സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി

മുസ്ലിം ആത്മീയ നേതാവ്

ഇന്ത്യയിലെ ഒരു മുസ്‌ലിം മതപണ്ഡിതനാണ് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി[1][2]. വിദ്യാഭ്യാസ കാരുണ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന മഅ്ദിൻ അക്കാദമി സ്ഥാപകനും ചെയർമാനുമാണ്. ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മതമൈത്രി സമ്മേളനത്തിന്റെ ഉപദേഷ്ടാവും സഹകാരിയുമാണ്[3].[4][5][6][7][8].കേരള മുസ്ലിം ജമാഅത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എന്നീ സ്ഥാനങ്ങള് വഹിക്കുന്നു. മുസ്‌ലിം പണ്ഡിതൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്നു. 2016ലെ ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിം വ്യക്തിത്വങ്ങൾ എന്ന സർവേയിൽ ഇദ്ദേഹം ഇടം പിടിച്ചിരുന്നു[9][10][11]

സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി
മനുഷ്യൻ
ലിംഗംപുരുഷൻ തിരുത്തുക
പൗരത്വംഇന്ത്യ തിരുത്തുക
ജനിച്ച തീയതി22 ഫെബ്രുവരി 1964 തിരുത്തുക
ജന്മസ്ഥലംകടലുണ്ടി തിരുത്തുക
വഹിച്ച സ്ഥാനങ്ങൾഅദ്ധ്യക്ഷൻ, general secretary, general secretary, General Secretary of the Samastha Kerala Jamiyyathul Ulama തിരുത്തുക
സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ കടലുണ്ടി
സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി
മഅ്ദിൻ അക്കാദമി സ്ഥാപകൻ
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-02-22) ഫെബ്രുവരി 22, 1964  (60 വയസ്സ്)
കുട്ടികൾ3 ആൺ മക്കൾ 4 പെൺ മക്കൾ
വസതിsകടലുണ്ടി, കോഴിക്കോട്
വെബ്‌വിലാസംഔദ്യോഗിക വെബ്സൈറ്റ്

ജീവചരിത്രം തിരുത്തുക

കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ 1964 ലാണ് സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി ജനിച്ചത്.പിതാവായ സയ്യിദ് അഹ്മദ് ബുഖാരിയിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് പെരുമുഖം ബീരാൻകോയ മുസ്‌ലിയാരുടെ അടുക്കൽ നിന്ന് മതപഠനം പൂർത്തിയാക്കുകയും തുടർപഠനത്തിനായി തമിഴ്‌നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് അറബിക് കോളേജിൽ പോവുകയും അവിടെ നിന്ന് രണ്ടാം റാങ്കോടെ മത ബിരുദം കരസ്ഥമാക്കുകയും ചെയ്തു.[അവലംബം ആവശ്യമാണ്] ബാഖിയാത്തിൽ നിന്നും തിരിച്ചെത്തിയ ഉടനെ മലപ്പുറം ജില്ലയിലെ കോണോംപാറയിൽ ദർസ് ആരംഭിക്കുകയും അദ്യാപന രംഗത്ത് സജീവമാവുകയും ചെയതു.[അവലംബം ആവശ്യമാണ്] 1997 ലാണ് മഅ്ദിൻ എന്ന വിദ്യാഭ്യാസസ്ഥാപനത്തിന് സയ്യിദ് ഇബ്‌റാഹീമുൽ ഖലീലുൽ ബുഖാരി തുടക്കം കുറിക്കുന്നത്. ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ 30 തോളം പ്രൈമറി തലം മുതൽ ബിരുദാനന്തര തലം വരെയുള്ള വിവിധങ്ങളായ സ്ഥാപനങ്ങളിലായി 21000 ലധികം വിദ്യാർത്ഥികൾ പഠനം നടത്തുന്നു[അവലംബം ആവശ്യമാണ്].

