വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്ത്
(വെച്ചൂച്ചിറ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ ഒരു പഞ്ചായത്താണ് വെച്ചൂച്ചിറ. ഈ ഗ്രാമത്തിലെ കൂടുതൽ ആൾക്കാരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.[അവലംബം ആവശ്യമാണ്]

വെച്ചൂച്ചിറ
ഗ്രാമപഞ്ചായത്ത്
വെച്ചൂച്ചിറ is located in Kerala
വെച്ചൂച്ചിറ
വെച്ചൂച്ചിറ
കേരളത്തിൽ വെച്ചൂച്ചിറ
Coordinates: 9°26′06″N 76°51′08″E / 9.435°N 76.8522°E / 9.435; 76.8522Coordinates: 9°26′06″N 76°51′08″E / 9.435°N 76.8522°E / 9.435; 76.8522
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട
Government
 • ഭരണസമിതിവെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്
വിസ്തീർണ്ണം
 • ആകെ51.8 കി.മീ.2(20.0 ച മൈ)
ഉയരം
3 മീ(10 അടി)
ജനസംഖ്യ
 (2011)
 • ആകെ21,237
 • ജനസാന്ദ്രത410/കി.മീ.2(1,100/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലിഷ്
സമയമേഖലUTC+5:30 (IST)
പിൻ കോഡ്
686511
ടെലിഫോൺ കോഡ്04735
വാഹന റെജിസ്ട്രേഷൻKL-03, KL-62
സാക്ഷരത96.58%
വെബ്സൈറ്റ്വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്

ഭൂപ്രകൃതിതിരുത്തുക

കൂടുതലും മലയോര മേഖലയാണ്. തോടുകൾ, നദികൾ ഇവയാൽ സമൃദ്ധമാണ് ഈ ഗ്രാമം.എല്ലാ ജനങ്ങളും പരസ്പര സ്നേഹത്തോടെയും സഹകരണത്തോടെയും കഴിയുന്നവരാണ്. എല്ലാ മതക്കാരുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്. ജനങ്ങളിൽ ഭൂരിഭാഗവും വ്യക്തമായ രാഷ്ട്രീയ ബോധം ഉള്ളവരാണ്. വിദ്യാഭ്യാസത്തിനു മുൻ‌തൂക്കം കൊടുക്കുന്നവർ ആണ് എല്ലാവരും. പഞ്ചായത്തിൽ നിന്നും അനേകർ വിദേശത്തു പോയി ജോലി ചെയ്തു വരുന്നു. വിദേശ നാണ്യം ധാരാളം ഇവിടേയ്ക്ക് എത്തുന്നുണ്ട് .

കൃഷിതിരുത്തുക

നാണ്യവിളയായ റബ്ബർ ആണ് പ്രധാന കൃഷി. കൂടാതെ മറ്റ് വിളകളായ മരച്ചീനി, കൊക്കോ, കാപ്പി, കുരുമുളക് മുതലായവയും കൃഷി ചെയ്യുന്നുണ്ട്. ചെറുകിട കർഷകരാണ് കൂടുതൽ പേരും. 15 വാർഡുകൾ ചേർന്നതാണ് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്. സർക്കാരിന്റെ കൃഷിഭവൻ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പശുവളർത്തൽ തൊഴിലാക്കിയ അനേകം പേര് ഇവിടെയുണ്ട് . മിൽമയുടെ ജില്ലയിലെ ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന യൂണിറ്റ് വെച്ചൂച്ചിറയിലാണ്.

