വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അചിൻ വാണിക്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി--സിദ്ധാർത്ഥൻ (സംവാദം) 06:00, 13 ജൂൺ 2013 (UTC)[മറുപടി]
- അചിൻ വാണിക് (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല.--Roshan (സംവാദം) 17:30, 2 ജൂൺ 2013 (UTC)[മറുപടി]
വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ എന്തായാലും പാലിക്കുന്നില്ല.
വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#പൊതുവായ ജീവചരിത്രം എന്നത് പാലിക്കുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടാൽ ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ്. താളിൽ ഇദ്ദേഹം "അവിടെ വർഗീയതെക്കെതിരിലും പൗരാവകാശ വിഷയങ്ങളിലും ശ്രദ്ധപതിപ്പിച്ചു. അണുവായുധ നിരായുധീകരണത്തിനുള്ള പ്രസ്ഥാനത്തിന്റെയും (MIND) കോയിലീഷൻ ഫോർ ന്യൂക്ലിയർ ഡിസാർമെമെന്റ് ആൻഡ് പീസിന്റേയും സ്ഥാപകാംഗമായിരുന്നു." എന്ന് പറയുന്നുണ്ട്. ആ കാര്യങ്ങൾ widely recognized contribution that is part of the enduring historical record in his or her specific field എന്നതായി കണക്കാക്കാം എന്ന് തെളിയിക്കുന്ന അവലംബങ്ങൾ ആവശ്യമാണ്. "Generally, a person who is "part of the enduring historical record" will have been written about, in depth, independently in multiple history books on that field, by historians" എന്നതാണ് ഇതിന് നമുക്കുള്ള മാനദണ്ഡം. അത് നിലവിൽ പാലിക്കപ്പെടുന്നില്ല. പക്ഷേ കൂടുതൽ ഉചിതമായ സ്രോതസ്സുകൾ (ചരിത്രപുസ്തകങ്ങൾ) അവലംബമായി ചേർക്കപ്പെട്ടാൽ ഈ മാനദണ്ഡം പാലിക്കുന്നതായി കണക്കാക്കാം. അതില്ലെങ്കിൽ നീക്കം ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 18:15, 2 ജൂൺ 2013 (UTC)[മറുപടി]
STRONG നിലനിർത്തുക - നമ്മുടെ ശ്രദ്ധേയതാമാനദണ്ഡങ്ങൾ മന്ദബുദ്ധികളുടെ നിലവാരത്തിലേക്കു് താഴ്ന്നുവരുന്നുണ്ടു്. I am literally feeling irritated! :( വിശ്വപ്രഭViswaPrabhaസംവാദം 19:52, 2 ജൂൺ 2013 (UTC) [മറുപടി]
- ഇവിടെയും ഇവിടെയും അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ പുസ്തകങ്ങളെ കുറിച്ചും കാണുന്നു.ഗൂഗ്ല് അന്വേഷണത്തിൽ നിരവധി ഹിറ്റുകൾ വന്നു. ഇതു പറയുമ്പോ റോഷനും അജയ് ചോദിക്കണ്ട ഗൂഗിൾ ഹിറ്റും പതിനാലു പുസ്തകമെഴുതിയതും വിക്കിപീഡിയക്ക് ശ്രദ്ധേയത നൽകുമോ എന്ന്. ഇതു ശ്രദ്ധേയതയില്ലങ്കിൽ ഇനി എത്ര ലേഖനങ്ങൾ മായ്ക്കാൻ കിടക്കുന്നു മലയാളം വിക്കിയിൽ എന്നതാണ് എന്റെ ശങ്ക.--വിചാരം (സംവാദം) 19:57, 2 ജൂൺ 2013 (UTC)[മറുപടി]
കൃത്യമായി നൂറ്റുക്കു് എത്ര എന്നളക്കുന്ന ഒരു ശ്രദ്ധേയതാസ്കോപ്പ് നമുക്ക് ചന്തയിൽനിന്നും വാങ്ങിച്ച്, മലയാളം വിക്കിപീഡിയയിലൂടെ അങ്ങു നിരങ്ങിയാലോ? ഞാനും ഒരു പത്തുനാൽപ്പതു കൊച്ചുപുസ്തകം എഴുതാൻ പോവുകയാണു്. ഒരു കിണ്ണൻ ലേഖനം എന്റെ പേരിലും ഇരിക്കട്ടെ. ഇന്നേവരെ ഒരു പുസ്തകവും എഴുതാത്തവന്മാരൊക്കെ പോയി തുലയട്ടെ. വിശ്വപ്രഭViswaPrabhaസംവാദം 20:28, 2 ജൂൺ 2013 (UTC) [മറുപടി]
- @vicharam & Viswaprabha^^ വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ പാലിക്കുന്നില്ല എന്ന നിരീക്ഷണത്തിന് മാപ്പ് . ശരിയായ രീതിയിൽ അന്വേഷിക്കാതെ താളിൽ നിലവിലുണ്ടായിരുന്ന വിവരം മാത്രം മുൻനിറുത്തി ഒരാളുടെ ശ്രദ്ധേയതയെപ്പറ്റി അഭിപ്രായം പറഞ്ഞതുമൂലമുണ്ടായ പ്രശ്നമാണ്. പല രീതിയിൽ ഇദ്ദേഹം ഈ മാനദണ്ഡം പാലിക്കുന്നുണ്ട്. (പത്ത് പുസ്തകത്തിൽ കൂടുതൽ ശ്രദ്ധേയമായ പ്രസാധകശാലകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികൾ സ്വതന്ത്രകക്ഷികളാൽ ട്രാൻസ്ലേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കൃതികൾ പഠനത്തിനായി ഉപയോഗിക്കുന്നുണ്ട്)
- വ്യക്തികൾക്കായുള്ള ശ്രദ്ധേയതാമാനദണ്ഡവും ഇദ്ദേഹത്തിനു കിട്ടിയ അന്താരാഷ്ട്ര പുരസ്കാരത്താൽ പാലിക്കപ്പെടുന്നുണ്ട്. തീർച്ചയായും നീക്കം ചെയ്യരുത്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:24, 3 ജൂൺ 2013 (UTC)[മറുപടി]
- നിലനിർത്തുക ശ്രദ്ധേയതാ മാനദണ്ഡങ്ങൾ പാലിക്കുന്നു.--Anoop | അനൂപ് (സംവാദം) 06:45, 4 ജൂൺ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.