പ്രവർത്തനങ്ങൾ തിരുത്തുക

മതരംഗത്ത് തിരുത്തുക

മുസ്ലിംകൾ ഉൾപെടെയുള്ള ന്യനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കി മലപ്പുറം ജില്ലയിലെ മേൽമുറിയിൽ 1997 ജൂൺ 6ന് മഅ്ദിൻ അക്കാദമി സ്ഥാപിച്ചു. അനാഥാലയം, തൊഴിൽ പരിശീലന കേന്ദ്രം, ഇസ്ലാമിക്ക് സയൻസ് സ്റ്റടി സെന്ററുകൾ, ഖുർആൻ പഠന കേന്ദ്രം, പോളി ടെക്നിക്ക് കോളേജ്, അറബി-സ്പാനിഷ്- ജർമൻ- ടർകിഷ് - ഇംഗ്ലീഷ്- തുടങ്ങീ ഭാഷാപഠന കേന്ദ്രങ്ങൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആതുര സേവനത്തിനായി സാന്ത്വന പ്രവർത്തനങ്ങൾ തുടങ്ങി നിരവധി സംരംഭങ്ങൾ ഇതിൽ ഉൾപെടുന്നു.

സ്ഥാനങ്ങൾ തിരുത്തുക

  • ഇന്ത്യാ ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ വികസന ഫൌണ്ടേഷൻ വൈസ് ചെയർമാൻ[അവലംബം ആവശ്യമാണ്]
  • സുന്നി യുവജനസംഘം സുപ്രീം കൗൺസിൽ അംഗം (സുന്നി യൂത്ത് ഓർഗനൈസേഷൻ), കേരളം, ഇന്ത്യ.[അവലംബം ആവശ്യമാണ്]
  • ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഗവേണിംഗ് കൗൺസിൽ അംഗം ന്യൂഡൽഹി[അവലംബം ആവശ്യമാണ്]
  • ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷന് സ്ഥാപനങ്ങളുടെ രക്ഷാധികാരി (IAME)[അവലംബം ആവശ്യമാണ്]
  • 2023 ഫെബ്രുവരിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. [12] [13]

മഅ്ദിൻ പ്രാർത്ഥനാ സമ്മേളനം തിരുത്തുക

വിദേശ ഇസ്ലാമിക്ക് നേതക്കൾ എല്ലാവർഷവും സംഗമിക്കുന്ന വേദിയാണ് റമസാൻ മാസത്തിലെ ഇരുപത്തി ഏഴാം (27) രാവിൽ മലപ്പുറം മഅ്ദിനിൽ എല്ലാ വര്ഷവും സംഘടിപ്പിക്കുന്ന ആത്മീയ സമ്മേളനം[അവലംബം ആവശ്യമാണ്]. ഈ വേദിയിൽ മുസ്ലിം വിശ്വാസി ലക്ഷങ്ങളെകൊണ്ട് ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെയുള്ള പ്രതിജ്ഞക്കും ദേശസ്‌നേഹികളായ അദനീ[വ്യക്തത വരുത്തേണ്ടതുണ്ട്] പണ്ഡിതന്മാരെ വാർതെടുക്കുന്നതിനും നേതൃത്വം നല്കുന്നു[14].

സാമൂഹിക രംഗത്ത് തിരുത്തുക

മത രംഗത്ത് സേവനം ചെയ്യുന്നതോടൊപ്പം സാമൂഹിക സേവനവും സയ്യിദ് ഇബ്‌റാഹീം ഖലിൽ ബൂഖാരി നിർവഹിക്കുന്നു. കേരളത്തിൽ അവശതകൾ അനുഭവിക്കുന്നവർക്കും വിധവകൾക്കും സാമ്പത്തിക സഹായം നൽകിവരുന്നു. വീൽചെയർ രോഗികൾക്കും ഓട്ടിസം ബാധിച്ചവർക്കും തെറാപിസ്റ്റുകളെ നിയോഗിച്ച് ചികിത്സ ഏബ്ൾ വേൾഡ് എന്ന സ്ഥാപനത്തിന്റെ കീഴില് നല്കുന്നു. [15].

