്പരുകളോ പേജ് നമ്പരുകളുടെ ഒരു ശ്രേണിയോ വ്യക്തമാക്കേണ്ടതാണ്. ഒരു ഗ്രന്ഥമോ ഒരു ലേഖനമോ മുഴുവനായാണ് അവലംബമായുദ്ദേശിക്കുന്നതെങ്കിൽ പേജ് നമ്പരുകൾ ആവശ്യമില്ല. ഒരു പേജ് നമ്പർ നൽകുകയാണെങ്കിൽ ഗ്രന്ഥം ഏത് വേർഷനാണെന്നും (പ്രസിദ്ധീകരിച്ച തീയതി) സ്രോതസ്സ് ഏതാണെന്നും വ്യക്തമാക്കുന്നത് നന്നായിരിക്കും.

ഇ-ബുക്കുകളിലും ചിലപ്പോൾ അച്ചടിച്ച പുസ്തകങ്ങളിലും പേജ് നമ്പരുകൾ ഉണ്ടാവുകയില്ല. അത്തരം അവസരങ്ങളിൽ അദ്ധ്യായത്തിന്റെ നമ്പരോ ഒരു വിഭാഗത്തിന്റെ തലക്കെട്ടോ സ്രോതസ്സ് ചൂണ്ടിക്കാട്ടാൻ ഉപയോഗിക്കാവുന്നതാണ്.

ചില നാടകങ്ങളിൽ "ആക്റ്റ് 1, സീൻ 2" എന്നരീതിയിലും പുരാതനഗ്രന്ഥങ്ങളിൽ മറ്റുള്ള രീതികളിലും (ഉദാഹരണം അരിസ്റ്റോട്ടിലിന്റെ കൃതികളിൽ ബെക്കർ നമ്പറുകൾ) വിഭാഗങ്ങളായി തിരിക്കപ്പെട്ടിട്ടുണ്ടാകാം. ആവശ്യമനുസരിച്ച് ഈ രീതികൾ ഉപയോഗിക്കാം.

ഓഡിയോ വീഡിയോ സ്രോതസ്സുകൾ

തിരുത്തുക

സംഭവം നടന്ന സമയം വ്യക്തമാക്കുക. താങ്കൾ ഏതു വേർഷനാണ് ഉദ്ധരിക്കുന്നതെന്നു സംബന്ധിച്ച് ഏറ്റവും കൂടുതൽ വ്യക്തത നൽകാൻ ശ്രമിക്കുക. ഉദാഹരണത്തിന് ചലച്ചിത്രങ്ങൾ പല "കട്ടുകളായി" പുറത്തിറങ്ങിയിട്ടുണ്ടാകാം. ചില അവസരങ്ങളിൽ കൃത്യത പാലിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.

കണ്ണികളും ഐ.ഡി. നമ്പരുകളും

തിരുത്തുക

ഒരു അവലംബത്തിൽ ഒരു ലിങ്കോ ഐ.ഡി. നമ്പരോ നൽകുന്നതാണ് മാതൃകാപരമായ സമീപനം. ഇത് ഉപയോക്താക്കൾക്ക് സ്രോതസ്സ് തിരഞ്ഞുപിടിക്കാൻ സഹായിക്കും. താങ്കൾക്ക് ഒരു വെബ് പേജിന്റെ യു.ആർ.എൽ. കണ്ണിയായി ചേർക്കണമെന്നുണ്ടെങ്കിൽ ഇത് സൈറ്റേഷന്റെ തലക്കെട്ട് കൊണ്ട് മറയ്ക്കപ്പെടുന്ന വിധത്തിൽ ചേർക്കാൻ സാധിക്കും. ഇതിൽ ഞെക്കിയാൽ വെബ് പേജിലേയ്ക്ക് പോകാനും സാധിക്കും. ഇത് ചെയ്യുന്നതിന് യു.ആർ.എൽ. സ്ക്വയർ ബ്രായ്ക്കറ്റുകൾക്കുള്ളിൽ പേസ്റ്റ് ചെയ്തശേഷം ഒരു സ്പേസ് നൽകുകയും അതിനുശേഷം തലക്കെട്ട് നൽകുകയും ചെയ്താൽ മതി. ഉദാഹരണത്തിന്:

കാർ എ., ഓറി ഡി. (2006). [http://dx.doi.org/10.1371/journal.pmed.0030496 ഡസ് എച്ച്.ഐ.വി. കോസ് കാർഡിയോവാസ്കുലാർ ഡിസീസ്?] ''പി.എൽ.ഒ.എസ്. മെഡിസിൻ'', 3(11):e496.

പ്രസിദ്ധീകരണത്തീയതിയില്ലാത്തതും വെബ് സൈറ്റ് മാത്രമുള്ളതുമായ സ്രോതസ്സുകളിൽ താങ്കൾ വിവരം "ശേഖരിച്ച ദിവസം" ചേർക്കേണ്ടതാണ്. ഭാവിയിൽ ഈ വെബ് പേജിന് മാറ്റം സംഭവിക്കുകയാണെങ്കിൽ ഇത് പ്രയോജനപ്പെടും. ഉദാഹരണത്തിന്: ശേഖരിച്ചത് 2011 ജൂലൈ 15-ന്. തിരുത്തൽ വഴികാട്ടിയിലെ റെഫ് ടൂൾബാർ സംവിധാനത്തിൽ യാന്ത്രികമായി ശേഖരിച്ച തീയതി ഉൾപ്പെടുത്താനുള്ള സംവിധാനവും ഇതിനായി ഉപയോഗിക്കാം.

സൈറ്റേഷന്റെ ഒടുവിൽ ഒരു ഐ.ഡി. നമ്പർ ചേർക്കുന്ന രീതിയും ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു ഗ്രന്ഥത്തിന്റെ ഐ.എസ്.ബി.എൻ. നമ്പരോ, ഒരു ലേഖനത്തിന്റെ ഡി.ഒ.ഐ. (ഡിജിറ്റൽ ഒബ്ജക്റ്റ് ഐഡന്റിഫയറോ) ഒരു ലേഖന സംഭരണിയുടെ പല ഐ.ഡി. നമ്പരുകളോ പബ്മെഡ് ലേഖനങ്ങളുടെ പി.എം.ഐ.ഡി. നമ്പർ ആകാം. ഈ ഐഡി നമ്പരുകളെ ഒരു കണ്ണിയായി പ്രവർത്തിക്കുന്നരീതിയിൽ ഫോർമാറ്റ് ചെയ്യാൻ സാധിച്ചേയ്ക്കും. ഇതിന് ഫലകങ്ങളും ലഭ്യമാണ്. [[Template:Cite doi], Template:Cite jstor എന്നിവ ഡി.ഒ.ഐ., ജെസ്റ്റർ എന്നിവയ്ക്ക് ഉപയോഗിക്കാവുന്നതാണ്.

താങ്കളുടെ സ്രോതസ്സ് ഓൺലൈനായി ലഭ്യമല്ലെങ്കിൽ ഇത് പ്രശസ്തമായ ലൈബ്രറികളിലോ ആർക്കൈവുകളിലോ ശേഖരങ്ങളിലോ ലഭ്യമായിരിക്കാൻ സാദ്ധ്യതയുണ്ട്. ബാഹ്യകണ്ണിയില്ലാത്ത ഒരു സൈറ്റേഷൻ ലഭ്യമല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടാൽ താഴെക്കൊടുത്തിരിക്കുന്ന മാർഗ്ഗങ്ങളിലൊന്നുപയോഗിച്ച് സ്രോതസ്സ് ന്യായമായ മാർഗ്ഗങ്ങളിലൂടെ ലഭിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ചൂണ്ടിക്കാണിക്കാവുന്നതാണ് (ഇത് വിശ്വസനീയമാകണമെന്ന് നിർബന്ധമില്ല): ഐ.എസ്.ബി.എൻ. നമ്പരോ ഒ.സി.എ‌ൽ.സി. നമ്പരോ നൽകുക, ഈ സ്രോതസ്സിനെപ്പറ്റിയോ, സ്രോതസ്സിന്റെ രചയിതാവിനെപ്പറ്റിയോ, പ്രസാധകനെപ്പറ്റിയോ വിക്കിപീഡിയയിൽ നിലവിലുള്ള ഒരു ലേഖനത്തിന്റെ ലിങ്ക് നൽകുക; താങ്കൾ സ്രോതസ്സായി ഉപയോഗിച്ച കൃതിയുടെ പ്രസക്തഭാഗത്തിന്റെ ഹ്രസ്വമായ ഉദ്ധരണി സംവാദം താളിലോ സൈറ്റേഷനിലോ നൽകുക.

