സുനിൽ സുഖദ
മലയാള ചലച്ചിത്ര അഭിനേതാവും സ്വഭാവ നടനുമാണ് സുനിൽ സുഖദ എന്നറിയപ്പെടുന്ന സുനിൽ വി.സി. (ജനനം: മെയ് 16 1974). 2010-ൽ റിലീസായ ബെസ്റ്റ് ആക്ടർ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി.[1][2][3]
സുനിൽ സുഖദ | |
---|---|
ജനനം | സുനിൽ എസ് 16 മേയ് 1974 |
ദേശീയത | ഇന്ത്യ |
തൊഴിൽ | സിനിമാ നടൻ |
സജീവ കാലം | 2010–തുടരുന്നു |
ജീവിതപങ്കാളി(കൾ) | Un-married |
മാതാപിതാക്ക(ൾ) | സുധാകര പണിക്കർ,സരസ്വതി അമ്മ |
ജീവിതരേഖ
തിരുത്തുകമലയാള ചലച്ചിത്ര അഭിനേതാവും സ്വഭാവ നടനുമായ സുനിൽ സുഖദയുടെ ശരിയായ പേര് സുനിൽ വി.സി എന്നതാണ്. അധ്യാപകനായ സുധാകരപ്പണിക്കരുടേയും സരസ്വതിയമ്മയുടേയും മകനായി 1974 മെയ് 16ന് തൃശൂർ ജില്ലയിലെ പൂത്തോളിൽ ജനിച്ചു.
തൃശൂരിലുള്ള സി.എം.എസ്. സ്കൂളിലും കേരളവർമ്മ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ സുനിൽ ചെറുപ്പത്തിൽ തന്നെ നാടക സമിതികളിൽ ചേർന്ന് പ്രവർത്തിച്ചു. തൃശൂർ രംഗചേതന എന്ന നാടക സംഘത്തിൽ അംഗമായിരുന്നു സുനിൽ സുഖദ.
തുടർന്ന് ഓൺ സ്ക്രീൻ ജീവിതം ആരംഭിച്ച സുനിൽ സുഖദയെ മാതൃഭൂമി പത്രത്തിൻ്റെയും മിസ്റ്റർ ലൈറ്റ് ടോർച്ചിൻ്റെയും പരസ്യ ചിത്രത്തിൽ ചെയ്ത വേഷമാണ് ശ്രദ്ധേയനാക്കിയത്.
സ്പൈനൽ കോഡ് എന്ന നാടകത്തിലെ മികച്ച പ്രകടനത്തോടെ മലയാള സിനിമയിലെത്തിയ സുനിലിൻ്റെ ആദ്യ സിനിമ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് 2010-ൽ റിലീസായ ബെസ്റ്റ് ആക്ടർ എന്ന ചിത്രമാണ്.
തുടർന്ന് സോൾട്ട് & പെപ്പർ, ചാപ്പാ കുരിശ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സുനിൽ സമുദ്രക്കനി സംവിധാനം ചെയ്ത പോരാളി എന്ന സിനിമയിലൂടെ തമിഴിലും ഒരു വേഷം ചെയ്തു.
ഷൂസ്ട്രിംഗ് പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനി നടത്തുന്ന സുനിൽ സുഖദ അതിൻ്റെ ബാനറിൽ ഇതുവരെ പതിനാല് ലഘുചിത്രങ്ങൾ സംവിധാനം ചെയ്തു. മൈ ഹാർട്ട് ഈസ് ഓൺ മൈ ലെഫ്റ്റ് എന്ന ഹ്രസ്വചിത്രത്തിന് വിബ്ജ്യോർ ജൂറി പുരസ്കാരം ലഭിച്ചു.
അഭിനയം, സംവിധാനം എന്നതിനു പുറമെ ലെനിൻ രാജേന്ദ്രൻ്റെ രാത്രിമഴ, മകരമഞ്ഞ് എന്നീ ചിത്രങ്ങളിൽ സൗണ്ട് റെക്കോർഡിസ്റ്റ് ആയും പ്രവർത്തിച്ചു.