നേട്ടങ്ങൾ തിരുത്തുക

  • ജോർദാനിലെ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ സമാഹരിച്ച 2012, 2014, 2015 വർഷങ്ങളിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളിൽ ഒരാളായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
  • എല്ലാ വർഷവും റംസാൻ 27-ാം ദിവസമാണ് സമ്മേളനം നടക്കുന്നത്. തീവ്രവാദത്തിനെതിരായ പ്രതിജ്ഞയാണ് ഈ സമ്മേളനത്തിന്റെ പ്രധാന പ്രത്യേകത[അവലംബം ആവശ്യമാണ്].
  • ഓസ്‌ട്രേലിയ, യുകെ, ജർമ്മനി, ഫ്രാൻസ്, ഉസ്ബെക്കിസ്ഥാൻ, സിംഗപ്പൂർ, മലേഷ്യ, ഇന്തോനേഷ്യ, ശ്രീലങ്ക, ഒമാൻ, സിറിയ, ജോർദാൻ, പലസ്തീൻ, ഈജിപ്ത്, ചൈന, സൗദി അറേബ്യ, യുഎഇ[16], ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, ഖത്തർ, യെമൻ എന്നിവിടങ്ങളിൽ സന്ദർശിച്ച് വിവിധ പരിപാടികളിൽ പങ്കെടുത്തു[അവലംബം ആവശ്യമാണ്].

രചനകൾ തിരുത്തുക

  • ഓർമക്കൂട്ട്
  • സംസ്കാരങ്ങള് വേരുറച്ചനാട്ടില്
  • സ്‌നേഹത്തിന്റെ മഞ്ഞുതുള്ളികൾ
  • പ്രാർത്ഥന
  • كَيْفَ تَكُونُ ذَكِيًا
  • ഹദ്ദാദ്(റ) ജീവിതവും ദർശനവും
  • كتاب الدعوة الي الله
  • دولة دراسية حول الإسلام في الديار المليبارية
  • المجموعة الثنية لرسائل العزيزية
  • المجموعة البهية للمناقب العزيزية

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. Times, Of India. "22 Indians among world's influential Muslims".
  2. Catch, News. "The Muslim 500: Most influential Indian Muslims in the world". {{cite web}}: |first1= has generic name (help)
  3. "Sayyid Ibrahimul Khaleel Al Bukhari".
  4. "Collaborating Institutions". G20 Interfaith Forum 2019. {{cite web}}: Check date values in: |date= (help)
  5. "G20 South Asian conference concludes". Retrieved JULY 28, 2016. {{cite web}}: Check date values in: |access-date= (help)
  6. "India's largest Ramadan gathering held in Kerala". September 19, 2019.
  7. "G20 Interfaith Conference urges for more interfaith dialogues". July 27, 2016 23:22 IST. {{cite web}}: Check date values in: |date= (help)
  8. "Interfaith Harmony Seminar organised by The Madin Islamic Academy, Kerala, India, and the International Islamic University of Malaysia".
  9. https://www.themuslim500.com/profiles/sayyid-ibrahimul-khaleel-al-bukhari/. {{cite web}}: Missing or empty |title= (help)
  10. THE WORLD’S 500 MOST INFLUENTIAL MUSLIMS-2016 (PDF). The Royal Islamic Strategic Studies Centre, Jordan. 2016. p. 132. Retrieved 1 ഒക്ടോബർ 2019. {{cite book}}: More than one of |pages= and |page= specified (help)
  11. "Mr. Sayyid Ibrahim Khaleel Al Bukhari".
  12. "ഖലീൽ അൽ ബുഖാരി തങ്ങൾ സമസ്ത സെക്രട്ടറി" (in ഇംഗ്ലീഷ്). Retrieved 2023-02-03.
  13. Daily, Keralakaumudi. "ഖലീലുൽ ബുഖാരി തങ്ങളെ സമസ്ത സെക്രട്ടറിയായി തിരഞ്ഞെടുത്തു" (in ഇംഗ്ലീഷ്). Retrieved 2023-02-03.
  14. "Madin Academy to host Ramzan gathering". STAFF REPORTER. MAY 22, 2019 23:14 IST. {{cite web}}: Check date values in: |date= (help)
  15. "A pledge for world peace on Iftaar". twocircles. Shafeeq Hudavi. July 16, 2015.
  16. "A journal of peace from Madin Academy".