ഗൂഗിൾ ബുക്ക്സ് പേജുകൾ കണ്ണിചേർക്കുന്നത്

തിരുത്തുക

ഗൂഗിൾ ബുക്ക്സ് പ്രിവ്യൂ കാണാൻ സാധിക്കുന്ന പേജുകളിലേയ്ക്ക് നേരിട്ട് കണ്ണികൾ നൽകാൻ അനുവദിക്കുന്നുണ്ട്. ഇത് സൈറ്റേഷൻ ടെമ്പ്ലേറ്റുകൾ ഉപയോഗിച്ചോ അല്ലാതെയോ അവലംബമായുപയോഗിക്കാൻ സാധിക്കും:

തിരുത്തൽ വഴികാട്ടിയിൽ എ തിയറി ഓഫ് ജസ്റ്റിസ് എന്ന ഗ്രന്ഥത്തിന്റെ പതിനെട്ടാം പേജിന്റെ യു.ആർ.എൽ. ഇങ്ങനെ കാണാൻ സാധിക്കും:

  • റൗൾസ്, ജോൺ. [http://books.google.com/books?id=kvpby7HtAe0C&pg=PA18 ''എ തിയറി ഓഫ് ജസ്റ്റിസ്'']. ഹാർവാഡ് യൂണിവേഴ്സിറ്റി പ്രെസ്സ്, 1971, പേജ് 18.

പേജ് നമ്പർ റോമൻ അക്കമാണെങ്കിൽ (ഇത് ഗ്രന്ഥങ്ങളുടെ തുടക്കത്തിലുള്ള പേജുകളിൽ സാധാരണഗതിയിൽ കാണപ്പെടാറുണ്ട്) യു.ആർ.എൽ. ഇങ്ങനെ കാണപ്പെടും:

  • http://books.google.com/books?id=kvpby7HtAe0C&pg=PR17—അതേ പുസ്തകത്തിന്റെ പേജ് xvii നു വേണ്ടി.

ഗ്രന്ഥത്തിന്റെ പ്രിവ്യൂ ലഭ്യമാണെങ്കിൽ മാത്രമേ പേജിലേയ്ക്കുള്ള കണ്ണി ചേർക്കേണ്ടതുള്ളൂ. പേജുകളുടെ ലഭ്യത വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത തരത്തിലായിരിക്കും. പേജ് ലിങ്കുകൾ ചേർക്കണമെന്ന് നിർബന്ധമില്ല. ഒരുപയോക്താവ് ഇത് ചേർക്കുകയാണെങ്കിൽ എടുത്തുപറയത്തക്ക കാരണമില്ലാതെ ഇവ നീക്കം ചെയ്യാൻ പാടില്ല.

Citation Style 1, Citation Style 2, Citation Style Vancouver എന്നീ ഫലകങ്ങൾ യു.ആർ.എൽ., ആർക്കൈവ്‌യു.ആർ.എൽ. എന്നീ കള്ളികളേ ശരിയായ തരത്തിൽ പിന്തുണയ്ക്കുകയുള്ളൂ. Placing links in the 'page' or 'pages' fields may not link properly and will result in mangled COinS output.

സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന കണ്ണികൾ

തിരുത്തുക

പ്രസാധകനോ ലേഖനകർത്താവോ അല്ലാതെ മറ്റൊരാൾ ലഭ്യമാക്കിയിട്ടുള്ള ഒരു വെബ് പേജിൽ ലേഖനത്തിന്റെ ഉള്ളടക്കം ലഭ്യമാണെങ്കിൽ സൗകര്യത്തിനുവേണ്ടി ഒരു കണ്ണി അങ്ങോട്ട് നൽകാവുന്നതാണ്. ഒരു വർത്തമാനപത്രത്തിന്റെ ലക്കം ആ പത്രത്തിന്റെ വെബ് സൈറ്റിൽ ലഭ്യമല്ലെങ്കിലും മറ്റൊരു വെബ് സൈറ്റിൽ വാർത്ത ലഭ്യമാണെന്നുവന്നേക്കാം. ഇങ്ങനെ നൽകുന്ന കണ്ണി യഥാർത്ഥ കോപ്പി തന്നെയെന്നും എഴുത്തിൽ വ്യത്യാസങ്ങളോ അനുചിതമായ അഭിപ്രായങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല എന്നും പ്രസാധകന്റെ പകർപ്പവകാശം ലംഘിച്ചിട്ടില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഹോസ്റ്റ് ചെയ്യുന്ന വെബ് സൈറ്റ് വിശ്വസനീയമാണെന്ന്കിൽ കൃത്യതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ്. ഒന്നിലധികം സൈറ്റുകളിൽ ഒരേ ലേഖനം ലഭ്യമാണെങ്കിൽ പക്ഷപാതരാഹിത്യമുള്ള ഉള്ളടക്കം സാധാരണഗതിയിൽ നൽകുന്നതും പരിശോധനായോഗ്യതയുള്ളതുമായ സൈറ്റ് തിരഞ്ഞെടുക്കാവുന്നതാണ്.

താങ്കൾ എവിടെയാണിത് വായിച്ചതെന്ന് പറയൂ

തിരുത്തുക

താങ്കൾ കണ്ടിട്ടില്ലാത്ത ഒരു സ്രോതസ്സ് അവലബമായി ഉപയോഗിക്കുന്നത് ആശാസ്യമല്ല. താങ്കൾക്ക് ജോൺ സ്മിത്തിനെ അവലംബമായി ഉപയോഗിക്കണമെന്നിരിക്കട്ട്, താങ്കൾ പോൾ ജോൺസ് എന്നയാളുടെ ഗ്രന്ഥത്തിൽ ജോൺ സ്മിത്തിനെ സ്രോതസ്സായി ചൂണ്ടിക്കാട്ടിയതു മാത്രമായിരിക്കും കണ്ടിട്ടുണ്ടാവുക. എങ്കിൽ ഇക്കാര്യം വ്യക്തമാകുന്ന തരത്തിൽ താങ്കൾക്ക് ലേഖനമെഴുതാവുന്നതാണ് (ഇത് ഉദാഹരണം മാത്രമാണ്):

സ്മിത്ത്, ജോൺ. ഞാൻ കണ്ടിട്ടില്ലാത്ത പുസ്തകത്തിന്റെ പേര്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റ് പ്രെസ്സ്, 2009, പേജ് 1, അവലംബമായി ഉപയോഗിച്ചിരിക്കുന്നത് പോൾ ജോൺസ് (എഡിറ്റർ). ഞാൻ വായിച്ച എൻസൈക്ലോപീഡിയയുടെ പേര്. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രെസ്സ്, 2010, പേജ് 2.

സ്മിത്തിന്റെ പുസ്തകം താങ്കൾ വായിച്ചിട്ടുണ്ടെങ്കിൽ അത് നേരിട്ട് അവലംബമാക്കാവുന്നതാണ്. താങ്കളെ സ്മിത്തിന്റെ ഗ്രന്ഥത്തിലേയ്ക്ക് നയിച്ച സ്രോതസ്സുകൾക്കോ, വെബ് സൈറ്റുകൾക്കോ ലൈബ്രറി കാറ്റലോഗുകൾക്കോ സെർച്ച് എഞ്ചിനുകൾക്കോ താങ്കൾ വായിച്ച പുസ്തകത്തിന്റെ അവലംബത്തിൽ സ്ഥാനം കൊടുക്കേണ്ടതില്ല.

