വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --KG (കിരൺ) 06:05, 13 നവംബർ 2013 (UTC)[മറുപടി]
--BlueMango ☪ (സംവാദം) 14:10, 17 ഒക്ടോബർ 2013 (UTC)[മറുപടി]
- @BlueMango ഈ ലേഖനം ഒഴിവാക്കപ്പെടേണ്ടതിന്റെ കാരണങ്ങൾ കൂടി ദയവായി ഇവിടെ ചർച്ച ചെയ്യൂ... --Adv.tksujith (സംവാദം) 18:43, 17 ഒക്ടോബർ 2013 (UTC)[മറുപടി]
- ശ്രദ്ധേയതയില്ല --BlueMango ☪ (സംവാദം) 18:59, 17 ഒക്ടോബർ 2013 (UTC)[മറുപടി]
- വിശദമാക്കാമോ ? --Adv.tksujith (സംവാദം) 19:02, 17 ഒക്ടോബർ 2013 (UTC)[മറുപടി]
- . ലേഖനത്തിൽ ഏകദേശം മുഴുവനായും കാണുന്നത് പരിശോധനായോഗ്യതയില്ലാത്ത വിവരങ്ങളാണ്.അവലംബങ്ങളേയില്ല, പുറത്തേയ്ക്കുള്ള കണ്ണികൾ മാത്രമാണുള്ളത്. കാന്തപുരം സൈറ്റ് സ്രോതസ്സ് സ്വതന്ത്രമായി കണക്കാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഇത് കാരന്തൂരികളുടെ സ്വന്തം സൈറ്റാണ്. ഈ അവലംബം ശ്രദ്ധേയത കണക്കാക്കുവാനായി ഉപയോഗിക്കാവുന്നതല്ല എന്ന് അഭിപ്രായപ്പെടുന്നു. ശ്രദ്ധേയത തെളിയിക്കാനായിട്ടില്ല എന്ന് മനസ്സിലാക്കുന്നു.--BlueMango ☪ (സംവാദം) 19:44, 17 ഒക്ടോബർ 2013 (UTC)[മറുപടി]
- വിശദമാക്കാമോ ? --Adv.tksujith (സംവാദം) 19:02, 17 ഒക്ടോബർ 2013 (UTC)[മറുപടി]
നിലനിർത്തുക താങ്കളുടെ നിലപാടിൽ രണ്ട് ഭാഗങ്ങളുണ്ട്. ശ്രദ്ധേയതയും അവലംബമില്ലാത്ത വിവരങ്ങളും.
ഇതിൽ ശ്രദ്ധേയത സംബന്ധിക്കുന്ന പൊതുമാനദണ്ഡങ്ങൾ ഈ താൾ പാലിക്കുന്നുണ്ട്. സ്വതന്ത്രമായ രണ്ടോ അതിലധികമോ അവലംബങ്ങളിൽ കാര്യമായ പരാമർശം വ്യക്തിയെ സംബന്ധിച്ച് ഉണ്ടായിരിക്കുക എന്നത് കാന്തപുരത്തെ സംബന്ധിച്ച് തീർച്ചയായും ഉണ്ട്. ലേഖനത്തിൽ തന്നെ സ്വതന്ത്രമായ അവലംബങ്ങൾ ഉണ്ട്. ഹിന്ദു, ഡൂൾന്യൂസ്, വൺ ഇന്ത്യ തുടങ്ങിയ വെബ് ലിങ്കുകൾ പരാമർശവിഷയവുമായി നേരിട്ട് ബന്ധമില്ലാത്ത സ്രോതസ്സുകളാണ്. അവയിൽ കാര്യമായ പരാമർശമില്ല എന്ന ന്യൂനതയുണ്ട്. എന്നാൽ ഇപ്പോൾ നൽകിയിരിക്കുന്നതല്ലാതെ, കാര്യമായ പരാമർശമുള്ള സ്വതന്ത്രമായ അവലംബങ്ങൾ ഇനിയും തീർച്ചയായും ഉണ്ടാകും എന്നത് ഉറപ്പാണ്. ശ്രദ്ധേയതയുടെ ആവശ്യത്തിലേക്ക് അത് വേണമെങ്കിൽ കണ്ടെത്തി ചേർക്കാവുന്നതാണ്. രാഷ്ട്രീയ - മതനേതൃത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിൽ പ്രത്യേക ശ്രദ്ധേയതാ മാനദണ്ഡങ്ങൾ ഈ താൾ പുലർത്തുന്നുമുണ്ട്.
അതിനാൽ ഈ താൾ ശ്രദ്ധേയമാണെന്ന കാര്യം ദയവായി മനസ്സിലാക്കുക. അതേസമയം, ശ്രദ്ധേയമാണെങ്കിലും താളിലെ ഉള്ളടക്കത്തിലെ ഏതെങ്കിലും വിവരങ്ങൾ വിശ്വസനീയമല്ലെങ്കിൽ അവ / ആ ഭാഗം താങ്കൾക്ക് ചോദ്യം ചെയ്യാവുന്നതാണ്. ആ ഭാഗങ്ങളിൽ {{ആധികാരികത}} ഫലകം ചേർക്കുക. ഉള്ളടക്കത്തിലെ ഏതെങ്കിലും ഭാഗങ്ങൾക്ക് അവലംബമില്ല എന്നത് വിഷയത്തിന്റെ / താളിന്റെ ശ്രദ്ധേയതയെ ബാധിക്കുന്ന കാര്യമല്ല.
