ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013

2013 ലെ ലോക ചെസ്സ് ചാമ്പ്യനെ കണ്ടെത്താനുള്ള ഫിഡെയുടെ ആഭിമുഖ്യത്തിൽ ചെന്നൈയിലെ ഹയാത്ത് റീജൻസി ഹോട്ടലിൽ 2013 നവംബർ 9 മുതൽ 22 വരെ നടന്ന മത്സരമാണ് ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013. നിലവിലെ ചാമ്പ്യനായിരുന്ന വിശ്വനാഥൻ ആനന്ദും നോർവീജിയൻ ഗ്രാൻഡ് മാസ്റ്ററായ മാഗ്നസ് കാൾസണും തമ്മിലാണ് ഈ മത്സരം നടന്നത്. ആനന്ദിനെ എതിരിടാനുള്ള കളിക്കാരനെ കണ്ടെത്തിയത് രണ്ട് വട്ടമായി നടന്ന റൗണ്ട് റോബിൻ കാൻഡിഡേറ്റ് മത്സരങ്ങളിൽ നിന്നാണ്.

നിലവിലുള്ള ജേതാവ് എതിരാളി
വിശ്വനാഥൻ ആനന്ദ്
വിശ്വനാഥൻ ആനന്ദ്
മാഗ്നസ് കാൾസൺ
മാഗ്നസ് കാൾസൺ
 വിശ്വനാഥൻ ആനന്ദ് (IND)  മാഗ്നസ് കാൾസൺ (NOR)
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013-ലെ ജേതാവ്
ജനനം 11 ഡിസംബർ 1969
54 വയസ്സ്
ജനനം 30 നവംബർ 1990
34 വയസ്സ്
ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2012 ലെ വിജയി 2013 കാൻഡിഡേറ്റ്സ് ടൂർണ്ണമെന്റിലെ വിജയി
റേറ്റിംഗ്: 2775 (ലോക നം. 8)[1] റേറ്റിംഗ്: 2870 (ലോക നം. 1)[1]

നിശ്ചയിച്ച 12 മത്സരങ്ങളിൽ 10 മത്സരങ്ങൾക്കുള്ളിൽ തന്നെ 6½–3½ എന്ന സ്കോറിന് കാൾസൺ, ആനന്ദിനെ തോൽപ്പിക്കുകയും പുതിയ ലോക ചെസ്സ് ചാമ്പ്യനാവുകയും ചെയ്തു.

കാൻഡിഡേറ്റ്സ് ടൂർണമെന്റ്

തിരുത്തുക

2013-ലെ കാൻഡിഡേറ്റ്സ് ടൂർണമെന്റിലൂടെയാണ് ചലഞ്ചർ (Challenger) എന്നറിയപ്പെടുന്ന എതിരാളിയെ കണ്ടെത്തിയത്. കഴിഞ്ഞ അമ്പതിലേറെ വർഷങ്ങൾക്കുള്ളിൽ ആദ്യമായാണ് റൗണ്ട് റോബിൻ ടൂർണമെന്റിലൂടെ ചലഞ്ചറെ തിരഞ്ഞെടുത്തത് (സാധാരണയായി നോക്ക്-ഔട്ട് ടൂർണമെന്റാണ് നടത്താറുള്ളത്).[2] 2013 മാർച്ച് 15 മുതൽ ഏപ്രിൽ 1 വരെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, സവോയ് പ്ലേസ്, ലണ്ടൻ എന്ന സ്ഥലത്തായിരുന്നു ഈ പരമ്പര നടന്നത്.[3] അതിൽ പങ്കെടുത്തവരുടെ പട്ടിക ചുവടെ കാണാം:[4]

കളിക്കാരൻ യോഗ്യത നേടിയ രീതി
  പീറ്റർ സ്വിഡ്‌ലർ (റഷ്യ) ചെസ്സ് ലോകകപ്പ് 2011-ലെ ആദ്യ മൂന്ന് സ്ഥാനക്കാർ
  അലക്സാണ്ടർ ഗ്രിഷ്ചുക് (റഷ്യ)
  വാസിലി ഇവാൻചുക് (ഉക്രൈൻ)
  മാഗ്നസ് കാൾസൺ (നോർവേ) ലോകത്തെ ഏറ്റവും റേറ്റിംഗുള്ള മൂന്ന് കളിക്കാർ, മുകളിലുള്ളവരേയും താഴെയുള്ളവരേയും ഒഴിവാക്കിക്കൊണ്ട്
(2011 ജൂലൈ മുതൽ 2012 ജനുവരി വരെയുള്ള ഫിഡെ റേറ്റിംഗ് പട്ടിക അനുസരിച്ച്)
  ലെവോൺ അറോൺഹാൻ (അർമേനിയ)
  വ്ലാഡിമർ ക്രാംനിക്ക് (റഷ്യ)
  ടിമൂർ റാഡ്ജബോവ് (അസർബൈജാൻ) കാൻഡിഡേറ്റ്സ് ടൂർണമെന്റ് സംഘാടക സമിതിയുടെ വൈൽഡ് കാർഡ്
(ജനുവരി 2012-ലെ ഫിഡെ റേറ്റിംഗ് പട്ടികയിൽ കുറഞ്ഞത് 2700 ഉള്ളവർ)[4][5]
  ബോറിസ് ഗെൽഫാൻഡ് (ഇസ്രായേൽ) ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2012-ലെ പരാജിതൻ

