വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.ജി. തമ്പി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 05:39, 26 ജൂലൈ 2013 (UTC)[മറുപടി]
- പി.ജി. തമ്പി (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല.--റോജി പാലാ (സംവാദം) 18:33, 13 ജൂൺ 2013 (UTC)[മറുപടി]
- സഹതാപം മാത്രം...! --Adv.tksujith (സംവാദം) 19:12, 13 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുകMpmanoj (സംവാദം) 15:55, 14 ജൂൺ 2013 (UTC)[മറുപടി]
- നിയമസഭയിലേയ്ക്കു 1982 ൽ ഹരിപ്പാട് മണ്ഡലത്തിൽ ഇടതുപക്ഷമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ .
- കേരളാ ഹൈക്കോടതി സീനിയർ അഭിഭാഷകൻ എന്ന പദവി.
- ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് കേരള സർക്കാർ .
- ലോ റിഫോംസ് കമ്മറ്റി ഉപദേശക കമ്മറ്റി അംഗം
- ബാർ കൗൺസിൽ ചെയർമാൻ
- ബാർ ഫെഡറേഷൻ ചെയർമാൻ
ഇവയുടെ ലിങ്കുകൾ ലഭ്യമാണ്. എന്നിട്ടു പോരേ ""നീക്കം ചെയ്യാൻ ?? Mpmanoj (സംവാദം) 15:45, 14 ജൂൺ 2013 (UTC)[മറുപടി]
നിലനിർത്തുക -- വിശ്വപ്രഭViswaPrabhaസംവാദം 15:17, 14 ജൂൺ 2013 (UTC) [മറുപടി]
- നിയമസഭയിലേയ്ക്കു 1982 ൽ ഹരിപ്പാട് മണ്ഡലത്തിൽ ഇടതുപക്ഷമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ചു എങ്കിൽ ലിങ്ക് നൽകൂ--റോജി പാലാ (സംവാദം) 15:17, 14 ജൂൺ 2013 (UTC)[മറുപടി]
@റോജി. രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ ശ്രദ്ധേയത ലഭിക്കാൻ മത്സരിച്ചു ജയിച്ചു എന്ന് തെളിയിക്കേണ്ട ആവശ്യമില്ല. WP:POLITICIAN അനുസരിച്ച് Major local political figures who have received significant press coverage. എന്ന മാനദണ്ഡം പാലിച്ചാൽ മതി. അത് പാലിക്കുന്നുണ്ട്. WP:BASIC പാലിക്കുന്നുണ്ട്. തീർച്ചയായും നിലനിർത്തണം എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:00, 15 ജൂൺ 2013 (UTC)[മറുപടി]
- ആയിക്കോട്ടെ--റോജി പാലാ (സംവാദം) 15:18, 15 ജൂൺ 2013 (UTC)[മറുപടി]
- received significant press coverage, ?--KG (കിരൺ) 16:19, 15 ജൂൺ 2013 (UTC)[മറുപടി]
- അതെ. ഗൂഗിൾ തിരച്ചിലിൽ ഇദ്ദേഹത്തെപ്പറ്റി പ്രസ്താവനയുള്ള ധാരാളം വാർത്തകൾ കാണാൻ സാധിച്ചു. കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള വ്യക്തി തന്നെയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:00, 17 ജൂൺ 2013 (UTC)[മറുപടി]
- രാഷ്ട്രീയക്കാരൻ എന്ന നിലയിലെ അവലംബം ആണ് ഉദ്ദേശിച്ചത്.--KG (കിരൺ) 04:52, 17 ജൂൺ 2013 (UTC)[മറുപടി]