അധികമായുള്ള കുറിപ്പുകൾ

തിരുത്തുക

മിക്ക കേസുകളിലും അവലംബമായി ഉപയോഗിക്കുന്ന അടിക്കുറിപ്പിൽ സ്രോതസ്സ് ചൂണ്ടിക്കാട്ടാനുതകുന്ന വിവരങ്ങൾ ചേർത്താൽ മതിയാകും. ഇത് മുകളിലുള്ള വിഭാഗങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്. വായനക്കാർക്ക് സ്രോതസ്സുകൾ പരിശോധിച്ച് അത് എങ്ങനെയാണ് ലേഖനത്തിലെ പ്രസ്താവനയെ പിന്തുണയ്ക്കുന്നതെന്ന് പരിശോധിക്കാൻ സാധിക്കും. ചിലപ്പോൽ അടിക്കുറിപ്പിൽ ഒരു ടിപ്പണി ചേർക്കേണ്ടതായി വന്നേയ്ക്കാം. ഒരു സ്രോതസ്സ് ഏത് വിവരത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് ചൂണ്ടിക്കാട്ടാൻ ഈ ടിപ്പണി ഉപയോഗിക്കാവുന്നതാണ് (ഒരു അടിക്കുറിപ്പിൽ ഒന്നിലധികം സ്രോതസ്സുകൾ ചൂണ്ടിക്കാട്ടുന്ന അവസരം ഉദാഹരണം – സൈറ്റേഷനുകളെ കൂട്ടിക്കെട്ടൽ, എഴുത്തും സ്രോതസ്സും തമ്മിലുള്ള കെട്ടുറപ്പ് എന്നിവ കാണുക). ഒരു അടിക്കുറിപ്പിൽ ഒരു സ്രോതസ്സിൽ നിന്നുള്ള പ്രസക്തമായ ഉദ്ധരണി ചിലപ്പോൾ ചേർത്തിട്ടുണ്ടാകും. എളുപ്പത്തിൽ ലഭ്യമാകാൻ സാദ്ധ്യതയില്ലാത്ത സ്രോതസ്സുകൾക്ക് ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ്.

മലയാളമല്ലാത്ത സ്രോതസ്സുകളിൽ കൃതിയിൽ നിന്നും പ്രസക്തഭാഗം ഉദ്ധരിക്കുകയും അതിന്റെ മലയാളം തർജ്ജമ നൽകുകയും ചെയ്യുന്നത് അഭികാമ്യമാണ്. ലേഖനത്തിൽ തന്നെ ഒരു ഉദ്ധരണി തർജ്ജമ ചെയ്ത് നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ തർജ്ജമ ചെയ്യാത്ത രൂപം അടിക്കുറിപ്പിൽ ചേർക്കേണ്ടതാണ്. മലയാളമല്ലാത്ത സ്രോതസ്സുകളുടെ പരിശോധനായോഗ്യത സംബന്ധിച്ച നയം കൂടുതൽ വിവരങ്ങൾക്കായി കാണുക.

സൈറ്റേഷൻ ശൈലി

തിരുത്തുക

മുകളിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ലഭ്യമാക്കാനാണ് അവലംബങ്ങൾ ശ്രമിക്കേണ്ടതെങ്കിലും വിക്കിപീഡിയയിൽ ഒരു ശൈലി പിന്തുടരണമെന്ന് നിർബന്ധമൊന്നുമില്ല. പക്ഷേ ഒരു ലേഖനത്തിനുള്ളിലെ അവലംബങ്ങൾ ഒറ്റ ശൈലി പിന്തുടരണമെന്നുണ്ട്. സൈറ്റേഷൻ, എ.പി.എ. ശൈലി, എ.എസ്.എ. ശൈലി, എം.എ‌ൽ.എ. ശൈലി, ഷിക്കാഗോ മാനുവൽ ശൈലി, ഓതർ ഡേറ്റ് റെഫറൻസിങ്, വാൻകൂവർ സിറ്റം, ബ്ലൂബുക്ക് എന്നീ ലേഖനങ്ങളിൽ ഇതെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാണ്). ഉദാഹരണങ്ങൾ ഇവിടെ ലഭ്യമാണ്.

അവലംബങ്ങളിൽ തിയതി നൽകുമ്പോൾ അക്കങ്ങൾ മാത്രമാണുപയോഗിക്കുന്നതെങ്കിൽ YYYY-MM-DD എന്ന രീതി മാത്രമുപയോഗിക്കുക. ഇല്ലെങ്കിൽ ഇതിൽ ഏതാണ് മാസം ഏതാണ് തിയതി എന്നത് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. ഉദാഹരണത്തിന് 2002-06-11 ഉപയോഗിക്കാവുന്നതാണെങ്കിലും 11/06/2002 ഉപയോഗിക്കാവുന്നതല്ല. 1582-നു ശേഷമുള്ള ഗ്രിഗോറിയൻ കലണ്ടർ തിയതികളിൽ മാത്രമേ YYYY-MM-DD എന്ന ശൈലി ഉപയോഗിക്കാവൂ.

പലവിധം സൈറ്റേഷനുകൾ

തിരുത്തുക

ഉപയോക്താക്കൾ ഒരു ലേഖനത്തിൽ നിലവിലുള്ള അവലംബ ശൈലി വ്യക്തിപരമായ താല്പര്യം മുൻനിറുത്തിയോ മറ്റു ലേഖനങ്ങളുമായി ഐകരൂപ്യമുണ്ടാക്കാനോ വേണ്ടിയോ സമവായമുണ്ടാക്കാതെ മാറ്റാൻ ശ്രമിക്കരുത്. താങ്കൾ തിരുത്തുന്ന ലേഖനത്തിൽ നിലവിലുള്ള ശൈലി പിന്തുടരാൻ ശ്രമിക്കുക. നിലവിലുള്ള ശൈലി ലേഖനത്തിനനുയോജ്യമല്ല എന്ന അഭിപ്രായമുണ്ടെങ്കിൽ ആദ്യം സംവാദം താളിൽ ചർച്ച ചെയ്ത് ഒരു സമവായമുണ്ടാക്കുക. ഏതു ശൈലിയാണ് മെച്ചം എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ താളിൽ ആദ്യമായി വലിയ സംഭാവനകൾ നൽകിയ ലേഖകന്റെ ശൈലി പിന്തുടരുക. താങ്കളാണ് ഒരു താളിൽ ആദ്യമായി അവലംബങ്ങൾ കൂട്ടിച്ചേർക്കുന്നതെങ്കിൽ താങ്കൾക്ക് ഇഷ്ടമുള്ള ശൈലി പിന്തുടരാവുന്നതാണ്.

ഒഴിവാക്കേണ്ടത്
  • അവലംബം നൽകാനുപയോഗിക്കുന്ന പ്രധാന ശൈലികൾ തമ്മിൽ മാറ്റം വരുത്തുക, ഉദാഹരണത്തിന്, ആനുഷംഗികമായ അവലംബശൈലിയും <ref> ടാഗുകൾ ഉപയോഗിക്കുന്ന ശൈലിയും തമ്മിലോ ഒരു അക്കാദമിക മേഖലയിൽ ഉപയോഗിക്കുന്ന ശൈലി മാറ്റി മറ്റൊരു മേഖലയിലുപയോഗിക്കുന്ന ശൈലി ഉപയോഗിക്കുകയോ.
  • ഫലകങ്ങൾ ഉപയോഗിക്കാത്ത ഒരു അവലംബശൈലി ഉപയോഗിക്കുന്ന താളിലേയ്ക്ക് സൈറ്റേഷൻ ഫലകങ്ങൾ കൂട്ടിച്ചേർക്കുക. ഫലകങ്ങൾ ഉപയോഗിക്കുന്ന ഒരു താളിൽ നിന്ന് ഇവ നീക്കം ചെയ്യുക.
സഹായകമാണെന്ന് പൊതുവിൽ കണക്കാക്കപ്പെടുന്ന കാര്യങ്ങൾ
  • നിലവിലുള്ള അവലംബങ്ങളിൽ ആവശ്യമുള്ള വിവരങ്ങൾ കൂട്ടിച്ചേർക്കുക. യു.ആർ.എൽ. മാത്രമുള്ള അവലംബങ്ങൾ നീക്കം ചെയ്ത് പൂർണ്ണ ഗ്രന്ഥസൂചന നൽകുന്ന അവലംബങ്ങളാക്കൽ.
  • പൊതു അവലംബങ്ങൾ നീക്കം ചെയ്ത് ഇൻലൈൻ അവലംബങ്ങൾ കൂട്ടിച്ചേർക്കുക. ഇത് എഴുത്തും സ്രോതസ്സും തമ്മിലുള്ള ബന്ധം പെട്ടെന്നു മനസ്സിലാക്കാൻ സഹായിക്കുന്നു. കൂടാതെ കൂടുതൽ വിവരങ്ങൾ വായനക്കാരന് ലഭ്യമാക്കുകയും ചെയ്യുന്നു.
  • പലതരം അവലംബശൈലികളുപയോഗിക്കുന്ന ഒരു താളിൽ ഏതെങ്കിലും ഒരു ശൈലി ഉപയോഗിക്കുക.

സൈറ്റേഷനിലെ കണ്ണികൾ കൈകാര്യം ചെയ്യുന്നത്

തിരുത്തുക

എന്ത് വിവരങ്ങളാണ് ചേർക്കാവുന്നത് എന്ന വിഭാഗത്തിൽ മുകളിൽ പ്രതിപാദിച്ചതുപോലെ ലഭ്യമാണെങ്കിൽ ഹൈപ്പർലിങ്കുകൾ നൽകുന്നത് ഉപയോഗപ്രദമാണ്. ഇതു സംബന്ധിച്ചുള്ള ചില പ്രശ്നങ്ങൾ നോക്കാം.