ഈ പരമ്പരയുടെ ആകെ സമ്മാനത്തുക €510,000 ($691,101) ആയിരുന്നു. ഒരേ പോയന്റ് ലഭിക്കുന്ന കളിക്കാർക്ക് സമ്മാനത്തുക പങ്കിട്ടു നൽകി, അത് വീതിക്കാൻ ടൈബ്രേക്കറുകൾ ഉണ്ടായിരുന്നില്ല. ഓരോ സ്ഥാനക്കാരന്റേയും സമ്മാനത്തുക താഴെ പറയും വിധമാണ്:[4]

2

പരമ്പര തുടങ്ങുന്നതിനു മുമ്പ് കാൾസണായിരുന്നു പ്രഥമഗണനീയൻ, ക്രാംനികും അറോൺഹാനും അദ്ദേഹത്തിന്റെ പ്രധാന എതിരാളികളും. ഇവാൻചുകിന്റെ സ്ഥിരതയില്ലായ്മ മൂലം, അദ്ദേഹം ഒരു തീർച്ചയില്ലാത്ത ഘടകവും, ബാക്കിയുള്ളവർ ഈ പരമ്പര ജയിക്കുവാൻ സാധ്യത കുറവുള്ളവരുമായി കണക്കാക്കപ്പെട്ടു.[6][7]

പരമ്പരയുടെ ആദ്യ പകുതിയിൽ അറോൺഹാനും കാൾസണുമാണ് ആദ്യ സ്ഥാനത്തേക്കുള്ള പ്രധാന മത്സരാർത്ഥികളായി കണക്കാക്കപ്പെട്ടത്. പകുതിദൂരം പിന്നിട്ടപ്പോൾ കാൾസണ് അറോൺഹാനേക്കാൾ അര പോയന്റിന്റെ (½ പോയന്റ്) മുൻതൂക്കമുണ്ടായിരുന്നു. ആദ്യ ഏഴ് കളികളും സമനിലയിൽ പിരിഞ്ഞ ക്രാംനിക്, രണ്ടാം പകുതിയിൽ നാല് ജയങ്ങളോടെ ശക്തമായി തിരിച്ചുവരുകയും അറോൺഹാൻ മൂന്ന് മത്സരങ്ങൾ തോൽക്കുകയും ചെയ്തതോടെ അറോൺഹാൻ മത്സരത്തിൽ പിറകോട്ട് പോയി. പട്ടികയിൽ മുന്നിലായാണ് കാൾസൺ രണ്ടാം പകുതി ആരംഭിച്ചതെങ്കിലും ഇവാൻചുകിനെതിരായ അദ്ദേഹത്തിന്റെ തോൽവി, 12-ആം റൗണ്ടിൽ അറോൺഹാനെ പരാജയപ്പെടുത്തിയ ക്രാംനികിന് മുന്നിലെത്താൻ അവസരമൊരുക്കി.[8] എന്നാൽ അവസാനത്തേതിനു തൊട്ടുമുമ്പുള്ള റൗണ്ടിൽ കാൾസൺ റാഡ്ജബോവിനെ പരാജയപ്പെടുത്തുകയും, ക്രാംനിക് ഗെൽഫൻഡുമായി സമനിലയിൽ പിരിയുകയും ചെയ്തതിനാൽ, ക്രാംനികിനൊപ്പമെത്താൻ കാൾസണായി.[9]

