ഖേൽരത്ന പുരസ്കാരം

കായിക പുരസ്കാരം
(മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം. 1992 മുതൽ 2021 ആഗസ്ത് വരെ ഇതിന്റെ പേര് രാജീവ് ഗാന്ധി ഖേൽരത്ന എന്നായിരുന്നു. ഈ പുരസ്കാരത്തിന്റെ തുടക്കത്തിലുള്ള സമ്മാനതുക 5,00,000 രൂപയായിരുന്നു . ഇത് 2009ൽ 7,50,000 രൂപയായി ഉയർത്തി.[1] നിലവിൽ 25 ലക്ഷം രൂപയാണ് ഖേൽ രത്ന പുരസ്കാരത്തിൽ നൽകുന്നത്.

ഖേൽരത്ന പുരസ്കാരം
ഇനം കായികം (വ്യക്തിഗതം/ടീം)
വിഭാഗം സിവിലിയൻ
തുടങ്ങിയ വർഷം 1991 - 1992
ആദ്യപുരസ്കാരം 1991 - 1992
അവസാനപുരസ്കാരം 2011 - 2012
ആകെ 16
പുരസ്കാരം നല്കുന്നത് ഭാരത സർക്കാർ
സമ്മാനത്തുക 5,00,000 രൂപ
സ്വഭാവം പരമോന്നത കായികബഹുമതി
ആദ്യവിജയി വിശ്വനാഥൻ ആനന്ദ് 1991 - 1992
അവസാനവിജയി ഗഗൻ നാരംഗ് 2010 - 2011
പിൻഗാമി അർജുന അവാർഡ്

1991-92-ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. കായികരംഗത്ത് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്ന കായികതാരത്തിനോ ടീമിനോ ആണ് ഈ പുരസ്കാരം നൽകിപ്പോരുന്നത്. ചെസ് കളിക്കാരനായ വിശ്വനാഥൻ ആനന്ദ് ആണ് ആദ്യത്തെ ഖേൽരത്ന വിജയി.[2]

തിരഞ്ഞെടുപ്പ്

തിരുത്തുക

കേന്ദ്ര യുവജനകാര്യ-കായിക വകുപ്പ് മന്ത്രാലയം ഓരോ വർഷവും നിയമിക്കുന്ന പ്രത്യേക സമിതിയാണ് അതത് വർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന വിജയിയെ കണ്ടെത്തുന്നത്. നടപ്പുവർഷം ഏപ്രിൽ 1 മുതൽ അടുത്തവർഷം മാർച്ച് 31 വരെയുള്ള കായികപ്രകടനമാണ് കണക്കിലെടുക്കുക. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, പ്രൊഫഷണൽ കായികഇനങ്ങളായ ബില്യാർഡ്സ്, സ്നൂക്കർ, ചെസ്, ക്രിക്കറ്റ് എന്നിവയിൽ കായികതാരങ്ങൾ നടത്തുന്ന പ്രകടനമാണ് പരിഗണിക്കുക. ഒരു കായികതാരത്തിന് ഒരിക്കൽ മാത്രമേ ഈ പുരസ്കാരം നൽകുകയുള്ളൂ. പുരസ്കാരത്തിന് പരിഗണിക്കാനുള്ള കായികതാരങ്ങളെ ഇന്ത്യൻ പാർലമെന്റ്, സംസ്ഥാന സർക്കാരുകൾ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ദേശീയ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവയിലേതെങ്കിലുമൊന്ന് നാമനിർദ്ദേശം ചെയ്യുകയും വേണം.[3] ഈ നിർദ്ദേശങ്ങൾ കമ്മിറ്റി പരിഗണിക്കുകയും വിജയിയുടെ പേര് ഇന്ത്യൻ സർക്കാരിന് നിർദ്ദേശിക്കുകയും ചെയ്യും. വിജയിയുടെ പേര് പ്രഖ്യാപിക്കുക സർക്കാരാണ്. പുരസ്കാരം സമർപ്പിക്കുന്ന ഇന്ത്യൻ രാഷ്ട്രപതിയും.

ഖേൽരത്ന നേടിയ മലയാളികൾ

തിരുത്തുക

ഇതുവരെയായി മൂന്ന് മലയാളികൾ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയിട്ടുണ്ട്. 2002-03 വർഷത്തിൽ ഓട്ടക്കാരി കെ.എം. ബീനമോൾ ആണ് ഈ പുരസ്കാരം ആദ്യം കേരളത്തിലേക്കെത്തിച്ചത്.[4] അടുത്തവർഷം ലോങ്ജമ്പ് താരം അഞ്ജു ബോബി ജോർജ്ജും ഈ പുരസ്കാരത്തിന് അർഹയായി. 2021 വർഷത്തിൽ ഹോക്കിതാരം പി ആർ ശ്രീജേഷ് ഈ പുരസ്ന്കാരത്തിന് അർഹനായി. ഖേൽ രത്ന നേടുന്ന ആദ്യ പുരുഷ മലയാളി താരമാണ് പി ആർ ശ്രീജേഷ്.

