വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 18:20, 14 ഒക്ടോബർ 2020 (UTC)[മറുപടി]
- ചെറിയമുണ്ടം അബ്ദുൽഹമീദ് മദനി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല, വിക്കിപീഡിയ:ശ്രദ്ധേയത (എഴുത്തുകാർ) പാലിക്കുന്നില്ല --KG (കിരൺ) 19:45, 19 ജൂലൈ 2020 (UTC)[മറുപടി]
- അവലംബങ്ങൾ ചേർത്തിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 13:32, 21 ജൂലൈ 2020 (UTC)[മറുപടി]
- ശ്രദ്ധേയത WP:GNG നിലനിൽക്കുന്നുണ്ട് എന്ന് അഭിപ്രായം.--ഇർഷാദ്|irshad (സംവാദം) 19:15, 23 ജൂലൈ 2020 (UTC)[മറുപടി]
- ഈ അവലംബങ്ങൾ ഇദ്ദേഹത്തിന്റെ മരണവുമായിട്ടുണ്ടായതാണ് ശ്രദ്ധേയത താൽക്കാലികമല്ല കാണുക. Akhiljaxxn (സംവാദം) 13:04, 30 ജൂലൈ 2020 (UTC)[മറുപടി]
- ശ്രദ്ധേയത WP:GNG നിലനിൽക്കുന്നുണ്ട് എന്ന് അഭിപ്രായം.--ഇർഷാദ്|irshad (സംവാദം) 19:15, 23 ജൂലൈ 2020 (UTC)[മറുപടി]
- വെറും ചരമവാർത്തകളല്ല അവ. വിശദമായ വിശകലനങ്ങളാണ്. മാത്രമല്ല കേരള യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ ഗ്രന്ഥത്തെ പ്രാക്റ്റീസ് ബുക് ആക്കിയിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 14:53, 30 ജൂലൈ 2020 (UTC)[മറുപടി]
- ഈ ലേഖനത്തിലെ അവലംബങ്ങൾക്ക് പ്രശ്നമുണ്ട് (ആകെ ഏഷ്യാനെറ്റ്, മനോരമ എന്നീ പത്രവെബ്സൈറ്റുകളിലെ ചരമവാർത്തകൾ മാത്രമാണ് സ്വതന്ത്രമായുള്ളത്) മറ്റുള്ള എല്ലാ അവലംബങ്ങളും ഇദ്ദേഹവുമായി പ്രത്യക്ഷത്തിലോ പരോക്ഷത്തിലോ ബന്ധമുള്ളവയാണ്. അതുകൊണ്ട് സ്വതന്ത്ര അവലംബങ്ങളായി സ്വീകരിക്കുക പ്രയാസമാണ്. ശബാബ് വാരികയുടെ എഡിറ്ററായിട്ടിരിക്കുകയും ആ വെബ്സൈറ്റ് അവലംബമാക്കുകയും ചെയ്യുന്നത് ഞാൻ എന്റെ ബ്ലോഗിനെ എന്റെ ലേഖനത്തിന്റെ അവലംബമാക്കുന്നതുപോലെയാണ്. കേരള സർവ്വകലാശാല സിലബസ് പറയുന്നത് (Abdul Hamid, V.P. and Abdul Hamid, N.K., (2003), The Commercial Arabic, Calicut: Al Huda Books) ഇങ്ങനെയാണ്. ഇത് ലേഖനത്തിലെ വ്യക്തിയാണോ എന്നതിന് ഉറപ്പൊന്നുമില്ല. കേരളത്തിലെ ഒരു ഇസ്ലാമികപണ്ഡിതനാണ് ഇദ്ദേഹം എന്നു പറയുന്നു അപ്പോൾ പണ്ഡിതരുടെ ശ്രദ്ധേയത പാലിക്കണമല്ലോ അതിനെപ്പറ്റി പരാമർശമില്ല. ആകെ ശബാബ് വാരികയുടെ മുഖ്യ പത്രാധിപർ, സ്നേഹ സംവാദം, ശബാബ് തുടങ്ങിയ ആനുകാലികങ്ങളിൽ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തു, കുഞ്ഞിമുഹമ്മദ് പറപ്പൂരുമായി ചേർന്ന് ഖുർആൻ പരിഭാഷ വിവർത്തനം ചെയ്തു. കോളേജുകളിലും സ്കൂളുകളിലും അധ്യാപനം നടത്തി സ്വയം വിരമിച്ചു. ഇത്രയുമാണ്. 