വിക്കിപീഡിയ:ഒരു കാഴ്ച്ചപ്പാട് തെളിയിക്കുവാൻ വേണ്ടി വിക്കിപീഡിയ അലങ്കോലപ്പെടുത്തരുത്

(വിക്കിപീഡിയ:DISRUPTPOINT എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
✔ ഈ താൾ വിക്കിപീഡിയയുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.
ഈ താളിന്റെ രത്നച്ചുരുക്കം: താങ്കൾക്ക് ഒരു കാഴ്ച്ചപ്പാട് മുന്നോട്ടുവയ്ക്കുവാനുണ്ടെങ്കിൽ നേരിട്ട് അക്കാര്യം ചർച്ച ചെയ്യുക.

വിക്കിപീഡിയയിലെ ഒരു നയമോ മാർഗ്ഗനിർദ്ദേശമോ ഉപയോഗിക്കപ്പെടുന്നതു സംബന്ധിച്ച് ഒരുപയോക്താവിന് എതിർപ്പുണ്ടാവുകയും അതിനെതിരായ തന്റെ ശ്രമങ്ങൾ ഫലവത്താകുന്നില്ല എന്ന തോന്നലുമുണ്ടാകുമ്പോൾ ഇവയുടെ വിശ്വാസയോഗ്യത‌യില്ലായ്മ സ്ഥാപിക്കുവാനായി മറ്റിടങ്ങളിലും ഇവ ഉപയോഗിക്കാമെന്ന വാഞ്ഛ ചിലപ്പോഴുണ്ടാകാറുണ്ട് (ഈ ഉപയോക്താവിന്റെ വാദം നയം ഒരേമാതിരിയാണ് ഉപയോഗിക്കുന്നത് എന്നായിരിക്കും). ചിലപ്പോൾ ഒരു വിഷയത്തെമാത്രം ബാധിക്കുന്ന ഒരു ചർച്ചയിലെ ഒരു വാദഗതി തെളിയിക്കാനാവും ഇത് ചെയ്യപ്പെടുക. മറ്റു ചില അവസരങ്ങളിൽ പൊതുസമ്മതിയില്ലാത്ത രീതിയിൽ ഒരു നയം നടപ്പിലാക്കാനാകും ഉപയോക്താവിന്റെ ശ്രമം. ഈ നയം തിരുത്തിക്കുക എന്നതാവും ഈ ശ്രമത്തിന്റെ ആ‌ത്യന്തിക ലക്ഷ്യം. ഈ പെരുമാറ്റം ഉള്ളടക്കത്തെ സംബന്ധിച്ചുള്ള മേഖലയിൽ ഒതുങ്ങിനി‌ൽക്കണമെന്നില്ല. നോട്ടീസ് ബോർഡുകൾ, താളുകൾ നീക്കം ചെയ്യാനുള്ള ചർച്ചകൾ, നയം സംബന്ധിച്ച താളുകൾ, കാര്യനിർവ്വാഹകസ്ഥാനത്തിനായുള്ള തിരഞ്ഞെടുപ്പ് താൾ എന്നിങ്ങനെ ഉപയോക്താക്കൾക്ക് തിരുത്താവുന്ന എല്ലാ താളുകളിലും ഇത്തരം പ്രവൃത്തി കാണപ്പെടാം.

