റാം (മലയാള ചലച്ചിത്രം)

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം
(റാം (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഒരു മലയാളഭാഷ ചലച്ചിത്രമാണ് റാം. തൃഷയാണ് ഈ ചിത്രത്തിൽ മോഹൻലാലിൻ്റെ നായിക[1].ഹേയ് ജൂഡ് എന്ന ചിത്രത്തിന് ശേഷം തൃഷ അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും റാമിനുണ്ട്. ഇന്ദ്രജിത്ത്,സുരേഷ് മേനോൻ, സിദ്ദിഖ്,ദുർഗ്ഗ കൃഷ്ണ എന്നിവരാണ് മറ്റുതാരങ്ങൾ. ദൃശ്യത്തിന്റെ വലിയ വിജയത്തിന് ശേഷം ജിത്തു ജോസഫും,മോഹൻലാലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.സതീഷ് കുറുപ്പ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു.വി.എസ്സ് വിനായക് ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് വിഷ്ണു ശ്യാമാണ്.മാക്സ് ലാബാണ് ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുകയെന്ന് വാർത്തകളുണ്ട്.

റാം
സംവിധാനംജിത്തു ജോസഫ്
നിർമ്മാണംരമേശ് പിള്ള
സുധൻ എസ്സ്.പിള്ള
രചനജിത്തു ജോസഫ്
തിരക്കഥജിത്തു ജോസഫ്
അഭിനേതാക്കൾ
സംഗീതംവിഷ്ണു ശ്യാം
ഛായാഗ്രഹണംസതീഷ് കുറുപ്പ്
ചിത്രസംയോജനംവി.എസ്സ് വിനായക്
സ്റ്റുഡിയോഅഭിഷേക് ഫിലിംസ്
പാഷൻ സ്റ്റുഡിയോസ്
വിതരണംമാക്സ് ലാബ്
റിലീസിങ് തീയതി2020
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ രാമചന്ദ്രശേഖർ (റാം)
തൃഷ വിനീത
ദുർഗ്ഗ കൃഷ്ണ മീര
ഇന്ദ്രജിത്ത്
സിദ്ദിഖ്
ആധിൽ ഹുസൈൻ
സന്തോഷ് കീഴാറ്റൂർ
കലാഭവൻ ഷാജോൺ
ടിനി ടോം
സായ്കുമാർ
ലിയോണ ലിഷോയ്
വിനയ് ഫോർട്ട് പ്രവീൺ
ചന്തുനാഥ്
സുമൻ സഞ്ജയ്
ഹിമ ശങ്കർ

നിർമ്മാണം തിരുത്തുക

ദൃശ്യം, ദൃശ്യം 2, 12ത്ത് മാൻ എന്നീ മികച്ച ത്രില്ലർ സിനിമകൾക്ക് ശേഷം മോഹൻലാലും, ജിത്തു ജോസഫും ഒന്നിക്കുന്ന നാലാമത്തെ ചിത്രം ആണ് റാം. മോഹൻലാൽ - ജീത്തു ജോസഫ് കോമ്പോയിൽ വന്ന ചിത്രങ്ങളുടെ വലിയ വിജയം കാരണം തന്നെ ഈ ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ വളരെയധികം ആവേശത്തിൽ ആയിരുന്നു ആരാധകരും, പ്രേക്ഷകരും. തൃഷ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണ് റാം.ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് ആണ് തൃഷയുടെ ആദ്യ മലയാള ചിത്രം.നിവിൻ പോളി ആണ് ഈ ചിത്രത്തിലെ നായകൻ.എന്നാൽ ഹേയ് ജൂഡ് എന്ന ചിത്രത്തിന് ബോക്സ് ഓഫിസിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല.

