മാഗ്നസ് കാൾസൺ
നോർവീജിയൻ ഗ്രാൻഡ്‌മാസ്റ്ററും 2013 ലെ ഫിഡെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന വ്യക്തിയും ഇപ്പോഴത്തെ ലോകചാമ്പ്യനുമാണ് മാഗ്നസ് കാൾസൺ.( ജനനം: 30 നവംബർ 1990) ലോകചെസ്സ് ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന 'എലോ റേറ്റിങ്ങിൽ' എത്തിയ ആളാണ് മാഗ്നസ് കാൾസൺ
മാഗ്നസ് കാൾസൺ | |
---|---|
![]() 2016 ചെസ്സ് ഒളിമ്പ്യാഡിൽ കാൾസെൻ | |
മുഴുവൻ പേര് | Sven Magnus Øen Carlsen |
രാജ്യം | Norway |
ജനനം | Tønsberg, Norway | 30 നവംബർ 1990
സ്ഥാനം | Grandmaster (2004) |
ലോകജേതാവ് | 2013–present |
ഫിഡെ റേറ്റിങ് | 2875 (ജനുവരി 2023) |
ഉയർന്ന റേറ്റിങ് | 2882 (May 2014) |
Ranking | No. 1 (August 2019) |
Peak ranking | No. 1 (January 2010) |
ചെസ്സ് ചരിത്രത്തിലെ മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർമാരിൽ ഒരാളുമാണ് കാൾസൺ[1].
ശൈലിതിരുത്തുക
മികച്ച ഒരു ആക്രമണ ശൈലിയാണ് കാൾസൺ പിന്തുടരുന്നത്. എന്നാൽ തന്റെ കേളീശൈലിയിലെ പോരായ്മകൾ പരിഹരിയ്ക്കുന്നതിനും മികച്ച ഓപ്പണിങ്ങുകൾ പരിശീലിയ്ക്കുന്നതിനും ലോകോത്തര നിലവാരം നിലനിർത്തുന്നതിനും കാൾസൺ ശ്രദ്ധവയ്ക്കുന്നുണ്ട്.[2] പരിശീലനത്തിൽ ഗാരി കാസ്പറോവിന്റെ സേവനം കാൾസണു ലഭിച്ചിട്ടുണ്ട്.
ലോകചാമ്പ്യൻതിരുത്തുക
2013 നവംബർ 22നു ചെന്നൈയിൽ വച്ചു നടന്ന ലോകചെസ് ചാംപ്യൻഷിപ്പിൽ നിലവിലെ ചാംപ്യൻ വിശ്വനാഥൻ ആനന്ദിനെ പരാജയപ്പെടുത്തി കാൾസൺ ലോകചെസ് ചാംപ്യൻ ആയി. ലോകചെസ്സ് കിരീടം നേടുന്ന ആദ്യ നോർവേക്കാരൻ എന്ന ബഹുമതി 22 വയസ്സിൽ ചാമ്പ്യനായ കാൾസൺ സ്വന്തമാക്കി.[3] 2014 നവംബർ 7 മുതൽ റഷ്യയിലെ സോച്ചിയിൽ വച്ചു നടന്ന ലോക ചെസ് ചാംപ്യൻഷിപ്പിൽ 6½ പോയന്റു നേടി കാൾസൺ കിരീടം നിലനിർത്തി.[4] 2016 നവംബറിൽ നടന്ന ലോക ചെസ് ചമ്പ്യൻഷിപ്പിൽ കര്യാക്കിനെ തോൽപ്പിച്ച കാൾസൺ തന്റെ കിരീടം നിലനിർത്തി.
അവലംബംതിരുത്തുക
- ↑ http://www.chessbase.com/newsdetail.asp?newsid=5828
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
- ↑ ആനന്ദിന് കിരീടം നഷ്ടമായി: കാൾസൺ ലോകചാമ്പ്യൻ Archived 2013-11-23 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2013 നവംബർ 22
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-11-25.