എംബെഡ് ചെയ്ത കണ്ണികൾ ഒഴിവാക്കുക

തിരുത്തുക

വെബ് സൈറ്റുകളിലേയ്ക്കുള്ള കണ്ണികൾ ഇൻലൈൻ സൈറ്റേഷൻ എന്ന രീതിയിൽ എംബെഡ് ചെയ്ത കണ്ണികളായി നൽകാൻ പാടില്ല. ഇവയിൽ ലിങ്ക് റോട്ട് ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ആദ്യകാലത്ത് ഇതുപോലുള്ള കണ്ണികൾ നൽകാൻ വിക്കിപീഡിയ അനുവദിച്ചിരുന്നു [http://media.guardian.co.uk/site/story/0,14173,1601858,00.html]. ഇങ്ങനെയാണ് ഇത് കാണപ്പെടുന്നത് [1] ഇത് ഇപ്പോൾ ഉപയോഗിക്കാവുന്നതല്ല. റെഫ് ടാഗുകൾക്കിടയിലാണ് ഉപയോഗിക്കുന്ന്തെങ്കിലും റോ ലിങ്കുകൾ സ്വീകാ‌ര്യമല്ല. ഉദാഹരണത്തിന് <ref>[http://media.guardian.co.uk/site/story/0,14173,1601858,00.html]</ref> എന്ന രീതി ഉപയോഗിക്കാവുന്നതല്ല.

പുറത്തേയ്ക്കുള്ള കണ്ണികൾ എന്ന വിഭാഗത്തിലുപയോഗിക്കാമെങ്കിലും ലേഖനത്തിന്റെ പ്രധാനഭാഗത്ത് ഇത്തരം കണ്ണികൾ ഉപയോഗിക്കാവുന്നതല്ല: "ആപ്പിൾ ഇൻക്. അവരുടെ പുതിയ പ്രൊഡക്റ്റ് സംബന്ധമായ അറിയിപ്പ്..."

സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന കണ്ണികൾ നൽകുന്നത്

തിരുത്തുക

പ്രസാധകനോ ലേഖനകർത്താവോ അല്ലാത്ത മറ്റൊരാൾ നൽകുന്ന വെബ് പേജിലേയ്ക്കുനൽകുന്ന കണ്ണിയെയാണ് സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന കണ്ണി എന്നുപറയുന്നത്. ഇങ്ങനെ നൽകുന്ന കണ്ണി യഥാർത്ഥ കോപ്പി തന്നെയെന്നും എഴുത്തിൽ വ്യത്യാസങ്ങളോ അനുചിതമായ അഭിപ്രായങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല എന്നും പ്രസാധകന്റെ പകർപ്പവകാശം ലംഘിച്ചിട്ടില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഹോസ്റ്റ് ചെയ്യുന്ന വെബ് സൈറ്റ് വിശ്വസനീയമാണെന്ന്കിൽ കൃത്യതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ്. ഒന്നിലധികം സൈറ്റുകളിൽ ഒരേ ലേഖനം ലഭ്യമാണെങ്കിൽ പക്ഷപാതരാഹിത്യമുള്ള ഉള്ളടക്കം സാധാരണഗതിയിൽ നൽകുന്നതും പരിശോധനായോഗ്യതയുള്ളതുമായ സൈറ്റ് തിരഞ്ഞെടുക്കാവുന്നതാണ്.

ലഭ്യത സൂചിപ്പിക്കൽ

തിരുത്തുക

താങ്കളുടെ സ്രോതസ്സ് ഓൺലൈനായി ലഭ്യമല്ല എങ്കിൽ ഇത് പ്രശസ്തമായ ഗ്രന്ഥശാലകളിലോ, ആർക്കൈവുകളിലോ, ശേഖരണങ്ങളിലോ ലഭ്യമായിരിക്കണം. പുറത്തേയ്ക്കുള്ള കണ്ണിയില്ലാത്ത ഒരു അവലംബം ചോദ്യം ചെയ്യപ്പെട്ടാൽ ഐ.എസ്.ബി.എ‌ൻ., അല്ലെങ്കിൽ ഒ.സി.എൽ.സി. നമ്പർ നൽകുക; സ്രോതസ്സിനെപ്പറ്റി (കൃതിയെപ്പറ്റിയോ, കർത്താവിനെപ്പറ്റിയോ പ്രസാധകനെപ്പറ്റിയോ) നിലവിലുള്ള ഒരു വിക്കിപീഡിയ ലേഖനം ചൂണ്ടിക്കാണിക്കുക, സംവാദം താളിൽ ലേഖനത്തിൽ നിന്നുള്ള പ്രസക്തഭാഗം ഉദ്ധരിക്കുക എന്നീ കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇത് സ്രോതസ്സ് ലഭ്യമാണ് എന്നതിനു തെളിവാണെങ്കിലും വിശ്വസനീയത തെളിയിക്കുന്നില്ല.

സ്രോതസ്സുകളിലേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

ഹാർഡ് കോപ്പിയായും മൈക്രോഫിലിമായും ഓൺലൈനായും മറ്റും ലഭ്യമായ ഒരു സ്രോതസ്സ് ഉദ്ധരിക്കുമ്പോൾ താങ്കൾ ഏതു തരമാണ് വായിച്ചതെന്ന് ചേർക്കേണ്ടതില്ല. എഴു‌ത്തുകാരൻ, തലക്കെട്ട്, എഡിഷൻ (ഒന്നാമത്തേത്, രണ്ടാമത്തേത് തുടങ്ങിയവ), മുതലായ വിവരങ്ങൾ ചേർത്താൽ മതിയാകും. പൊതുവിൽ പ്രോക്വെസ്റ്റ്, എബ്സ്കോഹോസ്റ്റ്, ജെസ്റ്റോർ മുതലായ സ്രോതസ്സുകൾ ചൂണ്ട്ക്കാണിക്കേണ്ട ആവശ്യമില്ല. ഇവയിൽ മിക്കതിനും വരിക്കാരാകുകയും മൂന്നാം കക്ഷിയുടെ ലോഗിൻ സംവിധാനവും ആവശ്യമാണ്. ഗ്രന്ഥത്തെ സംബന്ധിച്ചുള്ള അടിസ്ഥാനവിവരങ്ങൾ നൽകിയാൽ അതിൽ നിന്ന് വായനക്കാർക്ക് സ്രോതസ്സ് മനസ്സിലാക്കാൻ സാധിക്കും. പാസ്വേഡ് എംബെഡ് ചെയ്ത യു.ആർ.എൽ പോസ്റ്റ് ചെയ്യരുത്. ഡി.ഒ.ഐ., ഐ.എസ്.ബി.എൻ. എന്നിവ പോലുള്ള വിവരങ്ങൾ നൽകാവുന്നതാണ്. പണം കൊടുക്കാതെ ലഭ്യമായതോ മൂന്നാം കക്ഷിയിലൂടെ ലോഗിൻ ചെയ്യേണ്ട ആവശ്യമില്ലാത്തതോ ആയ കണ്ണികൾ മാത്രം നൽകിയാൽ മതിയാകും. സ്രോതസ്സ് ഓൺലൈനിൽ മാത്രമാണ് ലഭ്യമെങ്കിൽ എല്ലാവർക്കും ലഭ്യമല്ലാത്ത ലിങ്ക് പോലും നൽകാവുന്നതാണ്. (WP:PAYWALL കാണുക).

