കെ.പി. ഉമ്മർ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്
(ഉമ്മർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്രങ്ങളിലെ വില്ലൻ നടൻമാരിലൊരാളായിരുന്നു കച്ചിനാംതൊടുക പുതിയപുരയിൽ ഉമ്മർ എന്നറിയപ്പെടുന്ന കെ.പി.ഉമ്മർ. നാടക നടനായിരുന്ന ഇദ്ദേഹം 60-70 കളിൽ സുന്ദരനായ പ്രതിനായകനായും ഹാസ്യ സ്വഭാവമുള്ള തോന്നിവാസി യുവാവായും നിഷ്കളങ്കനായ കുടുംബക്കാരനായും അഭ്രപാളിയിൽ തിളങ്ങി.

കെ.പി. ഉമ്മർ
K. P. Ummer
ജനനം(1929-10-11)ഒക്ടോബർ 11, 1929
മരണംഒക്ടോബർ 29, 2001(2001-10-29) (പ്രായം 72)
തൊഴിൽചലച്ചിത്ര അഭിനേതാവ്
ജീവിതപങ്കാളി(കൾ)ഇമ്പിച്ചമീബീ ഉമ്മർ
കുട്ടികൾറഷീദ് ഉമ്മർ, മുഹമ്മദ് അഷ്രഫ്, മറിയംബി

ആദ്യകാല ജീവിതം, സിനിമാ ജീവിതം

തിരുത്തുക

കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം എന്ന പ്രദേശത്ത് 1929 ഒക്ടോബർ 11-ന് കെ.പി. ഉമ്മർ ജനിച്ചു. കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളിൽ ഒരു നടനായി അഭിനയജീവിതത്തിലേയ്ക്ക് വന്ന ഇദ്ദേഹം 1965-ൽ എം.ടിയുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്. 1965 മുതൽ 1995 വരെയുള്ള കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു. ഇദ്ദേഹം നസീറിന്റെ എതിരാളിയായിട്ടായിരുന്നു കൂടുതൽ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്. ഭാര്യമാർ സൂക്ഷിക്കുക, മരം, തെറ്റ്, കണ്ണൂർ ഡീലക്സ്, സി.ഐ.ഡി നസീർ, അർഹത, ആലിബാബയും 41 കള്ളൻമാരും, ഓർക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാർ മത്തായി സ്പീക്കിംഗ് എന്നിവയിലെ അഭിനയം ശ്രദ്ധേയമാണ് .ഏഷ്യാനെറ്റ് ടിവി ചാനലിലെ പേയിംഗ് ഗസ്റ്റ് എന്ന സീരിയലിലും അവസാന കാലത്ത് ഇദ്ദേഹം ഒരു കൈ നോക്കി.

72-ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2001 ഒക്ടോബർ 29-ന് ചെന്നൈയിലെ വിജയ ആശുപത്രിയിൽ വച്ച് അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം ചെന്നൈ ചൂളൈമേട്‌ ജൂമാമസ്ജിദ് കബർസ്ഥാനത്താണ് സംസ്‌കരിച്ചിട്ടുള്ളത്.[1].[2] ഇമ്പിച്ചമീബീ ഉമ്മറായിരുന്നു ഭാര്യ. മൂന്ന് മക്കളുണ്ട്. മകൻ റഷീദും ചലച്ചിത്രനടനാണ്.

  1. "Actor K P Ummer dead". Archived from the original on 2011-10-31. Retrieved 2011-10-29.
  2. കെ.പി. ഉമ്മറിന്റെ മൃതദേഹം കബറടക്കി - malayalam.oneindia.in

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കെ.പി._ഉമ്മർ&oldid=3812985" എന്ന താളിൽനിന്ന് ശേഖരിച്ചത്