പയ്യന്നൂർ താലൂക്ക്
കേരളത്തിൽ കണ്ണൂർ ജില്ലയിലെ, 2018 ൽ നിലവിൽവന്ന ഒരു താലൂക്കാണ് പയ്യന്നൂർ താലൂക്ക്. തളിപ്പറമ്പ് താലൂക്കിലെ രാമന്തളി, പയ്യന്നൂർ, വെള്ളൂർ (കണ്ണൂർ), കോറോം, കരിവെള്ളൂർ, പെരളം, കാങ്കോൽ, ആലപ്പടമ്പ്, എരമം, പെരിന്തട്ട, കുറ്റൂർ, വെള്ളോറ, പെരിങ്ങോം, വയക്കര, തിരുമേനി, പുളിങ്ങോം എന്നീ പതിനാറ് വില്ലേജുകളും കണ്ണൂർ താലൂക്കിലെ കുഞ്ഞിമംഗലം, മാടായി, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ ആറ് വില്ലേജുകളും അടക്കം 22 വില്ലേജുകൾ ഉൾപ്പെടുത്തിയാണ് പയ്യന്നൂർ താലൂക്ക് രൂപീകരിച്ചത്. കണ്ണൂർ ജില്ലയുടെ എറ്റവും വടക്കേയറ്റത്തുള്ള താലൂക്കാണിത്. 513.52 ചതുരശ്ര കിലോമീറ്റർ ആണ് വിസ്തീർണം. 2011-ലെ സെൻസസ് പ്രകാരം താലൂക്കിൽ 3,50,836 ആണ് ജനസംഖ്യ. ഇതിൽ 17603 പട്ടികജാതിക്കാരും 2602 പട്ടികവർഗ്ഗക്കാരുമാണ്. ഇത് ജനസംഖ്യയുടെ 5.76 % വരും. മലയോര മേഖലകളായ പുളിങ്ങോം, വയക്കര, തിരുമേനി, പെരിന്തട്ട തുടങ്ങിയ വില്ലേജുകളിലാണ് പട്ടികവർഗ്ഗക്കാർ കൂടുതലായും താമസിക്കുന്നത്. പയ്യന്നൂരിലെ മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിലാണ് താലൂക്കിന്റെ ആസ്ഥാനം പ്രവർത്തിക്കുന്നത്.[1] കണ്ണൂർ, തളിപ്പറമ്പ്, ഇരിട്ടി, തലശ്ശേരി എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ[2][3].
അവലംബംതിരുത്തുക
- ↑ "പയ്യന്നൂർ താലൂക്ക് മാർച്ച് 10ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | I&PRD : Official Website of Information Public Relations Department of Kerala". ശേഖരിച്ചത് 2020-09-18.
- ↑ "കണ്ണൂർ ജില്ലയിലെ വില്ലേജുകൾ (http://kannur.nic.in)". മൂലതാളിൽ നിന്നും 2018-05-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-07-20.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-07-20.