കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിലുള്ള കുപ്പം പുഴയും, പെരുമ്പ പുഴയിലെ മൂലക്കീൽ ഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കനാൽ ആണ് സുൽത്താൻ കനാൽ. സുൽത്താൻ തോട് എന്നും ഇത് അറിയപ്പെടുന്നു. മൈസൂർ സുൽത്താൻ ആയിരുന്ന ഹൈദർ അലി മുൻകൈ എടുത്താണ് 1766ൽ ഈ കനാൽ നിർമ്മിച്ചത്‌ എനതിനാലാണ് കനാൽ ഈ പേരിൽ അറിയപ്പെടുന്നത്. റോഡുമാർഗ്ഗം ഗതാഗതം ഇല്ലാതിരുന്ന കാലത്ത് രണ്ട് നൂറ്റാണ്ടിലധികം വൻതോതിലുള്ള ഉൾനാടൻ ജലഗതാഗതത്തിന് ഈ കനാൽ ഉപയോഗിച്ചിരുന്നു. അതിനാൽ തന്നെ കണ്ണൂർ ജില്ലയുടെ സൂയസ് കനാൽ എന്ന് ഇതിനെ വിശേഷിപ്പിച്ചിരുന്നു[1].

ചരിത്രംതിരുത്തുക

സുൽത്താൻ ഹൈദരാലിയുടെ മലബാർ പടയോട്ടക്കാലത്താണ് ഈ കനാൽ നിർമ്മിക്കാനുള്ള പദ്ധതി തയ്യാറാവുന്നത്. ഹൈദരാലിക്കുവേണ്ടി എ.ഡി.1766-ല് കണ്ണൂരിലെ അറയ്ക്കൽ രാജവംശത്തിലെ അറയ്ക്കൽ ബീവിയുടെ ഭർത്താവായ സുൽത്താൻ ആലിരാജയാണ് ‍ ഈ കനാൽ വെട്ടിയുണ്ടാക്കിയത്. കോലത്തിരി രാജാധിപത്യത്തിന്റെ കാര്യങ്ങളിൽ ഹൈദർ ആലിക്കു വേണ്ടി അറയ്ക്കൽ രാജവംശം മെൽനോട്ടം ചെയ്യുന്ന കാലത്ത് തളിപ്പറബ്, വളപട്ടണം പുഴകൾ കടലിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ട 'മാപ്പിള ബേ ' അന്നത്തെ പ്രമുഖ തുറമുഖമായിരുന്ന ഏഴിമലയുമായി ബന്ധിപ്പിക്കുന്നത്ൻ വേണ്ടി വെട്ടിയതാൺ സുൽത്താൻ തോട്. എല്ലാ കാലത്തും ഇടതടവില്ലാതെ ജലമാർഗ്ഗാവാർത്തനവിനിമയും വ്യാപാര ബന്ധവും നിലനിർത്തുകയെന്നതയിരുന്നു ഇതിൻറെ ഉദ്ദേശം. റോഡുസൌകര്യമില്ലാതിരുന്ന പഴയകാലത്ത് ശ്രീകണ്ഠാപുരം, വളപട്ടണം, തളിപ്പറമ്പ് പ്രദേശങ്ങളിലെ ജലഗതാഗതപാത, പഴയങ്ങാടിപ്പുഴ വഴി സുൽത്താൻ തോടുമായി ബന്ധിക്കപ്പെട്ടിരുന്നു.

പുതിയ ചരിത്രംതിരുത്തുക

പഴയങ്ങാടിയിൽ 1978ൽ പാലം വന്നതോടെ ഈ കനാലിന്റെ പ്രാധാന്യം കുറഞ്ഞു. 1999ൽ നായനാർ സർക്കാരിന്റെ കാലത്ത് ഉൾനാടൻ ജലഗതാഗത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ മുഴുവൻ ആഴം കൂട്ടി ഭിത്തികൾ പിടിപ്പിച്ചു നവീകരിക്കുകയുണ്ടായി. 11 കോടി ചെലവിൽ വൃത്തിയാക്കിയ സുൽത്താൻതോട്, 1999 മെയ് 26 ന് ഈ നാടിന്റെ ജലഗതാഗതത്തിനു തുറന്നു കൊടുത്തു. കുറെ കാലം ബോട്ടുകൾ സർവീസ് നടത്തുകയുണ്ടായെങ്കിലും ഇന്ന് പൂർണ്ണമായും നിലച്ച മട്ടാണ്. ഗതാഗതം പൂർണ്ണമായി നിലച്ച് മാലിന്യ നിക്ഷേപവും മറ്റുമായി ഉപേക്ഷികപ്പെട്ട നിലയിലാണ് കനാൽ ഇന്ന്.

പുറം കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2015-04-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-06-21.
"https://ml.wikipedia.org/w/index.php?title=സുൽത്താൻ_കനാൽ&oldid=3648074" എന്ന താളിൽനിന്ന് ശേഖരിച്ചത്