ശ്ലോകം
ഛന്ദഃശാസ്ത്രത്തിലെ നിയമങ്ങളനുസരിച്ച് ചമച്ചിട്ടുള്ള നാലുവരിപദ്യങ്ങളാണ് ശ്ലോകങ്ങൾ. ശ്ലോകത്തിലെ ഓരോ വരിക്കും പാദം എന്നു പേർ. ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങളെ വിഷമപാദങ്ങൾ എന്നും രണ്ടും നാലും പാദങ്ങളെ സമപാദങ്ങൾ (യുഗ്മപാദങ്ങൾ) എന്നും പറയുന്നു. ശ്ലോകത്തിന്റെ ആദ്യ രണ്ട് പാദങ്ങൾ ചേർന്നത് പൂർവാർധം; അവസാന രണ്ട് പാദങ്ങൾ ചേർന്നത് ഉത്തരാർഥം. ശ്ലോകപാദത്തിലുള്ള സന്ധിയെ യതി എന്ന് പറയുന്നു.
"ഊർന്നു കൈ അറിയാതെയ- റിയാതെയാണുളി നേർന്നു ഞാൻ മകന്റെ മേലത് പോയിവീഴല്ലേ....."