24 ഗ്രന്ഥങ്ങൾ രചിച്ചു എന്നു പറയുന്നു. അതിനെപ്പറ്റി ഇവയുടെയെല്ലാം പബ്ലിഷർ ആരാണ് എന്നു നോക്കേണ്ടിവരും അവ ഇദ്ദേഹവുമായി നേരിട്ടു ബന്ധപ്പെട്ടതോ ഇദ്ദേഹത്തിന്റെ കീഴിൽ വരുന്നവയോ ആണ് എങ്കിൽ അവയുടെ പ്രസാധനവും സംശയത്തിന്റെ നിഴലിലാണ്. കൂടുതൽ വ്യക്തമായ അവലംബങ്ങളില്ലാതെ ശ്രദ്ധേയത പാലിക്കുന്നു എന്നു പറയാൻ കഴിയില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 17:07, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- Abdul Hamid Madani, Cheriyamundam, ( 2004), Arabian Gulfile Samsarabhasha, Calicut: Al Huda Books എന്നാണ് കേരള യൂണിവേഴ്സിറ്റി സിലബസിൽ പറയുന്നത്. രണ്ട് വരി താഴോട്ട് നോക്കൂ. പ്രബോധനം എന്നത് അബ്ദുൽ ഹമീദ് ചെറിയമുണ്ടം നിശിതമായി വിമർശിച്ചുവന്ന ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രവുമാണ്. സാധാരണയിൽ കവിഞ്ഞ പ്രാധാന്യത്തോടെയുള്ള obituary അവലംബമാക്കാമെന്ന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ കണ്ടിരുന്നു.--ഇർഷാദ്|irshad (സംവാദം) 19:24, 19 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- അപ്പോൾ പ്രബോധനം എന്നത് അബ്ദുൽ ഹമീദ് ചെറിയമുണ്ടം നിശിതമായി വിമർശിച്ചുവന്ന ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രവുമാണ് - ഇത് വീണ്ടും തെളിവ് വേണ്ട പ്രസ്താവനയാണ്. അസാധാരണ Obituary എന്നത് ഒരാളുടെ മരണശേഷം അദ്ദേഹത്തെപ്പറ്റി ഒരു ഫീച്ചർ പോലുള്ള ലേഖനമാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവലംബം നൽകിയ ലിങ്ക് ഒരു സാധാരണ വാർത്തമാത്രമാണ്. അതും കേരള വാർത്തകൾ എന്ന സ്പെഷ്യൽ കോളത്തിലുമാണ്. പത്രത്തിന്റെ പൊതു വാർത്താ സരണിയിലുമല്ല. അപ്പോൾ അതെങ്ങനെയാണ് അസാധാരണമാവുന്നത്? ലോക്കൽ ചരമകോളത്തിലെ പ്രധാന വാർത്ത എന്നതരത്തിൽ കവിഞ്ഞുള്ള പ്രാധാന്യം വരുന്നതെങ്ങനെയാണ് ? ഇനി ഈ വ്യക്തിയുടെ ശ്രദ്ധേയത - ശബാബ് വാരികയുടെ മുഖ്യ പത്രാധിപർ, സ്നേഹ സംവാദം, ശബാബ് തുടങ്ങിയ ആനുകാലികങ്ങളിൽ ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തു, കുഞ്ഞിമുഹമ്മദ് പറപ്പൂരുമായി