ഹിറ്റ് വിക്കറ്റ്
ക്രിക്കറ്റ് കളിയിൽ ഒരു ബാറ്റ്സ്മാൻ പുറത്താകുന്ന രീതികളിൽ ഒന്നാണ് ഹിറ്റ് വിക്കറ്റ്. കളിക്കിടെ ബാറ്റ്സ്മാന്റെ ബാറ്റ് സ്പർശിച്ചതു മൂലമോ, ഏതെങ്കിലും ശരീരഭാഗങ്ങൾ സ്പർശിച്ചത് മൂലമോ. വിക്കറ്റ് വീഴപ്പെട്ടാൽ ആ ബാറ്റ്സ്മാൻ ഹിറ്റ് വിക്കറ്റ് മുഖേന ഔട്ട് ആയതായി പ്രഖ്യാപിക്കപ്പെടുന്നു. ബാറ്റ്സ്മാന്റെ ശരീരഭാഗങ്ങൾ എന്നതിൽ ധരിച്ചിരിക്കുന്ന ജഴ്സിയും, ശരീരത്തിൽ ധരിച്ചിരിക്കുന്ന സുരക്ഷാ ഉപകരണങ്ങളും, ഗ്ലൗ പോലെയുള്ള വസ്തുക്കളും ഉൾപ്പെടുന്നു. എന്നാൽ പന്ത് നോ ബോളോ, ഡെഡ് ബോളോ ആയിരിക്കുന്ന സാഹചര്യങ്ങളിൽ ഹിറ്റ് വിക്കറ്റ് അനുവദനീയമല്ല. ഹിറ്റ് വിക്കറ്റുകൾ, അപ്പോൾ പന്തെറിയുന്ന ബൗളർ നേടിയതായാണ് കണക്കാക്കപ്പെടുന്നത്. ക്രിക്കറ്റ് നിയമങ്ങളിൽ 35-ആം നിയമമാണ് ഹിറ്റ് വിക്കറ്റിനെ സംബന്ധിക്കുന്നത്. ഹിറ്റ് വിക്കറ്റുകൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ അസാധാരണമായി മാത്രമേ സംഭവിച്ചിട്ടുള്ളൂ, അതിനാൽ ക്യാച്ച്, ബൗൾഡ്, ലെഗ് ബിഫോർ വിക്കറ്റ്, റൺ ഔട്ട്, സ്റ്റംപ്ഡ് എന്നീ സാധാരണ ഔട്ടാകൽ രീതികൾക്ക് പിന്നിലായാണ് ഹിറ്റ് വിക്കറ്റിന്റെ സ്ഥാനം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ
തിരുത്തുകടെസ്റ്റ് ക്രിക്കറ്റിൽ 152 തവണയും[1], ഏകദിന ക്രിക്കറ്റിൽ 57 തവണയും മാത്രമേ ഹിറ്റ് വിക്കറ്റുകൾ സംഭവിച്ചിട്ടുള്ളൂ.[2]
അവലംബം
തിരുത്തുക- ↑ http://stats.espncricinfo.com/ci/engine/stats/index.html?class=1;dismissal=6;filter=advanced;orderby=start;orderbyad=reverse;template=results;type=batting;view=innings
- ↑ http://stats.espncricinfo.com/ci/engine/stats/index.html?class=2;dismissal=6;filter=advanced;orderby=start;orderbyad=reverse;template=results;type=batting;view=innings