മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസം. മഹാകാവ്യം എന്ന പേരിനെ അർഹിക്കുന്ന ഒരു കാവ്യം മലയാളഭാഷയിൽ ആദ്യമായി ഉണ്ടായത് രാമചന്ദ്രവിലാസമാണെന്ന് ഇതിന്റെ അവതാരികയിൽ എ.ആർ. രാജരാജവർമ്മ പരാമർശിക്കുന്നു. സംസ്കൃതത്തിലെ പ്രമുഖകൃതികളായ രാമായണഭാരതാദികളോട് ബന്ധപ്പെട്ടാണ് മഹാകാവ്യങ്ങൾ ഉത്ഭവിച്ചതെന്ന് ചിലർ കരുതുന്നു. സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് മലയാളത്തിലുംമഹാകാവ്യങ്ങൾ രചിക്കപ്പെട്ടത്. നിരൂപകാഭിപ്രായത്തിൽ മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്തു പത്മനാഭക്കുറുപ്പിന്റെ 'രാമചന്ദ്രവിലാസം'. 1907 ലാണ് ഈ കൃതി പ്രകാശിതമായത്. ഇരുപത്തിയൊന്ന് സർഗ്ഗവും ഒടുവിലത്തെ പ്രാർത്ഥനാനവകവും ഉൾപ്പെടെ 1832 ശ്ലോകമാണ് ഈ കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം. രാമായണ കഥയിലെ ഒരംശവും വിടാതെയാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ഈ മഹാകാവ്യം രചിച്ചിരിക്കുന്നത്. കവിയുടെ രാമഭക്തിക്ക് നിദർശനമായ ഈ കാവ്യത്തിന്റെ രചനയ്ക്ക് അധ്യാത്മരാമായണം, വാല്മീകിരാമായണം, ഭോജന്റെ രാമായണം ചമ്പു തുടങ്ങിയ കാവ്യങ്ങളോട് കടപ്പാടുണ്ട്.[1] മഹാകാവ്യ ലക്ഷണങ്ങളിൽ പ്രധാനമാണ് ചിത്ര സർഗ്ഗം.സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് ഇവിടെയും ചിത്രസർഗ്ഗം നിബന്ധിച്ചിരിക്കുന്നത്.

രാമചന്ദ്രവിലാസം
രാമചന്ദ്രവിലാസത്തിന്റെ പുറംചട്ട
കർത്താവ്അഴകത്ത് പത്മനാഭക്കുറുപ്പ്
ഭാഷമലയാളം
സാഹിത്യവിഭാഗംമഹാകാവ്യം
പ്രസിദ്ധീകരിച്ച തിയതി
1907

സർഗ സംഗ്രഹം

തിരുത്തുക

പ്രസിദ്ധമായ രാമായണകഥയാണ് ഈ കാവ്യത്തിന്റെ മുഖ്യ പ്രമേയം.

ഒന്നാം സർഗം

തിരുത്തുക

ശ്രീരാമനെയും ശിവനെയും സുബ്രഹ്മണിയനെയും ഗണപതി, സരസ്വതി, ഗുരുനാഥന്മാർ എന്നിവരെയും വന്ദിച്ചു കൊണ്ടാണ് കാവ്യം ആരംഭിക്കുന്നത്. രാവണപീഡനങ്ങളിൽ നിന്ന് ഭൂമിദേവിയെ രക്ഷിക്കാനുള്ള ബ്രഹ്മാവിന്റെ അപേക്ഷയും രാവണ വധം നടത്തി ലോകസംഗ്രഹം നടത്താമെന്ന മഹാവിഷ്ണുവിന്റെ ആശ്വാസ വാക്കുകളുമാണ് ഒന്നാം സർഗത്തിലുള്ളത്.

രണ്ടാം സർഗം

തിരുത്തുക

ദശരഥന്റെ പുത്രകാമേഷ്ടിയാഗവും ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ ​എന്നിവരുടെ ബാല്യവുമാണ് രണ്ടാം സർഗത്തിൽ കവി വർണ്ണിക്കുന്നത്.

മൂന്നാം സർഗം

തിരുത്തുക

താടകാവധം, സുബാഹു വധം, മാരീചപാലായനം, ഗംഗാവതരണം, അഹല്യാമോക്ഷം എന്നിവ ഈ അംഗത്തിലാണ്.

നാലാം സർഗം

തിരുത്തുക

വിശ്വാമിത്ര മഹർഷിയുടെ തപസ്സ് മുടക്കാനുള്ള രംഭയുടെ ശ്രമവും അദ്ദേഹത്തിന്റെ ശാപവും സീതാസ്വയംവരം, പരശുരാമന്റെ ഗർവ്വിന് വരുന്ന ഭംഗം തുടങ്ങിയവയാണ് നാലാം സർഗത്തിൽ

അഞ്ചാം സർഗം

തിരുത്തുക

ഭരതന്റെ യാത്ര, മന്ഥരയുടെ ഏഷണി,ലക്മണ കോപം,ശ്രീരാമന്റെ വനയാത്ര എന്നിവ അഞ്ചാംസർഗത്തിൽ വർണ്ണിച്ചിരിക്കുന്നു.

