ടിപ്പണി

(Annotation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏതെങ്കിലും കൃതി വായിച്ച് എഴുതുന്ന കുറിപ്പിനെയാണ് ടിപ്പണി (അനോട്ടേഷൻ) എന്ന് വിളിക്കുന്നത്. വായനയ്ക്കിടെ ഒരു ഭാഗം അടിവരയിടുന്നതുപോലും ടിപ്പണിയാണ്. ചിലപ്പോൾ ഇത് ഒരു ലഘുവ്യാഖ്യാനമായിരിക്കും. പണ്ടുകാലത്ത് കവിതകളോടൊപ്പം ടിപ്പണികൾ ചേർക്കുക പതിവായിരുന്നു[1] . ടിപ്പണിയോടുകൂടിയ ഗ്രന്ഥസൂചികൾ ഒരു ലേഖനമെഴുതാനോ ഒരു വാദഗതിക്ക് പിന്തുണയായി വിവരങ്ങൾ ശേഖരിക്കാനോ സഹായകമാണ്. ഓരോ സ്രോതസ്സിനെപ്പറ്റിയും ഒന്നോ രണ്ടോ വാക്യങ്ങളിൽ സംക്ഷിപ്തരൂപത്തിൽ വിവരങ്ങൾ നൽകുകയാണ് സാധാരണഗതിയിൽ ടിപ്പണികൾ ചെയ്യുന്നത്.

ഇവയും കാണുകതിരുത്തുക

annotation എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
ടിപ്പണി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അവലംബംതിരുത്തുക

  1. പി., ഗോവിന്ദപ്പിള്ള. "വിഷാദാത്മകത്വത്തിലേക്ക്‌ വഴുതിവീഴാത്ത കവി". പുഴ.കോം. ശേഖരിച്ചത് 7 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=ടിപ്പണി&oldid=1747028" എന്ന താളിൽനിന്ന് ശേഖരിച്ചത്