കുഞ്ചറാണിദേവി
ഒരു ഭാരോദ്വഹന താരമാണ് കുഞ്ചറാണിദേവി (ജനനം 1 മാർച്ച് 1968).
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | Nameirakpam Devi Kunjarani | |||||||||||||||||||||||||||||||||||||
ജനനം | 1 മാർച്ച് 1968 | |||||||||||||||||||||||||||||||||||||
ഉയരം | 163 സെ.മീ (5 അടി 4 ഇഞ്ച്) | |||||||||||||||||||||||||||||||||||||
ഭാരം | 47.30 കി.ഗ്രാം (104.3 lb) | |||||||||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||||||||
രാജ്യം | India | |||||||||||||||||||||||||||||||||||||
കായികയിനം | Weightlifting | |||||||||||||||||||||||||||||||||||||
Weight class | 48 kg | |||||||||||||||||||||||||||||||||||||
ടീം | National team | |||||||||||||||||||||||||||||||||||||
Medal record
|
ജീവിതരേഖ
തിരുത്തുക1968 മാർച്ച് 1ന് മണിപ്പൂരിലെ ഇംഫാലിൽ ജനിച്ചു. 1978ൽ സിൻഡം സിൻഷംഗ് റസിഡന്റ് സ്ക്കൂളിൽ പഠിക്കുമ്പോൾ മുതൽ തന്നെ കായകരംഗത്തോട് താൽപ്പര്യം കാണിച്ചിരുന്നു. ഇംഫാലിലെ മഹാരാജ ബോധ ചന്ദ്ര കോളേജിൽ നിന്നും ബിരുദം നേടി. കേന്ദ്ര റിസർവ് പോലീസിൽ ചേർന്നു. എന്നാൽ അതിനൊപ്പം തന്നെ പോലീസ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുകയും 1996 മുതൽ 1998 വരെ പോലീസ് ടീമിന്റെ ക്യാപ്റ്റനാവുകയും ചെയ്തു.
കായിക ജീവിതം
തിരുത്തുക1985ന്റെ തുടക്കത്തിൽ 44 കി.ഗ്രാം, 46 കി.ഗ്രാം, 48 കി.ഗ്രാം വിഭാഗത്തിൽ മെഡലുകൾ, കൂടുതലായും സ്വർണ മെഡലുകൾ നേടാൻ തുടങ്ങി. 1987ൽ തിരുവനന്തപുരത്തു വച്ച് 2 ദേശീയ റെക്കോർഡുകൾ ഉണ്ടാക്കി. 1994ൽ പൂനെയിൽ വച്ച് 46 കി.ഗ്രാമിൽസ്വർണ മെഡൽ നേടിയെങ്കിലും വെള്ളിയായി താഴ്ന്നു. 50ൽ അധികം മെഡലുകൾ നേടിയിട്ടുണ്ട്. 2006ലെ കോമൺവെൽത്ത് ഗെയിംസിൽ 48 കി.ഗ്രാമിൽ സ്വർണം നേടി.
പുരസ്കാരങ്ങൾ
തിരുത്തുക- രാജീവ് ഗാന്ധി ഖേൽരത്ന (ലിയാണ്ടർ പേസിനൊപ്പം സംയുക്തമായി 1996-1997ൽ)
- അർജുന അവാർഡ് (1990)
- കെ.കെ. ബിർള കായിക പുരസ്കാരം (1996-1997)
പദവികൾ
തിരുത്തുകസി.ആർ.പി.എഫിലെ സെക്കന്റ് ഇൻ കമാന്റ്. 2014ലെ അർജുന അവാർഡിനും രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാര സമിതി അംഗമായിരുന്നു. 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ വനിതാ ഭാരോദ്വഹന ടീമിന്റെ പരിശീലകയായിരുന്നു.