മുത്താരംകുന്ന് പി.ഒ.
മലയാള ചലച്ചിത്രം
സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് 1985-ൽ പുറത്തിറങ്ങിയ മുത്താരംകുന്ന് പി.ഒ. ജഗദീഷിന്റെ കഥയ്ക്ക് ശ്രീനിവാസനാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുകേഷും ലിസിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഹിന്ദി സിനിമയിലെ നടനും ഗുസ്തിക്കാരനുമായിരുന്നു ധാരാസിംഗ് ഈ ചിത്രത്തിൽ ധാരാസിംഗിനെ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ശ്രീനിവാസൻ, ജഗദീഷ്, നെടുമുടി വേണു, സുകുമാരി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജഗദീഷ് ആകാശവാണിക്കായി രചിച്ച സഹൃദയ സമക്ഷം എന്ന നാടകത്തിന്റെ കഥയാണ് ചലച്ചിത്രമാക്കിയത്.
മുത്താരംകുന്ന് പി.ഒ. | |
---|---|
സംവിധാനം | സിബി മലയിൽ |
നിർമ്മാണം | ജി. സുബ്രമണ്യൻ |
കഥ | ജഗദീഷ് |
തിരക്കഥ | ശ്രീനിവാസൻ |
അഭിനേതാക്കൾ | മുകേഷ് ലിസി |
സംഗീതം | ശ്യാം |
ഗാനരചന | ചുനക്കര രാമൻകുട്ടി |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | രാജേശ്വരി ഇന്റർനാഷണൽ |
റിലീസിങ് തീയതി | 1985 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- നെടുമുടി വേണു – കുട്ടൻ പിള്ള
- മുകേഷ് – ദിലീപ് കുമാർ
- ലിസി – കെ.പി. അമ്മിണിക്കുട്ടി
- കുതിരവട്ടം പപ്പു – കെ.പി.കെ. തങ്കപ്പൻ
- ജഗതി ശ്രീകുമാർ – എം.കെ. നകുലൻ
- ശ്രീനിവാസൻ – ദേവ് ആനന്ദ്
- ധാരാ സിംഗ് – ധാരാ സിംഗ്
- പൂജപ്പുര രവി – ഫൽഗുണൻ
- വി.ഡി. രാജപ്പൻ – എം.കെ. സഹദേവൻ
- ജഗദീഷ് – വാസു
- ബോബി കൊട്ടാരക്കര – രമണൻ
- റഷീദ് – ഉടുമ്പ് വേലായുധൻ
- സുകുമാരി – ഭവാനി
ഗാനങ്ങൾ
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ചുനക്കര രാമൻകുട്ടി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്യാം.
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "കുതിര പോലെ" | പി. ജയചന്ദ്രൻ, കൃഷ്ണചന്ദ്രൻ, ഉണ്ണിമേനോൻ | ||
2. | "മുത്താരം കുന്നിൽ" | കെ.ജെ. യേശുദാസ്, വാണി ജയറാം |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മുത്താരംകുന്ന് പി.ഒ. ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മുത്താരംകുന്ന് പി.ഒ. – മലയാളസംഗീതം.ഇൻഫോ