വിക്കിപീഡിയ സംവാദം:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ

Latest comment: 3 വർഷം മുമ്പ് by Cleatus Richard in topic St . Jerome church history

അവലംബങ്ങളിൽ തിയതി നൽകുമ്പോൾ അക്കങ്ങൾ മാത്രമാണുപയോഗിക്കുന്നതെങ്കിൽ YYYY-MM-DD എന്ന രീതി മാത്രമുപയോഗിക്കുക. ഇല്ലെങ്കിൽ ഇതിൽ ഏതാണ് മാസം ഏതാണ് തിയതി എന്നത് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. ഉദാഹരണത്തിന് 2002-06-11 ഉപയോഗിക്കാവുന്നതാണെങ്കിലും 11/06/2002 ഉപയോഗിക്കാവുന്നതല്ല.

എന്നാണ് ഈ താളിലെ പ്രസ്താവന. ഇത് ചർച്ച ചെയ്യാവുന്നതാണ്. കേരളീയർക്ക് കൂടുതൽ പരിചയമുള്ളത് 11/06/2002 എന്ന രീതിയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:35, 7 ഏപ്രിൽ 2013 (UTC)Reply

ജനനമരണ തീയതികൾ നൽകാനുള്ള ശൈലി ഉണ്ട്. അക്കങ്ങൾ മാത്രം എഴുതുന്ന സന്ദർഭത്തിൽ എന്തു ശൈലി സ്വീകരിക്കാം എന്ന് തീരുമാനിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:58, 7 ഏപ്രിൽ 2013 (UTC)Reply

സൈറ്റേഷൻ ഫലകങ്ങളും ഉപകരണങ്ങളും തിരുത്തുക

ഇത് മൊഴിമാറ്റിയിട്ടില്ല. ചില ഭാഗങ്ങൾ ഹൈഡ് ചെയ്തിട്ടുമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:58, 7 ഏപ്രിൽ 2013 (UTC)Reply

ഓൺലൈൻ അവലംബങ്ങൾ തിരുത്തുക

ലിങ്ക് നിലവിലില്ലാത്ത ഓൺലൈൻ അവലംബങ്ങളുടെ കാര്യം എങ്ങനെയാണ്? ലിങ്ക് ചേർത്ത് കിട്ടാതായിട്ട് രണ്ട് വർഷം വരെ കാത്തിരിക്കണമെന്ന് ഒരു പരാമർശം കണ്ടു. വിക്കിപീഡിയ:അവലംബങ്ങൾ_ഉദ്ധരിക്കേണ്ടതെങ്ങനെ#കണ്ണികൾ മുറിയുന്നത് തടയുകയും മുറിഞ്ഞവയെ ശരിപ്പെടുത്തുകയും ചെയ്യുന്നത്--മനോജ്‌ .കെ (സംവാദം) 20:36, 22 മേയ് 2013 (UTC)Reply

കണ്ണി മുറിഞ്ഞുപോയ അവലംബങ്ങൾ നീക്കം ചെയ്യുന്നതിനു മുൻപ് രണ്ടു വർഷം വരെ കാത്തിരിക്കണമെന്നും അതിനിടെ ചിലപ്പോൾ ആർക്കൈവ് ചെയ്ത കണ്ണി കിട്ടാൻ സാദ്ധ്യതയുണ്ടെന്നുമാണ് ഇംഗ്ലീഷ് വിക്കിയിലെ തത്തുല്യ താളിൽ കണ്ടത് (ഞാനാണ് ആ വിവരം തർജ്ജമ ചെയ്ത് കയറ്റിയത്). എനിക്ക് നേരിട്ട് പരിചയമില്ല. സംഗതി എന്താണെന്ന് ശരിക്ക് മനസ്സിലായതുമില്ല. ചിലപ്പോൾ പഴയ ലിങ്ക് മിറർ ചെയ്യുന്ന സൈറ്റ് കിട്ടുമെന്നാകും ഉദ്ദേശിച്ചതെന്ന് കരുതുന്നു. ഞാൻ പരീക്ഷിച്ചു നോക്കിയ ആർക്കൈവ് സൈറ്റുകളിലെല്ലാം നാം ചേർക്കുമ്പോൾ തന്നെ ആർക്കൈവ് ലിങ്ക് ലഭിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:16, 23 മേയ് 2013 (UTC)Reply

