മിന്നാരം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1994-ൽ പ്രശസ്ത സംവിധായകൻ പ്രിയദർശന്റെ സംവിധാനത്തിൽ, മോഹൻലാൽ, ശോഭന, തിലകൻ, വേണു നാഗവള്ളി, ജഗതി ശ്രീകുമാർ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മിന്നാരം[1]. ചെറിയാൻ കല്പകവാടിയുടെ കഥയ്ക്ക്, തിരക്കഥയും, സംഭാഷണവും നിർവഹിച്ചത് സംവിധായകൻ പ്രിയദർശൻ തന്നെയാണ്. 1994-ൽ പുറത്തിറങ്ങിയ വാണിജ്യ വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായ മിന്നാരം നിർമ്മിച്ചത് ആർ. മോഹൻ ആണ്. എട്ട് ഗാനങ്ങളുള്ള ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. എസ്. പി. വെങ്കിടേഷും, ഗാനരചന നിർവ്വഹിച്ചത് ഗിരീഷ് പുത്തഞ്ചേരിയും ഷിബു ചക്രവർത്തിയും ചേർന്നാണ്.

മിന്നാരം
സംവിധാനംപ്രിയദർശൻ
നിർമ്മാണംആർ. മോഹൻ
രചനചെറിയാൻ കല്പകവാടി
അഭിനേതാക്കൾമോഹൻലാൽ, ശോഭന
സംഗീതംഎസ്.പി. വെങ്കിടേഷ്
ഛായാഗ്രഹണംകെ. വി. ആനന്ദ്
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
റിലീസിങ് തീയതി1994
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം150 min

കഥാസംഗ്രഹം തിരുത്തുക

ബോബി ടീനയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്,മുൻ കാമുകി ഒരു കുഞ്ഞുമായി വന്ന് കുഞ്ഞ് ബോബിയുടെതാണ് അവകാശപ്പെടുന്നു . കല്യാണം മുടങ്ങിയപ്പോൾ, അവൾ തെറ്റാണെന്ന് തെളിയിക്കാൻ ബോബി തീരുമാനിക്കുന്നു.

പ്രധാന അഭിനേതാക്കൾ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "List of Malayalam films released during the year 1994". PRD, Government of Kerala. മൂലതാളിൽ നിന്നും 2009-08-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-07-23.
"https://ml.wikipedia.org/w/index.php?title=മിന്നാരം_(ചലച്ചിത്രം)&oldid=3938524" എന്ന താളിൽനിന്ന് ശേഖരിച്ചത്