ആണവനിരായുധീകരണം, ആഗോളീകരണം, തെക്കേ ഏഷ്യൻ സാമൂഹ്യ-രാഷ്ട്രീയസാഹചര്യങ്ങൾ, ഇന്ത്യയിലെ സാമുദായികപ്രശങ്ങൾ എന്നീ വിഷയങ്ങളിൽ ശക്തവും ആധികാരികവുമായി എഴുതുകയും പ്രതികരിക്കുകയും ചെയ്യുന്ന പത്രപ്രവർത്തകനും രാഷ്ട്രീയനിരീക്ഷകനും എഴുത്തുകാരനും ഡൽഹി യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകനുമാണ്‌ അചിൻ വാണിക്(Achin Vanaik).[1][2][3]. 2004 മുതൽ ഡെൽഹി സർവ്വകലാശാലയിലെ മുഴുവൻ സമയ പ്രൊഫസറായി സേവനമനുഷ്ടിക്കുന്നു. [4]

ജീവിതരേഖ

തിരുത്തുക

അചിൻ വാണിക് ബ്രിസ്റ്റോൾ സർവ്വകലാശാലയിൽനിന്നും 1970-ൽ സാമ്പത്തികശാസ്ത്രത്തിലും സ്റ്റാറ്റിസ്റ്റിക്സിലും ബിരുദമെടുത്തു.[5] തുടർന്നു് പത്രമാദ്ധ്യമങ്ങളിൽ ഉദ്യോഗമാരംഭിച്ചു. 1978 മുതൽ 90 വരെ ദ ടൈംസ് ഓഫ് ഇന്ത്യയുടെ ബോംബെ ശാഖയിൽ സഹപത്രാധിപരായി ജോലിചെയ്ത് അചിൻ വാണിക്, ന്യൂഡൽഹിയിലെ നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെയും ലൈബ്രറിയുടേയും കീഴിലെ കണ്ടം‌പററി സ്റ്റഡീസ് കേന്ദ്രത്തിൽ 1991 മുതൽ 1996 വരെ റിസർച്ച് ഫെലൊ ആയിരുന്നു.ജാമിഅ മില്ലിയ ഇസ്ലാമിയ സർ‌വകലാശാലയിൽ രണ്ടു പ്രാവശ്യം വിസിറ്റിംഗ് പ്രൊഫസറായും ജോലി ചെയ്തു. നിരവധി ദേശീയ അന്തർദേശീയ അക്കാഡമിക് ജേർണലുകളിൽ അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ പ്രസിദ്ധീകൃതമായിട്ടുണ്ട്. [1]

1960 കളിലും 1970 കളിലും ബ്രിട്ടണിൽ സാമ്രാജ്യത്ത-വംശീയ വിരുദ്ധ പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. പിന്നീട് ബോംബെയിലേക്ക് തിരിച്ച അദ്ദേഹം അവിടെ ബോംബെ ജേർണലിസ്റ്റ് യൂണിയനിലും ജനാധിപത്യാവകാശ കമ്മിറ്റിയിലും സജീവമായി. 1991 ഡൽഹിയിലേക്ക് കൂടുമാറിയ അചിൻ, അവിടെ വർഗീയതെക്കെതിരിലും പൗരാവകാശ വിഷയങ്ങളിലും ശ്രദ്ധപതിപ്പിച്ചു. അണുവായുധ നിരായുധീകരണത്തിനുള്ള പ്രസ്ഥാനത്തിന്റെയും (MIND) കോയിലീഷൻ ഫോർ ന്യൂക്ലിയർ ഡിസാർമെമെന്റ് ആൻഡ് പീസിന്റേയും സ്ഥാപകാംഗമായിരുന്നു. 1993-94 ൽ ഇന്ത്യാഗവർമെന്റ് നിയമിച്ച ദേശീയ സാക്ഷരതാ മിഷന്റെ എക്സ്പെർട്ട് കമ്മിയിലും പ്രവർത്തിച്ചു.[1]