ഫ്രാൻസിസ് ഇട്ടിക്കോര എന്ന താളിലെ ചില അവലംബങ്ങൾ പ്രിൻസ് എന്ന ഉപയോക്താവ് നീക്കിയതായി കണ്ടു. 1, 2, 3, പത്രമാധ്യമങ്ങളിൽ വന്നതിനാൽ ഇതുപോലുള്ളവ നീക്കാമോ എന്നറിയില്ല. അന്നത്ത് പ്രിന്റ് എഡിഷനിൽ വാർത്ത കാണുമല്ലോ. നല്ല രീതിയിലിലുള്ള ഫോർമാറ്റിങ്ങിലൂടെ ശേഖരിച്ചിട്ടുള്ള ഇതുപോലത്തെ അവലംബങ്ങൾ നീക്കം ചെയ്യുന്നത് കഷ്ടം തന്നെ. ആർക്കൈവിലേക്ക് ലിങ്ക് ചെയ്യുന്നത് ഫലപ്രദമാണോ ? ഓൺലൈൻ അവലംബങ്ങളെക്കുറിച്ച് ഒരുപാട് സംശയങ്ങളുണ്ട്. സ്വന്തം നിലയിൽ പുസ്തകഭാഗങ്ങൾ സ്കാൻ ചെയ്ത് ഫയൽ ഷെയറിങ്ങ് സൈറ്റുകളിലേക്ക് അവലംബമായി കൊടുക്കാമോ ? --മനോജ്‌ .കെ (സംവാദം) 15:37, 23 മേയ് 2013 (UTC)Reply
അതെല്ലാം മുറിഞ്ഞുപോയ കണ്ണികളാണ്. തൽക്കാലത്തേയ്ക്ക് അതേ അവലംബങ്ങൾ ഓഫ് ലൈൻ അവലംബങ്ങളായി കൊടുത്താൽ മതിയാകുമെന്ന് തോന്നുന്നു. {{cite news | title = തുളുനാട് അവാർഡുകൾ പ്രഖ്യാപിച്ചു | url = http://www.mathrubhumi.com/localnews/story.php?id=164060 | publisher = [[മാതൃഭൂമി ദിനപത്രം]] | date = 18 ഫെബ്രുവരി 2010 | accessdate = 21 ഫെബ്രുവരി 2010 | language = മലയാളം }} എന്നതിനു പകരം {{cite news | title = തുളുനാട് അവാർഡുകൾ പ്രഖ്യാപിച്ചു | publisher = [[മാതൃഭൂമി ദിനപത്രം]] | date = 18 ഫെബ്രുവരി 2010 | accessdate = 21 ഫെബ്രുവരി 2010 | language = മലയാളം }} എന്നാക്കിയാൽ പ്രശ്നം ഒരു പരിധിവരെ തീർന്നു. പക്ഷേ മറ്റൊരു പ്രശ്നം നിലനിൽക്കും. ഇത് ഓൺലൈൻ എഡിഷനിലെ വാർത്തയാണ്. പ്രിന്റ് എഡിഷനിൽ ചിലപ്പോൾ കോഴിക്കോട് എഡിഷനിലേ ഈ വാർത്ത കാണൂ. പത്രത്തിന്റെ ഓഫ് ലൈൻ അവലംബത്തിൽ ലേഖകൻ വായിച്ച പത്രം പ്രസിദ്ധീകരിച്ച സ്ഥലം ചേർക്കേണ്ടത് ഇതിനാൽ അത്യാവശ്യമാണ്. പേജ് നമ്പർ കൊടുക്കുന്നത് നല്ലതാണെങ്കിലും അത്യാവശ്യമല്ല. വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ#പത്രങ്ങളിലെ ലേഖനങ്ങൾ കാണുക.
