ജിത്തു റായ്
നേപ്പാൾ വംശജനായ ഇന്ത്യൻ ഷൂട്ടിങ്ങ് താരമാണ് ജിത്തു റായ്. 10 മിറ്റർ എയർ പിസ്റ്റളിലും 50 മിറ്റർ എയർ പിസ്റ്റളിലുമാണ് ജിത്തു റായ് മത്സരിക്കുന്നത്.
വ്യക്തിവിവരങ്ങൾ | |
---|---|
ദേശീയത | ഇന്ത്യൻ, നേപ്പാളീസ് |
ജനനം | അവലംബം ആവശ്യമാണ്] സംഘുവ സഭാ ജില്ല, നേപ്പാൾ | 26 ഓഗസ്റ്റ് 1987 [
ഉയരം | 5 അടി (152 സെ.മീ) 10 |
ഭാരം | 170 |
Sport | |
രാജ്യം | ഇന്ത്യ |
കായികയിനം | ഷൂട്ടിങ്ങ് |
റാങ്ക് | 1 (10 metre air pistol)[1] 4 (50 metre pistol)[2] |
Event(s) | 10 metre air pistol 50 metre pistol |
Medal record
|
ആദ്യകാല ജീവിതം
തിരുത്തുകനേപ്പാളിലെ ഒറ്റപ്പെട്ട സ്ഥലമായ സംഘുവ സഭാ ജില്ലയിലെ സിത്തൽപതി-8ലാണ് ബാല്യകാലം ചെലവഴിച്ചത്. നേപ്പാളിലെ സംഘുവ സഭയിലാണ് ജിത്തു ജനിച്ചത്. 2006ൽ ഇന്ത്യയിലെത്തി. 2006ൽ തന്റെ അച്ഛൻ മരിച്ചപ്പോൾ ഇന്ത്യയിലേക്ക് താമസം മാറി. 11-ആം ഖൂർക്ക സൈനികവിഭാഗത്തിലെ നാലിബ് സുബേദാറായി ജോലി ലഭിച്ചു. 2010-11ലെ സെന്യത്തിന്റെ ഷൂട്ടിങ്ങ് സംഘത്തിൽ ചേർന്നെങ്കിലും മോശം പ്രകടനം മൂലം വീണ്ടും സൈന്യത്തിലേക്ക് പോയി.[3]
കായികജീവിതം
തിരുത്തുക2014ൽ മ്യൂണച്ചിൽ നടന്ന ഐ.എസ്.എസ്.എഫ് ലോകകപ്പിൽ 10 മിറ്റർ എയർ പിസ്റ്റളിൽ വെള്ളി മെഡൽ നേടി. ഇതിനു ശേഷം മാരിബറിൽ 10 മിറ്റർ എയർ പിസ്റ്റളിൽ സ്വർണവും 50 മിറ്റർ എയർ പിസ്റ്റളിൽ വെള്ളി മെഡലും നേടി. അതോടെ ലോകകപ്പിൽ 9 ദിവസത്തിനകം റായ് 3 മെഡലുകൾ നേടി[4] ഒരേ ലോകകപ്പിൽ 2 മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി.[5] അതോടെ 10 മിറ്റർ എയർ പിസ്റ്റളിൽ ഒന്നാം റാങ്കും 50 മിറ്റർ എയർ പിസ്റ്റളിൽ നാലാം റാങ്കു കരസ്ഥമാക്കി. 2014ലെ കോമൺവെൽത്ത് ഗെയിംസിലെ 50 മിറ്റർ എയർ പിസ്റ്റളിന്റെ യോഗ്യതാ റൗണ്ടിൽ 562 പോയിന്റോടെ റെക്കോർഡുണ്ടാക്കി.[6] ആ ഇനത്തിൽ റായ് സ്വർണം നേടുകയും ചെയ്തു.[7] 2014ലെ ഏഷ്യൻ ഗെയിംസിൽ 50 മിറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടി.[8][9] ഒപ്പം 10 മിറ്റർ എയർ പിസ്റ്റൾ ടീമിനത്തിൽ വെങ്കലവും നേടി.
മെഡലുകൾ
തിരുത്തുക- 2014 ഐ.എസ്.എസ്.എഫ് ലോക ചാമ്പ്യൻഷിപ്പിൽ 50 മിറ്റർ പിസ്റ്റളിൽ വെള്ളി മെഡൽ
- 2014 ഐ.എസ്.എസ്.എഫ് ലോകകപ്പിൽ (മാരിബർ) 10 മിറ്റർ എയർ പിസ്റ്റളിൽ സ്വർണ മെഡൽ
- 2014 ഐ.എസ്.എസ്.എഫ് ലോകകപ്പിൽ (മ്യൂണിച്ച്) 10 മിറ്റർ എയർ പിസ്റ്റളിൽ വെള്ളി മെഡൽ
- 2014 ഐ.എസ്.എസ്.എഫ് ലോകകപ്പിൽ (മാരിബർ) 50 മിറ്റർ പിസ്റ്റളിൽ വെള്ളി മെഡൽ
- 2014 കോമൺവെൽത്ത് ഗെയിംസിൽ 50 മിറ്റർ പിസ്റ്റളിൽ സ്വർണ മെഡൽ
- 2014 ഏഷ്യൻ ഗെയിംസിൽ 50 മിറ്റർ പിസ്റ്റളിൽ സ്വർണ മെഡൽ
- 2014 ഏഷ്യൻ ഗെയിംസിൽ 10 മിറ്റർ പിസ്റ്റളിൽ (ടീം) വെങ്കല മെഡൽ
അവലംബം
തിരുത്തുക- ↑ "10 metre air pistol Wrold rankings". issf-sports.org. 1 July 2014. Retrieved 28 July 2014.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "50 metre rifle World rankings". issf-sports.org. 1 July 2014. Retrieved 28 July 2014.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ http://timesofindia.indiatimes.com/sports/more-sports/shooting/Gorkha-Jitu-Rai-is-the-new-Pistol-King/articleshow/36926221.cms
- ↑ "Air Pistol: India's Rai smiles - three world cup medals in 9 days". issf-sports.org. 19 June 2014. Retrieved 28 July 2014.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Jitu Rai wins gold in ISSF World Cup". The New Indian Express. 19 June 2014. Retrieved 28 July 2014.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Men's 50 m Air Pistol result". glasgow2014.com. 28 July 2014. Archived from the original on 2014-07-29. Retrieved 28 July 2014.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Jitu Rai wins gold in 50m pistol event at CGW 2014". Patrika Group. No. 28 July 2014. Retrieved 28 July 2014.
- ↑ "Jitu Rai wins gold for India on opening day of Asian Games - TOI Mobile". The Times of India Mobile Site. 20 September 2014. Retrieved 21 September 2014.
{{cite web}}
: CS1 maint: date and year (link) - ↑ http://timesofindia.indiatimes.com/sports/tournaments/asian-games-2014/india-at-incheon/Asian-Games-Jitu-Rai-wins-gold-in-50m-pistol-event/articleshow/42968681.cms