ഇത്തരം പ്രവൃത്തികൾ വലിയതോതിൽ അലങ്കോലമുണ്ടാക്കുന്നവയാണ്.[1] ഇത്തരം പ്രവൃത്തികൾക്ക് തടയലിലോ നിരോധനമോ ലഭിക്കാവുന്നതാണ്. ഒരു നയം പ്രശ്നമുള്ളതാണെന്ന് താങ്കൾക്ക് തോന്നുന്നുവെങ്കിൽ ആ നയത്തിന്റെ സംവാദം താളിലാണ് അതെപ്പറ്റിയുള്ള ആശങ്കകൾ മുന്നോട്ടുവയ്ക്കേണ്ടത്. മറ്റൊരാൾ ഒരു ലേഖനത്തിൽ ചെയ്ത പ്രവൃത്തിയോട് താങ്കൾക്ക് എതിരഭിപ്രായമുണ്ടെങ്കിൽ അത് ലേഖനത്തിന്റെ സംവാദം താളിലോ ബന്ധപ്പെട്ട മറ്റു താളുകളിലോ പ്രകടിപ്പിക്കുക. നേരിട്ടുള്ള ചർച്ചകാരണം ഒരു പ്രശ്നം പരിഹരിക്കപ്പെടാൻ സാധിക്കുന്നില്ലെങ്കിൽ പഞ്ചായത്തിൽ ഈ വിഷയം ചർച്ച ചെയ്യാവുന്നതാണ്.

പ്രായോഗികമായി നോക്കിയാൽ വിക്കിപീഡിയയ്ക്ക് 100% സ്ഥിരതയോടെ പ്രവർത്തിക്കുക അസാദ്ധ്യമാണ്. അതുകൊണ്ടുതന്നെ വിക്കിപീഡിയയുടെ ചട്ടങ്ങൾ ഒരിക്കലും തികച്ചും നിർദ്ദോഷമായിരിക്കില്ല. താങ്കളുടെ നിലപാട് വ്യക്തമാക്കാൻ പരമാവധി ശ്രമിച്ചിട്ടും അഭിപ്രായസമന്വയം താങ്കൾക്കെതിരാണെങ്കിൽ അലങ്കോലമുണ്ടാക്കി അഭിപ്രായം താങ്കൾക്കനുകൂലമാക്കി മാറ്റുന്നതിനു പകരം അഭിപ്രായ സമന്വയത്തെ മാനിക്കുക.