ചേർന്ന് ഖുർആൻ പരിഭാഷ വിവർത്തനം ചെയ്തു. കോളേജുകളിലും സ്കൂളുകളിലും അധ്യാപനം നടത്തി സ്വയം വിരമിച്ചു. ഇത്രയും കാര്യങ്ങളിൽ നിലനിൽക്കുമോ എന്നു പരിശോധിക്കുക. പണ്ഡിതൻ എന്ന നയമനുസ്സരിച്ച് എന്തായാലും ശ്രദ്ധേയതയില്ല. 1944 സെപ്റ്റംബർ 8 - നു[2] മലപ്പുറം ജില്ലയിലെ ചെറിയമുണ്ടം ഗ്രാമത്തിൽ ജനനം. സ്കൂൾ പഠന ശേഷം പറവന്നൂർ, ചെറിയമുണ്ടം, തലക്കടത്തൂർ, കോരങ്ങത്ത്, നടുവിലങ്ങാടി, പൊന്മുണ്ടം, വളവന്നൂർ, എന്നിവിടങ്ങളിൽ ദര്സു പഠനം നടത്തി. എന്നിവയ്ക്ക് അവലംബമില്ല. ഞാൻ ചേർത്ത ടാഗുകളും കാണാനില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 05:01, 20 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ചെറിയമുണ്ടം രചിച്ച ഗ്രന്ഥങ്ങളിൽ ഇബാദത്ത് : വീക്ഷണങ്ങളുടെ താരതമ്യം [1] എന്നത് ജമാഅത്ത് വിമർശന ഗ്രന്ഥമാണ്. പ്രബോധനം വാരിക നോക്കിയാൽ അതാരുടെ മുഖപത്രമാണെന്ന് അറിയാൻ കഴിയും.
- നിലവിലുള്ള അവലംബങ്ങൾ
- Desk, Web (16 July 2018). "മീഡിയവൺ ടിവി". Retrieved 21 July 2020.
{{cite web}}
:|last=
has generic name (help)
വിഷയത്തിൽ നിന്ന് സ്വതന്ത്രമായ അവലംബം, കാര്യമായ പരാമർശം എന്നിവ ഉണ്ട്. - "ചെറിയമുണ്ടത്തിന്റെ വലിയ ചിന്തകൾ-മലയാളം ന്യൂസ്, സൗദി അറേബ്യ". 28 July 2018. Retrieved 21 July 2020.
വിഷയത്തിൽ നിന്ന് സ്വതന്ത്രമായ അവലംബം, കാര്യമായ പരാമർശമുണ്ട്. - ശബാബ് വീക്ക്ലി.നെറ്റ്
വിഷയത്തോട് ബന്ധമുള്ള സ്രോതസ്സ്. എന്നാലും അവകാശവാദങ്ങൾക്കല്ലാതെ വിവരങ്ങൾക്കായി അവലംബിക്കാം. - "ഏഷ്യാനെറ്റ് ന്യൂസ്". 16 July 2018. Retrieved 21 July 2020.
വിഷയത്തിൽ നിന്ന് സ്വതന്ത്രമായ അവലംബം, കാര്യമായ പരാമർശമുണ്ട്. - "ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി അന്തരിച്ചു". 17 July 2018. Retrieved 21 July 2020.
വിഷയത്തിൽ നിന്ന് സ്വതന്ത്രമായ അവലംബം, കാര്യമായ പരാമർശമുണ്ട്. - "ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി, ഇസ്ലാമിക ചിന്ത പ്രസരണം ചെയ്ത പണ്ഡിതൻ". പ്രബോധനം വാരിക. 27 July 2018. Retrieved 21 July 2020.
വിഷയത്തിൽ നിന്ന് സ്വതന്ത്രമായ അവലംബം, കാര്യമായ പരാമർശമുണ്ട്. - "Course Structure & Syllabus" (PDF). UNIVERSITY OF KERALA. 2014. Retrieved 21 July 2020.
