വള്ളോൻ

(വള്ളോൻ‍ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

പറയിപെറ്റ പന്തിരു കുലത്തിലെ നാ‍ലാമത്തെ അംഗമായിരുന്നു 'വള്ളോൻ‍'. തമിഴ് ഭാഷയിലെ സാഹിത്യ ശ്രേഷ്ഠനും ദ്രാവിഡ വേദത്തിന്റെ (തിരുക്കുറലിന്റെ) കർത്താവുമായ തിരുവള്ളുവർ പന്തിരുകുലത്തിലെ വള്ളോൻ ആണെന്നു വിശ്വസിക്കപ്പെടുന്നു. പാരമ്പര്യമായി വള്ളുവർ എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്ന അദ്ധ്യാപകരും ജ്യോതിശാസ്ത്ര വിശാരദരും മന്ത്രവാദികളും വൈദ്യരുമാണ് എന്നതും വള്ളോൻ തന്നെയാണ് വള്ളുവർ എന്നതിന് ബലമാകുന്നു.[അവലംബം ആവശ്യമാണ്]

'വള്ളുവൻ' എന്ന പേരു പറഞ്ഞുപഴകി വള്ളോൻ ആയതായി കരുതപ്പെടുന്നു. ബഹുമാനസൂചകമായി ചേർക്കുന്ന 'തിരു' എന്ന ധാതുവും ചേർത്ത് ആദരവോടെ അദ്ദേഹത്തെ പാണ്ഡ്യനാട്ടിൽ 'തിരുവള്ളുവർ' എന്ന് വിളിച്ചതാവാം എന്ന് കരുതപ്പെടുന്നു.

വള്ളോനെ വളർത്തിയത് വള്ളക്കാരനായ കാട്ടുമാടനായിരുന്നു എന്നു പറയപ്പെടുന്നു. പക്ഷേ വള്ളുവന് അസാധാ‍രണ പാണ്ഡിത്യം ഉണ്ടായിരുന്നു. ഇദ്ദേഹത്തെ കുറിച്ച് കേരളത്തിൽ അധികം കഥകൾ കേൾക്കാനില്ലാത്തതും അദ്ദേഹത്തിന്റെ ജീവിതം മലയാളനാട്ടിൽ അല്ലായിരുന്നു എൻ മനസിലാക്കാൻ സഹായിക്കുന്നു. ഒരുപക്ഷേ ഇദ്ദേഹം യൗവനാരംഭത്തിൽ ദേശാടനത്തിനു പുറപ്പെട്ടതാവാം.

"https://ml.wikipedia.org/w/index.php?title=വള്ളോൻ&oldid=3938235" എന്ന താളിൽനിന്ന് ശേഖരിച്ചത്