കണ്ണികൾ മുറിയുന്നത് തടയുകയും മുറിഞ്ഞവയെ ശരിപ്പെടുത്തുകയും ചെയ്യുന്നത്

തിരുത്തുക
ഇതും കാണുക: Wikipedia:Link rot

മൃതകണ്ണികൾ ഉണ്ടാകുന്നത് തടയാൻ ചില സ്രോതസ്സുകളിൽ പെർസിസ്റ്റന്റ് ഐഡന്റിഫയറുകൾ ലഭ്യമാണ്. ചില ജേണൽ ആർട്ടിക്കിളുകളിൽ ഡിജിറ്റൽ ഒബ്ജക്റ്റ് ഐഡന്റിഫയറുകൾ (ഡി.ഒ.ഐ.) ഉണ്ടാകും. ചില ഓൺലൈൻ പത്രങ്ങളിലും ബ്ലോഗുകളിലും വിക്കിപീഡിയയിലും സ്ഥിരമായ പെർമാലിങ്കുകൾ ലഭ്യമാണ്. ഇത്തരം പെർമാലിങ്കുകൾ ലഭ്യമല്ലെങ്കിൽ അവലംബമായി ഉപയോഗിച്ചിരിക്കുന്ന സ്രോതസ്സ് ആർക്കൈവ് ചെയ്യാൻ ശ്രമിക്കാവുന്നതാണ്. വെബ്സൈറ്റ് (http://www.webcitation.org), ആർക്കൈവ്.ഐ.എസ്. (http://archive.is/) എന്നിവ പോലെയുള്ള ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കാനെളുപ്പമാണ്. (മുൻകൂട്ടി ആർക്കൈവ് ചെയ്യൽ നോക്കുക).

ചത്ത ലിങ്കുകൾ നന്നാക്കിയെടുക്കുകയോ മാറ്റുകയോ ചെയ്യാവുന്നതാണ്. യു.ആർ.എൽ. പ്രവർത്തിക്കുന്നില്ല എന്നതിനാൽ ഒരു അവലംബം നീക്കം ചെയ്യേണ്ടതില്ല. ഒരു ലേഖനത്തിലെ ഉള്ളടക്കം വിശ്വസനീയമാണെന്ന് സൂചിപ്പിക്കാനായി നിലവിലില്ലാത്ത ഒരു യു.ആർ.എൽ ഉപയോഗിച്ചിരിക്കുന്നതായി കാണപ്പെട്ടാൽ താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്തുനോക്കുക:

  1. സ്ഥിതി ഉറപ്പുവരുത്തുക: ലിങ്ക് താൽക്കാലികമായി ലഭ്യമല്ലാത്തതാണോ അതോ നിലവിലില്ലാത്തതാണോ എന്ന് പരിശോധിക്കുക. ചിലപ്പോൾ വെബ്സൈറ്റിൽ ഈ വിവരം മാറ്റി സ്ഥാപിക്കപ്പെട്ടിട്ടുണ്ടാകാം.
  2. വെബ് സംഭരണികൾ പരിശോധിക്കുക: പല വെബ് സംഭരണികൾ നിലവിലുണ്ട്. യു.ആർ.എലിന്റെ വിവരം അവരുടെ സംഭരണിയിൽ ലഭ്യമാണെങ്കിൽ അതിലേയ്ക്ക് കണ്ണി നൽകാവുന്നതാണ്. ഉദാഹരണങ്ങൾ:
  3. സൗകര്യത്തിനായുള്ള കണ്ണികൾ നീക്കം ചെയ്യുക: അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ടതാണെങ്കിൽ (ഉദാഹരണം അക്കാദമിക ജേണൽ, പത്രത്തിലെ ലേഖനം, മാഗസിൻ, ഗ്രന്ഥം), പ്രവർത്തിക്കാത്ത യു.ആർ.എൽ. ആവശ്യമില്ല. അത് നീക്കം ചെയ്യാവുന്നതാണ്.
  4. പകരം ഒരു സ്രോതസ്സ് കണ്ടുപിടിക്കുക: ഉദ്ധരിച്ച പ്രസ്താവന, ലേഖനത്തിന്റെ തലക്കെട്ട്, യു.ആർ.എല്ലിന്റെ ഭാഗങ്ങൾ എന്നിവ ഇന്റർനെറ്റിൽ തിരഞ്ഞുനോക്കുക. ഈ വിവരം ആദ്യം പ്രസിദ്ധീകരിച്ചവരുമായി ബന്ധപ്പെട്ട് ഈ വിവരം കൈവശമുണ്ടെങ്കിൽ പുനഃപ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുക. ഈ അവലംബം മറ്റെവിടെനിന്നെങ്കിലും കണ്ടുപിടിക്കാൻ സാധിക്കുമോ എന്ന് മറ്റുള്ള ഉപയോക്താക്കളോട് ആവശ്യപ്പെടാവുന്നതാണ്. ഇതേ വിവരങ്ങളെ പിന്താങ്ങുന്ന മറ്റൊരു സ്രോതസ്സ് കണ്ടുപിടിക്കുക എന്നതും ശ്രമിച്ചുനോക്കാവുന്ന കാര്യമാണ്.
  5. വെബിൽ മാത്രം ലഭ്യമായതും കണ്ടുപിടിക്കാൻ യാതൊരു സാദ്ധ്യതയുമില്ലാത്തതുമായ സ്രോതസ്സുകൾ നീക്കം ചെയ്യുക: ഇന്റർനെറ്റിലല്ലാതെ ഈ സ്രോതസ്സ് ലഭ്യമല്ല എന്നിരിക്കട്ടെ, രണ്ടു വർഷം കാത്തിരുന്നിട്ടും ഈ വിവരങ്ങൾ ആർക്കൈവുകളിൽ ലഭ്യമാകുന്നില്ല (താങ്കൾക്ക് മറ്റൊരു കോപ്പി സംഘടിപ്പിക്കാനും സാധിക്കുന്നില) എങ്കിൽ ഈ അവലംബം നീക്കം ചെയ്യേണ്ടതാണ്. ലഭ്യമല്ലാത്ത അവലംബം പിന്താങ്ങുന്ന വിവരങ്ങൾ പരിശോധനായോഗ്യമല്ല എന്ന് കരുതാവുന്നതാണ്. ഇത് ഇൻലൈൻ സൈറ്റേഷൻ വേണ്ട പ്രസ്താവനയാണെങ്കിൽ {{തെളിവ്}} എന്ന ഫലകമുപയോഗിച്ച് ടാഗ് ചെയ്യാവുന്നതാണ്. ഈ വിവരം സംവാദം താളിൽ ഉന്നയിക്കുകയും ഈ വിവരം താളിൽ ഉൾപ്പെടുത്തിയ ഉപയോക്താവുമായി ബന്ധപ്പെടുകയും ചെയ്യാവുന്നതാണ്.

എഴുത്തും സ്രോതസ്സും തമ്മിലുള്ള കെട്ടുറപ്പ്

തിരുത്തുക

ഇൻലൈൻ സൈറ്റേഷനുകൾ ഉപയോഗിക്കുമ്പോൾ താളിലെ എഴുത്തും സ്രോതസ്സും തമ്മിലുള്ള ബന്ധം സുവ്യക്തമായിരിക്കേണ്ടത് ആവശ്യമാണ്. വാ‌യനക്കാർക്കും മറ്റു ഉപയോക്താക്കൾക്കും ഈ പ്രസ്താവന എവിടെനിന്ന് ശേഖരിച്ചതാണ് എന്ന് മനസ്സിലാക്കാൻ അനുവദിക്കുക എന്നതാണ് ഇൻലൈൻ സൈറ്റേഷന്റെ ഉദ്ദേശ്യം. അവലംബം സ്ഥാപിച്ചിരിക്കുന്നതിൽ നിന്ന് പ്രസ്താവനയും അവലംബവും തമ്മിലുള്ള ബന്ധം മനസ്സിലാക്കാൻ സാധിക്കുന്നില്ല എങ്കിൽ ഈ ലക്ഷ്യം സാധിക്കാതെ പോകും. താളിലെ പ്രസ്താവനയും സ്രോതസ്സ് ചൂണ്ടിക്കാണിക്കുന്ന സ്ഥാനവും നിർണയിക്കുന്നത് തിരുത്തുന്ന ഉപയോക്താവാണ്. സ്രോതസ്സ് വ്യക്തമാകും വിധം ഇത് ചെയ്തില്ലെങ്കിൽ മൗലിക ഗവേഷണമാണിതെന്ന, ആരോപണവും സ്രോതസ്സുകൾ സംബന്ധച്ച നയം ലംഘിച്ചു എന്ന ആരോപണവും, ചിലപ്പോൾ ചോരണമാണിതെന്ന ആരോപണവും ഉയർന്നേക്കാം. കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുമ്പോഴും വിവരങ്ങൾ അടുക്കിപ്പെറുക്കുമ്പോഴും ഉപയോക്താക്കൾ സ്രോതസ്സും എഴുത്തും തമ്മിലുള്ള കെട്ടുറപ്പ് നിലനിർത്തുവാനായി ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്.

