വിക്കിപീഡിയ:ശ്രദ്ധേയത (എഴുത്തുകാർ)
എഴുത്തുകാരുടെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ വ്യക്തി വിക്കിപീഡിയയിൽ വരാൻ തക്കവണ്ണം ശ്രദ്ധേയനാണെന്ന് കണക്കാക്കാം.
- സർക്കാർ/അക്കാദമി പുരസ്കാരം നേടിയ വ്യക്തി
- ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ച കൃതികളുടെ എണ്ണം - കുറഞ്ഞത് 10
- പ്രസിദ്ധീകരിച്ച കൃതിയുടെ പ്രസിദ്ധി:
- 50 വർഷത്തിനു ശേഷവും പുതിയ പ്രതികൾ പുറത്തിറങ്ങുന്നു
- കൃതി ചലച്ചിത്രമായി ആവിഷ്കരിക്കപ്പെടുക
- പാഠപുസ്തകമായി അംഗീകരിച്ച കൃതി
- രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധേയമായി തടയപ്പെട്ട കൃതി
- ഒരു സ്വതന്ത്രകക്ഷി മറ്റു ഭാഷകളിലേക്ക് വിവർത്തനം നടത്തിയ കൃതി