വിജയികളുടെ പട്ടിക‍

തിരുത്തുക
ക്രമനം. വർഷം വിജയി കായിക ഇനം
01 1991-92 വിശ്വനാഥൻ ആനന്ദ് ചെസ്സ്
02 1992-93 ഗീത് സേഥി ബില്ല്യാർഡ്സ്
03 1993-94 വിജയി ഇല്ല -
04 1994-95 ഹോമി ഡി. മോത്തിവാല, പി.കെ. ഗാർഗ് വഞ്ചിതുഴയൽ (ടീം)
05 1995-96 കർണം മല്ലേശ്വരി ഭാരോദ്വഹനം
06 1996-97 ലിയാണ്ടർ പേസ് (സംയുക്തം) ടെന്നീസ്,
കുഞ്ചറാണിദേവി (സംയുക്തം) ഭാരോദ്വഹനം
07 1997-98 സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റ്
08 1998-99 ജ്യോതിർമയി സിക്ദർ അത്‌ലറ്റിക്സ്
09 1999-2000 ധൻരാജ് പിള്ള ഹോക്കി
10 2000-01 പുല്ലേല ഗോപീചന്ദ് ബാഡ്മിന്റൺ
11 2001-02 അഭിനവ് ബിന്ദ്ര ഷൂട്ടിംഗ്
12 2002-03 അഞ്ജലി ഭഗവത്(സംയുക്തം) ഷൂട്ടിംഗ്
കെ.എം. ബീനാമോൾ (സംയുക്തം) അത്‌ലറ്റിക്സ്
13 2003-04 അഞ്ജു ബോബി ജോർജ്ജ് അത്‌ലറ്റിക്സ്
14 2004-05 രാജ് വർദ്ധൻ റാഥോഡ് ഷൂട്ടിംഗ്
15 2005-06 പങ്കജ് അദ്വാനി ബില്ല്യാർഡ്സ്, സ്നൂക്കർ
16 2006-07 മാനവ്ജിത് സിങ് സന്ധു ഷൂട്ടിംഗ്
17 2007-08 മഹേന്ദ്ര സിങ് ധോണി ക്രിക്കറ്റ്
18 2008-09 മേരി കോം (സംയുക്തം) ബോക്സിങ്
വിജേന്ദർ കുമാർ (സംയുക്തം) ബോക്സിങ്
സുശീൽ കുമാർ (സംയുക്തം) ഗുസ്തി
19 2009-10 സൈന നേവാൾ ബാഡ്മിന്റൺ
20 2010-11 ഗഗൻ നാരംഗ് ഷൂട്ടിംഗ്
18 2011-12 വിജയകുമാർ (സംയുക്തം) ഷൂട്ടിംഗ്
യോഗേശ്വർ ദത്ത് (സംയുക്തം) ഗുസ്തി
19 2012–13 രഞ്ജൻ സോധി Shooting
20 2014–15 സാനിയ മിർസ ടെന്നീസ്
21 2015–16 പി.വി. സിന്ധു ബാഡ്മിന്റൺ[5]
ദിപാ കർമാകർ ജിംനാസ്റ്റിക്സ്[5]
ജിത്തു റായ് ഷൂട്ടിംഗ്[5]
സാക്ഷി മാലിക് ഗുസ്തി[5]
  1. "Khel Ratna, Arjuna Award prize money increased". മിഡ്ഡേ. 2009-07-29. Retrieved 9 ഒക്ടോബർ 2012.
  2. "Rajiv Gandhi Khel Ratna Award". WebIndia 123. Retrieved ഓഗസ്റ്റ് 29 2008. {{cite web}}: Check date values in: |accessdate= (help)
  3. "Rajiv Gandhi Khel Ratna Award". Sports Development Authority of Tamil Nadu. Archived from the original on 2007-07-06. Retrieved ഓഗസ്റ്റ് 29 2008. {{cite web}}: Check date values in: |accessdate= (help)
  4. "Anjali, Beenamol get Khel Ratna". Rediff. Retrieved ഓഗസ്റ്റ് 29 2008. {{cite web}}: Check date values in: |accessdate= (help)
  5. 5.0 5.1 5.2 5.3 [https://archive.today/20160824085901/http://pib.nic.in/newsite/PrintRelease.aspx?relid=149084#selection-39.0-43.36 Press Information Bureau Government of India Ministry of Youth Affairs and Sports]
"https://ml.wikipedia.org/w/index.php?title=ഖേൽരത്ന_പുരസ്കാരം&oldid=3968749" എന്ന താളിൽനിന്ന് ശേഖരിച്ചത്