പുതിയ ഒരു വിവരം ഒരു പാരഗ്രാഫിൽ ഉൾപ്പെടുത്തുമ്പോൾ എൻലൈൻ സൈറ്റേഷനുകൾ ഏതൊക്കെ പ്രസ്താവനകളെ പിന്തുണയ്ക്കുന്നുണ്ട് എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്

സൂര്യന് നല്ല വലിപ്പമുണ്ട്.[1] മാത്രമല്ല, സൂര്യന് സാമാന്യം നല്ല ചൂടുമുണ്ട്.[2]

അവലംബം


  1. ^ മില്ലർ, എഡ്വേഡ്. ദി സൺ. അക്കാഡമിക് പ്രെസ്സ്, 2005, പേജ് 1.
  2. ^ സ്മിത്ത്, ജോൺ ദി സൺസ് ഹീറ്റ്. അക്കാഡമിക് പ്രെസ്സ് 2005, പേജ് 2.

പൂർണ്ണമായും അവലംബങ്ങൾ ചേർത്ത വിവരങ്ങൾ മാത്രമുള്ള ഒരു പാരഗ്രാഫിലേയ്ക്കോ വാക്യത്തിലേയ്ക്കോ അവലംബമില്ലാത്ത പുതിയ വസ്തുതകൾ ചേർക്കാതിരിക്കുക

 N

സൂര്യന് നല്ല വലിപ്പമുണ്ട്, പക്ഷേ ചന്ദ്രന് അത്രയും വലിപ്പമില്ല.[1] മാത്രമല്ല, സൂര്യന് സാമാന്യം നല്ല ചൂടുമുണ്ട്.[2]

അവലംബം


  1. ^ മില്ലർ, എഡ്വേഡ്. ദി സൺ. അക്കാഡമിക് പ്രെസ്സ്, 2005, പേജ് 1.
  2. ^ സ്മിത്ത്, ജോൺ ദി സൺസ് ഹീറ്റ്. അക്കാഡമിക് പ്രെസ്സ് 2005, പേജ് 2.

പക്ഷേ അവലംബ‌ത്തോടുകൂടി ഇത്തരം പുതിയ വിവരങ്ങൾ ചേർക്കാവുന്നതാണ്.

 Y

സൂര്യന് നല്ല വലിപ്പമുണ്ട്, [1] പക്ഷേ ചന്ദ്രന് അത്രയും വലിപ്പമില്ല.[2] മാത്രമല്ല, സൂര്യന് സാമാന്യം നല്ല ചൂടുമുണ്ട്.[3]

അവലംബം


  1. ^ മില്ലർ, എഡ്വേഡ്. ദി സൺ. അക്കാഡമിക് പ്രെസ്സ്, 2005, പേജ് 1.
  2. ^ ബ്രൌൺ, റെബേക്ക. "സൈസ് ഓഫ് ദി മൂൺ," സയന്റിഫിക് അമേർക്കൻ, 51(78):46.
  3. ^ സ്മിത്ത്, ജോൺ ദി സൺസ് ഹീറ്റ്. അക്കാഡമിക് പ്രെസ്സ് 2005, പേജ് 2.

ഒരു വാക്യത്തിനുതന്നെ ധാരാളം അവലംബ‌ങ്ങൾ പലയിടത്തായി ചേർക്കുന്നത് കാഴ്ച്ചയ്ക്ക് അരോചകമായിരിക്കും:

സൂര്യൻ[1] ഭൂമി എന്ന ഗ്രഹത്തിന്[2] ഏറ്റവുമടുത്തുള്ള നക്ഷത്രമാണെങ്കിലും[3] സൂര്യനേക്കാൾ ഭൂമിയോട് കൂടുതൽ അടുത്ത് സ്ഥിതി ചെയ്യുന്നത് ചന്ദ്രനാണ്.[4]

ഈ അവലംബങ്ങളെ കൂടുതൽ സുന്ദരമായി അടുക്കാൻ സാധിക്കും:

സൂര്യൻ ഭൂമി എന്ന ഗ്രഹത്തിന് ഏറ്റവുമടുത്തുള്ള നക്ഷത്രമാണെങ്കിലും,[1][2][3] സൂര്യനേക്കാൾ ഭൂമിയോട് കൂടുതൽ അടുത്ത് സ്ഥിതി ചെയ്യുന്നത് ചന്ദ്രനാണ്.[4]

അല്ലെങ്കിൽ

സൂര്യൻ ഭൂമി എന്ന ഗ്രഹത്തിന് ഏറ്റവുമടുത്തുള്ള നക്ഷത്രമാണെങ്കിലും, സൂര്യനേക്കാൾ ഭൂമിയോട് കൂടുതൽ അടുത്ത് സ്ഥിതി ചെയ്യുന്നത് ചന്ദ്രനാണ്.[1][2][3][4]

ഈ രീതിയിലുള്ള പ്രശ്നപരിഹാരം അതിന്റേതായ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും:

  • ഒരു കൂട്ടം സ്വതന്ത്ര സൈറ്റേഷനുകൾ ഒരുമിച്ചു വരുന്നതും കാഴ്ച്ചയ്ക്ക് ഭംഗിയായിരിക്കില്ല. അതിനാൽ ഇവയെ കൂട്ടിക്കെട്ടി ഒരു അവലംബമാക്കാൻ ശ്രമിക്കാവുന്നതാണ്.
  • സൈറ്റേഷനുകളിൽ കൂടുതൽ വിവരം നൽകിയില്ലെങ്കിൽ ഏതു സ്രോതസ്സാണ് പ്രസ്താവനയിലെ ഒരു ഭാഗത്തിന്റെ അവലംബമെന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും.
  • പരിപാലനം കൂടുതൽ ബുദ്ധിമുട്ടായിമാറും. മറ്റൊരു സ്രോതസ്സിൽ നിന്ന് ഒരു വാക്യത്തിലേയ്ക്ക് കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുമ്പോൾ സൈറ്റേഷൻ എവിടെ സ്ഥാപിക്കണം എന്നത് തീരുമാനിക്കുക ബുദ്ധിമുട്ടായിരിക്കും. ഒരു തിരുത്തലിൽ എഴുത്ത് ആരെങ്കിലും മാറ്റിമറിക്കുകയാണെങ്കിൽ സൈറ്റേഷൻ പുനഃക്രമീകരിക്കാൻ കൂടുതൽ ബുദ്ധിമുട്ടായിരിക്കും. സൈറ്റേഷനുകളുടെ സ്ഥാനം മാറ്റുന്നത് ഇവയുടെ നമ്പരിൽ വ്യത്യാസം വരാനും കാരണമാകും.

ഉദാഹരണത്തിന് ഈ വാക്യം

സൂര്യൻ[1] ഭൂമി എന്ന ഗ്രഹത്തിന്[2] ഏറ്റവുമടുത്തുള്ള നക്ഷത്രമാണെങ്കിലും,[3] സൂര്യനേക്കാൾ ഭൂമിയോട് അടുത്ത് സ്ഥിതി ചെയ്യുന്നത് ചന്ദ്രനാണ്.[4]

ഇങ്ങനെ മാറ്റിയെഴുതിയാൽ:

ചന്ദ്രനാണ് [1] ഭൂമിയോട് ഏറ്റവുമടുത്തുള്ള [2] നക്ഷത്രമായ സൂര്യനേക്കാൾ ഭൂമിയുടെ സമീപത്തുള്ളത്.[3][4]

മാറ്റിയെഴുതപ്പെട്ട വാക്യത്തിലെ ഏതൊക്കെ അവലംബങ്ങളാണ് ഓരോ വസ്തുതയെയും പിന്താങ്ങുന്നത് എന്ന് കണ്ടുപിടിക്കാൻ എളുപ്പമാണ്. പക്ഷേ താഴെക്കൊടുത്തിരിക്കുന്ന തരത്തിലാണ് അവലംബങ്ങൾ സ്ഥാപിച്ചിരിക്കുന്നതെങ്കിൽ ഇത് കൂടുതൽ ബുദ്ധിമുട്ടാണ്:

സൂര്യൻ ഭൂമി എന്ന ഗ്രഹത്തിന് ഏറ്റവുമടുത്തുള്ള നക്ഷത്രമാണെങ്കിലും, സൂര്യനേക്കാൾ ഭൂമിയോട് കൂടുതൽ അടുത്ത് സ്ഥിതി ചെയ്യുന്നത് ചന്ദ്രനാണ്.[1][2][3][4]

ചന്ദ്രനാണ് ഭൂമിയോട് ഏറ്റവുമടുത്തുള്ള നക്ഷത്രമായ സൂര്യനേക്കാൾ ഭൂമിയുടെ സമീപത്തുള്ളത്.[1][2][3][4]