/ / സ്വന്തം നിലയിൽ പുസ്തകഭാഗങ്ങൾ സ്കാൻ ചെയ്ത് ഫയൽ ഷെയറിങ്ങ് സൈറ്റുകളിലേക്ക് അവലംബമായി കൊടുക്കാമോ ?/ / എന്ന ചോദ്യത്തിന് വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ#സൗകര്യാർത്ഥം ഉപയോഗിക്കാവുന്ന കണ്ണികൾ നൽകുന്നത് എന്ന ഭാഗം വായിച്ചതിൽ നിന്നും കൊടുക്കാം എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്. വിക്കിമീഡിയ കോമൺസിനെപ്പോലെ കർക്കശമായി പകർപ്പവകാശങ്ങൾ മുറുകെപ്പിടിക്കാത്ത ഫയൽ ഷെയറിംഗ് സൈറ്റിലേയ്ക്ക് നാം ഒരു പത്ര വാർത്ത സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുകയും അത് അവലംബത്തിന്റെ ലിങ്കായി ഉപയോഗിക്കുകയും ചെയ്യുന്നത് അത്ര നേരായ വഴിയല്ലെങ്കിലും അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാവുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. പല ലൈബ്രറികളിലും മറ്റും ലഭ്യമായ ഒരു പഴയ പത്രവാർത്ത (ഉദാഹരണത്തിന് 1981-ലേത്) എവിടെനിന്ന് ലഭിച്ചു എന്ന ചോദ്യം വന്നാൽ അത് എവിടെ നിന്ന് ലഭിച്ചു എന്ന വിവരവും കണ്ടുപിടിക്കാനുള്ള മാർഗ്ഗവും പ്രസക്തഭാഗത്തിന്റെ ഉദ്ധരണിയും മറ്റും സംവാദം താളിൽ നൽകാവുന്നതാണ്. വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ#കണ്ണികളും ഐ.ഡി. നമ്പരുകളും കാണുക.
ഇതല്ലാതെ തന്നെ ഗ്രന്ഥങ്ങളും പത്രങ്ങളും മറ്റും ഓഫ് ലൈൻ അവലംബമായി ഉപയോഗിക്കുമ്പോൾ അവലംബത്തിൽ തന്നെ പ്രസക്തഭാഗത്തിന്റെ ഒരു ഉദ്ധരണി നൽകുന്നതാകും നല്ലത്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:00, 23 മേയ് 2013 (UTC)Reply
പ്രസാധകന്റെ പകർപ്പവകാശം ലംഘിച്ചിട്ടില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ത്യയിൽ കോപ്പിറൈറ്റ് കഴിഞ്ഞ കൃതികൾക്ക് ഹോസ്റ്റ് ചെയ്തിരിക്കുന്ന സെർവ്വർ ഇരിക്കുന്ന സ്ഥലത്തെ അമേരിക്കൻ കോപ്പിറൈറ്റ് കൂടി പരിഗണിക്കണമെന്ന് പറയുന്ന വിക്കിമീഡിയരുടെ ചിന്താഗതിയനുസരിച്ച് വെട്ടിയെഴുതിരിക്കുന്ന ഭാഗമനുസരിച്ച് നോക്കിയാൽ ലിങ്ക് കൊടുക്കാൻ സാധിക്കില്ല. പ്രസ്തുത ഫ്രാൻസിസ് ഇട്ടിക്കോര ലേഖനത്തിൽ തന്നെ കൊടുത്തിരിക്കുന്ന മറ്റു അവലംബങ്ങൾ (ഉദാ) ഈ നയമനുസരിച്ച് നീക്കം ചെയ്യേണ്ടതല്ലേ ?--മനോജ്‌ .കെ (സംവാദം) 16:23, 23 മേയ് 2013 (UTC)Reply

