വി.ഡി. രാജപ്പൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

മലയാളത്തിലെ ശ്രദ്ധേയനായ ഒരു ഹാസ്യ കഥാപ്രസംഗകനായിരുന്നു വെള്ളിക്കുഴിയിൽ ദേവദാസൻ രാജപ്പൻ എന്ന വി.ഡി. രാജപ്പൻ. നിരവധി ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

വി.ഡി. രാജപ്പൻ
ജനനം
വെള്ളിക്കുഴിയിൽ ദേവദാസൻ രാജപ്പൻ

ജനുവരി 3, 1944
മരണം24 മാർച്ച് 2016(2016-03-24) (പ്രായം 72)
പേരൂർ
തൊഴിൽബാർബർ, കഥാപ്രസംഗകൻ, ചലച്ചിത്രനടൻ
ജീവിതപങ്കാളി(കൾ)സുലോചന
കുട്ടികൾരാജീവ്, രാജേഷ്
മാതാപിതാക്ക(ൾ)ദേവദാസൻ, വാസന്തി

ജീവിതരേഖ

തിരുത്തുക

ദേവദാസൻ, വാസന്തി ദമ്പതികളുടെ പുത്രനായി കോട്ടയത്ത്‌ ജനനം. ഒരു സഹോദരിയുണ്ട്. സുലോചനയാണ് ഭാര്യ, രണ്ടു മക്കൾ; രാജേഷ്, രാജീവ്.[1] രാജേഷ് മഹാത്മാഗാന്ധി സർവകലാശാലയിലും, രാജീവ് ദോഹയിൽ നഴ്സായും ജോലിചെയ്യുന്നു.[2] ഏറ്റുമാനൂരിനടുത്തുള്ള പേരൂരിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.[3]

മൃഗങ്ങൾ, വാഹനങ്ങൾ എന്നിവയെ കഥാപാത്രമാക്കി ഇവയുടെ ജീവിതചിത്രീകരണം ഹാസ്യാത്മകമായി പറയുന്ന രീതിയാണു രാജപ്പൻ പിന്തുടർന്നത്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു ഇദ്ദേഹത്തിന്റെ മിക്ക കഥകളിലെയും കഥാപാത്രങ്ങൾ. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയിൽ അവതരിപ്പിച്ചത് ശ്രോതാക്കളെ ആകർഷിച്ചു. മലയാള സിനിമാഗാനങ്ങളുടെ പാരഡികൾ അടങ്ങിയ കഥാപ്രസംഗങ്ങൾ ഇദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. പ്രിയേ നിന്റെ കുര, കുമാരി എരുമ, മാക് മാക്, ചികയുന്ന സുന്ദരി, എന്നെന്നും കുരങ്ങേട്ടന്റെ തുടങ്ങിയ കഥാപ്രസംഗങ്ങൾ കേരളത്തിലും ഗൾഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.[4] ഇതിനു പുറമേ ഇവ ശ്രവണകാസറ്റുകളായും വിൽക്കപ്പെട്ടിട്ടുണ്ട്.[5].

കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാൻ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം[4] ചിത്രങ്ങളിൽ അഭിനയിച്ചു. ഹാസ്യനടനായാണ് ഏറെയും വേഷമിട്ടത്. ആലിബാബയും ആറരക്കള്ളന്മാരും എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കുറെയേറെകാലം കഥാപ്രസംഗമേഖലയിലും ചലച്ചിത്രരംഗത്തും സജീവമായിരുന്നില്ല. കഥാപ്രസംഗത്തെ ഹാസ്യരൂപത്തിൽ ജനകീയമാക്കിയ ആ കലാകാരൻ 2016 മാർച്ച് 24-നു അന്തരിച്ചു.