വിഷയത്തിൽ നിന്ന് സ്വതന്ത്രമായ അവലംബം, പുസ്തകം പ്രാക്ടീസ് പുസ്തകമാക്കിയതിനുള്ള തെളിവുണ്ട്. ഇതിനെപ്പറ്റിയായിരുന്നു താങ്കൾ വാദിച്ചത്, ഇത് ഇദ്ദേഹമാണെന്ന് ഉറപ്പില്ലെന്ന്. അത് ഇദ്ദേഹം തന്നെ എന്ന് ഉദ്ധരണിയോടെ ചൂണ്ടിക്കാണിച്ചപ്പോൾ പിന്നെ അതിനെ പറ്റി മിണ്ടില്ല. - "King Fahd Glorious Quran Printing Complex, Medina, Saudi Arabia" (in അറബിക്). Retrieved 2020-08-20.
വിഷയത്തിൽ നിന്ന് സ്വതന്ത്രമായ അവലംബം, വിവർത്തകന്റെ പേര് പരാമർശിക്കുന്നുണ്ട്.
- സാധാരണ ഒരാളുടെ ചരമവാർത്ത പോലെ അല്ല പത്രങ്ങൾ ശ്രദ്ധേയരായ ആളുകളുടെ ചരമവാർത്ത കൊടുക്കുക. അവരുടെ സംഭാവനകളും മറ്റും എടുത്തുകാണിക്കും. അല്ലാതെ ഇന്ന ആൾ മരണപ്പെട്ടു എന്ന കേവല വാർത്തയല്ല. കുഞ്ഞിമുഹമ്മദ് പറപ്പൂരുമായി ചേർന്ന് ഖുർആൻ പരിഭാഷ വിവർത്തനം ചെയ്തു, ആ പരിഭാഷയാണ് സൗദി അറേബ്യ ഔദ്യോഗികമായി വിതരണം ചെയ്യുന്ന മലയാളം ഖുർആൻ. വ്യക്തി എന്ന നിലക്ക് ശ്രദ്ധേയത നിലനിൽക്കുന്നുണ്ടെങ്കിൽ പണ്ഡിതൻ എന്ന ശ്രദ്ധേയതാമാനദണ്ഡം നോക്കേണ്ട കാര്യമില്ല എന്നതാണ് വിക്കിപീഡിയ നയം. കാണാതായ ടാഗുകൾക്ക് പകരം അവിടെ അവലംബങ്ങൾ ചേർത്തിരുന്നല്ലോ. ഇവിടെ പറഞ്ഞിടത്ത് ടാഗ് സ്ഥാപിച്ചിട്ടുണ്ട്--ഇർഷാദ്|irshad (സംവാദം) 09:22, 20 ഓഗസ്റ്റ് 2020 (UTC)[മറുപടി]
അവലംബങ്ങളുടെ അവസ്ഥയാണിത്.
- Desk, Web (16 July 2018). "മീഡിയവൺ ടിവി". Retrieved 21 July 2020.
{{cite web}}
:|last=
has generic name (help)
പത്രത്തിൽ വന്ന ചരമവാർത്ത. സ്വതന്ത്ര അവലംബമാണോ എന്ന് സംശയം. - ശബാബ് വീക്ക്ലി.നെറ്റ്
വിഷയത്തോട് നേരിട്ട് ബന്ധമുള്ള സ്രോതസ്സ്. കൂടാതെ ഈ വീക്കിലിയുടെ മുഖ്യ പത്രാധിപരായി പ്രവർത്തിച്ചിരുന്നു. - "ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി അന്തരിച്ചു". 17 July 2018. Retrieved 21 July 2020.
വിഷയത്തിൽ നിന്ന് സ്വതന്ത്രമായ അവലംബം. പത്രത്തിൽ വന്ന ചരമവാർത്ത. ചരമം എന്ന സംഭവവുമായിബന്ധപ്പെട്ട് റുട്ടീൻ കവറേജ്. - "ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി, ഇസ്ലാമിക ചിന്ത പ്രസരണം ചെയ്ത പണ്ഡിതൻ". പ്രബോധനം വാരിക. 27 July 2018. Retrieved 21 July 2020.
