ലിയോണ ലിഷോയ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി

ഒരു ചലച്ചിത്ര അഭിനേത്രിയാണ് ലിയോണ ലിഷോയ് (ജനനം:1991 ഏപ്രിൽ 26). 2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന സിനിമയിലൂടെയാണ് അഭിനേത്രിയായി രംഗപ്രവേശം ചെയ്തത്. തുടർന്ന് ജവാൻ ഓഫ് വെള്ളിമലയിലെ വേഷം ശ്രദ്ധിയ്ക്കപ്പെട്ടു. എൻ ഇനിയ കാതൽ മഴ എന്ന സിനിമയിലൂടെ തമിഴകത്തും ബാലു ലവ്സ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡയിലും തുടക്കം കുറിച്ചു. സിനിമാ-സീരിയൽ അഭിനേതാവായ ലിഷോയിയുടെ മകളായ ലിയോണ നിരവധി പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്[1][2][3].

ലിയോണ ലിഷോയ്
ജനനം
ലിയോണ ലിഷോയ്

1991 ഏപ്രിൽ 26
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2012 – ഇന്നുവരെ
മാതാപിതാക്ക(ൾ)ലിഷോയ്, ബിന്ദു

കുടുംബം

തിരുത്തുക

ലിയോണ ലിഷോയ് 1991 ഏപ്രിൽ 26ന് ലിഷോയുടേയും, ബിന്ദുവിന്റെയും മകളായ് തൃശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിൽ ജനിച്ചു.

വിദ്യാഭ്യാസം

തിരുത്തുക

ഹരിശ്രീ വിദ്യാനിധി സ്കൂൾ,ക്രൈസ്റ്റ് ജൂനിയർ കോളേജ് (ബാംഗ്ലൂർ) എന്നിവടങ്ങളിലായ് ലിയോണ വിദ്യാഭ്യാസം പൂർത്തിയാക്കി.

സിനമാ ജീവിതം

തിരുത്തുക

2012ൽ റെജി നായർ സംവിധാനം ചെയ്ത കലികാലം എന്ന ചിത്രത്തിലൂടെയാണ് ലിയോണ ചലച്ചിത്ര മേഖലയിലേക്ക് കടന്നു വരുന്നത്.പിന്നീട് ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടാൻ ഇടയാക്കി.ഈ ചിത്രത്തിൽ ആസിഫ് അലിയയായിരുന്നു ലിയോണയുടെ നായകൻ.മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സാറ അർജുന്റെ അമ്മയുടെ വേഷം ലിയോണയ്ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇടയാക്കി.ടൊവിനോ തോമസ് നായകനായ മായാനദി എന്ന ചിത്രത്തില സമീറ എന്ന കഥാപാത്രം നായിക കഥാപാത്രത്തിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
 1. കലികാലം (2012)...അനന്യ
 2. ജവാൻ ഓഫ് വെള്ളിമല (2012)...ആനി
 3. നോർത്ത് 24 കാതം (2013)
 4. ബാങ്കിൾസ് (2013)
 5. റെഡ് റെയ്ൻ (2013)
 6. ബീഡി (2014)... വെറ്ററിനറി ഡോക്ടർ
 7. ഹരം (2015)
 8. ഒന്നും ഒന്നും മൂന്ന് (2015)
 9. റോസാപ്പൂക്കാലം (2015)... ജാസ്മിൻ
 10. സൂം (2016)
 11. ആൻമരിയ കലിപ്പിലാണ് (2016)...ഡോക്ടർ ട്രീസ
 12. ജെമിനി (2017)...മിഥില
 13. ഹദിയ (2017)... ഖദീജ
 14. വിശ്വാസപൂർവ്വം മൻസൂർ (2017)...സൗമ്യ
 15. ഹിസ്റ്ററി ഓഫ് ജോയ് (2017)... അപർണ
 16. മായാനദി (2017)...സമീറ
 17. മറഡോണ (2018)...നാദിയ
 18. കിടു (2018)...ആനി
 19. മംഗല്യം തന്തുനാനേനാ (2018)...സൂസൻ
 20. ഇഷ്ക് (2019)...മരിയ
 21. അതിരൻ (2019)
 22. അന്വേക്ഷണം (2019)
 23. മാജിക് മൊമൻസ്
 24. ബാലു ലവ് നന്ദിനി
 25. കളം (2019)
 26. റാം (ചലച്ചിത്രം) (2020)
 1. "തൂവെള്ള ഗൗണിൽ സുന്ദരിയായി ലിയോണ, ചിത്രങ്ങൾ വൈറൽ". zeenews.
 2. "ലിയോണ ലിഷോയ്". m3db.
 3. "രണ്ട് വർഷം മുൻപാണ് അസുഖം തിരിച്ചറിഞ്ഞത്, വേദനാജനകമായിരുന്നു ആ കാലം: തുറന്നു പറഞ്ഞ് ലിയോണ". Indian Express.
"https://ml.wikipedia.org/w/index.php?title=ലിയോണ_ലിഷോയ്&oldid=3919019" എന്ന താളിൽനിന്ന് ശേഖരിച്ചത്