ആറാം സർഗം

തിരുത്തുക

ശ്രീരാമന്റെ വന യാത്രയും ആശ്രമ വർണ്ണനയും ദശരഥ പുത്ര വിയോഗത്തിനു കാരണമായ ശാപ കഥ, ദശരഥന്റെ മരണം എന്നിവ ഉൾപ്പെട്ടിരിക്കുന്നു.

ഏഴാം സർഗം

തിരുത്തുക

അമ്മയെക്കുറിച്ചുള്ള ഭരതന്റെ പരാതികളും ചിത്രകൂടയാത്ര, രാജ്യഭാരം തിരിച്ചെടുക്കാനുള്ള ഭരതാപേക്ഷ, രാമ പാദവുമായി ഭരതന്റെ മടക്കയാത്ര, ദണ്ഡകവന പ്രവേശം എന്നിവയാണ് ഈ സർഗത്തിലുള്ളത്.

എട്ടാം സർഗം

തിരുത്തുക

കവിയുടെ ശബ്ദശക്തി പ്രകടമാക്കുന്ന യമകസർഗമാണിത്.ജണ്ഡകാരണ്യക വർണനയോടെ തുടങ്ങുന്ന സർഗത്തിൽ അഗസ്ത്യമുനിയുടെ മഹത്ത്വം, നഹുഷശാപം, ജടായുദർശനം,ഹിമർത്തുവർണന എന്നിവ ഈ സർഗത്തിൽ വിവരിച്ചിരിക്കുന്നു.രാമന്റെ ശരഭംഗാഗാശ്രമ, അഗസ്ത്യാശ്രമ സന്ദർശനങ്ങളും ഈ സർഗത്തിലാണ്.

ഒൻപതാം സർഗം

തിരുത്തുക

ശൂർപ്പണഖയുടെ രാമാശ്രമ പ്രവേശം, സീതയുടെ സൗന്ദര്യാതിശയത്തിലുള്ള അവളുടെ അൽഭുതം, രാമലക്ഷ്മണന്മാരോടുള്ള അവളുടെ കാമചാപല്യ പ്രകടനവും ലക്ഷ്മണൻ അവളുടെ മുല ച്ഛേദിക്കുന്നതും രാവണാജ്ഞ അനുസരിച്ച് പൊന്മാൻ വേഷം ധരിച്ച മാരീചന്റെ പഞ്ചവടീ പ്രവേശവുമാണ് ഈ സർഗത്തിലെ പ്രതിപാദ്യം

പത്താം സർഗം

തിരുത്തുക

സീതയ്ക്കു വേണ്ടി പൊന്മാനെ പിടിക്കാനുള്ള രാമന്റെ യാത്ര, മാരീചന്റെ കപട വിലാപം,രാമനെത്തേടിയുള്ള ലക്ഷ്മണ യാത്ര, ഭിക്ഷു രൂപത്തിലുള്ള രാവണന്റെ വരവും സീതാപഹരണവും രാവണ-ജടായു സംഘട്ടനം, ജടായുവിന്റെ പതനം സ്വപത്നിയെക്കണാതുള്ള ശ്രീരാമ വിലാപം എന്നിവയാണ് ഈ സർഗ്ഗത്തിൽ.

പതിനൊന്നാം സർഗം

തിരുത്തുക

മൃതപ്രായനായ ജടായുവിൽ നിന്ന് സീതാവൃത്താന്തമറിയുന്ന രാമൻ സീതാന്വേഷണം തുടരുന്നു.കബന്ധവധം, ശബര്യാശ്രമ പ്രവേശം,പമ്പാ വർണ്ണന എന്നിവയാണ് ഈ സർഗത്തിലുള്ളത്.

പന്ത്രണ്ടാം സർഗം

തിരുത്തുക

രാമലക്ഷ്മണന്മാരും ഹനുമാനും തമ്മിലുള്ള കൂടിക്കാഴ്ചയും സുഗ്രീവനും ബാലിയും തമ്മിലുള്ള വൈര കാരണ കഥ, സുഗ്രീവ സഖ്യം, സുഗ്രീവ രാജ്യ ലാഭം എന്നിവ ഈ സർഗത്തിൽ വിവരിച്ചിരിക്കുന്നു.

പതിമൂന്നാം സർഗം

തിരുത്തുക

വർഷവർണനത്തോടെയാണ് ഈ സർഗം ആരംഭിക്കുന്നത്.

പതിന്നാലാം സർഗം

തിരുത്തുക

പതിനഞ്ചാം സർഗം

തിരുത്തുക

പതിനാറാം സർഗം

തിരുത്തുക

പതിനേഴാം സർഗം

തിരുത്തുക

പതിനെട്ടാം സർഗം

തിരുത്തുക

പത്തൊൻപതാം സർഗം

തിരുത്തുക

ഇരുപതാം സർഗം

തിരുത്തുക

ഇരുപത്തിഒന്നാം സർഗം

തിരുത്തുക

പ്രാർത്ഥനാനവകം

തിരുത്തുക

ചിത്രബന്ധങ്ങൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രാമചന്ദ്രവിലാസം എന്ന താളിലുണ്ട്.
  1. ഡോ.കെ.എം, ജോർജ്ജ്, ed. (1998). ആധുനിക മലയാളസാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ (1 ed.). ഡി.സി.ബുക്സ്, കോട്ടയം. p. 582.
"https://ml.wikipedia.org/w/index.php?title=രാമചന്ദ്രവിലാസം&oldid=4024615" എന്ന താളിൽനിന്ന് ശേഖരിച്ചത്