2019 ഡിസംബർ 16-ന് ചിത്രത്തിന്റെ പൂജാ ചടങ്ങും പത്രസമ്മേളനവും നടന്നു.അന്ന് ചിത്രത്തിന്റെ ശീർഷകം വെളിപ്പെടുത്തി. റാമിന്റെ ചിത്രീകരണം 2020 ജനുവരി 5-ന് ആരംഭിച്ചു.95 ദിവസം ഷൂട്ട് ഉണ്ടായിരുന്നു.കെയ്റോ, ഉസ്ബെക്കിസ്ഥാൻ, യുകെ, ഡൽഹി, ധനുഷ്കോടി, കൊളംബോ തുടങ്ങിയവയാകും ലൊക്കേഷൻ. ഇന്ദ്രജിത്ത്,സന്തോഷ് കീഴാറ്റൂർ,ആധിൽ ഹുസ്സൈൻ,ദുർഗ്ഗ കൃഷ്ണ [2] തുടങ്ങിയ വൻ താര നിര ഈ ചിത്രത്തിൽ അണി നിരക്കുന്നു. ചിത്രത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞതിങ്ങനെ; ദൃശ്യം എന്ന സിനിമ ഒരുപാട് പേരുണ്ടാക്കിയ ചിത്രമാണ്. വലിയ വിജയമായിരുന്നു. അതിപ്പോൾ ചൈനയിൽ റീമേക്ക് ചെയ്തു.റാമും ഒരു ത്രില്ലർ സിനിമയാണ്. വലിയൊരു കമ്പനിയാണ് ഇത് നിർമിക്കുന്നത്. ഒരുപാട് നാളത്തെ ചർച്ചകൾക്കു ശേഷമാണ് ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. വളരെ പാഷനോടുകൂടിയാണ് ഈ ചിത്രത്തെ കാണുന്നത്. വലിയ ലൊക്കേഷനുകൾ സിനിമയ്ക്ക് ആവശ്യമാണ്. വലിയ താരനിരയുണ്ട്. എല്ലാ സിനിമകളും തുടങ്ങുമ്പോൾ അത് ഹിറ്റാകട്ടെ എന്നു പ്രാർഥിച്ചാണ് തുടങ്ങുന്നത്. ചില സിനിമകൾ അങ്ങനെ ആകുന്നു, ചിലത് അങ്ങനെ അല്ലാതാകുന്നു. അതിന്റെ രഹസ്യം ആർക്കും അറിയില്ല. ഈ സിനിമയും അങ്ങനെ തന്നെയാണ്. ആ രഹസ്യം അറിയാതെ ഈ ചിത്രം മുന്നോട്ടുപോകുന്നു.

സംവിധായകൻ ജിത്തു ജോസഫിന്റെ വാക്കുകൾ; ഈ സിനിമയിലെ തൃഷയുടെ കഥാപാത്രം ഡോക്ടറാണ്.ഈ ചിത്രത്തിലേക്ക് തൃഷയുടെ പേര് നിർദ്ദേശിച്ചത് മോഹൻലാലാണ്. കഥ പോകുന്ന രീതി അനുസരിച്ച് നമുക്ക് പരിചയമില്ലാത്ത ഒരാൾ അഭിനയിച്ചാൽ നന്നാകുമെന്ന് തോന്നി. തൃഷയെ കൂടാതെ പലപേരുകൾ പറഞ്ഞിരുന്നു.അവസാനം അങ്ങനെ തൃഷയിൽ എത്തുകയായിരുന്നു.

സംഗീതം തിരുത്തുക

നവാഗതനായ വിഷ്ണു ശ്യാമാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചു.

റിലീസ് തിരുത്തുക

2020 ഒക്ടോബർ 22 ന് പൂജ അവധി ദിവസങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് കാരണം മാറ്റിവച്ചു.

അവലംബം തിരുത്തുക

  1. https://malayalam.news18.com/news/film/movies-is-trisha-and-mohanlal-in-jeethu-josephs-next-mm-155531.html
  2. https://talkies.online/durga-krishna-plays-trishas-sisters-role-in-ram/[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=റാം_(മലയാള_ചലച്ചിത്രം)&oldid=3942511" എന്ന താളിൽനിന്ന് ശേഖരിച്ചത്