വളരെ വിശദമായി വിഷയം പരാമർശിക്കുന്ന ലേഖനം. ലേഖനം എഴുതിയ ആൾക്ക് വിഷയവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കണം. - "Course Structure & Syllabus" (PDF). UNIVERSITY OF KERALA. 2014. Retrieved 21 July 2020.
യൂണിവേഴ്സിറ്റിയുടെ സെമസ്റ്ററിലെ വായനക്കായി ഉൾപ്പെടുത്തിയ പുസ്തകത്തിന്റെ വിവരം. - "King Fahd Glorious Quran Printing Complex, Medina, Saudi Arabia" (in അറബിക്). Retrieved 2020-08-20.
വിഷയത്തിൽ നിന്ന് സ്വതന്ത്രമായ അവലംബമാണോ എന്ന് സംശയിക്കണം. പ്രത്യേകിച്ച് ഈ വെബ്സൈറ്റിന്റെ ഉടമസ്ഥരായ ഗവൺമെന്റ് ഇദ്ദേഹത്തിന്റെ പുസ്തകം ഔദ്യോഗികമായി അച്ചടിച്ച് വിതരണം ചെയ്യുന്നു എന്നുള്ളതുകൊണ്ട്. - [1]
വിഷയത്തിൽ നിന്ന് സ്വതന്ത്രമായ അവലംബം. പത്രത്തിൽ വന്ന ചരമവാർത്ത. ചരമം എന്ന സംഭവവുമായിബന്ധപ്പെട്ട് റുട്ടീൻ കവറേജ്.
ശ്രദ്ധേയത താൽക്കാലികമല്ല കാണുക. കൂടുതൽ സ്വതന്ത്രമായ അവലംബങ്ങൾ വേണം. ചരമവാർത്തയും പത്രവാർത്തകളുമല്ലാതെ. അത്തരത്തിൽ നിലനിൽക്കുന്ന ഏകഅവലംബം കേരള യൂണിവേഴ്സിറ്റി സിലബസ്സിലെ സൂചിക മാത്രമാണ്. അത് വിഷയത്തെ സവിസ്തരം പ്രതിപാദിക്കുന്ന സംഗതിയല്ലാത്തതുകൊണ്ട് പ്രാഥമിക അവലംബമായി പരിഗണിക്കാൻ കഴിയില്ല.പരിശോധനായോഗ്യത ഉണ്ടാവണം.--രൺജിത്ത് സിജി {Ranjithsiji} ✉ 05:45, 26 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- വിക്കിപീഡിയ:ശ്രദ്ധേയത (എഴുത്തുകാർ) പ്രകാരം നിലനിർത്താവുന്നതാണ്. (പാഠപുസ്തകമായി അംഗീകരിച്ച കൃതി ഇദ്ദേഹത്തിന്റേതായി ഉണ്ട്. വായനക്കായി അല്ല, പ്രാക്റ്റീസ് ബുക്ക് ആയി)--Irshadpp (സംവാദം) 05:59, 1 സെപ്റ്റംബർ 2020 (UTC)[മറുപടി]
- കൃതി പാഠപുസ്തകമല്ല. നിലവിലെ വിവരങ്ങളനുസരിച്ച് ശ്രദ്ധേയതയില്ല.--റോജി പാലാ (സംവാദം) 05:24, 14 ഒക്ടോബർ 2020 (UTC)[മറുപടി]
അവലംബം
തിരുത്തുക- ↑ "ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി, ഇസ്ലാമിക ചിന്ത പ്രസരണം ചെയ്ത പണ്ഡിതൻ". പ്രബോധനം വാരിക. 27 July 2018. Retrieved 21 July 2020.
സംഘടനാപരമായി നോക്കിയാൽ, ഒരുവേള കെ. ഉമർ മൗലവിയെ കഴിച്ചാൽ മുജാഹിദുകൾക്കിടയിൽനിന്നും ജമാഅത്തെ ഇസ്ലാമിയെ ഏറ്റവും കൂടുതൽ വിമർശിച്ച് എഴുതിയിട്ടുണ്ടാവുക അബ്ദുൽ ഹമീദ് മദനിയായിരിക്കും.
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.