കൂട്ടിലങ്ങാടി

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലിയിലെ മലപ്പുറം നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രദേശമാണ് കൂട്ടിലങ്ങാടി. മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് കൂടിയായ കൂട്ടിലങ്ങാടിപെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തിരുത്തുക

പഴയ മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിലുൾപ്പെട്ട പ്രദേശമായിരുന്നു കൂട്ടിലങ്ങാടി. മങ്കടപള്ളിപ്പുറം എന്നീ രണ്ടംശങ്ങളിലായി യഥാക്രമം കടുകൂർ, കോണോത്തുംമുറി, കൊഴിഞ്ഞിൽ, പെരിന്താറ്റിരി എന്നിങ്ങനെ നാലും, പള്ളിപ്പുറം, പടിഞ്ഞാറ്റുമുറി, വള്ളിക്കാപറ്റ എന്നിങ്ങനെ മൂന്നും ദേശങ്ങളായിരുന്നു അന്നുണ്ടായിരുന്നത്. 1961-ൽ പഞ്ചായത്ത് രൂപീകൃതമായപ്പോൾ കൂട്ടിലങ്ങാടി അംശത്തിന്റെ പേരു തന്നെ പഞ്ചായത്തിനും സ്വീകരിക്കപ്പെടുകയാണുണ്ടായത്.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ഗവ.യുപി. സ്കൂൾ കൂട്ടിലങ്ങാടി
  • മസ്ജിദുൽ ഹുദ കൂട്ടിലങ്ങാടി
  • പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്
  • സ്മാർട്ട് പടിഞ്ഞാറ്റുംമുറി
  • ഗവ. യു പി സ്കൂൾ മങ്കട പള്ളിപ്പുറം
  • ഫസ്ഫരി ഓർഫനേജ് പടിഞ്ഞാറ്റുംമുറി
  • ജി എച്ച് എസ് എസ് മങ്കട പള്ളിപ്പുറം
  • മങ്കടപള്ളിപ്രം സർവ്വീസ് സഹകരണ ബാങ്ക് - പടിഞ്ഞാറ്റുമുറി

ഇതുംകാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൂട്ടിലങ്ങാടി&oldid=3739157" എന്ന താളിൽനിന്ന് ശേഖരിച്ചത്