അവസാന റൗണ്ടിന് തൊട്ടുമുമ്പ് പരമ്പര ജയിക്കുവാൻ സാധ്യതയുള്ള കളിക്കാർ കാൾസണും ക്രാംനികും മാത്രമായിരുന്നു. ഇവാൻചുകിനെതിരെ കറുപ്പ് കരുക്കളുമായി കളിക്കാനിറങ്ങിയ ക്രാംനികിന് പരമ്പര ജയിക്കണമെങ്കിൽ സ്വിഡ്ലർക്കെതിരെ വെളുപ്പ് കരുക്കളുമായി കളിച്ച കാൾസണേക്കാൾ മികച്ചതായി കളിക്കണമായിരുന്നു, എന്തുകൊണ്ടെന്നാൽ, രണ്ടാമത്തെ ടൈബ്രേക്ക്, നാല് ജയങ്ങളുമായി നിൽക്കുന്ന ക്രാംനികിനേക്കാൾ അഞ്ച് ജയങ്ങളുമായി നിൽക്കുന്ന കാൾസണെ തുണക്കുമായിരുന്നു (ആദ്യത്തെ ടൈബ്രേക്ക്, കാൾസണും ക്രാംനികും നേർക്കുനേർ വന്നപ്പോൾ സ്കോർ 1-1 ആയിരുന്നു). തുടക്കത്തിൽ ഇവാൻചുക് ക്രാംനികിനെതിരെ മുൻതൂക്കം നേടുകയും കാൾസണും സ്വിഡ്ലറും തുല്യനിലയിൽ കളിക്കുകയും ചെയ്തു. സ്വിഡ്ലറുടെ ആക്രമണത്തെ പര്യാപ്തമായ രീതിയിൽ പ്രതിരോധിക്കാൻ കഴിയാതിരുന്നത് മൂലം കാൾസൺ ആപത്കരമായ ടൈം ട്രബിളിൽ എത്തിപ്പെടുകയും അതോടെ വിജയസാധ്യമായ എൻഡ്ഗെയിമിലേക്ക് സ്വിഡ്ലർ എത്തുകയും ചെയ്തു. അതിനിടയിൽ, ഇവാൻചുക് ക്രാംനികിനെ പരാജയപ്പെടുത്തുകയും, കാൾസൺ പരാജയപ്പെട്ട് മിനിട്ടുകൾക്കുള്ളിൽ ക്രാംനിക് പിൻവാങ്ങുകയും ചെയ്തു. അതോടെ കാൾസൺ രണ്ടാം ടൈബ്രേക്കിൽ കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിക്കുകയും ചെയ്തു.[10]

ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013-ന് വേണ്ടിയുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിലെ അവസാന പോയന്റ് നില [11]
റാങ്ക് കളിക്കാരൻ റേറ്റിംഗ്
മാർച്ച് 2013 [12]
1 2 3 4 5 6 7 8 പോയന്റുകൾ ടൈബ്രേക്കുകൾ [4]
നേർക്കുനേർ ജയങ്ങൾ
1   മാഗ്നസ് കാൾസൺ (NOR) 2872 ½ ½ 0 1 ½ ½ 1 1 1 ½ 0 ½ ½ 1 1 5
2   വ്ലാഡിമിർ ക്രാംനിക് (RUS) 2810 ½ ½ 1 ½ ½ 1 ½ ½ ½ 1 ½ 0 1 ½ 1 4
3   പീറ്റർ സ്വിഡ്ലർ (RUS) 2747 0 1 ½ 0 1 ½ ½ ½ ½ ½ 1 ½ 1 ½ 8
4   ലെവോൺ അറോൺഹാൻ (ARM) 2809 ½ ½ 0 ½ ½ 0 1 0 ½ ½ 1 1 1 1 8 ½
5   ബോറിസ് ഗെൽഫൻഡ് (ISR) 2740 0 0 ½ ½ ½ ½ 1 0 ½ ½ ½ ½ ½ 1 1 2
6   അലക്സാണ്ടർ ഗ്രിഷ്ചുക് (RUS) 2764 ½ 0 0 ½ ½ ½ ½ ½ ½ ½ 1 ½ ½ ½ 1 1
7   വാസിലി ഇവാൻചുക് (UKR) 2757 ½ 1 1 ½ ½ 0 0 0 ½ ½ ½ 0 1 0 6
8   ടിമൂർ റാഡ്ജബോവ് (AZE) 2793 0 ½ ½ 0 ½ 0 0 0 0 ½ ½ ½ 1 0 4

മത്സരങ്ങൾ

തിരുത്തുക

ഒന്നാം മത്സരം, കാൾസൺ-ആനന്ദ്, ½–½

തിരുത്തുക
തീയതി : നവംബർ 09, 2013
സമയം : ഉച്ചയ്ക്ക് 3 മണി
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : റെറ്റി ഓപ്പണിംഗ്, ഗ്രൻഫെൽഡ് പ്രതിരോധം
ചിത്രം നീക്കങ്ങളുടെ പട്ടിക
കാൾസൺ-ആനന്ദ്, മത്സരം 1
abcdefgh
88
77
66
55
44
33
22
11
abcdefgh
13. Qb3 എന്ന നീക്കത്തിനു ശേഷം
നീക്കം വെളുപ്പ് കറുപ്പ് നീക്കം വെളുപ്പ് കറുപ്പ്
1. Nf3 d5 11. c5 Nc4
2. g3 g6 12. Bc1 Nd5
3. Bg2 Bg7 13. Qb3 (ചിത്രം) Na5
4. d4 c6 14. Qa3 Nc4
5. 0-0 Nf6 15. Qb3 Na5
6. b3 0-0 16. Qa3 Nc4
7. Bb2 Bf5 പോയന്റ് ½ ½
8. c4 Nbd7
9. Nc3 dxc4
10. bxc4 Nb6