അതൊരു പ്രശ്നം തന്നെ!!! ന്യായോപയോഗം എന്ന ആശയത്തിനു കാരണമായ അമേരിക്കൻ കോടതിവിധികളിലൊന്നിൽ ഒരു പുസ്തകത്തിന്റെ ചെറിയൊരു ശതമാനം (1% എന്നാണോർമ്മ) മറ്റൊരു പുസ്തകത്തിൽ പകർത്തിയത് പകർപ്പവകാശലംഘനമല്ല എന്ന് പറയുന്നുണ്ട്. ഒരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്നതും തുടർ പ്രസിദ്ധീകരണത്തിലും വിൽപ്പനയിലും കൂടി പണം നേടാത്തതുമായ പത്രങ്ങളുടെയും മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും ചെറിയ ഭാഗം (1%? ഒരുപക്ഷേ അതിൽ കൂടുതൽ) കോമൺസിൽത്തന്നെ ന്യായോപയോഗമായി (ന്യായമായ ഉരുപയോഗം ഉണ്ടാകണം എന്നത് നിർബന്ധമാണ് - റെസല്യൂസൻ കുറവായിരിക്കുക പോലുള്ള മറ്റു നിബന്ധനകളുമുണ്ട്) അപ്‌ലോഡ് ചെയ്യാവുന്നതാണെന്നാണ് എന്റെ വിശ്വാസം. ഫയൽ ഷെയറിംഗ് സൈറ്റിൽ അപ്‌ലോഡ് ചെയ്ത് ലിങ്കു കൊടുക്കാൻ തുടങ്ങുകയും അതിനെപ്പറ്റി ചർച്ച വന്നാൽ അപ്പോൾ ഒരു തീരുമാനമെടുക്കുകയുമാണ് എന്റെ അഭിപ്രായത്തിൽ ചെയ്യാവുന്നത്. ഈ ഉദാഹരണത്തിൽ വിക്കിപീഡിയർ അസ്വസ്ഥരാകേണ്ട ആവശ്യമൊന്നുമില്ല എന്ന് തോന്നുന്നു. കാരണം പകർപ്പവകാശലംഘനം ആരോപിക്കാൻ സാദ്ധ്യതയുള്ള സംഗതി അപ്‌ലോഡ് ചെയ്തിരിക്കുന്നത് കോമൺസിലല്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 03:29, 24 മേയ് 2013 (UTC)Reply

