മണിയൻപിള്ള രാജു
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(മണിയൻ പിള്ള രാജു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളചലച്ചിത്രരംഗത്തെ അഭിനേതാവും നിർമാതാവുമാണ് മണിയൻപിള്ള രാജു. 1975-ൽ പുറത്തിറങ്ങിയ ശ്രീകുമാരൻ തമ്പിയുടെ മോഹിനിയാട്ടമാണ് ആദ്യ ചലച്ചിത്രം. 1981-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻപിള്ള അഥവാ മണിയൻപിള്ളയാണ് രാജു നായകനായി അഭിനയിച്ച ആദ്യ ചിത്രം[1]. ഹാസ്യ കഥാപാത്രങ്ങളെ മികവുറ്റതാക്കിക്കൊണ്ടാണ് രാജു മലയാള സിനിമയിൽ ഇടം ഉറപ്പിച്ചത്.
മണിയൻപിള്ള രാജു | |
---|---|
ജനനം | സുധീർ കുമാർ |
മറ്റ് പേരുകൾ | രാജു, മണിയൻപിള്ള |
സജീവ കാലം | 1978 - ഇതുവരെ |
വെള്ളാനകളുടെ നാട് (1988), എയ് ഓട്ടോ (1990), അനശ്വരം (1991) എന്നീ ചിത്രങ്ങളിൽ നിർമ്മാണപങ്കാളിയായിരുന്ന രാജു 2005-ൽ പുറത്തിറങ്ങിയ അനന്തഭദ്രം എന്ന ചിത്രത്തിലൂടെ നിർമ്മാണ മേഖലയിൽ വീണ്ടും സജീവമായി.
നിർമ്മിച്ച ചലച്ചിത്രങ്ങൾതിരുത്തുക
- ബ്ലാക്ക് ബട്ടർഫ്ലൈ (2013)
- ഒരു നാൾ വരും (2010)
- ഛോട്ടാ മുംബൈ (2007)
- അനന്തഭദ്രം (2005)
- കണ്ണെഴുതി പൊട്ടും തൊട്ട് (1999)
- അനശ്വരം (1991)
- എയ് ഓട്ടോ (1990)
- വെള്ളാനകളുടെ നാട് (1988)
അവലംബംതിരുത്തുക
- ↑ ചിരിച്ചും ചിരിപ്പിച്ചും - മണിയൻപിള്ള രാജു ഓർമക്കുറിപ്പുകൾ - മാതൃഭൂമി ബുക്സ്