മത്സരഫലം : സമനില (മൂന്ന് തവണ ഒരേ പൊസിഷൻ വരും മുമ്പ് തന്നെ ഇരുവരും സമനില സമ്മതിച്ചു)
പോയൻറ് നില : കാൾസൺ - 0.5, ആനന്ദ് - 0.5

രണ്ടാം മത്സരം, ആനന്ദ്-കാൾസൺ, ½–½

തിരുത്തുക
തീയതി : 10-നവംബർ-2013
സമയം : ഉച്ചയ്ക്ക് 3 മണി
വെളുപ്പ് : വിശ്വനാഥൻ ആനന്ദ്
കറുപ്പ് : മാഗ്നസ് കാൾസൺ
പ്രാരംഭ നീക്കം : കാരോ-കാൻ പ്രതിരോധം
ചിത്രം നീക്കങ്ങളുടെ പട്ടിക
ആനന്ദ്-കാൾസൺ, മത്സരം 2
abcdefgh
88
77
66
55
44
33
22
11
abcdefgh
17. fxe5 Qd5 എന്ന നീക്കത്തിനു ശേഷം
നീക്കം വെളുപ്പ് കറുപ്പ് നീക്കം വെളുപ്പ് കറുപ്പ് നീക്കം വെളുപ്പ് കറുപ്പ്
1. e4 c6 11. f4 Bb4+ 21. Rf1 Rac8
2. d4 d5 12. c3 Be7 22. Rg3 Kh7
3. Nc3 dxe4 13. Bd2 Ngf6 23. Rgf3 Kg8
4. Nxe4 Bf5 14. 0-0-0 0-0 24. Rg3 Kh7
5. Ng3 Bg6 15. Ne4 Nxe4 25. Rgf3 Kg8
6. h4 h6 16. Qxe4 Nxe5 പോയിന്റ്[10] ½ ½
7. Nf3 e6 17. fxe5 Qd5 (ചിത്രം)
8. Ne5 Bh7 18. Qxd5 cxd5
9. Bd3 Bxd3 19. h5 b5
10. Qxd3 Nd7 20. Rh3 a5
മത്സരഫലം : സമനില (മൂന്ന് തവണ ഒരേ പൊസിഷൻ വരും മുമ്പ് തന്നെ ഇരുവരും സമനില സമ്മതിച്ചു)
പോയൻറ് നില : കാൾസൺ - 1, ആനന്ദ് - 1

മൂന്നാം മത്സരം, കാൾസൺ-ആനന്ദ്, ½–½

തിരുത്തുക
തീയതി : 12-നവംബർ-2013
സമയം : ഉച്ചയ്ക്ക് 3 മണി
വെളുപ്പ് : മാഗ്നസ് കാൾസൺ
കറുപ്പ് : വിശ്വനാഥൻ ആനന്ദ്
പ്രാരംഭ നീക്കം : റെറ്റി ഓപ്പണിംഗ്, കിംഗ്സ് ഇന്ത്യൻ ആക്രമണം
ചിത്രം നീക്കങ്ങളുടെ പട്ടിക
കാൾസൺ-ആനന്ദ്, മത്സരം 3
abcdefgh
88
77
66
55
44
33
22
11
abcdefgh
29. Rxe3 എന്ന നീക്കത്തിനു ശേഷം
നീക്കം വെളുപ്പ് കറുപ്പ് നീക്കം വെളുപ്പ് കറുപ്പ് നീക്കം വെളുപ്പ് കറുപ്പ് നീക്കം വെളുപ്പ് കറുപ്പ്
1. Nf3 d5 11. Nxd4 exd4 21. h4 Kh7 31. Nxe6+ fxe6
2. g3 g6 12. Ne4 c6 22. Nd2 Be5 32. Be4 cxd3
3. c4 dxc4 13. Bb4 Be6 23. Qg4 h5 33. Rd2 Qb4
4. Qa4+ Nc6 14. Qc1 Bd5 24. Qh3 Be6 34. Rad1 Bxb2
5. Bg2 Bg7 15. a4 b6 25. Qh1 c5 35. Qf3 Bf6
6. Nc3 e5 16. Bxe7 Qxe7 26. Ne4 Kg7 36. Rxd3 Rxd3
7. Qxc4 Nge7 17. a5 Rab8 27. Ng5 b5 37. Rxd3 Rd8
8. 0-0 0-0 18. Re1 Rfc8 28. e3 dxe3 38. Rxd8 Bxd8
9. d3 h6 19. axb6 axb6 29. Rxe3 (ചിത്രം) Bd4 39. Bd3 Qd4
10. Bd2 Nd4 20. Qf4 Rd8 30. Re2 c4 40. Bxb5 Qf6
നീക്കം വെളുപ്പ് കറുപ്പ് നീക്കം വെളുപ്പ് കറുപ്പ്
41. Qb7+ Be7 51. Kxe5 Bxg3+
42. Kg2 g5 പോയന്റ് ½ ½
43. hxg5 Qxg5
44. Bc4 h4
45. Qc7 hxg3
46. Qxg3 e5
47. Kf3 Qxg3+
48. fxg3 Bc5
49. Ke4 Bd4
50. Kf5 Bf2