ചലച്ചിത്രങ്ങൾ

തിരുത്തുക
  • ഓക്കേ ചാക്കോ കൊച്ചിൻ മുംബൈ (2005)...ജബ്ബാർ
  • താളമേളം (2004).... സൈക്കിയാട്രിസ്റ്റ്
  • ശിങ്കാരി ബോലോന (2003)
  • ആല (2002)
  • ലയം (2001)
  • നഗരവധു (2001) .... ഇട്ടിച്ചൻ
  • അപരന്മാർ നഗരത്തിൽ (2001)
  • ആലിബാബയും ആറര കള്ളന്മാരും (1998) .... ഗോപാലൻ
  • മാൻ ഓഫ് ദി മാച്ച് (1996)
  • പുതുക്കോട്ടയിലെ പുതുമണവാളൻ (1995).... ഗുരുക്കൾ
  • കുസൃതിക്കാറ്റ് (1995) .... കറിയാച്ചൻ
  • മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്താ (1995) .... മുസ്തഫ
  • മേലേപ്പറമ്പിൽ ആൺവീട് (1993)
  • സൗഹൃദം (1991) .... നാരായണൻ
  • ന്യായവിധി (1986).... ഡേവിഡ്‌
  • കുഞ്ഞാറ്റകിളികൾ (1986) .... ദാസപ്പൻ
  • ഒരു നോക്ക് കാണാൻ (1985) .... കുഞ്ഞാണ്ടി
  • മകൻ എന്റെ മകൻ (1985) .... ദാസപ്പൻ
  • പച്ചവെളിച്ചം (1985) .... തങ്കവേല്
  • അക്കച്ചീടെ കുഞ്ഞുവാവ (1985)
  • ആനക്കൊരുമ്മ (1985) ....ബാലൻ
  • മുഹൂർത്തം പതിനൊന്നു മുപ്പതിന് (1985) .... നാരായണൻ
  • മുത്താരംകുന്ന് പി.ഒ. (1985) .... M. K. സഹദേവൻ
  • ഇതാ ഇന്ന് മുതൽ (1984) .... തച്ചോളി തങ്കപ്പൻ
  • ഇവിടെ ഇങ്ങനെ (1984) .... മണിയൻ
  • മുത്തോടുമുത്ത് (1984) .... കുര്യാച്ചൻ
  • സ്വർണ ഗോപുരം (1984) .... മാത്തപ്പൻ
  • സന്ധ്യയ്ക്കെന്തിന് സിന്ദൂരം (1984)
  • പഞ്ചവടിപ്പാലം (1984)
  • വീണ്ടും ചലിക്കുന്ന ചക്രം (1984)
  • പൂച്ചക്കൊരു മൂക്കുത്തി (1984) .... കേശു പിള്ളൈ
  • ആട്ടക്കലാശം (1983) .... ഡോ. വി. ഡി. രാജപ്പൻ
  • സന്ധ്യയ്ക്കു വിരിഞ്ഞ പൂവ് (1983)
  • വരന്മാരെ ആവശ്യമുണ്ട് (1983)
  • എങ്ങനെ നീ മറക്കും (1983)
  • കുയിലിനെ തേടി (1983) .... വെട്ടി പട്ടർ
  • കക്ക (1982)

കഥാപ്രസംഗങ്ങൾ

തിരുത്തുക
  • ചികയുന്ന സുന്ദരി
  • പോത്തുപുത്രി
  • മാക്‌ മാക്‌
  • അക്കിടി പാക്കരൻ
  • പ്രിയേ നിന്റെ കുര
  • നമുക്ക് പാർക്കാൻ ചന്ദനകാടുകൾ
  • കുമാരി എരുമ
  • എന്നെന്നും കുരങ്ങേട്ടന്റെ
  • കിഡ്നി
  • അമിട്ട്
  • അവളുടെ പാർട്സുകൾ
  • കറുത്തമണവാട്ടി
  1. http://www.mangalam.com/mangalam-varika/57233
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-14. Retrieved 2016-03-24.
  3. http://www.mangalam.com/print-edition/sunday-mangalam/301566
  4. 4.0 4.1 "മറന്നുവോ? ഏറെ ചിരിപ്പിച്ച ഈ ചിരി". മലയാള മനോരമ. ഒക്ടോബർ 6, 2012. Retrieved 7 ഒക്ടോബർ 2012.[പ്രവർത്തിക്കാത്ത കണ്ണി]
  5. http://www.imdb.com/name/nm1722703/bio
"https://ml.wikipedia.org/w/index.php?title=വി.ഡി._രാജപ്പൻ&oldid=3791573" എന്ന താളിൽനിന്ന് ശേഖരിച്ചത്