റിയോ ഒളിപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജിംനാസ്റ്റാണ് ദിപാ കർമാകർ ഇംഗ്ലിഷ്: Dipa Karmakar ത്രിപുരയിലാണ് ജനിച്ചത്.(ജനനം: 9 ഓഗസ്റ്റ് 1993 അഗർത്തല), ഈ കായിക വിഭാഗത്തിൽ ദിപാ ഭാരതത്തെ അന്താരാഷ്ട്രവേദികളിൽ പ്രതിധീകരിച്ചുവരുന്നു. 2014 ലെ കോമൺവെൽത്ത് കായിക മേളയിൽ വെങ്കലപതക്കം നേടിയ ഇവർ അന്താരാഷ്ട്രമത്സരങ്ങളിൽ ഈ ഇനത്തിൽ ഒരു പതക്കം നേടുന്ന ആദ്യ ഇന്ത്യൻ വനിതയുമായി.[1]

Dipa Karmakar
দিপা কর্মকার
— Gymnast —
മുഴുവൻ പേര്Dipa Karmakar
പ്രതിനിധീകരിച്ച രാജ്യം ഇന്ത്യ
ജനനം (1993-08-09) 9 ഓഗസ്റ്റ് 1993  (30 വയസ്സ്)
Belonia, Tripura, India
ഉയരം4 ft 11 in (150 cm)
DisciplineWomen's artistic gymnastics
LevelSenior International Elite
Head coach(es)Biswaswar Nandi

ജീവിതരേഖ തിരുത്തുക

1993 ആഗത് 9 നു ത്രിപുരയിലെ അഗർത്തലയിൽ ജനിച്ചു. 6 വയസ്സുള്ളപ്പോൾ മുതൽ ജിമ്നേഷ്യത്തിൽ പോയിത്തുടങ്ങി. ആദ്യ പരിശീലകർ സോമ നന്ദിയും ബിശേസ്വർ നന്ദിയുമായിരുന്നു.[2][3] പരിശീലനം തുടങ്ങുന്ന കാലത്ത് ദീപക്ക് പലകക്കാലുകൾ ഉണ്ടായിരുന്നു. ഇത് ഒരു നല്ല ജിംനാസ്റ്റിനു വേണ്ട ശാരീരിക ലക്ഷണങ്ങളിലൊന്നായിരുന്നില്ല. എന്നാൽ കഠിന പരിശീലനത്തിനുശേഷം കാൽ പാദത്തിൽ ഒരു വളവ് ഉണ്ടാക്കിയെടുക്കാൻ ദിപക്കായി. .[4] 2008ൽ ദിപാ, ജല്പൈഗുരിയിൽ നടന്ന ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി. 2007 മുതൽ ഇന്നു വരെ ദിപാ 77 മെഡലുകളാണ് വാരിക്കൂട്ടിയത്. ഇതിൽ 67 സ്വർണ്ണവും ദേശീയ, അന്തർദേശീയ ചാമ്പ്യൻഷിപ്പുകളിൽ നിന്നായിരുന്നു..[5]

2016 റിയോ ഒളിമ്പിക്സിൽ തിരുത്തുക

ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിൽ ഫൈനൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ദീപ കാർമാക്കർ, വോൾട്ട് ഇനത്തിൽ ഏട്ടാമതായാണ് ദീപ ഫൈനൽ യോഗ്യത നേടിയത്‌.[6][7] ആർട്ടിസ്റ്റിക്‌സ് ജിംനാസ്റ്റിക്‌സിൽ വോൾട്ട്, അൺഇവൻ ബാർ, ബാലൻസ്‌ ബീം, ഫ്‌ളോർ എക്‌സസൈസ് എന്നീ വിഭാഗങ്ങളിലാണ് ദീപ മത്സരിച്ചത്. വോൾട്ടിലൊഴികെയുള്ള ഇനങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഓൾ റൗണ്ട് വിഭാഗത്തിൽ അൻപത്തിയൊന്നാം സ്ഥാനത്താണ് ദീപ എത്തിയത്.

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "Glasgow 2014 - Dipa Karmakar profile". Glasgow 2014 Ltd. Retrieved 31 July 2014.
  2. "Agartala takes pride in Dipa's achievement". The Hindu. 15 August 2016. Retrieved 15 August 2016.
  3. "From being flat-footed to 77 career medals: 10 interesting facts about Dipa Karmakar". Firstpost. 19 April 2016. Retrieved 15 August 2016.
  4. "Meet Dipa Karmakar: From a flat-footed 6-year-old to India's star woman gymnast". 18 April 2016. Retrieved 15 August 2016.
  5. "Tripura's Dipa Karmakar says she is aiming for an Olympic Medal". BDNews24. 6 November 2015. Archived from the original on 2018-08-08. Retrieved 13 April 2016.
  6. /olympics/dipa-vaults-into-olympic-history/2001522577?ns_mchannel=PPLA&ns_source=FB&ns_campaign=OlympicsFB&ns_linkname=Karmakar&ns_fee=0
  7. Naik, Shivani (18 Apr 2016). "Dipa Karmakar becomes first Indian woman gymnast to qualify for Olympics". The times of india. Retrieved 18 April 2016.
"https://ml.wikipedia.org/w/index.php?title=ദിപാ_കർമാകർ&oldid=3787264" എന്ന താളിൽനിന്ന് ശേഖരിച്ചത്