ഉദാഹരണങ്ങൾ

തിരുത്തുക
  • സന്ദർഭം: ആരെങ്കിലും താങ്കൾക്ക് വളരെ ഇഷ്ടമുള്ള ഒരു താൾ നീക്കം ചെയ്യുവാനായി നിർദ്ദേശിച്ചാൽ...
    • ചെയ്യാവുന്നത് എന്തുകൊണ്ടാണ് ഈ വിഷയത്തിന് ശ്രദ്ധേയതയുള്ളത് എന്ന് ചൂണ്ടിക്കാണിക്കുകയും, താങ്കളുടെ നിലപാടിനെ പിന്തുണയ്ക്കുന്ന വിശ്വസനീയമായ സ്രോതസ്സുകൾ കൊണ്ടുവരുകയും ചെയ്യുകയാണ്.
    • ചെയ്യാൻ പാടില്ലാത്തത് ഇതേ ന്യായം ചൂണ്ടിക്കാട്ടിക്കൊണ്ട് സമാനമായ മറ്റൊരു ലേഖനം നീക്കം ചെയ്യാനായി നിർദ്ദേശിക്കുക
  • സന്ദർഭം: താങ്കൾ ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും മറ്റുള്ളവർ അത് നിലനിർത്താൻ തീരുമാനിക്കുകയും ചെയ്താൽ...
    • ചെയ്യാവുന്നത് ചർച്ചയിൽ പങ്കെടുക്കുകയും നയങ്ങളും മാർഗ്ഗരേഖകളും അടിസ്ഥാനമാക്കിയുള്ള താങ്കളുടെ വാദഗതികൾ മുന്നോട്ടുവയ്ക്കുകയുമാണ്.
    • ചെയ്യാൻ പാടില്ലാത്തത്: മറ്റുള്ളവർ ലേഖനം നീക്കം ചെയ്യൂന്നതിന് താങ്കളുടെ വാദഗതികൾ ഉപയോഗിക്കും എന്ന പ്രതീക്ഷയോടെ (താങ്കളുടെ അഭിപ്രായമനുസരിച്ച്) വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ യോഗ്യതയില്ലാത്ത ഒരു ലേഖനം സൃഷ്ടിക്കുക.
  • സന്ദർഭം: ഒരു ലേഖനത്തിൽ നിന്ന് താങ്കൾക്ക് വളരെ പ്രധാനമാണെന്ന് തോന്നുന്ന വിവരം "പ്രാധാന്യമില്ലാത്തതോ" "പ്രസക്തമല്ലാത്തതോ" എന്ന അഭിപ്രായത്തോടെ നീക്കം ചെയ്തു എന്നിരിക്കട്ടെ.
    • ചെയ്യാവുന്നത്: ലേഖനത്തിന്റെ സംവാദം താളിൽ ഈ വിവരങ്ങൾ എന്തുകൊണ്ട് ഉൾപ്പെടുത്തേണ്ടതുണ്ട് എന്ന് വിവ‌രിക്കുക
    • ചെയ്യാൻ പാടില്ലാത്തത് ലേഖനത്തിന്റെ ബാക്കിയുള്ള ഭാഗത്തിന്റെ സിം‌ഹഭാഗവും "പ്രാധാന്യമില്ലാത്തത്" എന്ന പേരിൽ നീക്കം ചെയ്യുക.
  • സന്ദർഭം: സ്വയം പ്രസിദ്ധീകരിക്കപ്പെട്ട സ്രോതസ്സിലെ വിവരങ്ങൾ അന്യായമായി ഒരാൾ നീക്കം ചെയ്തു എന്ന് താങ്കൾക്ക് തോന്നുകയാണെങ്കിൽ...
    • ചെയ്യാവുന്നത് ആ പ്രത്യേക സാഹചര്യത്തിൽ ഈ സ്രോതസ്സ് എന്തുകൊണ്ട് അനുയോജ്യമാണെന്ന് വിവരിക്കുക. അല്ലെങ്കിൽ കൂടുതൽ മികച്ച സ്രോതസ്സുകൾ കണ്ടുപിടിച്ച് ചേർക്കാൻ ശ്രമിക്കുക...
    • ചെയ്യാൻ പാടില്ലാത്തത് സ്വയം പ്രസിദ്ധീകരിക്കപ്പെട്ടതാണെന്ന് തോന്നുന്ന എല്ലാ അവലംബങ്ങളും നീക്കം ചെയ്യുക
  • സന്ദർഭം: "അവലംബമില്ലാത്ത" ഉള്ളടക്കം അന്യായമായി ആരെങ്കിലും നീക്കം ചെയ്തു എന്ന് താങ്കൾക്ക് തോന്നിയാൽ...
    • ചെയ്യാവുന്നത് ഒരു സ്രോതസ്സ് കണ്ടുപിടിക്കുക. അവലംബം ആദ്യമേ ചേർത്തിരുന്നുവെങ്കിൽ അത് വ്യക്തമാക്കുക. നീക്കം ചെയ്ത ഉള്ളടക്കത്തിന് ഒരു സ്രോതസ്സിൽ നിന്നുള്ള അവലംബം എന്തുകൊണ്ട് ആവശ്യമില്ല എന്ന് വിശദീകരിക്കുക.