അതിനാൽ ഇത്തരം കണ്ടെത്തലുകൾ ദയവായി ഒഴിവാക്കുക. അനാവശ്യമായി ഇത്തരം ചർച്ചകൾ ഉയർത്തുന്ന നേരത്ത് ആ താളിന്റെ ഉള്ളടക്കം വിക്കിപീഡിയയ്ക് അനുയോജ്യമാക്കുന്ന തരത്തിൽ താങ്കൾക്ക് തിരുത്തുകൾ വരുത്താവുന്നതാണ്. ആശംസകളോടെ -- Adv.tksujith (സംവാദം) 20:13, 17 ഒക്ടോബർ 2013 (UTC)[മറുപടി]
നിലനിർത്തുക ശ്രദ്ധേയതയില്ല എന്ന വാദം നിലനിൽക്കുമെന്ന് തോന്നുന്നില്ല.അവലംബമില്ലായ്മ പ്രശ്നം തന്നെയാണ്,പക്ഷേ പരിഹാരം നിഷ്പക്ഷ അവലംബങ്ങൾ ചേർക്കുകയാണ്, ലേഖനം മായ്ക്കുകയല്ല.--ബിനു (സംവാദം) 18:10, 19 ഒക്ടോബർ 2013 (UTC)[മറുപടി]
ഹുസൈൻ_സലഫി_ഷാർജ്ജ എന്ന ലേഖനത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ ജിഹ്വ അല്ലാത്ത അഞ്ചോളം വെബ്ബ് ലിങ്കുകൾ നൽകിയിട്ടും അത് ഒഴിവാക്കിയിരിന്നു. തതുല്ല്യ പ്രാധാന്യമുള്ള ഒരു പണ്ഡിതൻ ആയിട്ടും എന്തിനീ ഇരട്ടത്താപ്പ് --BlueMango ☪ (സംവാദം) 18:37, 19 ഒക്ടോബർ 2013 (UTC)[മറുപടി]
മറ്റൊരു ലേഖനത്തിന്റെ കാര്യം ഇവിടെ സംഗതമാണെന്നു തോന്നുന്നില്ല,പിന്നെ വെബ്ബ് ലിങ്കുകൾ മാത്രം മതിയോ അവലംബമായി എന്ന പ്രശ്നവുമുൺറ്റ്. കാന്തപുരത്തിന്റെ ശ്രദ്ധേയത തെളിയിക്കാൻ ഇനിയും അവലംബങ്ങൾ ചേർക്കേണ്ടതുണ്ട് എന്നു സമ്മതിക്കാം,പക്ഷേ അതുകൊണ്ട് ശ്രദ്ധേയതയിൽ സംശയമുണ്ട് എന്നു വരുന്നില്ലല്ലോ?--ബിനു (സംവാദം) 09:08, 20 ഒക്ടോബർ 2013 (UTC)[മറുപടി]
ഒരു ലേഖനം നീക്കം ചെയ്തത് തെറ്റെന്നു തെളിയിക്കാൻ സമാനമായ വേറോരു ലേഖനം നീക്കം ചെയ്യാൻ ശ്രമിക്കുന്നത് WP:DISRUPTPOINT എന്ന പെരുമാറ്റച്ചട്ടത്തിനെതിരാണ്. ഈ നിർദ്ദേശം അത്തരത്തിൽ പെട്ടതാണ്. മറ്റൊരു ലേഖനത്തിന്റെ കാര്യം ഈ ചർച്ചയിൽ സംഗതമല്ല എന്ന അഭിപ്രായത്തോട് യോജിക്കുന്നു. എങ്കിലും BlueMango ☪ നടത്തിയ ഒരു പ്രസ്താവനയിലെ തെറ്റു മാത്രം ചൂണ്ടിക്കാണിക്കട്ടെ.
ഹുസൈൻ സലഫി എന്ന ലേഖനത്തിൽ "ജിഹ്വ അല്ലാത്ത" അഞ്ചോളം വെബ് ലിങ്കുകൾ നൽകിയിരുന്നു എന്ന പ്രസ്താവന ശരിയല്ല.
- ജമാഅത്തെ ഇസ്ലാമിയെ അധോഗതിയിലാക്കിയ നവോത്ഥാന പ്രസ്ഥാനം- ഇസ്ലാഹ് മാസിക മെയ് 2011 പുസ്തകം 3 ലക്കം 1 Jumaada al-awal 1432
എന്ന അവലംബം മാത്രമായിരുന്നു ലേഖനത്തിൽ ഉണ്ടായിരുന്നത് (അതായത് ജിഹ്വയിലെ അവലംബം മാത്രം). താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകൾ പുറത്തേയ്ക്കുള്ള കണ്ണിയായും കൊടുത്തിരിക്കുന്നു.
- ആയിരക്കണക്കിനു പ്രഭാഷണങ്ങൾ അടങ്ങിയ ഹുസൈൻ സലഫിയുടെ ഫ്രൈഡെഖുതുബ എന്ന വെബ്സൈറ്റ്
- ഗൂഗിൾ വീഡിയോയിൽ സലഫിയുടെ പ്രഭാഷണങ്ങൾ
"മുജാഹിദ് പ്രസ്ഥാനത്തിന്റെ ജിഹ്വ അല്ലാത്ത അഞ്ചോളം വെബ്ബ് ലിങ്കുകൾ" ഹുസൈൻ സലഫി എന്ന ലേഖനത്തിൽ ഉണ്ടായിരുന്നില്ല!!!--അജയ് ബാലചന്ദ്രൻ (സംവാദം) 11:13, 20 ഒക്ടോബർ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.