മത്സരഫലം : സമനില (അടിയറവ് പറയാനുള്ള കരുക്കളുടെ അഭാവം)
പോയൻറ് നില : കാൾസൺ - 1.5, ആനന്ദ് - 1.5

നാലാം മത്സരം, ആനന്ദ്-കാൾസൺ, ½–½

തിരുത്തുക
ആനന്ദ്-കാൾസൺ, മത്സരം 4
abcdefgh
88
77
66
55
44
33
22
11
abcdefgh
34...Be8 എന്ന നീക്കത്തിനു ശേഷം

തീയതി : 13-11-2013

സമയം : ഉച്ചയ്ക്ക് 3 മണി

വെളുപ്പ് : വിശ്വനാഥൻ ആനന്ദ്

കറുപ്പ് : മാഗ്നസ് കാൾസൺ

പ്രാരംഭ നീക്കം : റുയ് ലോപ്പസ്, ബെർലിൻ പ്രതിരോധം

നീക്കങ്ങൾ :

1. e4 e5 2. Nf3 Nc6 3. Bb5 Nf6 4. 0-0 Nxe4 5. d4 Nd6 6. Bxc6 dxc6 7. dxe5 Nf5 8. Qxd8+ Kxd8 9. h3 Bd7 10. Rd1 Be7 11. Nc3 Kc8 12. Bg5 h6 13. Bxe7 Nxe7 14. Rd2 c5 15. Rad1 Be6 16. Ne1 Ng6 17. Nd3 b6 18. Ne2 Bxa2 19. b3 c4 20. Ndc1 cxb3 21. cxb3 Bb1 22. f4 Kb7 23. Nc3 Bf5 24. g4 Bc8 25. Nd3 h5 26. f5 Ne7 27. Nb5 hxg4 28. hxg4 Rh4 29. Nf2 Nc6 30. Rc2 a5 31. Rc4 g6 32. Rdc1 Bd7 33. e6 fxe6 34. fxe6 Be8 (ചിത്രം) 35. Ne4 Rxg4+ 36. Kf2 Rf4+ 37. Ke3 Rf8 38. Nd4 Nxd4 39. Rxc7+ Ka6 40. Kxd4 Rd8+ 41. Kc3 Rf3+ 42. Kb2 Re3 43. Rc8 Rdd3 44. Ra8+ Kb7 45. Rxe8 Rxe4 46. e7 Rg3 47. Rc3 Re2+ 48. Rc2 Ree3 49. Ka2 g5 50. Rd2 Re5 51. Rd7+ Kc6 52. Red8 Rge3 53. Rd6+ Kb7 54. R8d7+ Ka6 55. Rd5 Re2+ 56. Ka3 Re6 57. Rd8 g4 58. Rg5 Rxe7 59. Ra8+ Kb7 60. Rag8 a4 61. Rxg4 axb3 62. R8g7 Ka6 63. Rxe7 Rxe7 64. Kxb3 ½–½

മത്സരഫലം : സമനില

പോയൻറ് നില : കാൾസൺ - 2, ആനന്ദ് - 2

അഞ്ചാം മത്സരം, കാൾസൺ-ആനന്ദ്, 1-0

തിരുത്തുക
കാൾസൺ-ആനന്ദ്, മത്സരം 5
abcdefgh
88
77
66
55
44
33
22
11
abcdefgh
45. Bh7 എന്ന നീക്കത്തിനു ശേഷം

തീയതി : 15-11-2013

വെളുപ്പ് : മാഗ്നസ് കാൾസൺ

കറുപ്പ് : വിശ്വനാഥൻ ആനന്ദ്

പ്രാരംഭ നീക്കം : ക്വീൻസ് ഗാംബിറ്റ് നിരസിച്ചത്

നീക്കങ്ങൾ :

