മുഹമ്മദലി ശിഹാബ് തങ്ങൾ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങൾ (മേയ് 4, 1936 - ഓഗസ്റ്റ് 1, 2009[1]). പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു. 1975 സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്.[1]. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റായി ഏറ്റവും കൂടുതൽ കാലം പൂർത്തിയാക്കുന്ന റെക്കോർഡ് ശിഹാബ് തങ്ങൾക്കാണ്[2].
മുഹമ്മദലി ശിഹാബ് തങ്ങൾ | |
---|---|
ജനനം | |
മരണം | 1 ഓഗസ്റ്റ് 2009 | (പ്രായം 73) (Hijri 1430 Shaban 10
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മാതാപിതാക്ക(ൾ) | |
ബന്ധുക്കൾ | ഉമറലി ശിഹാബ് തങ്ങൾ (സഹോദരൻ)
ഹൈദരലി ശിഹാബ് തങ്ങൾ (സഹോദരൻ) സാദിഖലി ശിഹാബ് തങ്ങൾ (സഹോദരൻ) അബ്ബാസ് അലി ശിഹാബ് തങ്ങൾ (സഹോദരൻ) |
കുടുംബം | പാണക്കാട് കുടുബം |
ജീവിതരേഖ
തിരുത്തുക1936 മെയ് 4ന് പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂത്തമകനായി ജനിച്ചു. പരേതനായ ഉമറലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, കുഞ്ഞിബീവി എന്നിവരാണ് സഹോദരങ്ങൾ.
വിദ്യാഭ്യസം
തിരുത്തുക1953-ൽ കോഴിക്കോട് എം.എം. ഹൈസ്കളിൽനിന്നും എസ്.എസ്.എൽ.സി. വിജയിച്ചു.ശേഷം രണ്ടു വർഷം തിരൂരിനടുത്ത് തലക്കടത്തൂരിൽ ദർസ് പഠനം. 1958-ൽ ഉപരിപഠനാർത്ഥം ഈജിപ്തിൽ പോയി. 1958 മുതൽ 1961 വരെ അൽ അസ്ഹറിൽ പഠിച്ചു. തുടർന്ന് 1966 വരെ കെയ്റോ യൂണിവേഴ്സിറ്റിയിൽ പഠിച്ച് ലിസാൻ അറബിക് ലിറ്ററേച്ചർ ബിരുദം നേടി.
കുടുംബം
തിരുത്തുകഭാര്യമാർ: പരേതയായ മർഹൂം സയ്യിദ ശരീഫ ഫാത്തിമ തങ്ങൾ (2006-ൽ അന്തരിച്ചു), ആയിഷാബീവി (2007-ൽ വിവാഹം കഴിച്ചു); മക്കൾ:സുഹ്റ ബീവി, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, ഫൈറുസ ബീവി, സമീറ ബീവി, സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ .
മരണം
തിരുത്തുക2009 ഓഗസ്റ്റ് 1-ന് ഹൃദയാഘാതം മൂലം തങ്ങളെ മലപ്പുറത്തെ കെ.പി.എം. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് അദ്ദേഹം മരണമടയുകയും ചെയ്തു.[3] ഏറെക്കാലമായി പ്രമേഹത്തിനും രക്താതിമർദ്ദത്തിനും ചികിത്സയിലായിരുന്നു അദ്ദേഹമെങ്കിലും മരണം തീർത്തും അപ്രതീക്ഷിതമായിരുന്നു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി. ആയിരക്കണക്കിന് വ്യക്തികൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. അനുജൻ ഹൈദരലി ശിഹാബ് തങ്ങളാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി ചുമതലയേറ്റത്.
രാഷ്ടീയം
തിരുത്തുക1975 സെപ്റ്റംബർ 1 മുതൽ മരണം വരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ കേരളസംസ്ഥാന അദ്ധ്യക്ഷനായി പ്രവർത്തിച്ചു. പിതാവായ പൂക്കോയത്തങ്ങളുടെ നിര്യാണത്തെത്തുടർന്നാണ് അദ്ദേഹം അദ്ധ്യക്ഷപദത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സി.എച്ച്. മുഹമ്മദ്കോയ മുഹമ്മദലി ശിഹാബ് തങ്ങളെ അധ്യക്ഷനായി നാമനിർദ്ദേശം ചെയ്യുമ്പോൾ അദ്ദേഹത്തിന് 39 വയസ്സായിരുന്നു. കേരളത്തിലെ മുസ്ലിങ്ങളുടെ ഇടയിൽ മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. വിവിധ പ്രദേശങ്ങളിൽ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിച്ചു. നിരവധി വിദ്യാലയങ്ങൾക്കും ഇദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു. നരസിംഹറാവു സർക്കാറിൻ്റെ കാലത്ത് ദേശീയോൽ ഗ്രഥന സമിതി അംഗമായും. കേരള വഖഫ് ബോർഡ് മെമ്പറായും മലപ്പുറം സ്പിന്നിംഗ് മിൽ ചെയർമാനായും ശിഹാബ് തങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്
രചനകൾ
തിരുത്തുക- ഖലീൽ ജിബ്രാന്റെ കഥകളുടെ വിവർത്തനം[4]
- മതം ,സമൂഹം,സംസ്കാരം (ഈ ഗ്രന്ഥത്തിന് എസ്.കെ.പൊറ്റക്കാട് പുരസ്കാരം ലഭിക്കുകയുണ്ടായി)[5]
കൂടാതെ ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചു". മാതൃഭൂമി. Retrieved 2009-08-01.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "manorama online". Archived from the original on 2009-08-04. Retrieved 2009-08-02.
- ↑ "manorama online". Archived from the original on 2009-08-04. Retrieved 2009-08-01.
- ↑ മാധ്യമം ഓൺലൈൻ [പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മനോരമ ഓൺലൈൻ". Archived from the original on 2009-08-04. Retrieved 2009-08-02.