സൈറ്റേഷനുകളെ കൂട്ടിക്കെട്ടൽ

തിരുത്തുക

കുറച്ച് അവലംബങ്ങൾ ഒരുമിച്ചു ചേർ‌ത്ത് ഒറ്റ അടിക്കുറിപ്പാക്കുകയാണെങ്കിൽ ചിലപ്പോൾ ഒരു ലേഖനം വായിക്കാൻ കൂടുതൽ സൗകര്യമാകും. ഉദാഹരണത്തിന് ഒരു വാക്യത്തിലെ പല വിവരങ്ങൾക്കുമായി ഒന്നിലധികം അവലംബങ്ങളുണ്ടെൻകിൽ സ്രോതസ്സുകൾ ഒരുമിച്ച് വാക്യത്തിന്റെ അവസാനം ഇതുപോലെ സ്ഥാപിക്കാവുന്നതാണ്.[4][5][6][7] ഇതിനുപകരം ഇവ ഒരുമിച്ചുകൂട്ടി ഒറ്റ അടിക്കുറിപ്പാക്കി ഒരു വാക്യത്തിന്റെയോ പാരഗ്രാഫിന്റെയോ അവസാനം ഇതുപോലെ ചേർക്കാനും സാധിക്കും.[4]

പ്രസ്താവനയുടെ വിവിധ ഭാഗങ്ങളെ ഓരോ സ്രോതസ്സുകളാണ് പിന്തുണയ്ക്കുന്നതെങ്കിലോ എല്ലാ സ്രോതസ്സുകളും ഒരേ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെങ്കിലോ ഇതുപോലെ കൂട്ടിക്കെട്ടുന്നത് സഹായകമാണ്. ഇങ്ങനെ അവലംബങ്ങളെ ഒരുമിപ്പിക്കുന്നതിന് പല ഗുണങ്ങളുണ്ട്:

  • ഏതു സ്രോതസ്സ് ഒരു പ്രസ്താവനയിലെ ഏതു വസ്തുതയെയാണ് പിന്തുണയ്ക്കുന്നതെന്ന് വായനക്കാർക്കും തിരുത്തുന്നവർക്കും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും. ഇത് എഴുത്തും സ്രോതസ്സും തമ്മിലുള്ള കെട്ടുറപ്പ് നിലനിർത്താൻ സഹായകമാണ്;
  • ഒരു പാരഗ്രാഫിനോ വാക്യത്തിനോ ഉള്ളിലുള്ള ഞെക്കാവുന്ന ഒന്നിലധികം അടിക്കുറിപ്പുകൾ കാരണമുണ്ടാകുന്ന അഭംഗി ഇല്ലാതെയാക്കാൻ ഈ മാർഗ്ഗത്തിലൂടെ സാധിക്കും;
  • ഒരു വാക്യത്തിനുശേഷം ഒന്നിലധികം അവലംബങ്ങൾ കാണപ്പെടുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം ഈ രീതിയിലൂടെ ഒഴിവാക്കാം. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയല്ലേ?[1][2][3][4]
  • ഇൻലൈൻ സൈറ്റേഷനുകൾ വാക്യഘടന പരിഷ്കരിക്കുമ്പോൾ മാറിപ്പോകുന്നത് ഒഴിവാക്കാൻ ഈ മാർഗ്ഗമുപയോഗിച്ച് സാധിക്കും. അടിക്കുറിപ്പിൽ ഏതുഭാഗമാണ് ഏത് അവലംബത്തിൽ നിന്നും എടുത്തതെന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

ഇങ്ങനെ പല അവലംബങ്ങൾ ഒരുമിച്ചുചേർക്കുന്നത് പല രീതിയിൽ ചെയ്യാവുന്നതാണ്. ഉദാഹരണങ്ങൾ താഴെക്കൊടുത്തിരിക്കുന്നു. ഒരു ലേഖനത്തിനുള്ളിൽ ഇതിൽ ഒരു രീതിയേ ഉപയോഗിക്കാവൂ.

സൂര്യന് നല്ല വലിപ്പമുണ്ട്, പക്ഷേ ചന്ദ്രന് അത്രയും വലിപ്പമില്ല. സൂര്യന് നല്ല ചൂടുമുണ്ട്. [1]

കുറിപ്പുകൾ


    ബുള്ളറ്റുകൾ
  1. ^ സൂര്യന്റെ വലിപ്പത്തിന്, മില്ലർ, എഡ്വേഡ്. ദി സൺ. അക്കാദമിക് പ്രെസ്സ്, 2005, പേജ് 1 കാണുക.
    • ചന്ദ്രന്റെ വലിപ്പത്തിന്, ബ്രൗൺ, റെബേക്ക. "സൈസ് ഓഫ് ദി മൂൺ," സയന്റിഫിക് അമേരിക്കൻ, 51(78):46 കാണുക.
    • സൂര്യന്റെ ചൂടിനെ സംബന്ധിച്ച വിവരങ്ങൾക്ക്, സ്മിത്ത്, ജോൺ. ദി സൺസ് ഹീറ്റ്. അക്കാദമിക് പ്രെസ്സ്, 2005, പേജ് 2. കാണുക
    പുതിയ വരി
  2. ^ സൂര്യന്റെ വലിപ്പത്തിന്, മില്ലർ, എഡ്വേഡ്. ദി സൺ. അക്കാദമിക് പ്രെസ്സ്, 2005, പേജ് 1 കാണുക.
    ചന്ദ്രന്റെ വലിപ്പത്തിന്, ബ്രൗൺ, റെബേക്ക. "സൈസ് ഓഫ് ദി മൂൺ," സയന്റിഫിക് അമേരിക്കൻ, 51(78):46 കാണുക.
    സൂര്യന്റെ ചൂടിനെ സംബന്ധിച്ച വിവരങ്ങൾക്ക്, സ്മിത്ത്, ജോൺ. ദി സൺസ് ഹീറ്റ്. അക്കാദമിക് പ്രെസ്സ്, 2005, പേജ് 2. കാണുക
  3. പാരഗ്രാഫ്
  4. ^ സൂര്യന്റെ വലിപ്പത്തിന്, മില്ലർ, എഡ്വേഡ്. ദി സൺ. അക്കാദമിക് പ്രെസ്സ്, 2005, പേജ് 1 കാണുക. ചന്ദ്രന്റെ വലിപ്പത്തിന്, ബ്രൗൺ, റെബേക്ക. "സൈസ് ഓഫ് ദി മൂൺ," സയന്റിഫിക് അമേരിക്കൻ, 51(78):46 കാണുക. സൂര്യന്റെ ചൂടിനെ സംബന്ധിച്ച വിവരങ്ങൾക്ക്, സ്മിത്ത്, ജോൺ. ദി സൺസ് ഹീറ്റ്. അക്കാദമിക് പ്രെസ്സ്, 2005, പേജ് 2. കാണുക

എഴുത്തിനിടെത്തന്നെ ഹേതുവായ സ്രോതസ്സ് ചൂണ്ടിക്കാട്ടൽ

തിരുത്തുക

എഴുത്തിനിടെത്തന്നെ സ്രോതസ്സ് ചൂണ്ടിക്കാട്ടാവുന്നതാണ്. ഒരു വാക്യത്തിൽ ഇത്തരത്തിൽ വിവരം നൽകുന്നതിനൊപ്പം തന്നെ വാക്യത്തിനൊടുവിൽ ഇൻലൈൻ സൈറ്റേഷൻ നൽകുകയും ചെയ്യാവുന്നതാണ്. സ്രോതസ്സിലെ വാക്കുകൾ ക്വട്ടേഷനുപയോഗിച്ചോ ഉപയോഗിക്കാതെയോ നൽകാവുന്നതാണ്. സ്രോതസ്സിന്റേതിനോട് അടുത്തുനിൽക്കുന്ന വാക്യഘടനയും സ്വീകരിക്കാവുന്നതാണ്. താങ്കളുടെ തന്നെ വാക്കുകളിൽ ഒരു സ്രോതസ്സിന്റെ അഭിപ്രായം നൽകുകയും ചെയ്യാവുന്നതാണ്. ഇത് അറിയാതെയുള്ള ചോരണത്തിന്റെ സാദ്ധ്യതയില്ലാതെയാക്കും. എവിടെനിന്നാണ് അവലംബം എടുത്തിരിക്കുന്നതെന്ന് വായനക്കാർക്ക് പെട്ടെന്ന് മനസ്സിലാവുകയും ചെയ്യും. ഇതിനൊപ്പം തന്നെ ഇൻലൈൻ സൈറ്റേഷനും നൽകേണ്ടതുണ്ട് എന്നത് മറക്കരുത്.