ഗ്രന്ഥങ്ങൾ

തിരുത്തുക
  • സെല്ലിംഗ് യു.എസ് വാർസ്[6]
  • ഗ്ലോബലൈസേഷൻ ആൻഡ് സൗത്ത് ഏഷ്യ:മൽട്ടി ഡയമൻഷനൽ പെർസ്പെക്റ്റീവ്[6]
  • എ മാർക്സിസ്റ്റ് കോൺസപ്റ്റ് ഓഫ് സോഷ്യൽ ജസ്റ്റിസ്[7]
  • റിലീജിയൺ, റിലീജിയോസിറ്റി ആൻഡ് കമ്യൂണലിസം[8]
  • ഇന്ത്യ ഇൻ എ ചേഞ്ചിംഗ് വേൾഡ്: പ്രോബ്ലംസ്, ലിമിറ്റ്സ് ആൻഡ് സക്സസ്സസ് ഓഫ് ഇറ്റ്സ് ഫോറിൻ പോളിസി[8]
  • ദി ഫ്യൂറീസ് ഓഫ് ഇന്ത്യൻ കമ്യൂണലിസം: റിലീജിയൺ, മോഡേണിറ്റി ആൻഡ് സെക്യുലറൈസേഷൻ[8]
  • ഗ്ലോബലൈസേഷൻ ആൻഡ് സൗത്ത് ഏഷ്യ: മൾട്ടിഡയമെൻഷണൽ പെർസ്പെക്റ്റീവ്സ്[8]
  • കോസസ് ബെല്ലി: കോമോ ലോസ് എസ്ടാടോസ് ഊണിഡോസ് വെൻഡെൻ ലാ ഗുവേറ[8]
  • ന്യൂ ന്യൂക്ക്സ്: ഇന്ത്യ, പാകിസ്താൻ ആൻഡ് ഗ്ലോബൽ ഡിസാംമെന്റ് (പ്രഫുൽ ബി‌ദ്‌വായിക്കൊപ്പം)[8]
  • കംപീറ്റിംഗ് നാഷണലിസം ഇൻ സൗത്ത് ഏഷ്യ: എസ്സേയ്സ് ഫോർ അസ്ഘർ അലി എഞ്ചിനീർ (പ്രഫുൽ ആർ. ബ്രാസിനൊപ്പം)[8]
  • അണ്ടർസ്റ്റാൻഡിംഗ് കണ്ടമ്പററി ഇന്ത്യ: ക്രിട്ടിക്കൽ പെർസ്പെക്റ്റീവ്സ് (രാജീവ് ഭാർഗവയ്ക്കൊപ്പം എഡിറ്റ് ചെയ്തു)[8]
  • പൊളിറ്റിക്കൽ സയൻസ്: ഒന്നാം വോളിയം: ദി ഇന്ത്യൻ സ്റ്റേറ്റ് (സമീർ കുമാർ ദാസിനൊപ്പം)[8]
  • പൊളിറ്റിക്കൽ സയൻസ്: രണ്ടാം വോളിയം: ഇന്ത്യൻ ഡെമോക്രസി (കെ.സി. സൂരിയ്ക്കൊപ്പം)[8]
  • പൊളിറ്റിക്കൽ സയൻസ്: മൂന്നാം വോളിയം: ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് (സൻജയ് പൽഷികാറിനൊപ്പം)[8]

പ്രബന്ധങ്ങൾ

തിരുത്തുക

വിദഗ്ദ്ധാവലോകനം നടക്കുന്ന ജേണലുകളിൽ പ്രസിദ്ധീകരിച്ചവ[7]

  • ദി ഹിമാലയൻ റിപ്പബ്ലിക്ക് (ദി ന്യൂ ലെഫ്റ്റ് റിവ്യൂ)
  • സ്ട്രാറ്റജി ആഫ്റ്റർ ബുഷ് (ദി ന്യൂ ലെഫ്റ്റ് റിവ്യൂ)
  • റെഡ് ഗ്രീൻ സാഫ്രോൺ
  • അൺവൈലിംഗ് ദി സെൽഫ് ഇമേജ് ഓഫ് ദി ഇന്ത്യൻ ബോംബ് ലോബി (ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലി)
  • മിത്ത്സ് ഓഫ് ദി പെർമിറ്റ് രാജ് (ന്യൂ ലെഫ്റ്റ് റിവ്യൂ)
  • മൺസൂൺ റൈസിംഗ്സ് (ന്യൂ ലെഫ്റ്റ് റിവ്യൂ)
  • കംബാറ്റിംഗ് കമ്യൂണലിസം ഇൻ ഇന്ത്യ

പുരസ്കാരങ്ങൾ

തിരുത്തുക
  • ദി ഷോൺ മക്‌ബ്രൈഡ് ഇന്റർനാഷണൽ പീസ് പ്രൈസ്[7]
  1. 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2007-07-14. Retrieved 2010-06-19.
  2. http://www.littlemag.com/bloodsport/achinvanaik.html
  3. http://www.tni.org/sites/www.tni.org/files/bio_long/Nick%20Buxton/achin%20vanaik%20longbio.pdf
  4. http://www.du.ac.in/index.php?id=270&fmember=2073&cid=438
  5. http://www.du.ac.in/fileadmin/DU/faculty/PDF/Prof._A.__Vanaik_02.pdf
  6. 6.0 6.1 "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-02-20. Retrieved 2010-06-19.
  7. 7.0 7.1 7.2 "പ്രഫ അചിൻ വാണിക്". യൂണിവേഴ്സിറ്റി ഓഫ് ഡൽഹി. Retrieved 2013 ജൂൺ 3. {{cite web}}: Check date values in: |accessdate= (help)
  8. 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 "ബുക്ക്സ് ബൈ അചിൻ വാണിക്". ഗുഡ് റീഡ്സ്. Retrieved 2013 ജൂൺ 3. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=അചിൻ_വാണിക്&oldid=3622647" എന്ന താളിൽനിന്ന് ശേഖരിച്ചത്