റഫറൻസുകൾ തിരുത്തുക

റഫറൻസുകൾ എന്നതിനു പറ്റിയ പദമാണ് അവലംബം എന്ന് ഇത്ര കാലമായിട്ടും തോന്നുന്നില്ല. ശബ്ദകോശത്തിൽ അവലംബം എന്നു കാണുത് അടിസ്ഥാനം എന്നർത്ഥത്തിലാണ്. മലയാളത്തിൽ പ്രബന്ധരചന നടത്തിയിട്ടുള്ള ആർക്കെങ്കിലും സഹായിക്കാനാകുമോ? --Challiovsky Talkies ♫♫ 15:24, 21 മാർച്ച് 2015 (UTC)Reply

St . Jerome church history തിരുത്തുക

വിശാലമായ എട്ടു മുടികളുള്ള അഷ്ടമുടി കായലിന്റെ ഇരുകരകളിലുമായി െക്കുംഭാഗം , ചവറ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന തലമുകിൽ st . Angustin േദേവാലയത്തിന്റെ കീഴിലായിരുന്നു 1960 വരെ വടക്കുംഭാഗം - തലമുകിൽ കിഴേക്ക ര എന്നും അറിയെടുന്നു . കിഴക്ക് പാവുമ്പാ പാലം മുതൽ പടിഞ്ഞാറ് േപാർച്ചുഗീസ് കാരുടെ കാലത്ത് പണിത പള്ളിയുടെ ഭാഗമായി ഇന്നും നിലനിൽക്കുന്ന കാക്കാത്തി കുരുശു വരെ നീണ്ടു കിടക്കുന്നതാണ് ചവറ കായൽ . "ചവറ, പന്മന, തേവലക്കര കയറുെണ്ട് പിഴക്കണം " എന്ന ചെല്ലിനെ അന്വർത്ഥമാക്കി കൊണ്ട് കടപുഴ , മട്രോതുരുത്ത് , ഭാഗങ്ങളിൽ നിന്നും ചരക്ക് നിറച്ച കെട്ടുവള്ളങ്ങൾ ചവറയുടെയും െക്കുംഭാഗത്തിെയും ഇരു കരകളെയും ഓളങ്ങളാൽ തഴുകി കൊണ്ട് ആലപ്പുഴയിലേക്കും െകാച്ചിയിേക്കും ചരക്ക് ഗതാഗതം നടത്തിയിരുന്നു . െകാ ല്ലത്തുനിന്നും ജലഗതാഗത വകുപ്പിന്റെ ബോട്ടു സർവീസും ഉണ്ടായിരുന്നു. തലമുകിൽ േദവാലയത്തിൽ നിന്നും ഒരു കടത്തുവള്ളം തലമുകിൽ കിഴക്കേക്കരയിലേക്ക് സേവനം നടത്തിയിരുന്നു . 1960 വരെ കാറ്റും മഴയും ഓളങ്ങളും ഒക്കൊ തരണം െയ്തു St . Augustine പള്ളിയിലായിരുന്നു കൂർ ബാനക്കു പോയിരുന്നത് . അതുപോലെ അന്ന് ഇരു കരകളിലേയും ജനങ്ങൾ വിദ്യാഭ്യാസത്തിനു തലമുകിൽ st അഗസ്റ്റിൻ LPS നെ ആണ് ആശ്രയിച്ചിരുന്നത് . 1960 ന്റെ ആരംഭത്തിൽ െകാ ല്ലം രൂപതയുടെ തദ്ദേശീയനായ പ്രഥമ മെത്രാൻ ജറോം തിരുമേനി വടക്കുംഭാഗത്തെ ജനങ്ങളുടെ ദുരിതം മനസ്സിലാക്കി , വടക്കുംഭാഗത്ത് ഒരു ദേവാലയം പണിയുന്നതിനുള്ള അനുമതി നല്കി. ഇടവകയിലെ നിർദ്ധനരായ ജനങ്ങൾ ,കാവനാ മൂലയിൽ ആൻെന്റെണി , മുല്ലപ്പളിൽ േജാണി , ഗബ്രിയേൽ സാർ K.M ബംഗ്ലാവ, തൊടുവയിൽ അഗസ്റി ൻ , തച്ചിര േടി അഗസ്ററിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു ഓല ഷെ ഡ് പൂർത്തിയാക്കി . െതെക്കുംഭാഗം പഞ്ചായത്തിൽ വിശുദ്ധ ജറോമിന്റെ നാമേദേയത്തിൽ | Kollam രൂപതയിലെ ആദ്യ ദേവാലയം ഉദയം കൊണ്ടു. ജറോം പിതാവ് ഉദ്ഘാടനം നിർവഹിച്ചു . മൈക്കിൾ സാർ സംഭാവന െയ്ത st Jerome െറ എണ്ണച്ഛഛായാ ചിത്രം സ്ഥാപിച്ചു . ഈ കാലയളവിൽ സ്റ്റാസിലാവോസ് അച്ഛനായിരുന്നു ഇടവക വികാരി അദ്ദേഹത്തിന്റെ പങ്ക് സ്ത്യർ ഹമാണ്. പിൽക്കാലത്ത് നാട്ടുകാരുെടെ പരിശ്രമം െകാണ്ട് 1985-ൽ പുതിയ ഒരു േവാലയം ഉയർന്നു വന്നു അഭിവന്ദ്യ Joseph പിതാവ് , ജറോം പിതാവിന്റെ മഹനീയ സാനിധ്യത്തിൽ ഉത്ഘാടനം നിർവഹിച്ചു. 1986 ൽ ഇടവകയായി പ്രഖ്യപിച്ചുവെങ്കിലും 2020 വരെ ഒരു പ്രത്യേക ഇടവക വികാരി ഇല്ലായിരുന്നു 2020 September ൽ ആദ്യ വികാരിയായി Fr. Regi son Richard സ്ഥാനേറ്റു Cleatus Richard (സംവാദം) 02:47, 22 നവംബർ 2020 (UTC)Reply

"അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.