നരി കോൺട്രാക്റ്റർ
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
നരിമാൻ ജംഷഡ്ജി (നരി) കോണ്ട്രാക്റ്റർ (ജനനം: മാർച്ച് 7, 1934) മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും ക്യാപ്റ്റനുമായിരുന്നു. ആദ്യ ഫസ്റ്റ് ക്ലാസ് മൽസരത്തിൽ പരിക്കേറ്റ ഗുജറാത്ത് ക്യാപ്റ്റനു പകരമായി കളത്തിലിറങ്ങാൻ ഭാഗ്യം ലഭിച്ച നരി കോണ്ട്രാക്റ്റർ രണ്ടിന്നിംഗ്സിലും സെഞ്ചുറി നേടി കഴിവു തെളിയിച്ചു. ആർതർ മോറിസിനു ശേഷം ആ നേട്ടം കൈ വരിക്കുന്ന രണ്ടാമത്തെ കളിക്കാരനാണ് ഇദ്ദേഹം. 1961-62 സീസണിൽ ബാർബഡോസിനെതിരേയുള്ള മൽസരത്തിനിടെ ചാർലി ഗ്രിഫിത്തിന്റെ പന്ത് തലക്കേറ്റ് ആറു ദിവസം അബോധാവസ്ഥയിലായ നരി കോണ്ട്രാക്റ്ററുടെ കരിയർ അതോടെ അവസാനിച്ചു. ഇപ്പോൾ മുംബൈയിൽ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ അക്കാഡമിയിൽ കോച്ച് ആയി ജോലി നോക്കുന്നു.
നരി കോണ്ട്രാക്റ്റർ ഇന്ത്യ (IND) | ||
ബാറ്റിങ്ങ് ശൈലി | ഇടം കയ്യൻ | |
ബൗളിങ്ങ് ശൈലി | വലം കൈ മീഡിയം പേസ് | |
ടെസ്റ്റുകൾ | ഫസ്റ്റ് ക്ലാസ് | |
മൽസരങ്ങൾ | 31 | 138 |
റൺസ് | 1611 | 8611 |
ബാറ്റിങ്ങ് ശരാശരി | 31.58 | 39.86 |
100s/50s | 1/11 | 22/- |
ഉയർന്ന സ്കോർ | 108 | 176 |
ബോളുകൾ | 186 | 2026 |
വിക്കറ്റുകൾ | 1 | 26 |
ബോളിങ് ശരാശരി | 80.00 | 40.00 |
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം | - | - |
10 വിക്കറ്റ് പ്രകടനം | - | - |
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം | 1/9 | 4/85 |
ക്യാച്ചുകൾ/സ്റ്റുമ്പിങ് | 18/- | 72/- |
Test debut: 2 December, 1955 |
ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