മാടായി കലാപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
1970 മേയ് മാസത്തിൽ കണ്ണൂർ ജില്ലയിലെ പഴയ മാടായി നിയമസഭാമണ്ഡലത്തിൽ നടന്ന ഉപതിരെഞ്ഞെടുപ്പിന്റെ ഭാഗമായി ഉടലെടുത്ത ഇടവിട്ട അക്രമ സംഭവങ്ങൾ സെപ്റ്റംബർ മാസത്തോടെ ഒരു കലാപമായി മാറി. ഈ കലാപമാണ് മാടായി കലാപം എന്നറിയപ്പെടുന്നത്. മുസ്‌ലിം ലീഗ് സി.പി.ഐ (എം) കക്ഷികൾ തമ്മിലാണ് പ്രധാനമായും സംഘർഷങ്ങൾ അരങ്ങേറിയത്. സംഘർഷം നേരിയ തോതിൽ സാമുദായിക മാനം കൈവരിച്ചിരുന്നു. മാടായി പഞ്ചായത്തിലാരംഭിച്ച അക്രമ സംഭവങ്ങൾ വളപട്ടണം മുതൽ രാമന്തളി വരെ വ്യാപിക്കുകയായിരുന്നു. മുസ്‌ലിം ലീഗ് സ്വാധീന പ്രദേശമായ മാട്ടൂൽ, മാടായി പ്രദേശത്തുള്ളവരെ പുറത്തേക്ക് വിടാതെ വ്യാപകമായ ഉപരോധം കലാപസമയത്തുണ്ടായി. ഈ പ്രദേശത്തെ ഭൂമി ഘടന അപ്രകാരമായിരുന്നു. രണ്ടുപേരുടെ മരണം അടക്കം വ്യാപകമായ അക്രമ സംഭവങ്ങളും കൊള്ളയും കലാപത്തിന്റെ ഭാഗമായി നടന്നു. എട്ടിക്കുളത്തെ പള്ളി മുക്രിയായ മുട്ടോൻ കൊച്ചന്റെ പാറക്കൽ അഹമ്മദ് (78) എന്ന വയോധികൻ, ഇരിണാവിൽ വെച്ചു കൊല്ലപ്പെട്ട മുസ്‌ലിം ലീഗ് പ്രാദേശിക നേതാവായ വളപട്ടണം മഹമൂദ് എന്നിവരാണ് ഈ കലാപത്തിൽ കൊല്ലപ്പെട്ടവർ. മഹമൂദിന്റെ കൊലപാതകത്തിൽ ഗൂഢാലോചനയിൽ എം.വി.രാഘവൻ ഉൾപ്പെടെ പ്രതിയായിരുന്നു
അവലംബം
തിരുത്തുക- 'ഒരു ജന്മം, സഖാവ് എം.വി.രാഘവന്റെ ആത്മകഥ', പേജ് 106 മുതൽ 119 വരെ. (ഡി.സി. ബുക്സ്)