Major local political figures who have received significant press coverage വാർത്തകൾ ഇല്ല.--Roshan (സംവാദം) 02:20, 18 ജൂൺ 2013 (UTC)[മറുപടി]
- മിസ്റ്റർ റോഷൻ, ആദ്യം വിക്കിപീഡിയ:ശ്രദ്ധേയത, വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ എന്നീ താളുകൾ രണ്ടുമൂന്നുവട്ടം മനസ്സിരുത്തി വായിക്കുക. എന്നിട്ട് എന്താണ് ശ്രദ്ധേയത എന്ന് മനസ്സിലാക്കുക. രാവിലെ എഴുന്നേറ്റ് ശ്രദ്ധേയത ചോദ്യം ചെയ്യലുമായി ഇറങ്ങുകയല്ല വിക്കിപീഡിയ എഡിറ്റിംഗ് എന്നും മനസ്സിലാക്കുക. അറിവില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് ദയവായി മറ്റുള്ളവരുടെ സമയം മെനക്കെടുത്തരുതെന്ന് അപേക്ഷിക്കുന്നു. --Adv.tksujith (സംവാദം) 02:43, 18 ജൂൺ 2013 (UTC)[മറുപടി]
ഽരാവിലെ എഴുന്നേറ്റ്ഽ ഞാനായിരിക്കുന്നിടവുമായി ഒരു പകൽ വിത്യാസമുണ്ട്! അതിനാൽ അതു വിട്. ശ്രദ്ധേയത ചോദ്യം ചെയ്യലുമായി ഇറങ്ങുകയല്ല വിക്കിപീഡിയ എഡിറ്റിംഗ് എന്നും മനസ്സിലാക്കുക. എന്തും കുത്തിനിറക്കുക എന്നതാണാവോ ഒരു വിക്കിപീഡിയന്റെ എഡിറ്റിംഗ്. താങ്കളുടെ കണ്ണിൽ അങ്ങനെയായിരിക്കാം. അതിന് എന്നെ പഴിച്ചിട്ട് കാര്യമില്ല. പിന്നെ അഡുവിന്റെ അത്ര അറിവ് എനിക്കില്ല. പ്രത്യേകിച്ച് താങ്കളുടെ പ്രത്യേക താല്പര്യത്തിൽ. താങ്കൾക്ക് സമയമില്ലെങ്കിൽ ഇവിടെ പ്രവർത്തിക്കണമെന്നില്ല. പ്രവർത്തിച്ചാൽ തീർച്ചയായും സമയനഷ്ടമുണ്ടാകും ഭാര്യ പിണങ്ങും അനാവശ്യ ദേഷ്യം ഉണ്ടാകും. ചിലപ്പോൾ ജീവിത താളം തന്നെ തെറ്റിയെന്നു വരാം. തമ്പി ഒരു അഡുവും ഒപ്പം ഇടതനുമായതിനാലാവാം താങ്കൾക്ക് അറിവും താല്പര്യവും കൂടുന്നത്. അത് ശ്രദ്ധേയതയുടെ അളവുകോലല്ല. ആദ്യം പറഞ്ഞതൊന്നും ഈ ചർച്ചയിലെ കാര്യവുമല്ല.--Roshan (സംവാദം) 17:15, 18 ജൂൺ 2013 (UTC)[മറുപടി]
- @റോഷൻ, താങ്കൾ വീണ്ടും വീണ്ടും താങ്കളുടെ അറിവും നിലവാരവും സഹവിക്കിപീഡിയരുടെ മുന്നിൽ - ഇവിടെ മാത്രമല്ല, എല്ലായിടത്തും - പ്രദർശിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ഇങ്ങനെ തന്നെ തുടരുക... --Adv.tksujith (സംവാദം) 00:48, 19 ജൂൺ 2013 (UTC)[മറുപടി]
@കിരൺ / / രാഷ്ട്രീയക്കാരൻ എന്ന നിലയിലെ അവലംബം ആണ് ഉദ്ദേശിച്ചത്/ / രാഷ്ട്രീയക്കാരൻ എന്ന നിലയിൽത്തന്നെ അവലംബങ്ങളുണ്ടാകണം എന്ന് നിലവിലെ നയത്തിലെ ഭാഷയിൽ നിന്ന് വ്യക്തമല്ല. അങ്ങനെയാകുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ മാറ്റുന്നത് സംബന്ധിച്ച് ഒരു ചർച്ച നയത്തിന്റെ സംവാദം താളിൽ തുടങ്ങിയാൽ മതിയോ?
എന്തായാലും നിലവിലെ നയത്തിലെ ഭാഷ അനുസരിച്ച് ശ്രദ്ധേയതയുണ്ട് എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:48, 3 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.