1. c4 e6 2. d4 d5 3. Nc3 c6 4. e4 dxe4 5. Nxe4 Bb4+ 6. Nc3 c5 7. a3 Ba5 8. Nf3 Nf6 9. Be3 Nc6 10. Qd3 cxd4 11. Nxd4 Ng4 12. 0-0-0 Nxe3 13. fxe3 Bc7 14. Nxc6 bxc6 15. Qxd8+ Bxd8 16. Be2 Ke7 17. Bf3 Bd7 18. Ne4 Bb6 19. c5 f5 20. cxb6 fxe4 21. b7 Rab8 22. Bxe4 Rxb7 23. Rhf1 Rb5 24. Rf4 g5 25. Rf3 h5 26. Rdf1 Be8 27. Bc2 Rc5 28. Rf6 h4 29. e4 a5 30. Kd2 Rb5 31. b3 Bh5 32. Kc3 Rc5+ 33. Kb2 Rd8 34. R1f2 Rd4 35. Rh6 Bd1 36. Bb1 Rb5 37. Kc3 c5 38. Rb2 e5 39. Rg6 a4 40. Rxg5 Rxb3+ 41. Rxb3 Bxb3 42. Rxe5+ Kd6 43. Rh5 Rd1 44. e5+ Kd5 45. Bh7 (ചിത്രം) Rc1+ 46. Kb2 Rg1 47. Bg8+ Kc6 48. Rh6+ Kd7 49. Bxb3 axb3 50. Kxb3 Rxg2 51. Rxh4 Ke6 52. a4 Kxe5 53. a5 Kd6 54. Rh7 Kd5 55. a6 c4+ 56. Kc3 Ra2 57. a7 Kc5 58. h4 കറുപ്പ് തോൽവി സമ്മതിച്ചു. 1–0

മത്സരഫലം : കാൾസൺ ജയിച്ചു.

പോയൻറ് നില : കാൾസൺ - 3, ആനന്ദ് - 2

ആറാം മത്സരം, ആനന്ദ്-കാൾസൺ, 0-1

തിരുത്തുക
ആനന്ദ്–കാൾസൺ, മത്സരം 6
abcdefgh
88
77
66
55
44
33
22
11
abcdefgh
59...f4 എന്ന നീക്കത്തിനു ശേഷം

തീയതി : 16-11-2013

വെളുപ്പ് : വിശ്വനാഥൻ ആനന്ദ്

കറുപ്പ് : മാഗ്നസ് കാൾസൺ

പ്രാരംഭ നീക്കം : റുയ് ലോപ്പസ്, ബെർലിൻ പ്രതിരോധം

നീക്കങ്ങൾ :

1. e4 e5 2. Nf3 Nc6 3. Bb5 Nf6 4. d3 Bc5 5. c3 0-0 6. 0-0 Re8 7. Re1 a6 8. Ba4 b5 9. Bb3 d6 10. Bg5 Be6 11. Nbd2 h6 12. Bh4 Bxb3 13. axb3 Nb8 14. h3 Nbd7 15. Nh2 Qe7 16. Ndf1 Bb6 17. Ne3 Qe6 18. b4 a5 19. bxa5 Bxa5 20. Nhg4 Bb6 21. Bxf6 Nxf6 22. Nxf6+ Qxf6 23. Qg4 Bxe3 24. fxe3 Qe7 25. Rf1 c5 26. Kh2 c4 27. d4 Rxa1 28. Rxa1 Qb7 29. Rd1 Qc6 30. Qf5 exd4 31. Rxd4 Re5 32. Qf3 Qc7 33. Kh1 Qe7 34. Qg4 Kh7 35. Qf4 g6 36. Kh2 Kg7 37. Qf3 Re6 38. Qg3 Rxe4 39. Qxd6 Rxe3 40. Qxe7 Rxe7 41. Rd5 Rb7 42. Rd6 f6 43. h4 Kf7 44. h5 gxh5 45. Rd5 Kg6 46. Kg3 Rb6 47. Rc5 f5 48. Kh4 Re6 49. Rxb5 Re4+ 50. Kh3 Kg5 51. Rb8 h4 52. Rg8+ Kh5 53. Rf8 Rf4 54. Rc8 Rg4 55. Rf8 Rg3+ 56. Kh2 Kg5 57. Rg8+ Kf4 58. Rc8 Ke3 59. Rxc4 f4 (ചിത്രം) 60. Ra4 h3 61. gxh3 Rg6 62. c4 f3 63. Ra3+ Ke2 64. b4 f2 65. Ra2+ Kf3 66. Ra3+ Kf4 67. Ra8 Rg1 0–1 68. വെളുപ്പ് തോൽവി സമ്മതിച്ചു. 0-1

മത്സരഫലം : കാൾസൺ ജയിച്ചു.

പോയന്റ് നില : കാൾസൺ - 4, ആനന്ദ് - 2

ഏഴാം മത്സരം, ആനന്ദ്-കാൾസൺ, ½–½

തിരുത്തുക
ആനന്ദ്–കാൾസൺ, മത്സരം 7
abcdefgh
88
77
66
55
44
33
22
11
abcdefgh
29. Kc2 എന്ന നീക്കത്തിനു ശേഷം

തീയതി : 18-11-2013

വെളുപ്പ് : വിശ്വനാഥൻ ആനന്ദ്

കറുപ്പ് : മാഗ്നസ് കാൾസൺ

പ്രാരംഭ നീക്കം : റുയ് ലോപ്പസ്, ബെർലിൻ പ്രതിരോധം

നീക്കങ്ങൾ :