അവിവാഹിതനായി തുടരുന്ന സുനിൽ തൃശൂരിലെ പൂത്തോളിലുള്ള സുഖദ എന്ന വീട്ടിൽ താമസിക്കുന്നു.[4]
അഭിനയിച്ച സിനിമകൾ
തിരുത്തുക- ചാപ്പാ കുരിശ് 2011
- സോൾട്ട് & പെപ്പർ 2011
- 101 വെഡഢിംഗ്സ് 2011
- താപ്പാന 2012
- തിരുവമ്പാടി തമ്പാൻ 2012
- മോളി ആൻ്റി റോക്ക്സ് 2012
- സീൻ ഒന്ന് നമ്മുടെ വീട് 2012
- ബാച്ച്ലർ പാർട്ടി 2012
- തത്സമയം ഒരു പെൺകുട്ടി 2012
- മദിരാശി 2012
- പ്രഭുവിൻ്റെ മക്കൾ 2012
- ഉസ്താദ് ഹോട്ടൽ 2012
- ജവാൻ ഓഫ് വെള്ളിമല 2012
- മാറ്റിനി 2012
- ഭൂപടത്തിൽ ഇല്ലാത്ത ഒരിടം 2012
- പട്ടം പോലെ 2013
- ആമേൻ 2013
- ഒളിപ്പോര് 2013
- ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ് 2013
- നാടോടി മന്നൻ 2013
- വെടിവഴിപാട് 2013
- പൊട്ടാസ് ബോംബ് 2013
- പുണ്യാളൻ അഗർബത്തീസ് 2013
- റെഡ് വൈൻ 2013
- ഓഗസ്റ്റ് ക്ലബ് 2013
- കടൽ കടന്ന് ഒരു മാത്തുക്കുട്ടി 2013
- ഭാര്യ അത്ര പോര 2013
- അരികിൽ ഒരാൾ 2013
- നടൻ 2013
- വല്ലാത്ത പഹയൻ 2013
- പോളി ടെക്നിക്ക് 2014
- വേഗം 2014
- ഇതിഹാസ 2014
- കൂതറ 2014
- മോസയിലെ കുതിര മീനുകൾ 2014
- കളർ ബലൂൺ 2014
- മംഗ്ലീഷ് 2014
- സെവൻത് ഡേ 2014
- ഹാപ്പി ജേർണി 2014
- കാരണവർ 2014
- മണിരത്നം 2014
- ഓൺ ദി വേ 2014
- ബാല്യകാല സഖി 2014
- ഒരു കൊറിയൻ പടം 2014
- നാക്കു പെൻറാ നാക്കൂ ടാക്കാ 2014
- കസിൻസ് 2014
- വെള്ളിമൂങ്ങ 2014
- ലണ്ടൻ ബ്രിഡ്ജ് 2014
- ഉത്സാഹക്കമ്മറ്റി 2014
- ഓടും രാജ ആടും റാണി 2014
- ബിവെയർ ഓഫ് ഡോഗ്സ് 2014
- വർഷം 2014
- 32-ാം അധ്യായം 23-ാം വാക്യം 2015
- ഒരു സെക്കൻ്റ് ക്ലാസ് യാത്ര 2015
- മാതൃവന്ദനം 2015
- ജോ & ദി ബോയ് 2015
- ഉത്തരചെമ്മീൻ 2015
- ലൈഫ് ഓഫ് ജോസൂട്ടി 2015
- റാസ്പ്പുട്ടിൻ 2015
- ആന മയിൽ ഒട്ടകം 2015
- അപ്പവും വീഞ്ഞും 2015
- എല്ലാം ചേട്ടൻ്റെ ഇഷ്ടം പോലെ 2015
- നമസ്തേ ബാലി 2015
- നീ-ന 2015
- സാരഥി 2015
- സുധീ വാത്മീകം 2015
- രുദ്രസിംഹാസനം 2015
- പത്തേമാരി 2015
- ചിറകൊടിഞ്ഞ കിനാവുകൾ 2015
- സാൾട്ട് മാംഗോ ട്രീ 2015
- ഉട്ടോപ്യയിലെ രാജാവ് 2015
- ഇവൻ മര്യാദരാമൻ 2015
- ഞാൻ സംവിധാനം ചെയ്യും 2015
