ദത്ത ഗെയ്ക്‌വാദ്
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍
ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്‌വാദ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്നു. 1928, ഒക്ടോബർ 27-നു വഡോദരയിൽ ജനിച്ചു. 1959-ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ടീമിനെ നയിച്ചു. ഒൻപതു വർഷത്തോളം രഞ്ജി ട്രോഫി മൽസരങ്ങളിൽ ബറോഡയെ നയിച്ച ഇദ്ദേഹം 110 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ നിന്നായി 5788 റൺസ് നേടിയിട്ടുണ്ട്. പതിനൊന്ന് അന്തരാഷ്ട്രമൽസരങ്ങളിൽ പങ്കെടുത്ത ഇദ്ദേഹം ഒരു അർദ്ധ സെഞ്ചുറി അടക്കം 350 റൺസ് നേടിയിട്ടുണ്ട്. പിൽക്കാലത്ത് ഇന്ത്യക്കുവേണ്ടി കളിച്ച അൻഷുമാൻ ഗെയ്ക്‌വാദ് പുത്രനാണ്.
ദത്ത ഗെയ്ക്‌വാദ് ഇന്ത്യ (IND) | ||
ബാറ്റിങ്ങ് ശൈലി | വലം കൈ | |
ബൗളിങ്ങ് ശൈലി | - | |
ടെസ്റ്റുകൾ | ഫസ്റ്റ് ക്ലാസ് | |
മൽസരങ്ങൾ | 11 | 110 |
റൺസ് | 350 | 5788 |
ബാറ്റിങ്ങ് ശരാശരി | 18.42 | 36.40 |
100s/50s | -/1 | 17/- |
ഉയർന്ന സ്കോർ | 52 | 249* |
ബോളുകൾ | 12 | 1964 |
വിക്കറ്റുകൾ | - | 25 |
ബോളിങ് ശരാശരി | - | 40.64 |
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം | - | - |
10 വിക്കറ്റ് പ്രകടനം | - | - |
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം | - | 4/117 |
ക്യാച്ചുകൾ/സ്റ്റുമ്പിങ് | 5/- | 49/- |
Test debut: 5 June, 1952 |
ഇന്ത്യയുടെ ക്രിക്കറ്റ് ടീം നായകന്മാർ