1. e4 e5 2. Nf3 Nc6 3. Bb5 Nf6 4. d3 Bc5 5.Bxc6 dxc6 6. Nbd2 Bg4 7. h3 Bh5 8. Nf1 Nd7 9. Ng3 Bxf3 10. Qxf3 g6 11. Be3 Qe7 12. 0-0-0 0-0-0 13. Ne2 Rhe8 14. Kb1 b6 15. h4 Kb7 16. h5 Bxe3 17. Qxe3 Nc5 18. hxg6 hxg6 19. g3 a5 20. Rh7 Rh8 21. Rdh1 Rxh7 22. Rxh7 Qf6 23. f4 Rh8 24. Rxh8 Qxh8 25. fxe5 Qxe5 26. Qf3 f5 27. exf5 gxf5 28. c3 Ne6 29. Kc2 (ചിത്രം) Ng5 30. Qf2 Ne6 31. Qf3 Ng5 32. Qf2 Ne6 ½–½

മത്സരഫലം : സമനില

പോയൻറ് നില : കാൾസൺ - 4.5, ആനന്ദ് - 2.5

എട്ടാം മത്സരം, കാൾസൺ-ആനന്ദ്, ½–½

തിരുത്തുക
കാൾസൺ–ആനന്ദ്, മത്സരം 8
abcdefgh
88
77
66
55
44
33
22
11
abcdefgh
33...h5 എന്ന നീക്കത്തിനു ശേഷം

തീയതി : 19-11-2013

വെളുപ്പ് : മാഗ്നസ് കാൾസൺ

കറുപ്പ് : വിശ്വനാഥൻ ആനന്ദ്

പ്രാരംഭ നീക്കം : റുയ് ലോപ്പസ്, ബെർലിൻ പ്രതിരോധം

നീക്കങ്ങൾ :

1. e4 e5 2. Nf3 Nc6 3. Bb5 Nf6 4. 0-0 Nxe4 5. Re1 Nd6 6. Nxe5 Be7 7. Bf1 Nxe5 8. Rxe5 0-0 9. d4 Bf6 10. Re1 Re8 11. c3 Rxe1 12. Qxe1 Ne8 13. Bf4 d5 14. Bd3 g6 15. Nd2 Ng7 16. Qe2 c6 17. Re1 Bf5 18. Bxf5 Nxf5 19. Nf3 Ng7 20. Be5 Ne6 21. Bxf6 Qxf6 22. Ne5 Re8 23. Ng4 Qd8 24. Qe5 Ng7 25. Qxe8+ Nxe8 26. Rxe8+ Qxe8 27. Nf6+ Kf8 28. Nxe8 Kxe8 29. f4 f5 30. Kf2 b5 31. b4 Kf7 32. h3 h6 33. h4 h5 (ചിത്രം) ½–½

മത്സരഫലം : സമനില

പോയൻറ് നില : കാൾസൺ - 5, ആനന്ദ് - 3

ഒമ്പതാം മത്സരം, ആനന്ദ്-കാൾസൺ, 0-1

തിരുത്തുക
ആനന്ദ്–കാൾസൺ, മത്സരം 9
abcdefgh
88
77
66
55
44
33
22
11
abcdefgh
27...b1=Q+ എന്ന നീക്കത്തിനു ശേഷം

തീയതി : 21-11-2013

വെളുപ്പ് : വിശ്വനാഥൻ ആനന്ദ്

കറുപ്പ് : മാഗ്നസ് കാൾസൺ

പ്രാരംഭ നീക്കം : നിംസോ-ഇന്ത്യൻ പ്രതിരോധം

നീക്കങ്ങൾ :

1. d4 Nf6 2. c4 e6 3. Nc3 Bb4 4. f3 d5 5. a3 Bxc3+ 6. bxc3 c5 7. cxd5 exd5 8. e3 c4 9. Ne2 Nc6 10. g4 0-0 11. Bg2 Na5 12. 0-0 Nb3 13. Ra2 b5 14. Ng3 a5 15. g5 Ne8 16. e4 Nxc1 17. Qxc1 Ra6 18. e5 Nc7 19. f4 b4 20. axb4 axb4 21. Rxa6 Nxa6 22. f5 b3 23. Qf4 Nc7 24. f6 g6 25. Qh4 Ne8 26. Qh6 b2 27. Rf4 b1=Q+ (ചിത്രം) 28. Nf1 Qe1 29.വെളുപ്പ് തോൽവി സമ്മതിച്ചു. 0–1

മത്സരഫലം : കാൾസൺ ജയിച്ചു.