- ഇടി 2015
- ഇത് താൻടാ പോലീസ് 2016
- കാപ്പിരിത്തുരുത്ത് 2016
- സുഖമായിരിക്കട്ടെ 2016
- വൈറ്റ് 2016
- പ്രേതം I 2016
- പാവാട 2016
- റൊമാനോവ് 2016
- ഷാജഹാനും പരിക്കുട്ടിയും 2016
- അപ്പുറം ബംഗാൾ ഇപ്പുറം തിരുവിതാംകൂർ 2016
- കവി ഉദ്ദേശിച്ചത് 2016
- ചൈന്നെ കൂട്ടം 2016
- പാ.വ. 2016
- മരുഭൂമിയിലെ ആന 2016
- ശിഖാമണി 2016
- സൂം 2016
- പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് 2017
- കെയർ ഓഫ് സൈറ ഭാനു 2017
- ഒരു മെക്സിക്കൻ അപാരത 2017
- മാസ്റ്റർ പീസ് 2017
- ബിരിയാണിക്കിസ 2017
- ദി ഗ്രേറ്റ് ഫാദർ 2017
- ജോർജേട്ടൻസ് പൂരം 2017
- വാർണ്യത്തിൽ ആശങ്ക 2017
- തൃശിവപേരൂർ ക്ലിപ്തം 2017
- പുള്ളിക്കാരൻ സ്റ്റാറാ 2017
- കോണ്ടസ 2018
- നിത്യഹരിത നായകൻ 2018
- മോഹൻലാൽ 2018
- വികട കുമാരൻ 2018
- ഐക്കരക്കോണത്തെ ഭിക്ഷഗ്വരന്മാർ 2018
- പഞ്ചവർണ തത്ത 2018
- പ്രേമസൂത്രം 2018
- കായംകുളം കൊച്ചുണ്ണി 2018
- ഒരു പഴയ ബോംബ് കഥ 2018
- മംഗല്യം തന്തുനാനനെ 2018
- ചാലക്കുടിക്കാരൻ ചങ്ങാതി 2018
- കല്ലായി എഫ്.എം. 2018
- വകതിരിവ് 2019
- തൊട്ടപ്പൻ 2019
- വാർത്തകൾ ഇതുവരെ 2019
- കളിക്കൂട്ടുകാർ 2019
- എവിടെ 2019
- ഗാനഗന്ധർവ്വൻ 2019
- ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ 2019
- തെളിവ് 2019
- പത്താം ക്ലാസിലെ പ്രണയം 2019
- പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 2020
- വെള്ളാരം കുന്നിലെ വെള്ളിമീനുകൾ 2021[5]
അവലംബം
തിരുത്തുക- ↑ "'സുഖദ ഇല്ലെങ്കിൽ ഞാനില്ല, കാരണമുണ്ട്': സുനിൽ സുഖദ" https://www.manoramaonline.com/homestyle/spot-light/2019/05/06/sunil-sukhada-actor-house-memories-celebrity-home.amp.html
- ↑ "Sunil Sukhada - IMDb" https://m.imdb.com/name/nm4584689/
- ↑ "Mollywood Movie Actor Sunil Sukhada Biography, News, Photos, Videos | NETTV4U" https://nettv4u.com/amp/celebrity/malayalam/movie-actor/sunil-sukhada
- ↑ "സുനിൽ സുഖദ - Sunil Sukhada | M3DB.COM" https://m3db.com/sunil-sukhada
- ↑ https://m3db.com/films-acted/25827