    • ചെയ്യാൻ പാടില്ലാത്തത് സ്രോതസ്സില്ലാത്തതെന്ന് തോന്നുന്ന എല്ലാ വിവരവും ലേഖനത്തിൽ നിന്ന് നീക്കം ചെയ്യുക.
  • സന്ദർഭം: വിക്കിപീഡിയയിൽ തെറ്റായ വിവരം ഉൾപ്പെടുത്താൻ എളുപ്പമാണെന്ന് താങ്കൾക്ക് തോന്നുകയാണെന്നിരിക്കട്ടെ...
    • ചെയ്യാവുന്നത് സമീപകാലമാറ്റങ്ങൾ ശ്രദ്ധിക്കുകയും സംശയാസ്പദമാണെന്ന് തോന്നുന്ന വിവരങ്ങൾ സൂക്ഷ്മപരിശോധന നടത്തുകയും ചെയ്യുക
    • ‌ചെയ്യാൻ പാടില്ലാത്തത് ശ്രദ്ധയാകർഷിക്കാനായി ഒരു തട്ടിപ്പ് സൃഷ്ടിക്കുക
  • സന്ദർഭം: ഒരു സ്രോതസ്സ് വിക്കിപീഡിയയുടെ നിലവാരത്തിന് യോജിച്ചതല്ല എന്ന് താങ്കൾക്ക് തോന്നുകയാണെങ്കിൽ...
    • ചെയ്യാവുന്നത് സ്രോതസ്സ് ഉദ്ധരിക്കപ്പെട്ട ലേഖനത്തിന്റെ സംവാദം താളിൽ ഈ വിഷയം ഉന്നയിക്കുക
    • ചെയ്തുകൂടാത്തത് ഈ സ്രോതസ്സിനെതിരായി എതിർപ്പ് ഉയർന്നുവരും എന്ന പ്രതീക്ഷയിൽ കൂടുതൽ ലേഖനങ്ങളിൽ ഇതേ സ്രോതസ്സ് ഉദ്ധരിക്കുക
  • സന്ദർഭം: ചെക്ക് യൂസർ പരിശോധനകൾ അനാവശ്യമായി നടന്നു എന്ന് തോന്നുകയാണെങ്കിൽ...
    • ചെയ്യാവുന്നത് കാര്യനിർവ്വാഹരുടെ നോട്ടീസ് ബോർഡിൽ പ്രശ്നം ഉന്നയിക്കുക
    • ചെയ്യാൻ പാടില്ലാത്തത് അനാവശ്യമായി ചെക്ക് യൂസർ അന്വേഷണം ആവശ്യപ്പെടുക
  • സന്ദർഭം: ഈ ഉദാഹരണങ്ങളുടെ പട്ടിക അനാവശ്യമായി വലിച്ചു നീട്ടപ്പെടുകയും മടുപ്പുളവാക്കുകയും ചെയ്യുന്നുണ്ട് എന്ന് താങ്കൾക്ക് തോന്നുകയാണെങ്കിൽ...
    • ചെയ്യാവുന്നത് ഇതിൽ ഏതൊക്കെ ഉദാഹരണങ്ങൾ നീക്കം ചെയ്താലും മാർഗ്ഗനിർദ്ദേശങ്ങളുടെ ഉള്ളടക്കം വ്യക്തമാകും എന്ന് സംവാദം താളിൽ വ്യക്തമാക്കുക
    • ചെയ്യാൻ പാടില്ലാത്തത് ആളുകൾ ഇത് വായിക്കരുത് എന്ന ഉദ്ദേശത്തോടെ ഇതിനൊപ്പം കാക്കത്തൊള്ളായിരം ഉദാഹരണങ്ങൾ കൂട്ടിച്ചേർക്കുക

പ്രധാനപ്പെട്ട കുറിപ്പ്

തിരുത്തുക

ഈ താളിലേയ്ക്കെത്താൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു കുറുക്കുവഴി WP:POINT ആണ്. ഒരാൾ ഒരു വാദഗതി(point) മുന്നോട്ടു വയ്ക്കുന്നു എന്നതിന് അദ്ദേഹം ഈ കാഴ്ച്ചപ്പാട് തെളിയിക്കുന്നതിനായി വിക്കിപീഡിയയിൽ അലങ്കോലമുണ്ടാക്കുന്നു എന്നല്ല അർത്ഥം. ഒരാൾ എതിർപ്പ് ക്ഷണിച്ചുവരുത്തുന്നതിനായി അയാൾക്കുതന്നെ വിശ്വാസമില്ലാത്ത രീതിയിലുള്ള തിരുത്തലുകൾ നടത്തുന്നതിനെയാണ് "POINTy" സ്വഭാവമായി കണക്കിലെടുക്കാവുന്നത്.

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)". വിക്കിപീഡിയ. Retrieved 2013 ജൂലൈ 25. {{cite web}}: Check date values in: |accessdate= (help)