ഉദാഹരണത്തിന്:

 Y ജോൺ റൗൾസിന്റെ അഭിപ്രായത്തിൽ ന്യായമായ തീരുമാനങ്ങളെടുക്കുവാൻ അജ്ഞതയുടെ മറയ്ക്ക് പിന്നിൽ നിന്നുകൊണ്ടെന്നതുപോലെ കാര്യങ്ങൾ നോക്കിക്കാണേണ്ടിവരും.[2]

എഴുത്തിനിടെത്തന്നെ അവലംബം ഉദ്ധരിക്കുമ്പോൾ ഇത് അറിയാതെ തന്നെ സമതുലിതമായ കാഴ്ച്ചപ്പാട് ഇല്ലാതെയാക്കരുത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് താഴെക്കൊടുത്തിരിക്കുന്ന വാക്യം തുല്യത സൂചിപ്പിക്കുന്നു. ഡോക്കിൻസിന്റെ കാഴ്ച്ചപ്പാടിനാണ് പിന്തുണയെന്നത് ഈ വാക്യം മറച്ചുവയ്ക്കുന്നു:

 N മനുസ്യർ പരിണമിച്ചുണ്ടായത് പ്രകൃതിനിർദ്ധാരണത്തിലൂടെയാണെന്ന് റിച്ചാർഡ് ഡോക്കിൻസ് പറയുമ്പോൾ ജോൺ സ്മിത്ത് പറയുന്നത് ചൊവ്വയിൽ നിന്ന് ബഹിരാകാശവാഹനങ്ങളിലാണ് ഇവിടെ മനുഷ്യൻ എത്തിപ്പെട്ടതെന്നാണ്.

സമതുലിതത്വം നഷ്ടപ്പെടുന്നതുമാത്രമല്ല, മറ്റു രീതികളിലും ഇത്തരം അവലംബങ്ങൾ തെറ്റിദ്ധരിപ്പിക്കാറുണ്ട്. ഈ വാക്യം സൂചിപ്പിക്കുന്നത് ഈ കണ്ടുപിടുത്തം നടത്തിയത് മലയാള മനോരമ ഒറ്റയ്ക്കാണെന്നാണ്:

 N മലയാള മനോരമയുടെ റിപ്പോർട്ടനുസരിച്ച് ഇന്നു വൈകുന്നേരം സൂര്യൻ പടിഞ്ഞാറസ്തമിക്കും.

ഇത്തരം ലളിതമായ വസ്തുതകൾക്ക് വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് അവലംബം നൽകാമെങ്കിലും വാക്യത്തിനുള്ളിൽ സ്രോതസ്സിനെ ചൂണ്ടിക്കാട്ടാതിരിക്കുന്നതാവും നല്ലത്:

 Yപിണ്ഡം വച്ചുനോക്കിയാൽ ഹൈഡ്രജനും ഹീലിയവും കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവുമധികം കാണപ്പെടുന്ന മൂന്നാമത്തെ മൂലകം ഓക്സിജനാണ്.[3]

അവലംബമില്ലാത്ത പ്രസ്താവനകൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെ

തിരുത്തുക

ഒരു താളിൽ അവലംബങ്ങളില്ലെങ്കിൽ {{ആധികാരികത}} എന്ന ഫലകം ഉപയോഗിച്ച് ടാഗ് ചെയ്യാവുന്നതാണ്. ലേഖനം യാതൊരു അർത്ഥവുമില്ലാത്തതോ ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവചരിത്രമാണെങ്കിലോ, ഒരു കാര്യനിർവാഹകന്റെ സഹായം തേടുക.

  • ഒരു പ്രസ്താവന സംശയകരമാണെങ്കിലും ദോഷകരമല്ലെങ്കിൽ, {{തെളിവ്}} എന്ന ഫലകം ചേർക്കുക. ന്യായമായ ഒരു സമയത്തിനുള്ളിൽ അവലംബം ചേർക്കപ്പെട്ടിട്ടില്ലെങ്കിൽ തിരികെപ്പോയി ഈ പ്രസ്താവന നീക്കം ചെയ്യാൻ മറക്കരുത്.
  • ഒരു പ്രസ്താവന സംശയകരവും ദോഷകരവുമാണെങ്കിൽ, ലേഖനത്തിൽ നിന്ന് ഇത് നീക്കം ചെയ്യുക. ഇതോടൊപ്പം ഈ വിഷയം ലേഖനത്തിന്റെ സംവാദം താളിൽ ഉന്നയിക്കുകയും സ്രോതസ്സ് ആവശ്യപ്പെടുകയും ചെയ്യാവുന്നതാണ്. ഒരു പ്രസ്താവന വളരെ ദോഷകരമോ അസംബന്ധമോ ആണെങ്കിൽ അത് നീക്കം ചെയ്യുന്ന വിഷയം സംവാദം താളിലും ഉൾപ്പെടുത്തേണ്ടതില്ല, തിരുത്തലിന്റെ ചുരുക്കത്തിൽ ഇതെപ്പറ്റി സൂചിപ്പിച്ചാൽ മതിയാകും. താങ്കളുടെ യുക്തി ഉപയോഗിച്ച് ഇതിൽ തീരുമാനമെടുക്കാവുന്നതാണ്.
  • ജീവിച്ചിരിക്കുന്ന ആളുകളെപ്പറ്റിയുള്ള അവലംബമില്ലാത്തതോ വേണ്ടരീതിയിൽ അവലംബം ചേർക്കാത്തതോ ആയ പ്രസ്താവനകൾ ഉടൻ തന്നെ നീക്കം ചെയ്യേണ്ടതാണ്. ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം സംബന്ധിച്ച താളും മാനഹാനി സംബന്ധിച്ച താളും കാണുക.

സൈറ്റേഷൻ ഫലകങ്ങളും ഉപകരണങ്ങളും

തിരുത്തുക
For a comparison of citations using templates with citations written freehand, see Wikipedia:Citing sources/Example edits for different methods.

Citation templates can be used to format citations in a consistent way. The use of citation templates is neither encouraged nor discouraged: an article should not be switched between templated and non-templated citations without good reason and consensus – see Variation in citation methods above.

If citation templates are used in an article, the parameters should be accurate. It is inappropriate to set parameters to false values in order that the template will be rendered to the reader as if it were written in some style other than the style normally produced the template (e.g., MLA style).

മെറ്റാഡേറ്റ

തിരുത്തുക

Citations may be accompanied by metadata, though it is not mandatory. Most citation templates on Wikipedia use the COinS standard. Metadata such as this allow browser plugins and other automated software to make citation data accessible to the user, for instance by providing links to their library's online copies of the cited works. In articles that format citations manually, metadata may be added manually in a span, according to the COinS specification.

സൈറ്റേഷൻ പ്രോസസ്സ് ചെയ്യുന്ന ഉപകരണങ്ങൾ

തിരുത്തുക

പ്രോഗ്രാമിംഗ് ഉപകരണങ്ങൾ

തിരുത്തുക
  • Wikicite is a free program that helps editors to create citations for their Wikipedia contributions using citation templates. It is written in Visual Basic .NET, making it suitable only for users with the .NET Framework installed on Windows, or, for other platforms, the Mono alternative framework. Wikicite and its source code is freely available; see the developer's page for further details.
    • Wikicite+ is a program based on the original Wikicite source code. It features extra validation, bug fixes, additional cite templates (such as cite episode) as well as tools for stub sorting and more. It is also available for free under the Apache License 2.0 and is open source.
  • User:Richiez has tools to automatically handle citations for a whole article at a time. Converts occurrences of {{pmid XXXX}} or {{isbn XXXX}} to properly formatted footnote or Harvard-style references. Written in ruby and requires a working installation with basic libraries.
  • pubmed2wiki.xsl an XSL stylesheet transforming the XML output of PubMed to Wikipedia refs.
  • RefTag by Apoc2400 creates a prefilled {{cite book}} template with various options from a Google Books URL. The page provides a bookmarklet for single-click transfer.
  • wikiciter web interface, does google books, pdf files, beta.
  • Reflinks is a tool that automatically or semi-automatically adds information to references using data present in the web page.


ഇവയും കാണുക

തിരുത്തുക

How to cite

Citation problems

Other

കുറിപ്പുകൾ

തിരുത്തുക
  1. See this July 2007 discussion for more detail on why scrolling reference lists should not be used.

കൂടുതൽ വായനയ്ക്ക്

തിരുത്തുക