ലാലാ അമർനാഥ്
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരൻ
(ലാല അമർനാഥ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാനിക് അമർനാഥ് ഭരദ്വാജ് (ലാല അമർനാഥ്, സെപ്റ്റംബർ 11, 1911 - ഓഗസ്റ്റ് 5, 2000) മുൻ ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്ററും ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനു വേണ്ടി ആദ്യ സെഞ്ചുറി നേടിയ കളിക്കാരനെന്ന ബഹുമതി അമർനാഥിനാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ക്യാപ്റ്റനും അമർനാഥായിരുന്നു (1947-48, ഓസ്ട്രേലിയൻ പര്യടനം). ഡോൺ ബ്രാഡ്മാനെ ഹിറ്റ് വിക്കറ്റ് ആയി ഔട്ട് ആക്കിയ ഏക ബൗളർ എന്ന ഖ്യാതിയും അമർനാഥിനുണ്ട്
ലാല അമർനാഥ് ഇന്ത്യ (IND) | ||
ബാറ്റിങ്ങ് ശൈലി | വലം കൈ | |
ബൗളിങ്ങ് ശൈലി | വലം കൈ മീഡിയം പേസ് | |
ടെസ്റ്റുകൾ | ഫസ്റ്റ് ക്ലാസ് | |
മൽസരങ്ങൾ | 24 | 184 |
റൺസ് | 878 | 10,426 |
ബാറ്റിങ്ങ് ശരാശരി | 24.38 | 41.37 |
100s/50s | 1/4 | 31/59 |
ഉയർന്ന സ്കോർ | 118 | 262 |
ബോളുകൾ | 4241 | 29.474 |
വിക്കറ്റുകൾ | 45 | 463 |
ബോളിങ് ശരാശരി | 32.91 | 22.98 |
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം | 2 | 19 |
10 വിക്കറ്റ് പ്രകടനം | - | 3 |
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം | 5/96 | 7/27 |
ക്യാച്ചുകൾ/സ്റ്റുമ്പിങ് | 13 | 96/2 |
Test debut: 15 December, 1933 |
പഞ്ചാബിലെ കപൂർത്തലയിൽ ജനിച്ച അമർനാഥ് വളർന്നത് ലാഹോറിലാണ്. വിഭജനകാലത്ത് മുസ്ലീം ആക്രമണത്തിൽ നിന്നു രാക്ഷപ്പെടാൻ[അവലംബം ആവശ്യമാണ്] പട്യാലയിലേക്ക് കുടിയേറിയ ഇദ്ദേഹം പിന്നീട് ഡൽഹിയിലേക്കു താമസം മാറ്റി.
ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