പോയൻറ് നില : കാൾസൺ - 6, ആനന്ദ് - 3

പത്താം മത്സരം, കാൾസൺ-ആനന്ദ്, ½–½

തിരുത്തുക
കാൾസൺ–ആനന്ദ്, മത്സരം 10
abcdefgh
88
77
66
55
44
33
22
11
abcdefgh
29...Ne8 എന്ന നീക്കത്തിനു ശേഷം

തീയതി : 22-11-2013

വെളുപ്പ് : മാഗ്നസ് കാൾസൺ

കറുപ്പ് : വിശ്വനാഥൻ ആനന്ദ്

പ്രാരംഭ നീക്കം : സിസിലിയൻ പ്രതിരോധം

നീക്കങ്ങൾ :

1. e4 c5 2. Nf3 d6 3. Bb5+ Nd7 4. d4 cxd4 5. Qxd4 a6 6. Bxd7+ Bxd7 7. c4 Nf6 8. Bg5 e6 9. Nc3 Be7 10. 0-0 Bc6 11. Qd3 0-0 12. Nd4 Rc8 13. b3 Qc7 14. Nxc6 Qxc6 15. Rac1 h6 16. Be3 Nd7 17. Bd4 Rfd8 18. h3 Qc7 19. Rfd1 Qa5 20. Qd2 Kf8 21. Qb2 Kg8 22. a4 Qh5 23. Ne2 Bf6 24. Rc3 Bxd4 25. Rxd4 Qe5 26. Qd2 Nf6 27. Re3 Rd7 28. a5 Qg5 29. e5 Ne8 (ചിത്രം) 30. exd6 Rc6 31. f4 Qd8 32. Red3 Rcxd6 33. Rxd6 Rxd6 34. Rxd6 Qxd6 35. Qxd6 Nxd6 36. Kf2 Kf8 37. Ke3 Ke7 38. Kd4 Kd7 39. Kc5 Kc7 40. Nc3 Nf5 41. Ne4 Ne3 42. g3 f5 43. Nd6 g5 44. Ne8+ Kd7 45. Nf6+ Ke7 46. Ng8+ Kf8 47. Nxh6 gxf4 48. gxf4 Kg7 49. Nxf5+ exf5 50. Kb6 Ng2 51. Kxb7 Nxf4 52. Kxa6 Ne6 53. Kb6 f4 54. a6 f3 55. a7 f2 56. a8=Q f1=Q 57. Qd5 Qe1 58. Qd6 Qe3+ 59. Ka6 Nc5+ 60. Kb5 Nxb3 61. Qc7+ Kh6 62. Qb6+ Qxb6+ 63. Kxb6 Kh5 64. h4 Kxh4 65. c5 Nxc5 ½–½

മത്സരഫലം : സമനില

പോയൻറ് നില : കാൾസൺ - 6.5, ആനന്ദ് - 3.5

ഈ സമനിലയോടെ, 6½–3½ എന്ന പോയന്റ് നിലയോടെ മാഗ്നസ് കാൾസൺ വിജയിക്കുകയും, പുതിയ ലോക ചെസ്സ് ചാമ്പ്യൻ ആവുകയും ചെയ്തു.[13]

  1. 1.0 1.1 "Top 100 Players November 2013". Ratings.fide.com. Retrieved 2 November 2013.
  2. Doggers, Peter (11 March 2013). "FIDE Candidates: a historical perspective". ChessVibes. Archived from the original on 2013-03-14. Retrieved 15 March 2013.
  3. Doggers, Peter (15 March 2013). "FIDE Candidates' Tournament officially opened by Ilyumzhinov". ChessVibes. Archived from the original on 2013-03-17. Retrieved 15 March 2013.
  4. 4.0 4.1 4.2 4.3 "Rules & regulations for the Candidates Tournament of the FIDE World Championship cycle 2011–2013" (PDF). FIDE. Retrieved 10 November 2012.
  5. Doggers, Peter (10 February 2012). "The Candidates' in London; is FIDE selling its World Championship cycle?". ChessVibes. Archived from the original on 2012-04-14. Retrieved 8 June 2012.
  6. Doggers, Peter (13 March 2013). "FIDE Candidates: Predictions". ChessVibes. Archived from the original on 2013-03-16. Retrieved 2 April 2013.
  7. Unudurti, Jaideep (8 March 2013). "Even as a student, you have to watch the games live: Viswanathan Anand". The Economic Times. Archived from the original on 2013-12-03. Retrieved 2 April 2013.
  8. Doggers, Peter (30 March 2013). "Candidates R12 – full report, pictures, videos". ChessBase News. Retrieved 1 April 2013.
  9. Doggers, Peter (1 April 2013). "Candidates R13 – pictures and postmortems". ChessBase News. Retrieved 1 April 2013.
  10. 10.0 10.1 10.2 Ramírez, Alejandro (1 April 2013). "Candidates R14 – leaders lose, Carlsen qualifies". ChessBase News. Retrieved 1 April 2013. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "c" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  11. "Tournament standings". FIDE. Retrieved 1 April 2013.
  12. "FIDE Top players – Top 100 Players March 2013". FIDE. Retrieved 1 March 2013.
  13. "Chennai G10: Magnus Carlsen is the new World Champion!". ChessBase News. 22 November 2013. Archived from the original on 2013-11-24. Retrieved 24 November 2013.