വിദ്യാലയങ്ങൾതിരുത്തുക

പത്തനംതിട്ട ജില്ലയിലെ നവോദയ സ്കൂൾ ഇവിടെയാണ്. കൂടാതെ, ഗവ. പോളിടെൿനിക്, ഹയർ സെക്കണ്ടറി സ്കൂളുകൾ, വി. എച്ച്. എസ്.എസ്., ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്നിവയുമുണ്ട് ഇവിടെ. കൊല്ലമുള ലിറ്റിൽ ഫ്ലവർ, ലിറ്റിൽ എഞ്ചൽസ് സ്കൂൾ തുടങ്ങിയവയും ഇവിടെ പ്രവർത്തിക്കുന്നു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത വിശ്വബ്രാഹ്മണ കോളേജ് ഇവിടെ  പ്രവർത്തിക്കുന്നു. ഗെവേണ്മെന്റ് പോളിയുടെ കെട്ടിടം പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു

വിനോദസഞ്ചാരംതിരുത്തുക

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പെരുംതേനരുവി വെള്ളച്ചാട്ടം ഇവിടെയാണ്. അനേകം പേർ ഇവിടെ സന്ദർശനത്തിനായി വരുന്നുണ്ട്. കേരളാ റ്റൂറിസം ഡിപ്പാർട്ട്മെന്റ് ഇവിടെ ടൂറിസ്റ്റുകൾക്കയി കോട്ടെജുകൾ പണിതിട്ടുണ്ട് . അതോടൊപ്പം തന്നെ  വ്യൂ ഗാലറിയും ഉണ്ട്.. കേരള ടൂറിസം വകുപ്പിന്റെ ചുമതലയിൽ ക്യാമ്പ്‌ സെന്റർ, ഭക്ഷണശാല, താമസത്തിനുള്ള മുറികൾ, സമ്മേളന ഹാൾ എന്നിവ പൂർത്തിയായി വരുന്നു. വെള്ളച്ചാട്ടത്തിനു കുറെ മുകളിലായി എലെക്ട്രിസിറ്റി ഡിപ്പാർട്ടുമെന്റിന്റെ ടാം പണിതിട്ടുണ്ട്. അതിൽ നിന്നും വെള്ളം താഴെയെത്തിച്ചു വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട് .

ബാങ്കുകൾതിരുത്തുക

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് , പത്തനംതിട്ട ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് , വെൺകുറിഞ്ഞി സർവീസ് സഹകരണ  ബാങ്ക്, കൂടാതെ മുത്തൂറ്റ്, കൊശമറ്റം തുടങ്ങിയ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു.

സർക്കാർ സ്ഥാപനങ്ങൾതിരുത്തുക

പോലീസ് സ്റ്റേഷൻ, മൃഗാശുപത്രി, സർക്കാർ ആശുപത്രി, പഞ്ചായത്തു കമ്മ്യൂണിറ്റി ഹാൾ, തുടങ്ങിയവ കൂത്താട്ടുകുളത്തു സ്ഥിതി ചെയ്യുന്നു  പഞ്ചായത്തു ഓഫീസ്, കൃഷി ഭവൻ, അക്ഷയ സെന്റർ, പോളിടെക്‌നിക്‌, എലെക്ട്രിസിറ്റി ഓഫീസ്, എന്നിവ വെച്ചൂച്ചിറയിൽ പ്രവർത്തിക്കുന്നു.

ആരാധനാലയങ്ങൾതിരുത്തുക

റോമൻ കാത്തോലിക് ചർച്, ലാറ്റിൻ കാത്തോലിക് ചർച്, മലങ്കര കാത്തോലിക് ചർച്, സി എസ ഐ ചർച്, മാർത്തോമാ ചർച്, വിവിധ പെന്തെകൊസ്തു ആരാധനാലയങ്ങൾ, കുന്നം ദേവീക്ഷേത്രം , നൂറോക്കാട് ധര്മ ശാസ്താ ക്ഷേത്രം, വാഹമുക്ക് ശാസ്താ ക്ഷേത്രം, മുരുക ക്ഷേത്രം, വാറ്റുകുന്നു ജുമാ മസ്ജിദ്, കക്കുടുക്ക മസ്ജിദ്, പി ആർ ഡി എസ് ആരാധനാലയങ്ങൾ തുടങ്ങിയവ വെച്ചൂച്ചിറയിലുണ്ട്.

~~~

അവലംബംതിരുത്തുക

https://en.wikipedia.org/wiki/Vechoochira